Jump to content

ചെറുകുന്നപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുകുന്നപുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മംഗലം നദിയുടെ ഒരു പ്രധാന പോഷക നദിയാണ് ചെറുകുന്നപ്പുഴ. ഈ നദിയ്ക്ക് കുറുകെയാണ് പ്രസിദ്ധമായ 'മംഗലം ഡാം' നിർമ്മിച്ചിരിയ്ക്കുന്നത്. നെല്ലിയാമ്പതി കുന്നുകളിൽനിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദിയും മീങ്കരപ്പുഴയും കൂടിച്ചേർന്നാണ് മംഗലം നദിയുണ്ടാകുന്നത്. തുടർന്ന് വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, പാടൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകിയശേഷം പ്ലാഴി എന്ന സ്ഥലത്തുവച്ച് മംഗലം നദി ഗായത്രിപ്പുഴയിൽ പതിയ്ക്കുന്നു. തുടർന്ന് രണ്ട് നദികളും ഒന്നിച്ചൊഴുകി മായന്നൂരിൽവച്ച് ഭാരതപ്പുഴയുമായി ചേരുന്നു. പിന്നീട് പൊന്നാനി വരെ മൂന്നും ഒന്നിച്ചൊഴുകുന്നു.

ഇവയും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെറുകുന്നപ്പുഴ&oldid=2261245" എന്ന താളിൽനിന്ന് ശേഖരിച്ചത്