Jump to content

പനമറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പനമറ്റത്തെ സംഘപ്രവർത്തനം

കോട്ടയം ജില്ലയിൽ പാമ്പാടി സംഘ താലൂക്കിൽ അകലക്കുന്നം (ഇപ്പോൾ ഇളങ്ങുളം) മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലമായിരുന്നു പനമറ്റം ഗ്രാമം. വിശാലമായ ഭൂപ്രദേശം ഉൾപ്പെട്ട ഒരു കരയാണ് ഇത്. വടക്ക് എലിക്കുളം, കിഴക്ക് തമ്പലക്കാട്, തെക്ക് ചിറക്കടവ്, പടിഞ്ഞാറ് ഇളങ്ങുളം പ്രദേശങ്ങൾ ആണ് ഗ്രാമത്തിന്റെ അതിർത്തികൾ. പനമറ്റം കരയിലെ ഏറ്റവും പ്രധാന ക്ഷേത്രമാണ് പനമറ്റം ഭഗവതീ ക്ഷേത്രം. 1962 ലാണ് പനമറ്റത്ത് സംഘപ്രവർത്തനം തുടങ്ങുന്നത്. ഇളങ്ങുളം ശാഖാ സ്വയം സേവക് ആയ വിഷ്ണിക്കാട്ട് ദാമോദരൻ ചേട്ടൻ (കുട്ടപ്പായി) ആയിരുന്നു ഇവിടെ പ്രവർത്തനം തുടങ്ങിയത്. അദ്ദേഹത്തോടൊപ്പം പല്ലാട്ട് രാമചന്ദ്രനും പതിവായി ശാഖയെടുക്കാൻ വരുമായിരുന്നു. വഞ്ചിമലയിൽ പ്രവർത്തനം തുടങ്ങിത് അദ്ദേഹത്തന്റെ നേതൃത്വത്തിലാണ്. കുട്ടപ്പായിച്ചേട്ടൻ പിന്നീട് മീനച്ചിൽ താലൂക്ക് സംഘപ്രചാരക് ആയും. ജനസംഘം ആലപ്പുഴ ജില്ലാപ്രചാരക് ആയും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് പാമ്പാടി താലൂക്ക് പ്രചാരക് സേതുവേട്ടനും കാര്യവാഹക് വാഴൂർ അയ്യപ്പൻചേട്ടനും ആയിരുന്നു. തകിടീൽ അമ്പലത്തിന്റെ (മുത്താരമ്മൻ കോവിൽ) മുൻപിൽ ആയിരുന്നു സംഘസ്ഥാൻ. പനയോല കെട്ടിയ ജീർണ്ണാവസ്ഥയിലുള്ള ഒരു ശ്രീകോവിൽ മാത്രമേ അന്ന് ക്ഷേത്രത്തിന് ഉണ്ടായിരുന്നുള്ളു. ഏതാണ്ട് അഞ്ച് വർഷത്തോളം ഇവിടെ നല്ല രീതിയിൽ ശാഖ നടന്നു. കമ്യൂണിസ്റ്റ് ചിന്താഗതിക്കാരായ സമുദായത്തിലെ ചിലരുടെ എതിർപ്പിനേത്തുടർന്ന് സംഘസ്ഥാൻ ഇവിടെ നിന്നും മാറ്റേണ്ട ഒരു അവസ്ഥ വന്നു. പിന്നീട് 1957 ൽ അതേ റോഡ് സൈഡിൽ തന്നെ വെളിയന്നൂർ പോവുന്ന വഴിയിൽ കല്ലായിൽ ശിവരാമൻ ചേട്ടന്റെ വീടിനു തെക്കു വശത്തായി റോഡ് സൈഡിൽ ആളൊഴിഞ്ഞ ഒരു വീടും ഒരു ചെറിയ മൈതാനവും ഉണ്ടായിരുന്നു സംഘസ്ഥാൻ അവടേയ്ക്കു മാറ്റി. ഈ സമയം ശാഖയിൽ ശരാശരി സംഖ്യ നാൽപത് വരെ ഉണ്ടായിരുന്നു. പനമറ്റം വടക്കും ഭാഗം വെളിയന്നൂർ തുടങ്ങിയ ഭാഗത്തു നിന്നും ധാരാളം കുട്ടികൾ വന്നിരുന്നു. ഇലവുംതാനത്ത് കുട്ടൻ ആയിരുന്നു അന്ന് മുഖ്യശിക്ഷക് , ശിക്ഷക് ശിവരാമൻ, ബാലശിക്ഷക് ഭാസ്ക്കരൻ മാടത്താനിയിൽ. വെറുതെ കിടന്ന ഈ വീട് ഒരു കമ്യൂണിസ്റ്റ്കാരൻ വാടകയ്ക്ക് എടുത്തതോടെ വീണ്ടും പ്രശ്നങ്ങൾ ആയി.