മംഗലം നദി
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗായത്രിപ്പുഴയുടേ ഒരു പോഷക നദിയാണ് മംഗലം നദി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന ഈ നദി കിഴക്കേരി വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് തുടങ്ങിയ സ്ഥലങ്ങളിലൂടെ 30 കിലോമീറ്റർ ഒഴുകിയശേഷം തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളുടെ അതിർത്തിയായ പ്ലാഴിയിൽവച്ച് ഗായത്രിപ്പുഴയിൽ ചേരുന്നു. പിന്നീട് രണ്ടുനദികളും ഒന്നിച്ചൊഴുകി മായന്നൂരിൽവച്ച് ഭാരതപ്പുഴയിൽ ലയിച്ച് പിന്നെയും ഒരുപാട് ദൂരം ഒഴുകുന്നു.
മംഗലം നദിയുടെ ഒരു കൈവഴിയാണ് ചെറുകുന്നപ്പുഴ. മംഗലം അണക്കെട്ട് മംഗലം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്നു. ഡാമിൽ നിന്നും ജലസേചനത്തിനായുള്ള ഒരു കനാൽ ശൃംഖല 1966-ൽ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ തുറന്നു.
മംഗലം നദിയുടെ പോഷകനദികൾ[തിരുത്തുക]
ഇവയും കാണുക[തിരുത്തുക]
- ഭാരതപ്പുഴ - പ്രധാന നദി
- ഗായത്രിപ്പുഴ - ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴി.
ഗായത്രിപ്പുഴയുടെ പോഷകനദികൾ[തിരുത്തുക]
- മംഗലം നദി
- അയലൂർപ്പുഴ
- വണ്ടാഴിപ്പുഴ
- മീങ്കാരപ്പുഴ
- ചുള്ളിയാർ