കേരളത്തിലെഇടുക്കി ജില്ലയിലെപീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമവും വിനോദസഞ്ചാര കേന്ദ്രവുമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ (3,600 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്. ദേശീയപാത 183 ഉം മലയോര ഹൈവേയും സംഗമിക്കുന്നത് കുട്ടിക്കാനത്ത് വെച്ചാണ്.
പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻറി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് കുട്ടിക്കാനം ഒരു വേനൽക്കാല വാസ്ഥലമായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. തിരുവിതാംകൂറിൽ ബ്രിട്ടീഷ് സ്വാധീനം ഉണ്ടായിരുന്ന കാലത്തു് അവരുടെ വേനൽക്കാല താമസത്തിനു് കുട്ടിക്കാനത്തെ ഉപയോഗിച്ചു.
ഗ്രാമ്പി - പരുന്തുംപാറ എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടംവളഞ്ഞങ്ങാനം വെള്ളച്ചാട്ടം - കുട്ടിക്കാനത്തെ ഒരു പ്രധാന ആകർഷണമായ ഈ വെള്ളച്ചാട്ടം നിന്നുമുള്ളിപ്പാറ എന്നും അറിയപ്പെടൂന്നു. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്. ഇത് സാധാരണ മഞ്ഞു മൂടിയാണ് കാണപ്പെടാറ്.
നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈവേയിൽ വരുന്ന ഒരു സ്ഥലമാണ്.
കുട്ടിക്കാനതേതുനിന്നും 2 കലോമീറ്റർ അകലെ പീർ മുഹമ്മദ് വലിയുല്ലാഹിയുടെ ദർഗ സ്ഥിതി ചെയ്യുന്നു.
എറണാകുളത്തുനിന്നും 151 കിലോമീറ്റർ ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം, ദൂരം 74 കിലോമീറ്റർ. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് 40 കിലോമീറ്റർ ദൂരമാണുള്ളത്.