പാമ്പാർ നദി
(Pambar River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പാമ്പാർ നദി | |
---|---|
![]() | |
Physical characteristics | |
നദീമുഖം | അമരാവതി നദി at 10°21′2″N 77°14′14″E / 10.35056°N 77.23722°E 473 മീറ്റർ (1,552 അടി) |
നീളം | ~31 കിലോമീറ്റർ (19 mi) |
കേരളത്തിലെ ഒരു നദിയാണ് പാമ്പാർ. കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന നദിയുടെ ബാക്കി ഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം. ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ. തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്. [1]
കാവേരി നദിയുടെ പോഷക നദിയായ അമരാവതി നദിയുടെ പോഷകനദിയാണ് പാമ്പാർ.
പാമ്പാർ അണക്കെട്ട്[തിരുത്തുക]
പാമ്പാർ നദിയിൽ കേരള - തമിഴ്നാട് അതിർത്തിയിലെ പട്ടാച്ചേരിയിലാണ് കേരളം അണക്കെട്ട് നിർമ്മിക്കുന്നത്. അണക്കെട്ടിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Pambar River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |