സചിവോത്തമപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സചിവോത്തമപുരം

സചിവോത്തമപുരം
9°30′00″N 76°38′00″E / 9.5°N 76.63333°E / 9.5; 76.63333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686532[1]
+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് സചിവോത്തമപുരം. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 10 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ആദ്യ ദളിത് കോളനി (1936) [2] സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ചരിത്രം[തിരുത്തുക]

1804-ൽ തിരുവിതാംകൂർ ദിവാൻ വേലുത്തമ്പി ദളവാ [3] പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത തിരുവിതാംകൂറിലെ ഏറ്റവും വലിയ ചന്തയായിരുന്നു ചങ്ങനാശ്ശേരി പണ്ടകശ്ശാല [4]. ചങ്ങനാശ്ശേരി ചന്തയിൽ അടിമവ്യാപാരം ഉണ്ടായിരുന്നു. 1853-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് അടിമത്തം നിർത്തലാക്കിയെങ്കിലും ചങ്ങനാശ്ശേരി ചന്തയിലുണ്ടായിരുന്ന അടിമകളായിരുന്ന ദളിതരെ പുനഃരധിവസിപ്പിച്ചത് വർഷങ്ങൾക്കുശേഷം 1936-ൽ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്താണ്. ഈ ദളിതർക്കായി ചങ്ങനാശ്ശേരി കുറിച്ചി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുകയും അവിടെ കോളനി സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ ദിവാനായിരുന്ന സചിവോത്തമൻ സി.പി. രാമസ്വാമി അയ്യർ ആയിരുന്നു ഇതിനു നേതൃത്വം കൊടുത്തത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കോളനിക്ക് സചിവോത്തമപുരം കോളനിയെന്നു പേരിട്ടു.[5] കേരളത്തിലെ ആദ്യ ദളിത് കോളനിയാണിത്.[6]

അന്ന് എഴുപത്തഞ്ച് സെന്റ്‌ സ്ഥലമായിരുന്നു ഇതിനുവേണ്ടി മാറ്റിവെച്ചത്. 50 സെന്റ്‌ കൃഷിക്കും 25 സെന്റ്‌ താമസിക്കുന്നതിനുമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ഒരു ഹിന്ദുക്ഷേത്രം (സചിവോത്തമപുരം ശ്രീരാമസ്വാമിക്ഷേത്രം) ഒരു വിദ്യാലയം (ഗവ. എച്ച്.ഡബ്ല്യു. യു.പി. സ്കൂൾ, സചിവോത്തമപുരം) എന്നിവയും അന്നു നിർമ്മിച്ചു.

അവലംബം[തിരുത്തുക]

  1. http://pincode.net.in/KERALA/KOTTAYAM/S/SACHIVOTHAMAPURAM
  2. http://utharakalam.com/?p=8185
  3. കേരള ചരിത്രം - എ.ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  4. തിരുവിതാംകൂർ ഭൂമിശാസ്ത്രം -- (രണ്ടാം ഭാഗം) സി.ആർ. കൃഷ്ണപിള്ള (1936)-- എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-12-20.
  6. http://www.janmabhumidaily.com/jnb/News/132481[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സചിവോത്തമപുരം&oldid=3646580" എന്ന താളിൽനിന്ന് ശേഖരിച്ചത്