കുട്ടികളുടെ ഒച്ചയും ബഹളവും മഴയത്ത് വീടിന്റെ വരാന്തയിൽ കയറി നിൽക്കുന്നതുമൊന്നും വാടകക്കാരന് ഇഷ്ടമായിരുന്നില്ല. അക്കാലത്ത് ഇവിടെ ശാഖയിൽ സ്ഥിരമായി വന്നിരുന്ന സ്വയംസേവകർ. ഭാസ്ക്കരൻ മാടത്താനിയിൽ, വിജയൻ അമ്പാട്ട്, ഗോപി, രാമചന്ദ്രൻ, വാസു, കുഞ്ഞുകേശവൻ, വിശ്വൻ തകിടീൽ, ബാലൻ ചെല്ലിമറ്റത്ത്, ഭഗവാൻ, രാധാകൃഷ്ണൻ കുന്നേൽ, നാരായണൻ മാടത്താനിയിൽ, ശിവരാമൻ പുതുപ്പറമ്പിൽ, കുട്ടൻ, ശ്രീധരൻ ഇലവുംതാനത്ത്, ചന്ദ്രശേഖരൻ, സുകുമാരൻ മുണ്ടക്കൽ, പുരുഷൻ നെടുവങ്ങാട്ടുതാഴെ, പുരുഷൻ ആലയിൽ, വെട്ടിപുരുഷൻ പടന്നാക്കൽ, രാജൻ ചെട്ടിയാർ, ഗോപാലൻ ചെട്ടിയാർ പാലാത്താഴെ, പുരുഷൻ വെട്ടൂക്കുന്നേൽ, സുകുമാരൻ മുണ്ടക്കൽ, കുട്ടൻ നെടുമങ്ങാട്ട്, രാധാകൃഷ്ണൻ മാടത്താനിയിൽ, ഓമനക്കുട്ടൻ വെച്ചൂപ്പറമ്പിൽ, ശിവരാമൻ പുതുപ്പറമ്പിൽ, ചന്ദ്രൻ അയ്യനാക്കുഴി. മണ്ഡൽ കാര്യവഹക് ഭാസ്ക്കരൻ നന്ദിലാവിൽ. അക്കാലത്താണ് ഇളങ്ങുളത്ത് മഞ്ഞപ്പള്ളി സമരം നടക്കുന്നത്. മാർക്സിറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഭൂമി കൈയ്യേറ്റത്തിലും, കുടിയേറ്റത്തിലും, അക്രമത്തിലും, പകൽക്കൊള്ളയിലും പ്രതിഷേധിച്ച് ഇന്നാട്ടിലെ സമാധാന കാംക്ഷികളായ ജനങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനു നേരെ സി.പി.എം ജില്ലാ കമ്മറ്റിയംഗം മുളയ്ക്കൽ കരുണാകരൻനായരുടെ ഗുണ്ടകൾ നാടൻ ബോംബ് എറിയുകയും, ജനസംഘം പ്രവർത്തകൻ ശ്രീധരൻനയരെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. പ്രകടനക്കാർ കരുതിക്കൂട്ടി അക്രമം നടത്തിയിയെന്നു പറഞ്ഞ് ഇ.എം.