Jump to content

ചങ്ങനാശ്ശേരി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചങ്ങനാശ്ശേരി നഗരസഭ
അപരനാമം: അഞ്ചുവിളക്കിന്റെ നഗരം
അഞ്ചുവിളക്ക്
അഞ്ചുവിളക്ക്

അഞ്ചുവിളക്ക്


ചങ്ങനാശ്ശേരി നഗരസഭ
9°17′N 76°20′E / 9.28°N 76.33°E / 9.28; 76.33
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം {{{നിയമസഭാമണ്ഡലം}}}
ലോകസഭാ മണ്ഡലം {{{ലോകസഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 13.5ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 47,485
ജനസാന്ദ്രത 3517/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686 1xx
++91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അഞ്ചുവിളക്ക്, വാഴപ്പള്ളി അമ്പലം, പുത്തൂർപള്ളി, മന്നം മ്യൂസിയം, കുര്യാളശ്ശേരി മൂസിയം,

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് ചങ്ങനാശ്ശേരി. 1920-ൽ രൂപീകൃതമായ ഈ പട്ടണം പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. 'അഞ്ചുവിളക്കിന്റെ നാട്‌' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രംകൂടിയാണിത്‌. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനോടും‌ ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടേയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ അരി, കുരുമുളക്‌, ഇഞ്ചി എന്നിവയുടെ വ്യപാരത്തിൽ മുൻപന്തിയിലാണ്‌ ഈ നഗരം. വിവിധ മത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി ചങ്ങനാശ്ശേരിയിൽ ഒരുമയോടെ കഴിയുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ചന്ദനക്കുടം മഹോസ്തവം ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതകളിലൊന്നാണ്.

അതിരുകൾ

[തിരുത്തുക]
  • വടക്ക് -- വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, തൃക്കോടിത്താനം ഗ്രാമപഞ്ചായത്ത്
  • കിഴക്ക് -- തൃക്കോടിത്താനം ഗ്രാമപഞ്ചായത്ത്
  • തെക്ക് -- പായിപ്പാട് ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് -- വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, പായിപ്പാട് ഗ്രാമപഞ്ചായത്ത്

ചരിത്രം

[തിരുത്തുക]

ചങ്ങനാശ്ശരി നഗരസഭ നിലവിൽ വന്നത് 1920 ആഗസ്ത് 14- തീയതിയാണ്. [1]തിരുവിതാംകൂറിലെ എണ്ണപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്നു ചങ്ങനാശ്ശേരി. അന്നത്തെ നഗരസ്വഭാവമുള്ള വാഴപ്പള്ളി, പെരുന്ന, പുഴവാത്, ഫാത്തിമാപുരം തുടങ്ങീയ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ചങ്ങനാശ്ശേരി നഗരസഭ ഉണ്ടാക്കിയത്. [2]

ഭൂപ്രകൃതി

[തിരുത്തുക]

ചെങ്കല്ലു കലർന്ന മണ്ണ് നഗരത്തിന്റെ കിഴക്കുഭാഗങ്ങളിലും മണലു കലർന്ന കളിമൺ ഘടകങ്ങളോടുകൂടിയ മണ്ണ് പടിഞ്ഞാറുഭാഗത്തും കാണുന്നു. പ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങൾ താഴ്ന്ന സമതലവും മദ്ധ്യഭാഗം ഉയർന്ന സമതലവുമാകുന്നു. അമ്ലത്വം കുറഞ്ഞ മണ്ണാണ് ഉള്ളത്. ചങ്ങനാശ്ശേരി സമുദ്രനിരപ്പിൽ നിന്ന് 7.1 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ്. സമശീതോഷ്ണാവസ്ഥയോടുകൂടിയ പ്രദേശം കൂടിയാണിത്.

ചങ്ങനാശ്ശേരി സമുദ്രനിരപ്പിൽ നിന്ന് 7.1 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. സമശീതോഷ്ണാവസ്ഥയോടുകൂടിയ പ്രദേശമാണിത്. ചെങ്കല്ലു കലർന്ന മണ്ണ് നഗരത്തിന്റെ കിഴക്കുഭാഗങ്ങളിലും മണലു കലർന്ന കളിമൺ ഘടകങ്ങളോടുകൂടിയ മണ്ണ് പടിഞ്ഞാറുഭാഗത്തും കാണുന്നു. പ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങൾ താഴ്ന്ന സമതലവും മദ്ധ്യഭാഗം ഉയർന്ന സമതലവുമാകുന്നു. അമ്ലത്വം കുറഞ്ഞ മണ്ണാണ് ഉള്ളത്.

