തലപ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിൽ, മീനച്ചിൽ താലൂക്കിൽ തലപ്പലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തലപ്പലം.

പേരിനു പിന്നിൽ[തിരുത്തുക]

പശ്ചിമഘട്ടത്തിലെ ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഒരു കാർഷിക ഗ്രാമമാണ് തലപ്പുലം. 'തല' ശബ്ദം പ്രാധാന്യത്തേയും 'പുലം' എന്നത് മേച്ചിൽപ്പുറം, കൃഷിയിടം എന്നിവയേയും സൂചിപ്പിക്കുന്നു. മുൻകാലത്ത് ഈ പ്രദേശത്തിനുണ്ടായിരുന്ന കാർഷിക പ്രാധാന്യത്തെയാണ് ഗ്രാമനാമം വ്യക്തമാക്കുന്നത്.

പ്രശസ്തി[തിരുത്തുക]

കലാസാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നിരവധി വ്യക്തികൾക്ക് തലപ്പുലം ജന്മം നൽകിയിട്ടുണ്ട്. ശ്രീയേശു വിജയം മഹാകാവ്യത്തിന്റെ കർത്താവും പാലായിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാന രത്നാകരം (1913) മാസികയുടെ പത്രാധിപരുമായിരുന്ന കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ജന്മദേശം തലപ്പുലമാണ്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലപ്പുലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലപ്പലം&oldid=1782906" എന്ന താളിൽനിന്ന് ശേഖരിച്ചത്