എസ് സർക്കാരിന്റെ പോലീസ് കേസ് എടുത്തതിനെതുടർന്ന് കുറെ നാളത്തയ്ക്ക് ശാഖ നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായി. പിന്നീട് ശാഖ പുനരാരംഭിച്ചെങ്കിലും സംഖ്യ വളരെ കുറവായിരുന്നു. ശിവരാമൻ ആയിരുന്നു മുഖ്യശിക്ഷക്. മൈതാനിയിൽ കപ്പ നടുകയും കൂടി ചെയ്തതോടെ സംഘസ്ഥാൻ ഇല്ലാത്ത ഒരു അവസ്ഥ വന്നു. പിന്നീട് കുറെ നാളുകൾക്കു ശേഷം പനമറ്റം ദേവീക്ഷേത്രമൈതാനിയിൽ സംഘസ്ഥാന് സ്ഥലം അനുവദിച്ചുകിട്ടി. ഇപ്പോൾ സ്റ്റേജ് പണിതിരിക്കുന്ന മൈതാനിയിൽ ആയിരുന്നു അത്. മാർക്സിറ്റ് പാർട്ടിയോടുള്ള വിരോധം മൂലം ദേവസ്വം ഭരണസമിതിയിൽ ഉണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനം മൂലമായിരുന്നു അത്. ഞായറാഴ്ച തോറുമായിരുന്നു ശാഖ. അമ്പല മൈതാനിയിലേയ്ക്ക് മാറ്റിയതോടെ ധാരാളം കുട്ടികൾ പുതിയതായി വരാൻ തുടങ്ങി. രക്ഷാബന്ധൻ തുടങ്ങിയ ഉത്സവങ്ങൾക്ക് മുന്നൂറും, നാനൂറും വരെ ആളുകൾ എത്തുമായിരുന്നു. ഇങ്ങനെ നടന്നുവരവേ വീണ്ടും മാർക്സിറ്റ് പാർട്ടിക്കാർ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ ഉണ്ടാക്കാൻ തുടങ്ങിയതോടെ അമ്പലത്തിന്റെ കിഴക്കുഭാഗത്തെ ആൽത്തറയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേയ്ക്കു മാറ്റി. പ്രശ്നങ്ങളുള്ള സ്ഥലത്തേയ്ക്ക് കൊച്ചു കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടിക്കും എന്നുള്ളതുകൊണ്ടാണ്. ഇങ്ങനെ സ്ഥലം മാറ്റേണ്ടി വരുന്നത് അല്ലാതെ ഒരിക്കലും ഭയം മൂലമായിരുന്നില്ല. സംഘസ്ഥാന്റെ സമീപം അവർ പന്തുകളി തുടങ്ങി. സംഘസ്ഥാനിലേയ്ക്ക് പന്ത് അടിച്ചു വിട്ടുകൊണ്ട് സ്വയം സേവകരുമായി കൈയ്യാങ്കളി തുടങ്ങിയതോടെ കുട്ടികളെ വീടുകളിൽനിന്നും ശാഖയിൽ പറഞ്ഞയക്കാതായി. ശാഖയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ശാഖ പിന്നീട് വെളിയന്നൂർ ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തേയ്ക്ക് മാറ്റി.

അടിയന്തിരാവസ്ഥ 1975 ജൂൺ25 ന് അർദ്ധരാത്രി ആയിരുന്നു അത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ആം വകുപ്പ് ഉപയോഗിച്ച് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ പൗരസ്വാതന്ത്രവും, പത്രസ്വാതന്ത്രവും, സംഘടനാസ്വാതന്ത്രവും രാജ്യത്ത് അവസാനച്ചു. വാജ്പേയ്, അഡ്വാനി, തുടങ്ങി പ്രമുഖ നേതാക്കൾ അറസ്റ്റിലായി ആർ.എസ്.