Jump to content

പൈക

Coordinates: 9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈക
പൈക ടൗൺ
പൈക ടൗൺ
Map of India showing location of Kerala
Location of പൈക
പൈക
Location of പൈക
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം പാലാ
ലോകസഭാ മണ്ഡലം കോട്ടയം
സമയമേഖല IST (UTC+5:30)
കോഡുകൾ

9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667 കോട്ടയം ജില്ലയിലെ പാലായ്ക്കും പൊൻ‌കുന്നത്തിനും ഇടയിൽ പി.പി. റോഡിനു സമീപത്തുള്ള ഒരു ചെറിയ പ്രദേശമാണ് പൈക. ഈ പ്രദേശത്തെ മലഞ്ചരക്കു വ്യാപാരകേന്ദ്രം കൂടിയാണിത്. ദേശീയ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്തുനിന്നും 6 കി.മി ദൂരത്താണ്‌ ഈ പ്രദേശം. ഞണ്ടുപാറ, കൊച്ചുകൊട്ടാരം, വല്ല്യകൊട്ടാരം, ഉരുളികുന്നം, വിളക്കുമാടം, ഇടമറ്റം എന്നിവയാണ് സമീപ പ്രദേശങ്ങൾ.

എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളുടെ സംഗമ ഭാഗത്തുള്ള ഈ പ്രദേശം പണ്ട് മുതൽക്കേ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. കൊട്ടച്ചേരി എന്നായിരുന്നു പൈകയുടെ പഴയ പേര്[അവലംബം ആവശ്യമാണ്]. പൂഞ്ഞാർ രാജാക്കന്മാരുടെ സമന്തരായ മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. പഴയ കാലത്തെ ആലപ്പുഴ -മധുര വ്യാപാരപാതയുടെ ഭാഗമായിരുന്നു ഇവിടം. റോമൻ ഭരണകാലത്തെ നാണയങ്ങൾ പൈകയുടെ പലഭാഗങ്ങളിലും നിന്ന് ലഭിച്ചത്[അവലംബം ആവശ്യമാണ്] ആ വ്യാപരപാതയുടെ പഴമയെക്കുറിക്കുന്നു. പണ്ട് അതിർത്തി കുറിച്ചിരുന്ന ഒരു ഇടവഴി നശിക്കപ്പെടാതെ ഇവിടെ നിലനില്പുണ്ട്. ചേരി പ്രദേശമായിരുന്ന ഈ പ്രദേശം പിൽക്കാലത്ത് ചന്തയും സൈനിക കേന്ദ്രവും മറ്റുമായിരുന്നു.കാലക്രമേണ സാമാന്യം ചെറിയ ഒരു ടൌൺ ആയി ഇവിടം മാറി.

പ്രധാന ആരാധനാലങ്ങൾ

[തിരുത്തുക]
  • ശ്രി ചാമുണ്ഡേശ്വരി ക്ഷേത്രം
  • സെന്റ് ജോസഫ് ചർച്ച് പൈക

ഐശ്വര്യ ഗന്ധർവ്വ സ്വാമി ക്ഷേത്രം ഉരുളികുന്നം. കേരളത്തിലെ അപൂർവ്വമായ ഗന്ധർവ്വ പ്രതിഷ്ഠയുള്ള ക്ഷേത്രം പൈകയിൽ നിന്നും 3 കി.മീ. പടിഞ്ഞാറ് മാറി.ഉരുളികുന്നം ഗ്രാമത്തിലാണ്.

പൈക സെന്റ് ജോസഫ് പള്ളിയിലെ ഡിസംബറിൽ ആഘോഷിക്കുന്ന ജൂബിലി തിരുനാൾ ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്.

"https://ml.wikipedia.org/w/index.php?title=പൈക&oldid=4018502" എന്ന താളിൽനിന്ന് ശേഖരിച്ചത്