Jump to content

പ്രസിഡന്റ്സ് ട്രോഫി ജലോൽസവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രസിഡന്റ്സ് ട്രോഫി ജലോൽസവം 2011 ലോഗോ

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ വർഷം തോറും നടത്തുന്ന വള്ളംകളിയാണ്’ പ്രസിഡന്റ്സ് ട്രോഫി ജലോൽസവം.[1] ഈയിനത്തിലെ ആദ്യ മത്സരം 2011 ആഗസ്റ്റ് 30ന് നടന്നു. മത്സരം കാണാനും വിജയികൾക്ക് ട്രോഫി സമ്മാനിക്കാനും ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ എത്തുന്നതിനെത്തുടർന്നാണ് മത്സരത്തിന് ഈ പേര് നൽകിയത്. [2] രാഷ്ട്രപതിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ വള്ളംകളിയാണിതെന്ന് പ്രവർത്തകർ അവകാശപ്പെടുന്നു. കൊല്ലം തേവള്ളി പാലം മുതൽ കെ. എസ്. ആർ. ടി. സി ബസ് സ്റ്റേഷനു സമീപമുള്ള ബോട്ട് ജട്ടി വരെ 1200 മീറ്റർ നീളത്തിലായിരിക്കും മത്സരട്രാക്ക്. പത്ത് മീറ്റർ വീതിയിൽ നാല് ട്രാക്കുകൾ ഉണ്ടാകും. [3] 2011ലെ ജലോൽസവത്തിൽ പതിനാറോളം ചുണ്ടൻ വള്ളങ്ങൾ പങ്കെടുത്തു. ഇതിനു പുറമേ വയ്പ്പ്, ഇരുട്ടുകുത്തി, തെക്കനോടി വിഭാഗത്തിലും മത്സരങ്ങൾ നടന്നു.കൊല്ലം സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്ബിന്റെ ശ്രീഗണേശൻ രാഷ്ട്രപതിയുടെ പേരിലുള്ള പ്രഥമ സുവർണകപ്പ് സ്വന്തമാക്കി. കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ ദേവസ്, കോട്ടയം തിരുവാർപ്പ് ബോട്ട് ക്ലബ്ബിന്റെ ആനാരി പുത്തൻ ചുണ്ടൻ, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ എന്നീ വള്ളങ്ങൾ തൊട്ടുപിന്നാലെയെത്തി. ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ കൊല്ലം കല്ലട ടൗൺ ബോട്ട് ക്ലബ്ബിന്റെ മാമൂടൻ ഒന്നാം സ്ഥാനം നേടി.[4]


അവലംബം

[തിരുത്തുക]
  1. പ്രസിഡന്റ്‌സ് ട്രോഫിക്കായി അഷ്ടമുടിക്കായലിൽ വള്ളംകളി-mathrubhumi.com- 07 Jul 2011[പ്രവർത്തിക്കാത്ത കണ്ണി]
  2. ട്രോഫി നൽകാൻ രാഷ്ട്രപതി പ്രസിഡന്റ്‌സ് ട്രോഫിക്കായി അഷ്ടമുടിക്കായലിൽ വള്ളംകളി - 07 Jul 2011 - mathrubhumi.com[പ്രവർത്തിക്കാത്ത കണ്ണി]
  3. ഹിന്ദുവിൽ
  4. ദേശാഭിമാനിയിൽ[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യകണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്റ്