എസ് -നെ നിരോധിച്ചു. ഇതേത്തുടർന്ന് ഭാരതത്തിൽ എല്ലായിടത്തും എന്നപോലെ പനമറ്റത്തും, ഇളങ്ങുളത്തും ശാഖാ പ്രവർത്തനങ്ങൾ താല്ക്കാലികമായി നിർത്തിവച്ചു. അടിയന്തിവസ്ഥ 1977 ൽ പിൻവലിച്ചു പൊതുതിരഞ്ഞെടുപ്പ് നടത്തി. കോൺഗ്രസിന്റെ പതനത്തിനും ജനതാ പാർട്ടിയുടെ രൂപീകരണത്തിനും പിന്നീട് 1980 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ജനനത്തിനും അതോടൊപ്പം സംഘത്തിന്റെ വളർച്ചക്കും അടിയന്തിരാവസ്ഥ കാരണമായി. പനമറ്റം, ഇളങ്ങുളം എന്നിവടങ്ങളിൽ നിലച്ചുപോയ ശാഖാ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും 1982 നവംബർ മസത്തിൽ താലൂക്ക് പ്രചാരക് മോഹനൻ ചേട്ടൻ (മോഹന കണ്ണൻ) ആയിരുന്നു. പനമറ്റം മുളകുന്നത്ത് ക്ഷേത്രത്തിൽ സമ്പർക്കസ്ഥാൻ ആയി തുടങ്ങിയ പ്രവർത്തനം 1983 ൽ ഏകത്രീകരൺ (ആഴ്ചയിൽ ഒന്ന്) എന്നരീതിയിലായി. 1983 ഡിസംബർ മാസത്തിൽ മണിമല പത്തനാട് HS ൽ നടന്ന ITC ക്യാമ്പിലും 84 ൽ കാലടി ഒക്കലിൽ നടന്ന OTC ക്യാമ്പിലും ഉണ്ണിക്കൃഷ്ണൻ ആയ്യനാക്കുഴി പങ്കെടുത്തു. മോഹനൻ ചേട്ടൻ സ്ഥലം മാറിപ്പോയ ഒഴിവിൽ 84 ൽ താലൂക്ക് പ്രചാരക് ആയി ചുമതലയേറ്റ പപ്പേട്ടനും ഖണ്ഡ് കാര്യവാഹക് എം.എൻ ഗോപിയും ഇവിടെ സംഘപ്രവർത്തനത്തിൽ സജീവമായിരുന്നു. ഈ സമയം ഗോവിന്ദൻകുട്ടി ആയിരുന്നു മുളകുന്നം മുഖ്യശിക്ഷക്. 1985 മെയ് മാസത്തിൽ ഖണ്ഡ് കാര്യവാഹക് ആയി കെ. ജെ രാഘവനും സഹകാര്യവാഹക് ആയി ഞാനും ചുമതലയേറ്റു . മുളകുന്നം, ഇളങ്ങുളം ശാഖകളിൽ എത്തുമ്പോളും അവിടെ ആഴ്ചയിൽ ഒരു ദിവസം മാത്രമേ പ്രവർത്തനം ഉണ്ടായിരുന്നൊള്ളു. അപ്പോൾ മുളകുന്നം മുഖ്യശിക്ഷക് ഉണ്ണിക്കൃഷ്ണൻ ആയിരുന്നു. പ്രാഥമിക സമതപോലും ആർക്കും അറിയില്ലായിരുന്നു. ശഖയിൽ കളികളും പ്രാർത്ഥയും മാത്രമേ ഉണ്ടായിരുന്നൊള്ളു. ശാഖാ സമയം 5 pm to 6 pm. എല്ലാ ഞായറാഴ്ചകളിലും രാവിലെ പനമറ്റത്ത് എത്തിയിരുന്ന ഞാൻ പ്രവർത്തകരേയും കൂട്ടി നേരത്തെ പ്രവർത്തനം ഉണ്ടായിരുന്നതും അല്ലാത്തതുമായ എല്ലാ വീടുകളിലും നിരന്തരം സമ്പർക്കം നടത്തിയതിന്റെ ഫലമായി കുടുതൽ കുട്ടികളെ സംഘസ്ഥാനിൽ എത്തിക്കാൻ കഴിഞ്ഞു. പനമറ്റം രഘുനാഥ് തുടങ്ങി പലരും അങ്ങനെ വന്നവരാണ്. ഈ കാലത്ത് ശാഖയിൽ വന്നിരുന്ന