ആരാധനാലയങ്ങൾ

[തിരുത്തുക]

ഹൈന്ദവ ക്ഷേത്രങ്ങൾ

  • വാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം
  • പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  • ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രം
  • ചിത്രക്കടവ് ശിവക്ഷേത്രം

ക്രിസ്തീയ ആരാധനാലയങ്ങൾ

  • സെന്റ്. മേരീസ് കത്തീഡ്രൽ പള്ളി
  • സെന്റ്. മേരീസ് പാറേൽ പള്ളി

മസ്ജിദുകൾ

  • പഴയപള്ളി ജമാമസ്ജിദ്
  • പുത്തൂർപള്ളി ജമാമസ്ജിദ്
വാഴപ്പള്ളി ക്ഷേത്രം

പ്രമുഖ സ്ഥലങ്ങൾ

[തിരുത്തുക]

നഗരസഭാ വാർഡുകൾ

[തിരുത്തുക]
വാർഡ്‌ നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി
01 വാഴപ്പള്ളി-കണ്ണംപേരൂർ ഗീത ഗോപകുമാർ
02 വാഴപ്പള്ളി-അന്നപൂർണ്ണേശ്വരിക്ഷേത്രം രാജേന്ദ്രപ്രസാദ് രാമസ്വാമി ആചാരി
03 വാഴപ്പള്ളി-പൂവക്കാട്ട് ചിറ ലീലാമ്മ ദേവസ്യ
04 അരമന റാണി വിനോദ്
05 ഗത്സമനിപള്ളി മോൻസി തൂംപുങ്കൽ
06 മോർക്കുളങ്ങര ക്ഷേത്രം കെ ആർ പ്രകാശ്
07 എസ് ബി ഹൈസ്ക്കൂൾ ജോസി സെബാസ്റ്റിൻ
08 വാഴപ്പള്ളി-ആനന്ദാശ്രമം ഓമന ജോർജ്ജ്
09 കുരിശ്ശുംമൂട് ഷൈനി ഷാജി
10 പാറേപ്പള്ളി മാത്യൂസ് ജോർജ്ജ്
11 റയിൽവേസ്റ്റേഷൻ സുജാത രാജു
12 എസ്സ് എച്ച് സ്കൂൾ അഡ്വ. പി എ നസീർ
13 പുതൂർപള്ളി ഉഷാ മുഹമ്മദ് ഹാജി
14 എൻ എസ്സ് എസ്സ് കോളേജ് കെ എം നെജിയ
15 തിരുമലക്ഷത്രം സന്ധ്യ മനോജ്
16 ഫാത്തിമാപുരം നോർത്ത് മോളമ്മ സെബാസ്റ്റിൻ
17 ഫാത്തിമാപുരം സൌത്ത് സുരേഷ് കെ
18 ഇരുപ്പാ പി എസ് മനോജ്
19 പെരുന്ന ഈസ്റ്റ് പ്രസന്ന കുമാർ പാറാട്ട്
20 മന്നംനഗർ ഗീത പ്രസാദ്
21 പെരുന്ന അമ്പലം സ്മിത ജയകുമാർ
22 പനച്ചിക്കാവ് ക്ഷേത്രം സതീഷ് ഐക്കര
23 പെരുന്ന വെസ്റ്റ്(ന്യൂ) കൃഷ്ണകുമാരി രാജശേഖരൻ
24 മനയ്ക്കച്ചിറ കെ റ്റി തോമസ്
25 വേട്ടടിക്കാവ് കുഞ്ഞുമോൾ സാബു
26 ലക്ഷമിപുരം പാലസ് ഡോ. ബിന്ദു വിശ്വനാഥൻ
27 കൊട്ടാരം അമ്പലം സുമ ഷൈൻ
28 ആനന്ദപുരം അംബിക വിജയൻ‌
29 ഫയർസ്റ്റേഷൻ എം എച്ച് ഹനീഫ
30 വലിയപള്ളി സന്തോഷ് ആൻറണി
31 ബോട്ട് ജെട്ടി ജീമോൾ ജോർജ്ജ്
32 മഞ്ചാടിക്കര അഡ്വ. മധുരാജ്
33 മാർക്കറ്റ് അഡ്വ. പി അനിൽകുമാർ
34 വൈ എം സി എ മേരിക്കുട്ടി ചാക്കോ
35 വാഴപ്പള്ളി(കണ്ടത്തിപ്പറമ്പ്) ഗീതാ അജി
36 വാഴപ്പള്ളി ക്ഷേത്രം ആർ ശിവകുമാർ
37 വാഴപ്പള്ളി-കുറ്റിശ്ശേരിക്കടവ് ജി സുരേഷ് ബാബു

പ്രസിദ്ധരായ നഗരപിതാക്കന്മാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ചങ്ങനാശ്ശേരി നഗരസഭ". Archived from the original on 2011-03-24. Retrieved 2011-06-12.
  2. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) - പ്രൊഫ. രാമചന്ദ്രൻ നായർ
"https://ml.wikipedia.org/w/index.php?title=ചങ്ങനാശ്ശേരി_നഗരസഭ&oldid=4113513" എന്ന താളിൽനിന്ന് ശേഖരിച്ചത്