കുതിരപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടപ്പുറം പാലത്തിൽ നിന്നുള്ള ദൃശ്യം

കേരള സംസ്ഥാനത്തെ ചാലിയാറിന്റെ പോഷകനദിയാണ് കുതിരപ്പുഴ. ഇംഗ്ലീഷ്:Kuthirappuzha. നിലമ്പൂരിനടുത്തുള്ള വടപ്പുറത്ത് ചാലിയാറുമായി ചേരുന്നു.[1] തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ അപ്പർ ഭവാനി റിസർവോയറിന്റെ തെക്ക്-പടിഞ്ഞാറ് വനങ്ങളിൽ നിന്നാണ് കുതിരപ്പുഴ ഉത്ഭവിക്കുന്നത്. ഇത് കാളികാവ് പട്ടണത്തിലൂടെ ഒഴുകുന്നു, കൂരാടിൽ എത്തുമ്പോൾ പോഷകനദിയായ കോട്ടപ്പുഴ കുതിരപ്പുഴയുമായി ചേരുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. "About: Kuruvanpuzha". Archived from the original on 2021-07-11. Retrieved 2021-07-11.
"https://ml.wikipedia.org/w/index.php?title=കുതിരപ്പുഴ&oldid=3803114" എന്ന താളിൽനിന്ന് ശേഖരിച്ചത്