പുതുപ്പള്ളി
ദൃശ്യരൂപം
പുതുപ്പള്ളി | |
---|---|
പട്ടണം | |
Coordinates: 9°33′33.96″N 76°34′19.98″E / 9.5594333°N 76.5722167°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• ഭരണസമിതി | പഞ്ചായത്ത് |
• ആകെ | 29,774 |
• ഔദ്യോഗികം | മലയാളം |
സമയമേഖല | UTC+5:30 (ഇന്ത്യൻ പ്രാദേശിക സമയം) |
പിൻ | 686011 |
ടെലിഫോൺ കോഡ് | 91-481-235 |
വാഹന റെജിസ്ട്രേഷൻ | കെ.എൽ. 05 |
അടുത്തുള്ള നഗരം | കോട്ടയം (10 കിലോമീറ്റർ) |
ലോക്സഭാമണ്ഡലം | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
കാലാവസ്ഥ | http://kottayam.nic.in/profile/climate.htm (Köppen) |
വെബ്സൈറ്റ് | kottayam |
കോട്ടയം നഗരത്തിൽ നിന്ന് 5 കീ.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമവും നഗരവും ഇടകലർന്ന പ്രദേശമാണ് പുതുപ്പള്ളി. 1938-ലെ പുതുപ്പള്ളി വെടിവപ്പ് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. ഇന്ത്യ യിലെ പ്രധാന റബർ ഗവേഷണ കേന്ദ്രം ഇവിടെയാണ്. പുതുപ്പള്ളി എന്ന പേരിന് കാരണമായി പറയപ്പെടുന്നത് ഇവിടെയുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയാണ്. ഇവിടെ നടക്കുന്ന പെരുന്നാൾ പ്രസിദ്ധമാണ്. പുതുപ്പള്ളിയ്ക്കടുത്തുള്ള വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രവും പ്രസിദ്ധമാണ്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദേശവും മണ്ഡലവും പുതുപ്പള്ളിയാണ്. 2023 ജൂലൈ 18-ന് അന്തരിച്ച അദ്ദേഹം 53 വർഷമായി പുതുപ്പള്ളി എം.എൽ.എയായിരുന്നു