വാഴൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
വാഴൂർ ഗ്രാമപഞ്ചായത്ത് | |
അപരനാമം: കൊടുങ്ങൂർ | |
9°33′50″N 76°42′22″E / 9.564020°N 76.706030°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
വില്ലേജ് | വാഴൂർ |
താലൂക്ക് | ചങ്ങനാശ്ശേരി |
നിയമസഭാ മണ്ഡലം | കാഞ്ഞിരപ്പള്ളി |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | പ്രൊഫ. എസ്. പുഷ്കലാദേവി [1] |
വിസ്തീർണ്ണം | 24.61ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 16 എണ്ണം |
ജനസംഖ്യ | 23982 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686504 +91 481 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മേജർ കൊടുങ്ങൂർ ദേവീക്ഷേത്രം, തീർത്ഥപാദാശ്രമം |
കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വാഴൂർ ഗ്രാമപഞ്ചായത്ത്. വാഴൂർ പഞ്ചായത്തിന്റെ ആസ്ഥാനം ദേശീയ പാത 183-ൽ കൊടുങ്ങൂരിൽ സ്ഥിതി ചെയ്യുന്നു. വാഴൂരിലെ ഭൂരിഭാഗം ജനങ്ങളും റബ്ബർ കർഷകരാണ്. പ്രധാന പട്ടണം കൊടുങ്ങൂരാണ്. പഞ്ചായത്തിലെ ഏക കലാലയം എസ് ആർ വി എൻ എസ് എസ് കോളേജാണ്. കോട്ടയം നഗരത്തിൽ നിന്നും 22 കി.മി ദൂരമുണ്ട് വാഴൂർ പഞ്ചായത്തിലേക്ക്.2008 വരെ വാഴൂർ നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു ഈ പഞ്ചായത്ത്. എന്നാൽ 2008-ലെ പുനസംഘടനയിൽ വാഴൂർ നിയമസഭാമണ്ഡലം ഇല്ലാതാകുകയും വാഴൂർ ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പള്ളി നിയമസഭമണ്ഡലത്തിലേയ്ക്ക് ചേർക്കപ്പെടുകയും ചെയ്തു.
അതിരുകൾ[തിരുത്തുക]
- തെക്ക് - വെള്ളാവൂർ, കങ്ങഴ പഞ്ചായത്തുകൾ
- വടക്ക് – പള്ളിക്കത്തോട്, എലിക്കുളം പഞ്ചായത്തുകൾ
- കിഴക്ക് - ചിറക്കടവ് പഞ്ചായത്ത്
- പടിഞ്ഞാറ് - കൂരോപ്പട, പാമ്പാടി, നെടുംകുന്നം പഞ്ചായത്തുകൾ [2]
വാർഡുകൾ[തിരുത്തുക]
വാഴൂർ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [3]
- പുളിക്കൽക്കവല
- നെടുമാവ്
- വൈരമല
- ചെങ്കൽ
- തെക്കാനിക്കാട്
- ശാസ്താംകാവ്
- അരീക്കൽ
- കൊടുങ്ങൂർ
- റ്റി പി പുരം
- ഇളങ്ങോയി
- ചാമംപതാൽ
- കാനം
- കണ്ട്രാച്ചി
- കാപ്പുകാട്
- ചെല്ലിമറ്റം
- എരുമത്തല
അവലംബം[തിരുത്തുക]
- ↑ "വാഴൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, State Government of Kerala, India.
- ↑ "വാഴൂർ". വാഴൂർ ഗ്രാമപഞ്ചായത്ത് (Vazhoor Grama Panchayat). വാഴൂർ ഗ്രാമപഞ്ചായത്ത് (Vazhoor Grama Panchayat).
- ↑ "ജനപ്രതിനിധികൾ". വാഴൂർ ഗ്രാമപഞ്ചായത്ത് (Vazhoor Grama Panchayat). വാഴൂർ ഗ്രാമപഞ്ചായത്ത് (Vazhoor Grama Panchayat).