നടക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ ഒരു ഗ്രാമമാണ് നടക്കൽ. മുകളിലത്തെ നടക്കൽ, താഴത്തെ നടക്കൽ എന്ന് രണ്ടു ഭാഗമായി ഇതിനെ തിരിച്ചിട്ടുണ്ട്. എം.ഇ.എസ് കവല മുതൽ പത്താഴപടി വരെ ആണ് ഈ ഗ്രാമത്തിൻറെ അതിർത്തി. ധാരാളം ജനങ്ങൾ തിങ്ങിനിറഞ്ഞു താമസിക്കുന്ന ഈ സ്ഥലത്ത് 90 ശതമാനം ഇസ്ലാം മത വിശ്വാസികളാണ്. എന്നാൽ ക്രിസ്ത്യൻ, ഹിന്ദു മത വിശ്വാസികൾ ധാരാളമുണ്ട്. ഇവിടുള്ള ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം കച്ചവടമാണ്. വി എം എ കരീം സ്ഥാപിച്ച എം ജി എച്ച് എസ് എസ്, എം എം എം യു എം യുപി സ്കൂൾ , കെ എസ് എം ബി എച്ച് എസ് എന്നീ വിദ്യാലയങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു. എം ഈ എസ് കവല, കൊട്ടുകാപ്പള്ളി, ഈലക്കയം, മുണ്ടാക്കല്പരമ്പ്, മുല്ലുപ്പാര, കാട്ടമല, ഹുദാ കവല, അമാൻ കവല, കീരിയതോട്ടം, കാരക്കാട്, തെവരുപാര, വെട്ടിപ്പരമ്പ്, പത്താഴപ്പടി തുടങ്ങിയവയാണ് ഈ ഗ്രാമത്തിനു സമീപത്തെ പ്രധാന സ്ഥലങ്ങൾ.

"https://ml.wikipedia.org/w/index.php?title=നടക്കൽ&oldid=3307433" എന്ന താളിൽനിന്ന് ശേഖരിച്ചത്