Jump to content

മടത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മടത്തറ (Madathara)
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഉയരം
500 മീ(1,600 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691541

കേരളത്തിലെ രണ്ട് പ്രധാന ജില്ലകളായ തിരുവനന്തപുരം കൊല്ലം പ്രദേശത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെരിങ്ങമ്മല (തിരു:) ചിതറ (കൊല്ലം) പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് മടത്തറ. സംസ്ഥാനപാത ര‍ണ്ടിൽ സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം തിരുവനന്തപുരത്തിനു 45 കിലോ മീറ്ററും കൊല്ലത്തിനു 60 കിലോ മീറ്ററും തെന്മലയ്ക്ക് 23 കിലോ മീറ്ററിനും ഇടയിലാണ്.

ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാണ്. അതുപോലെ ത്തന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം, കല്ലടയാറിന്റെ ഉത്ഭവം പൊന്മുടിയുടെ താഴ്‌വാരമായ   മടത്തറ മലനിരകളിൽ നിന്നുമാണ് . മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണ്. ഇവിടുത്തെ ആളുകൾ പ്രധാനമായും അശ്രയിക്കുന്നത് കൃഷിയെയാണ്. ചിതറ പഞ്ചായത്തും മടത്തറ വാർഡും രൂപീകരിച്ച ശേഷം കോൺഗ്രസ് പാർട്ടി മാത്രം ഭരണത്തിൽ ഇരുന്ന മടത്തറ വാർഡ് 2020 ഡിസംബർ മാസം എട്ടാം തീയതിയിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു പാർട്ടി വിജയിക്കുകയും ചരിത്ര നേട്ടം കൈവരിക്കുകയും ചെയ്തു.പെരിങ്ങമ്മല പഞ്ചായത്ത് മടത്തറ ടൗണ് വാർഡ് 2020 ഡിസംബർ മാസം എട്ടാം തീയതിയിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വർഷങ്ങൾ നീണ്ട ഭരണത്തിന് അറുതി വരുത്തി കോൺഗ്രസ് പാർട്ടി വിജയിക്കുകയും ചരിത്ര നേട്ടം കൈവരിക്കുകയും ചെയ്തു.

മടത്തറയുടെ തദ്ദേശ ഭരണ സംവിധാനങ്ങൾ
ജില്ല പഞ്ചായത്ത് വാറ്ഡ്
കൊല്ലം ചിതറ മടത്തറ, കാരറ
തിരുവനന്തപുരം, പെരിങ്ങമ്മല മടത്തറ
മടത്തറയിലെ പ്രാദേശിക മേഖലകൾ
മടത്തറ (ചിതറ) കാരറ മടത്തറ (പെരിങ്ങമ്മല
മുല്ലശ്ശേരി, മടത്തറ ഠൗൺ, മേച്ചേരി, പരുത്തിയിൽ, തുമ്പമന്തൊടി ഒഴുകുപാറ, മഹാദേവർ കുന്ന് തോഴിയിൽ,കാരറ, കല്ലടക്കരിക്കകം വൺജിയോട്, തോട്ടം, മേലേമുക്ക് പുന്നമൻ വയൽ, പഞായത്ത് കിനറ്, ബ്ലോക്ക്, കിളിത്തട്ട്, ഒഴുകുപാറ,മഹാദേവർ കുന്ന്

വിദ്യാലയങ്ങൾ

[തിരുത്തുക]
  • ഗവണ്മെന്റ് കാണി :ഹൈ സ്കൂൾ, മടത്തറ
  • എസ് എൻ എച് എസ് എസ്,ചിതറ (പരുത്തിയിൽ ), മടത്തറ
  • പുഷ്പഗിരി മോഡൽ സ്കൂൾ
  • ഹിന്ദുസ്ഥാൻ എഞ്ചിനീയറിംഗ് കോളേജ്, അരിപ്പ
  • ഫോറെസ്റ്റ് ട്രെയിനിംഗ് കോളേജ്, അരിപ്പ
  • ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് മടത്തറ.

ഗവ. സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഫോറെസ്റ്റ് ഹെഡ് കൊർട്ടെർസ്
  • ഗവ. സിദ്ധ ആശുപത്രി
  • ഗവ. പ്രാഥമികാരോഗ്യ കേന്ദ്രം
  • ബിവറേജസ് കോർപറേഷൻ

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]
  • ശ്രീ അയിരവില്ലി ഭുവനേശ്വരി ക്ഷേത്രം
  • ടൌൺ ജുമാ മസ്ജിദ്
  • മലങ്കര കാതോലിക പള്ളി

ഭൂപടത്തിൽ മടത്തറയുടെ സ്ഠാനം [1] --mav 13:19, 11 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=മടത്തറ&oldid=3723053" എന്ന താളിൽനിന്ന് ശേഖരിച്ചത്