അക്കരപ്പാടം

Coordinates: 9°46′53.93″N 76°23′17.31″E / 9.7816472°N 76.3881417°E / 9.7816472; 76.3881417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

9°46′53.93″N 76°23′17.31″E / 9.7816472°N 76.3881417°E / 9.7816472; 76.3881417

അക്കരപ്പാടം ശ്രീ ഓങ്കാരേശ്വര ക്ഷേത്രം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, ഉദയനാപുരം പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമമാണ് അക്കരപ്പാടം[1]. ഉദയാപുരം പഞ്ചായത്ത് 1ആം വാർഡും, 16 ആം വാർഡിന്റെ കുറെഭാഗവും(കിഴക്ക് ഭാഗം) അക്കരപ്പാടമാണ്.[2] കേരളത്തിൽ നിന്നുള്ള ആദ്യ ന്യൂറോസർജൻ കെ. ബാഹുലേയൻ ജനിച്ചതിവിടെയാണ്. മൂവാറ്റുപുഴയാറ് ഇതുവഴിയാണൊഴുകുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണ് ഇവിടുത്തെ ജനവിഭാഗം. കയർ നിർമ്മാണം, മത്സ്യബന്ധനം, മണൽ ഖനനം മുതലായവയാണ് ഇവിടുത്തുകാരുടെ പ്രധാന തൊഴിൽ.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ[തിരുത്തുക]

  • അക്കരപ്പാടം ഗവ. യു.പി. സ്കൂൾ[3]
  • അക്കരപ്പാടം കയർ വ്യവസായ സഹകരണ സംഘം[4]
  • പ്രാഥമിക ആരോഗ്യ കേന്ദ്രം, അക്കരപ്പാടം

അവലംബം[തിരുത്തുക]

  1. എൽ.എസ്.ജി കേരള
  2. മാതൃഭൂമി വെബ്‌സൈറ്റ് [പ്രവർത്തിക്കാത്ത കണ്ണി]
  3. വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ്
  4. "നികുതി വകുപ്പ് വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2013-10-08. Retrieved 2013-05-16.
"https://ml.wikipedia.org/w/index.php?title=അക്കരപ്പാടം&oldid=3622481" എന്ന താളിൽനിന്ന് ശേഖരിച്ചത്