മംഗലം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ മംഗലം നദിയുടെ ഒരു പോഷക നദിയായ ചെറുകുന്നപ്പുഴയ്ക്ക് കുറുകെയാണ് മംഗലം ഡാം നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് 1966-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.

ദേശീയപാത 544-ൽ നിന്നും ഏകദേശം 14 കി.മീ അകലെയായി വടക്കഞ്ചേരി ഗ്രാമത്തിനു തെക്കായി ആണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ഒരു വിനോദ സഞ്ചാര ഉദ്യാനവും നിർമ്മിച്ചിരുന്നു. ഉദ്യാനത്തിലെ പുൽത്തകിടികളിൽ മനോഹരമായ ശില്പങ്ങളും ഉണ്ട്. എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ അവഗണന കാരണം ഉദ്യാനം ഇന്ന് നാമാവശേഷമാണ്.

മംഗലം അണക്കെട്ടിനോടു ചേർന്ന കാട്ടിൽ മാൻ, കാട്ടാനകൾ, പലവിധം പക്ഷികൾ തുടങ്ങിയ ജീവജാ‍ലങ്ങളെ കാണാം.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മംഗലം_അണക്കെട്ട്&oldid=1760361" എന്ന താളിൽനിന്നു ശേഖരിച്ചത്