മുണ്ടക്കയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുണ്ടക്കയം | |
---|---|
പട്ടണം | |
രാജ്യം | India |
സംസഥാനം | കേരളം |
ജില്ല | കോട്ടയം |
• ഭരണസമിതി | മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് |
(2008) | |
• ആകെ | 24,512 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686513 |
Telephone code | 04828 |
വാഹന റെജിസ്ട്രേഷൻ | KL-34 |
അടുത്തുള്ള നഗരങ്ങൾ | കോട്ടയം, കാഞ്ഞിരപ്പള്ളി. |
Lok Sabha constituency | പത്തനംതിട്ട |
Civic agency | മുണ്ടക്കയം |
Climate | cool pleasant (Köppen) |
കോട്ടയം ജില്ലയിലെ കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് മുണ്ടക്കയം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്[1]. റബ്ബറും കുരുമുളകും കൊക്കോയും ഇവിടുത്തെ പ്രധാന കാർഷിക വിഭവങ്ങളാണ്. ധാരാളം റബർ തോട്ടങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഹൈറേഞ്ചിലെ പ്രധാന ഹിൽസ്റ്റേഷനായ കുട്ടിക്കാനം ഇവിടെനിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. കുമളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് തിരിഞ്ഞ് 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പാഞ്ചാലിമേട് എന്ന പുൽമേട്ടിലെത്താം.
നാമചരിത്രം
[തിരുത്തുക]മുണ്ടക്കയം ചന്തയുടെ സമീപത്തെ കയത്തിൽ ധാരാളം മുണ്ടികൾ (ചാരകൊക്ക്) വന്നിരിക്കുമായിരുന്നുവത്രേ. ആ കയത്തെ സി. എം. എസ്. സുവിശേഷ പ്രവർത്തകനായിരുന്ന ഹെൻറി ബേക്കർ ജൂനിയർ മുണ്ടിക്കയം എന്നു വിളിച്ചു. ക്രമേണ സമീപത്തെ ചന്തയ്ക്കും ആ പേര് ലഭിച്ചു. പിന്നീട് കാലാന്തരത്തിൽ അത് ലോപിച്ച് മുണ്ടക്കയം ആയിത്തീർന്നുവെന്ന് കരുതപ്പെടുന്നു.
വിദ്യാഭ്യാസരംഗം
[തിരുത്തുക]ധാരാളം വിദ്യാലയങ്ങൾ ഉള്ള സ്ഥലമാണ് മുണ്ടക്കയം. സി.എം.എസ്.എൽ.പി.സ്കൂൾ, സി.എം.എസ്.ഹൈസ്കൂൾ, വിൻഷ്യൻ സഭയുടെ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ , സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ,സെന്റ് ആന്റണീസ് യു.പി. സ്കൂൾ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, സെന്റ് ജൊസഫ്സ് ഗേൾസ് ഹൈസ്ക്കുൾ, മുരിക്കുംവയൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂൾ,ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ മാനേജ്മെന്റിന് കീഴിലുള്ള കോളേജ് ശ്രീ ശബരീശ മുതലായവ മുണ്ടക്കയത്തെ പ്രധാന വിദ്യാലയങ്ങളാണ്.
സമീപ സ്ഥലങ്ങൾ
[തിരുത്തുക]- മുക്കൂട്ടുതറ
- പൊൻകുന്നം -18 കിമി
- ഈരാറ്റുപേട്ട - 26 കി.മീ
- കാഞ്ഞിരപ്പള്ളി- 13 കി.മീ
- ഏന്തയാർ-12 കി.മീ
- കുട്ടിക്കാനം-23 കി.മീ
- എരുമേലി-13 കി.മീ
- പുഞ്ചവയൽ, മുണ്ടക്കയം പഞ്ചായത്തിലെ ഒരു പ്രദേശമാണ്- 5കി.മീ [കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഒരു ദേശമാണ് പുഞ്ചവയൽ ]
- 504 കോളനി -7.3 കി.മീ
- മുരിക്കുംവയൽ-3.4കി.മീ
- കരിനിലം-2കി.മി
- കൂട്ടിക്കൽ - 5 കി.മി.
- പറത്താനം - 8 കി.മി.
അവലംബം
[തിരുത്തുക]- ↑ "About the Rivers of Kerala". Retrieved 14 February 2010.