Jump to content

വെണ്ണിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ പുതുപ്പള്ളി പഞ്ചായത്തിലാണ്‌ വെണ്ണിമല. കോട്ടയത്തു നിന്നു ദേശീയപാത 220-ലൂടെ 12 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ച് എട്ടാം മൈലിൽ നിന്നും1.5 തെക്കോട്ട് സഞ്ചരിച്ചാൽ വെണ്ണിമലയിൽ എത്തിച്ചേരാം.

പേരിനു പിന്നിൽ

[തിരുത്തുക]

ശ്രീരാമാവതാര കാലത്ത്‌ അസുരന്മാരുടെ ഉപദ്രവത്തിൽനിന്നും രക്ഷനേടാൻ മുനിമാർ ശ്രീരാമനെ അഭയം പ്രാപിച്ചു. രാമൻ ലക്ഷ്മണനെ അയയ്ക്കുകയും അസുരന്മാരെ ജയിച്ച്‌ ലക്ഷ്മണൻ അവിടെ ശാന്തി പുനഃസ്ഥാപിച്ചു. വിജയം വരിച്ച ഈ പ്രദേശത്തെ മുനിമാർ 'വിജയാദ്രി' എന്ന്‌ നാമകരണം ചെയ്തു. ഇതിന്റെ മലയാള പദമാണ്‌ 'വെണ്ണിമല'.

ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രം

[തിരുത്തുക]

ഒരിക്കൽ ചേരമാൻ പെരുമാൾ യാത്രക്കിടയിൽ ഈ പ്രദേശത്ത്‌ ആകാലം ഭാഗത്ത്‌ സപ്തർഷികൾ വലംവയ്ക്കുന്നപോലെ ഒരു ദിവ്യപ്രഭ കണ്ടെത്തി. അദ്ദേഹം ആ സ്ഥലം സന്ദർശിക്കുകയും അവിടെ ദിവ്യത്വമുള്ളതായി അനുഭവപ്പെടുകയും ചെയ്തു. ആ പ്രദേശത്ത്‌ ഒരമ്പലം പണിയാൻ തീരുമാനിക്കുകയും ചെയ്തു. അടുത്തുള്ള കുളത്തിൽനിന്നും കണ്ടെത്തിയ ലക്ഷ്മണവിഗ്രഹം ശ്രീരാമൻ ആത്മരൂപിയായതിനാൽ ലക്ഷ്മണനെ മാത്രം പ്രതിഷ്ഠിച്ചു. രാമ-ലക്ഷ്മണന്മാർ ഒരേ ശ്രീകോവിൽ കുടികൊള്ളുന്നു. അപൂർവവും ക്ഷേത്രങ്ങളിൽ ഒന്നായി ഇത്‌ അറിയപ്പെട്ടു. രാമായണമാസമായ കർക്കിടക വാവുബലിക്ക്‌ ഇവിടെ പ്രസിദ്ധമായി. ഇരട്ട കൊടിമരവും ഇരട്ട ബലിക്കല്ലും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്‌. കാരണം ഇത് ഇരട്ട സഹോദരന്മാരെ സൂചിപ്പിക്കുന്നു (രാമ-ലക്ഷ്മണന്മാർ‍) കപിലമഹർഷി തപസ്‌ ചെയ്തിരുന്ന 'കപിലഗുഹ' ക്ഷേത്രത്തിന്‌ സമീപത്താണ്‌. ശൂർപ്പണകാംഗം ചാക്യാർക്കൂത്ത്‌ ഇവിടെ വളരെ പ്രധാനമാണ്‌.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെണ്ണിമല&oldid=3645486" എന്ന താളിൽനിന്ന് ശേഖരിച്ചത്