സ്വയംസേവകർ. ഉണ്ണിക്കൃഷ്ണൻ, വിനോദ്, കണ്ണൻ, രാധാകൃഷ്ണൻ അയ്യനാക്കുഴി, ഉണ്ണി കുഴിയകത്ത്, രാധാകൃഷ്ണൻ പടിഞ്ഞാറ്റേൽ, ഉണ്ണി കട, പ്രസാദ് പടന്നമാക്കൽ, ഉണ്ണിക്കുട്ടൻ കുന്നേൽ, രാമചന്ദ്രൻ ആണ്ടൂർ, രഘു നെടുമ്പയിൽ, ചന്ദ്രൻ മുണ്ടക്കൽ, അജി പാലത്തിൽ, മോഹനൻ മുണ്ടക്കൽ, കണ്ണൻ ചെറിക്കാട്ടേൽ, അമ്മിണിക്കുട്ടൻ, ഓമധച്ചേട്ടൻ, കണ്ണൻ ചെറിക്കാട്ടേൽ, സുരേഷ് മറ്റത്തിൽ, അപ്പച്ചൻ മുണ്ടക്കൽ, ഉണ്ണിക്കൃഷ്ണൻ വെളിയന്നൂർ, ബിനു വരയ്ക്കാത്ത്, കണ്ണൻ മാടത്താനി, സുജിത് വെള്ളംകാവിൽ , പ്രസാദ് രാമചന്ദ്രൻ, പ്രശാന്ത് പടന്നമാക്കൽ. ഓഗസ്റ്റ് മാസത്തിൽ ബാലഗോകുലം യൂണിറ്റ് രൂപീകരിച്ചു. പനമറ്റത്ത് ആദ്യത്തെ ശോഭായാത്ര ഈ വർഷം നടന്നു. ഇളങ്ങുളത്ത് പ്രത്യേകം ശോഭായാത്ര ഇല്ലായിരുന്നു. ധർമ്മശാസ്താ ക്ഷേതമൈതാനിയിൽ നിന്നും ആറ് ഉണ്ണിക്കൃഷ്ണ വേഷങ്ങൾ ഉൾപ്പെടെ ഏകദേശം എൺപതു പേരടങ്ങുന്ന ചെറിയ ശോഭായാത്ര രണ്ടാം മൈൽ മുത്താരമ്മൻ കോവിലിന്റെ മുൻപിൽ നിന്നും പുറപ്പെടുന്ന ശോഭായാത്രയുമായി സംയോജിച്ച് വായനശാല ജംഗ്ഷൻ, ഗോതമ്പ് റോഡ്, സ്റ്റോർ വഴി കാവിക്കൊടിയേന്തിയ ബാലികാബാലന്മാർ, രഥം, ചെണ്ടമേളം, ഭജന എന്നിവയുടെ അകമ്പടിയോടെ അഞ്ച്മണിയോടെ പനമറ്റം ഭഗവതീക്ഷേത സന്നിധിയിൽ എത്തിച്ചർന്നു. ക്ഷേത്രമൈതാനം അനുവദിക്കാത്തതിനാൽ സമ്മേളനം ഉണ്ടായിരുന്നില്ല. ക്ഷേത്ര മൈതാനിയ്ക്കു സമീപമുണ്ടായിരുന്ന ചായക്കടയുടെ വരാന്തയിൽ നിന്നാണ് പ്രഭാഷണം നടന്നത്. പ്രഭാഷകൻ റിട്ട.ടീച്ചർ M.K കൃഷ്ണമാരാർ ആകെ സംഖ്യ.488 വരവ്.313.60, ചെലവ്.313.60

1985 ഒക്ടോബർ മുതൽ മുളകുന്നം പ്രയത്നശാഖയാക്കി. ഒക്ടോബർ 23 ശാഖയിൽ നടന്ന വിജയദശമി ഉത്സവത്തിൽ പി.ആർ ജയകൃഷ്ണൻ സംസാരിച്ചു. ഒക്ടോബർ 26-ാം തിയതി ആനിക്കാട് (പള്ളിക്കത്തോട്) ദേവീക്ഷേത്ര മൈതാനിയിൽനിന്നും ആരംഭിച്ച് കൊടുങ്ങൂർ ദേവീക്ഷേത്ര മൈതാനിയിൽ അവസാനിച്ച റൂട്ട് മാർച്ചിൽ പൂർണ്ണ ഗണവേഷത്തിൽ ആറ് പേർ ഉൾപ്പെടെ ഇരുപത്തിയേഴ് പേർ പങ്കെടുത്തു. 85 ഡിസംബർ 21 മുതൽ 29 വരെ നടന്ന ITC ക്യാമ്പിലും 1986 ജനുവരി 12 നു നടന്ന ബാല സ്വയംസേവകരുടെ പഥസഞ്ചലനത്തിലും പങ്കെടുത്തു.

