മറ്റക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറ്റക്കര
അപരനാമം: മറ്റക്കര

മറ്റക്കര
9°38′31″N 76°38′39″E / 9.64182°N 76.64416°E / 9.64182; 76.64416
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം 187.43ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 3,02,194
ജനസാന്ദ്രത 19556/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686564
+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ മധ്യ ഭാഗത്തായുള്ള ഒരു ഗ്രാമം ആണ് മറ്റക്കര. അകലകുന്നം പഞ്ചായത്തിൽ ആണ് മറ്റക്കര സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത്‌ നിന്നു 22 കി.മീ. ദൂരെ, പാലയിൽ നിന്നും 15 കിലോമീറ്റർ മാറി, കൊച്ചിയിൽ നിന്നും 62 കി.മീ. അകലെയായിട്ടാണ് മറ്റക്കരയുടെ കിടപ്പ്‌..

പേരിനു പിന്നിൽ[തിരുത്തുക]

ഐതിഹ്യം[തിരുത്തുക]

കൃത്യമായി മറ്റക്കര എന്നൊരൂ സ്ഥലം നമ്മുക്ക് കാണുവാൻ കഴിയില്ല .മണൽ ,മണ്ണൂർപള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര. മറ്റക്കരയെ ചുറ്റിപറ്റി പന്നഗം എന്നറിയ പെടുന്ന തോട് ഒഴുകിപോകുന്ന്ട്. പേരുപോലെ തന്നേ ഇതു വളഞ്ഞു പുളഞ്ഞു ആണ് ഒഴുകി മീനച്ചിൽ ആറ്റിൽ ഒഴുകി ചേരുന്നത്. പന്നാംതോട് എന്നും ഇതു അറിയപെടുന്ന ഈ തോട് മറ്റക്കരകരുടെയ്‌ ജീവിതവുംയീ ഇഴുകിചേർന്ന് കിടക്കുന്നു

ചരിത്രം[തിരുത്തുക]

മറ്റക്കര എന്ന പ്രദേശം പേര് ധ്വനിപ്പിക്കുന്നതുപോലെതന്നെ മറ്റങ്ങളും പാടങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കരയായ മറ്റക്കരയുടെ ഹൃദയഭാഗത്താണ് മഞ്ഞക്കാവ് എന്നറിയപ്പെടുന്ന ശിവപാർവ്വതിക്ഷേത്രവും ശ്രീരാമകൃഷ്ണാശ്രമവും സ്ഥിതിചെയ്യുന്നത്. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേർന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്.കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോട് മറ്റക്കരയുടെ ചരിത്രത്തിലേക്ക് തന്നെ ഒഴൂകിചേരൂന്നു.തുരുത്തിപള്ളിയിൽ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങീ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്.

മതം[തിരുത്തുക]

ഹിന്ദു, ക്രിസ്തു മതങ്ങളിൽ വിശ്വസിക്കുന്ന ഒരു ജനതയാണ് മറ്റക്കരയിൽ കാണാൻ സാഥികുന്നത്. തിരുകുടുംബ ദേവാലയം (മറ്റക്കരപള്ളി) ശ്രീ ഭഗവതി തുരുത്തിപള്ളിയിൽ ക്ഷേത്രം അയിരൂർ മഹാദേവ ക്ഷേത്രം പട്ടിയലിമറ്റം. അൽഫോൻസാ ഗിരി പള്ളി. തിരുഹൃതയ പള്ളി കരിമ്പാനി. സെന്റ്‌ സെബാസ്റ്റ്യൻ പള്ളി മഞാമാറ്റം സെന്റ്‌ ജോർജ് പള്ളി മണ്ണൂർ കുറ്റിയാനിക്കൽ ധർമ ശാസ്താ ക്ഷേത്രം, മണൽ സെന്റ്‌ ആന്റണി പള്ളി, പാദുവ

Mattakkara Thuruthippally Bhagavathi Temple

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

മറ്റക്കര ഹൈസ്കൂൾ മറ്റക്കര. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [1] സെൻറ്:ജോസഫ് ഹൈസ്കൂൾ.[2]

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

മോഡൽ പോളിടെക്നിക്ക്,മറ്റക്കര.[3] [4] ടോംസ് കോളേയ്ജ് ഓഫ് എഞ്ചിനീയറിംഗ് ,മറ്റക്കര

ആശുപത്രികൾ[തിരുത്തുക]

JJ ഹോസ്പിറ്റൽ, മണൽ മറ്റക്കര.

പ്രമുഖ വ്യക്തികൾ[തിരുത്തുക]

കേരളത്തിന്റെ അഭിമാനതാരവും അർജ്ജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ ചിത്ര കെ.സോമൻ. [5]

ജനപ്രിയ ഗാനരചയിതാവ് ശ്രീ.മറ്റക്കര സോമൻ

കഥകളി സംഗീതത്തിൽ പ്രാവീണ്യം തെളിച്ച ശ്രീ. കലാനിലയം സിനു.

ദേശീയ അവാർഡ് നേടിയ സിനിമാ ഛായാഗ്രാഹകൻ ശ്രീ.നിഖിൽ എസ് പ്രവീൺ

ബാങ്കുകൾ[തിരുത്തുക]

ബാങ്ക് ലൊക്കേഷൻ ഐ.എഫ്.എസ്.സി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോളി ഫാമിലി ചർച്ച് ബിൽഡിംഗ്‌, വടക്കേടം ജംഗ്ഷൻ, മറ്റക്കര. SBIN0070349

[6]

അകലകുന്നം സർവീസ് സഹകരണ ബാങ്ക് വടക്കേടം ജംഗ്ഷൻ, മറ്റക്കര ----

അവലംബം[തിരുത്തുക]

  1. http://www.schoolwiki.in/index.php/മറ്റക്കര_എച്ച്.എസ്സ്[പ്രവർത്തിക്കാത്ത കണ്ണി],
  2. http://www.schoolwiki.in/index.php/സെന്റ്_ജോസഫ്സ്_ഗേൾസ്,_എച്ച്.എസ്സ്,_മറ്റക്കര
  3. http://www.ihrd.ac.in/index.php?option=com_content&view=article&id=32:model-polytechnic-college-mattakkara&catid=28:polytechnic-colleges&Itemid=48
  4. http://mptmattakkara.ihrd.ac.in/
  5. http://ml.wikipedia.org/wiki/അർജുന_അവാർഡ്
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-26.
"https://ml.wikipedia.org/w/index.php?title=മറ്റക്കര&oldid=3640403" എന്ന താളിൽനിന്ന് ശേഖരിച്ചത്