Jump to content

വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടൻ വള്ളംകളി മത്സരം- കോട്ടപ്പുറം കലോത്സവത്തിൽ നിന്ന്

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.

വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.

ചരിത്രം

[തിരുത്തുക]

മാനവസംകാരത്തിലെ ആദ്യഘട്ടങ്ങളിൽ തന്നെ യാനങ്ങൾ അഥവാ വള്ളങ്ങൾ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈൽ നദിയിൽ പാമ്പോടമത്സരം അഥവാ ചുണ്ടൻ വള്ളം കളി നിലവിലിരുന്നു. മതപരമായ കാര്യങ്ങൾക്കായി രാത്രികാലങ്ങളിലാണവിടങ്ങളിൽ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടൻ വള്ളങ്ങൾ പ്രാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങൾ ആയിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം കൈവരിക്കാനാവുമെന്നതു തന്നെയാണ് കാരണം.

ജലാശയങ്ങൾ ധാരാളമുള്ള കേരളത്തിൽ ചേര രാജാക്കന്മാരുടെ കാലം മുതൽക്കേ വഞ്ചികൾ ഒരു പ്രധാന ഗതാഗതമാർഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേർന്നതാണ്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615 ൽ അമ്പലപ്പുഴയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയിൽ വള്ളം കളി മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടങ്ങളിൽ അലങ്കരിച്ച പള്ളീയോടങ്ങൾ ഉപയോഗിച്ച് ആഡംബരപൂർവ്വമായ എഴുന്നള്ളത്താണ് ഇവിടെ നടക്കുന്നത്. പ്രസിദ്ധമായ നെഹ്രൂ ട്രോഫി ജലോത്സവം വർഷം തോറും എല്ലാ ആഗസ്തുമാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് രാജീവ് ഗാന്ധി പുളിങ്കുന്നിൽ വന്നതിന്റെ ഓർമ്മയ്ക്കായാണ് ആലപ്പുഴ പുന്നമട കായലിൽ

ഏറ്റവും പ്രശസ്തമായ വള്ളംകളികൾ

[തിരുത്തുക]
ആറന്മുള ഉത്രട്ടാതി വള്ളംകളി

കേരളത്തിലെ മറ്റു വള്ളംകളികൾ

[തിരുത്തുക]
വള്ളംകളി നടക്കുന്ന വിവിധ സ്ഥലങ്ങൾ

കേരളത്തിനു പുറത്തുള്ള വള്ളംകളി

[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വള്ളംകളി&oldid=4090761" എന്ന താളിൽനിന്ന് ശേഖരിച്ചത്