ഹിന്ദുസംഗമത്തിന്റെ മുന്നോടിയായി നടന്ന സമ്പർക്ക മഹായജ്ഞത്തിൽ ഇരുനൂറ് വീടുകൾ സജീവമാക്കി. 1986 ഫെബ്രുവരി 5 ന് തിരുവനന്തപുരത്തു നടന്ന ഹിന്ദുസംഗമത്തിൽ പന്ത്രണ്ട് ഗണവേഷം ഉൾപ്പെടെ എൺപത്തിയെട്ട് പേർ പങ്കെടുത്തു.

കെ.ജെ രാഘവൻ ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് പോയതിനെതുടർന്ന് ഏപ്രിൽ മാസം മുതൽ എനിക്ക് ഖണ്ഡ് കാര്യവാഹകിന്റെ ചുമതല ലഭിച്ചു. 1986 ഏപ്രിൽ മുതൽ മുളകുന്നം പൂർണ്ണ ശാഖയായി. വിശ്വഹിന്ദുപരിഷത്ത് പനമറ്റം യൂണിറ്റ് രൂപീകരിച്ചു. എന്നെക്കൂടാതെ ജില്ലാ ഓർഗനൈസൾ ശശിധരൻ, പ്രഖണ്ഡ് പ്രമുഖ് റ്റി.പി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പനമറ്റം യൂണിറ്റ് പ്രസിഡന്റായി ഗോവിന്ദശാസ്ത്രി പനമറ്റം, സെക്രട്ടറി ഗോപിനാഥൻ നായർ തകിടിയേൽ (കൊടിയേറ്റം ഗോപി-അപരനാമം)

ഗോവിന്ദശാസ്ത്രികൾ ജ്യോതിശാസ്ത്രത്തിൽ അഗാഥമായ പാണ്ഡിത്യമുള്ള ഒരു ജ്യോൽസ്യൻ ആയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതിലൂടെ അദ്ദേഹവുമായി നല്ല ആത്മബന്ധം ഉണ്ടാവാൻ അതു കാരണമായി. ഗോവിന്ദച്ചേട്ടനുമായുള്ള ആ പരിചയം ജീവിതത്തിലേ ഒരു പ്രധാന വഴിത്തിരിവിലേക്കു നയിച്ചു. എന്റെ കാര്യകർത്താ ശിക്ഷണത്തിലൂടെ സ്വയംസേവകരായിത്തീർന്ന മാനോലി ശാഖയിലെ സോമൻചേട്ടന്റേയും, മുരളിച്ചേട്ടന്റേയും, വിശ്വൻചേട്ടന്റേയും ഇളയ സഹോദരി പുഷ്പയാണ് എന്റെ ഭാര്യ. വിവാഹാലോചന തുടങ്ങി അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷം. നക്ഷത്രങ്ങൾ ഒത്തു നോക്കിയപ്പോഴാണ് മനസിലാവുന്നത് ഒരിക്കലും ചേർക്കാൻ പാടില്ലാത്ത നാളുകളാണ് ഞങ്ങളുടേത് എന്ന്. എന്റെ നക്ഷത്രം ഉത്രാടവും, അവളുടേത് പുണർതവും. എന്റേത് ശുദ്ധജാതകവും അവളുടേത് ചൊവ്വാ ദോഷമുള്ളതും. ഗോവിന്ദശാസ്ത്രികൾ ജ്യോതിഷത്തിലെ നന്മതിന്മകൾ പറഞ്ഞുതന്നിരുന്നില്ലങ്കിൽ ആ വിവാഹം നടക്കില്ലായിരുന്നു. തന്നെയുമല്ല വിവാഹം നടക്കാൻ അദ്ദേഹം തന്റെ തൊഴിൽപരമായി സഹായിക്കുകയും ചെയ്തു. ഹിന്ദുവിശ്വാസികളായ നാം നമ്മുടെ പുരാണേതിഹാസങ്ങളെ വിശ്വസിക്കുന്നുവെങ്കിൽ ഞാൻ പറയുന്നു വിവാഹത്തിന് ജാതകങ്ങളും പൊരുത്തവും ഒത്തുനോക്കുന്നത് വിഡ്ഢിത്തമാണ്. അതിലൊന്നും ഒരു പരമാർത്ഥവുമില്ല. ആദർശ പുരുഷനായ ശ്രീരാമൻ ജാതകം നോക്കിയല്ല വിവാഹിതനായത്. ശൈവചാപം കുലക്കുക എന്ന മത്സരത്തിൽ വിജയിച്ചാണ് സീതാദേവിയെ നേടിയത്. അർജ്ജുനൻ ദ്രൗപദിയെ വിവാഹം കഴിച്ചതും കറങ്ങുന്ന ചക്രത്തിനു പിറകിലിരുന്ന പക്ഷിയെ അമ്പെയ്തുവീഴ്ത്തി