കിടങ്ങൂർ (എറണാകുളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കിടങ്ങൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ശ്രീഭദ്ര എൽ പി സ്കൂൾ
  • ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ
  • സെന്റ് ജോസഫ് ഹൈസ്കൂൾ

അമ്പലങ്ങൾ[തിരുത്തുക]

  • കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • കാവലക്കാട്ട് ശിവ ക്ഷേത്രം
  • കുളപ്പുരക്കാവ് ദേവീ ക്ഷേത്രം

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിടങ്ങൂർ_(എറണാകുളം)&oldid=3179654" എന്ന താളിൽനിന്ന് ശേഖരിച്ചത്