കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി
ഹൈറേഞ്ചിന്റെ കവാടം | |
|---|---|
ടൗൺ | |
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | കോട്ടയം |
| വിസ്തീർണ്ണം | |
• ആകെ | 52.47 ച.കി.മീ. (20.26 ച മൈ) |
| ജനസംഖ്യ (2011) | |
• ആകെ | 43,057 |
| • ജനസാന്ദ്രത | 820/ച.കി.മീ. (2,100/ച മൈ) |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| PIN | 686507 (കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റോഫീസ്) |
| ടെലിഫോൺ കോഡ് | 04828 |
| വാഹന രജിസ്ട്രേഷൻ | KL-34(കാഞ്ഞിരപ്പള്ളി), KL-05(കോട്ടയം) |
| Coastline | 0 കിലോമീറ്റർ (0 മൈ) |
| അടുത്ത നഗരം | കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, ചങ്ങനാശേരി, പാലാ |
| ലോകസഭാമണ്ഡലം | പത്തനംതിട്ട (കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം) |
| കാലാവസ്ഥ | ട്രോപ്പിക്കൽ മൺസൂൺ (കോപ്പൻ) |
| ശരാശരി വേനൽ താപനില | 35 °C (95 °F) |
| ശരാശരി തണുപ്പുകാല താപനില | 18 °C (64 °F) |
| വെബ്സൈറ്റ് | www |
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം, ഹൈറേഞ്ചിന്റെ കവാടം എന്നും കാഞ്ഞിരപ്പള്ളി അറിയപ്പെടുന്നു.[1] റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം.
എലിക്കുളം, ചിറക്കടവ്, കൂട്ടിക്കൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ ചേർന്ന താലൂക്കിന്റെ ആസ്ഥാനമാണ് കാഞ്ഞിരപ്പള്ളി. മുൻകാലങ്ങളിൽ മീനച്ചിൽ മുതൽ പമ്പാനദി വരെ നീണ്ടുകിടന്ന നിബിഡവനപ്രദേശങ്ങളും ഈ താലൂക്കിന്റെ ഭാഗമായിരുന്നു.
പേരിന്റെ ഉദ്ഭവം
[തിരുത്തുക]കാഞ്ഞിരപ്പള്ളി എന്ന പേര് ഇവിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന കാഞ്ഞിരമരത്തിൽനിന്ന് ഉദ്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.[2]
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]കോളേജുകൾ
[തിരുത്തുക]- അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി
- സെന്റ് ഡൊമിനിക്സ് കോളേജ്
- സെന്റ് ആന്റണീസ് കോളേജ്
- ഐ.എച്ച.ആർ.ഡി കോളേജ്
- സാന്തോം കോളേജ്
- സെന്റ് മേരീസ് കോളേജ് ഫോർ വിമൻസ് കാഞ്ഞിരപ്പള്ളി
സ്കൂളുകൾ
[തിരുത്തുക]- പേട്ട ഗവ. ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി
- നൂറുൽ ഹുദാ യു. പി സ്കൂൾ, കാഞ്ഞിരപ്പള്ളി
- ആർ. വി ജീ. വി H. S. S വിഴിക്കിത്തോട്
- സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
- സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ
- എ.കെ.ജെ.എം. ബോയ്സ് ഹൈസ്കൂൾ
- സെന്റ് ഡോമിനിക്സ് സ്കൂൾ
- മൈക്ക പബ്ലിക് സ്കൂൾ
- ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ
- ഗവണ്മെന്റ് ഹൈസ്കൂൾ, കുന്നുംഭാഗം
- വേദവ്യാസ വിദ്യാപീഠം തമ്പലക്കാട്
- ഇൻഫന്റ് ജീസസ് പബ്ലിക്ക് സ്കൂൾ
തുടങ്ങി ഇരുപതിലധികം വിദ്യാലയങ്ങൾ.
- സെന്റ് മേരിസ് ഗേൾസ് ഹൈ സ്കൂൾ കാഞ്ഞിരപ്പള്ളി.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
[തിരുത്തുക]കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന പഞ്ചായത്താണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. വിസ്തീർണ്ണം 52.47 ചതുരശ്ര കി.മീ. 2001-ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം 23വാർഡുകളിലായി 7027 ഭവനങ്ങളും അവയിൽ 7062 കുടുംബങ്ങളും പാർക്കുന്നു. മൊത്തം ജനസംഖ്യ 37017. ഇതിൽ പുരുഷന്മാർ 18756 സ്ത്രീകൾ 18261. ജനസാന്ദ്രത ചതുരശ്ര കി.മീ.ന് 324. സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാർക്ക് 974 സ്ത്രീകൾ. സാക്ഷരത 95% - പുരുഷന്മാർ 97%, സ്ത്രീകൾ 93%.[3]
ടൂറിസം
[തിരുത്തുക]മേലരുവി, പിച്ചപ്പള്ളിമേട്, കൂവപ്പള്ളി കുരിശുമല, വള്ളംകളി നടക്കുന്ന കരുമ്പുകയം കൂടപ്പുഴ, മണിമലയാറിന്റെയും ചിറ്റാറിന്റെയും സംഗമം എന്നിവ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന പ്രകൃതിരമണീയ പ്രദേശങ്ങളാണ്.
കാലാവസ്ഥ
[തിരുത്തുക]കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ദിവസങ്ങൾ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി. വേനൽ മഴ, ശൈത്യകാല മഴ, വടക്കുകിഴക്കൻ മൺസൂൺ (തുലാം മഴ) എന്നിവ കൂടുതലായി ലഭിക്കുന്ന, ഇത് ഭൂമധ്യരേഖാ മഴക്കാടുകൾ പോലുള്ള കാലാവസ്ഥയുള്ളതും വ്യത്യസ്തമായ വരണ്ട കാലമില്ലാത്തതുമായ രാജ്യത്തെ വളരെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ്. കാഞ്ഞിരപ്പള്ളിയിലെ നന്നായി വിതരണം ചെയ്യപ്പെടുന്ന മഴയുടെ രീതിയാണ് പട്ടണത്തിലും പരിസരത്തും റബ്ബർ തോട്ടങ്ങളിൽ നിന്ന് ലാറ്റക്സ് ഉയർന്ന അളവിൽ വിളവ് ലഭിക്കുന്നതിന്റെ പ്രധാന കാരണം. ഇവിടെ ലഭിക്കുന്ന ശരാശരി വാർഷിക മഴ 4156 മില്ലിമീറ്ററാണ്.[4]
ആരാധനാലയങ്ങൾ
[തിരുത്തുക]- കാഞ്ഞിരപ്പള്ളി പഴയ പള്ളി
- കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി
- കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രം
- ചേനപ്പാടി ശ്രീധർമ്മശാസ്താക്ഷേത്രം
- കാഞ്ഞിരപ്പള്ളി നൈനാർ ജുമാ മസ്ജിദ്
അവലംബം
[തിരുത്തുക]- http://www.kanjirappallyonline.com/history.html Archived 2010-01-19 at the Wayback Machine
- ↑ http://www.kanjirappally.com/html/historyfrm.htm
- ↑ http://www.kanjirappally.com/html/historyfrm.htm
- ↑ http://www.kerala.gov.in/statistical/panchayat_statistics2001/ktm_01.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Kumar, PK Pradeep. Physiographic Features and Changes in the rainfall pattern of Kerala. Physical Oceanography and meteorology division.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.kanjirappallyonline.com Archived 2010-12-31 at the Wayback Machine