വിജയിച്ചാണ്, ശ്രീകൃഷ്ണൻ രുക്മിണിയെ യുദ്ധംചെയ്ത് നേടിയതാണ്. അംബ, അംബിക, അംബാലികമാരെ ഭീഷ്മർ അനുജന്മാരായ ധ്രുതരാഷ്ട്രർക്കും, പാണ്ഡുവിനും വേണ്ടി തട്ടിക്കൊണ്ടു പോരികയായിരുന്നു, ദുഷ്യന്തനും ശകുന്തളയും ജാതകം നോക്കിയല്ല വിവാഹിതരായത്. മാത്രമല്ല പുരാണേതിഹാസങ്ങളിൽ ഒരിക്കലും അങ്ങനെ വിവാഹം നടത്തിയിരുന്നില്ല. അതുകൊണ്ട് സ്വയംസേവക സഹോദരന്മാരോട് എനിക്കു പറയാനുള്ളത് നക്ഷത്രം അല്ലെങ്കിൽ ജാതകം ചേരാത്തതിന്റെ പേരിൽ ഒരു വിവാഹവും നടക്കാതെ പോവരുത്. സ്വന്തം ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്. കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി കാലിടറിയപ്പോൾ പരസ്പരം ഒപ്പം നിന്ന ഹൃദ്യവും സംതൃപ്ത പൂർണ്ണവുമായ എന്റെ വിവാഹ ജീവിതത്തിന്റെ മുപ്പതാം വാർഷികമാണ് ഇന്ന്. (6-5-2020) എല്ലാവർക്കും നന്മകൾ നേരുന്നു.

വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തിൽ പനമറ്റത്ത് ഭവനങ്ങളിൽ കർക്കിടകം 32 ദിവസവും രാമായണപാരായണം ആരംഭിച്ചു. ക്ഷേത്രങ്ങളിലും രാമായണ പാരായണം നടത്തി. സംഘപ്രവർത്തകർക്ക് എൻ.എസ്എസ് കരയോഗങ്ങളീൽ യാതൊരു പ്രാധിനിത്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ ക്ഷേത്രത്തിലെ ഉത്സവവിഹിതം നിശ്ചയിക്കുമ്പോൾ സംഘപ്രവർത്തകരുടേയും അനുഭാവികളുടേയും വിഹിതം വിവേചനപരവും ഭാരിച്ചതുമായിരുന്നു. വിഹിതം അടക്കാത്തവരെ കുടിശ്ശിഖക്കാരായി കണക്കാക്കുകയും ചെയ്തു. കുടിശ്ശിഖക്കാരായവരുടെ മതപരമായ ചടങ്ങുകളിൽ സമുദായം സഹകരിക്കാതെയും വന്നതോടെ വിവാഹം മതപരമായി രജിസ്റ്റർ ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു. അതിനു പരിഹാരമായി പനമറ്റം വിശ്വഹിന്ദുപരിഷത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവാഹ ക്ഷണപത്രിക അച്ചടിച്ച് വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ ചരിത്രത്തിൽ നടാടെയുള്ള ഒരു സംരംഭമായിരുന്നു അത്. ഇങ്ങനെ രജിസ്റ്റർ ചെയ്ത ആദ്യവിവാഹം അയ്യനാക്കുഴി ഉണ്ണിക്കൃഷ്ണന്റെ സഹോദരി ഗീതയുടേയും വരൻ നാണുക്കുട്ടന്റേതും ആയിരുന്നു. തുടർന്ന് അഞ്ച് വർഷക്കാലമായി പത്തോളം വിവാഹം ഇങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

                തുടരും

ആരാധനാലയങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

 • ജി.എച്ച്.എസ്.എസ്. പനമറ്റം
"https://ml.wikipedia.org/w/index.php?title=പനമറ്റം&oldid=3935712" എന്ന താളിൽനിന്ന് ശേഖരിച്ചത്