ഇത്തിക്കരയാർ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിൽ കൊല്ലം ജില്ലയിലെ ചോഴിയക്കോട് അരിപ്പ മലയിൽ നിന്നുമാരംഭിച്ച് പരവൂർ കായലിൽ പതിക്കുന്ന നദിയാണ് ഇത്തിക്കരയാർ .56 കി.മി ആണ് ഈ പൂഴയുടെ നീളം. ദേശീയപാത 47 കടന്നുപോകുന്ന പ്രദേശമാണ് ഇത്തിക്കര. നദിക്കുകുറുകേ ഇവിടെ ദേശീയപാത വിഭാഗം പാലം നിർമ്മിച്ചിട്ടുണ്ട്. പാലത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ഇത്തിക്കരയാർ പരവൂർ കായലിൽ ചേരുന്നത്. കരിമീൻ, കണമ്പ് തുടങ്ങിയ മത്സ്യങ്ങളുടെ വൻ ശേഖരമുണ്ടായിരുന്ന ഇത്തിക്കരയാർ മണലൂറ്റിന്റെ ഇരയായി നാശോന്മുഖമായിരിക്കുകയാണ്. പ്രശസ്തമായ വെളിനെല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, പകൽക്കുറി ഭരതക്ഷേത്രം(ഇപ്പോൾ മഹാവിഷ്ണു ക്ഷേത്രം) തുടങ്ങിയവ ഇത്തിക്കരയാറിന്റെ തീരത്താണ്.