പൊന്മുടി അണകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൊന്മുടി അണക്കെട്ട്.
Ponmudy004.jpg
പൊന്മുടി അണക്കെട്ട്.
സ്ഥലംകൊന്നത്തടി,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°57′36.936″N 77°3′23.742″E / 9.96026000°N 77.05659500°E / 9.96026000; 77.05659500
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1963
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപന്നിയാർ
ഉയരം59 m (194 ft)
നീളം294 m (965 ft)
സ്പിൽവേകൾ3
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1416.3 M3/Sec
റിസർവോയർ
Creates പൊന്മുടി റിസർവോയർ
ആകെ സംഭരണശേഷി51,540,000 cubic metres (1.820×109 cu ft)
ഉപയോഗക്ഷമമായ ശേഷി47,400,000 cubic metres (1.67×109 cu ft)
പ്രതലം വിസ്തീർണ്ണം278.9 hectares (689 acres)
Power station
Operator(s)KSEB
Commission date1964
Turbines2 x 16.2 Megawatt (Francis-type)
Installed capacity32.4 MW
Annual generation158 MU
പന്നിയാർ പവർ ഹൗസ്


കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടിയിൽ പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക്  കുറുകെ നിർമിച്ച ഒരു അണക്കെട്ടാണ് പൊന്മുടി അണക്കെട്ട്[1].അടിമാലിരാജാക്കാട് പാത ഈ അണക്കെട്ടിന് മുകളിലൂടെയാണ്. 294 മീറ്റർ നീളവും 59 മീറ്റർ  ഉയരവും ഉണ്ട് ഈ അണക്കെട്ടിന് .

വൈദ്യുതി ഉത്പാദനം[തിരുത്തുക]

അണക്കെട്ടിലെ വെള്ളം 3,066 മീറ്റർ നീളമുള്ള  തുരങ്കത്തിലൂടെ ഒഴുകി   1.7 മീറ്റർ വ്യാസമുള്ള രണ്ട് പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളത്തൂവലിൽ മുതിരപ്പുഴക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തു ഉള്ള പന്നിയാർ പവർ ഹൗസിൽ എത്തിച്ചു 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .1964 ജനുവരി 26 ന് കെ.എസ്.ഇ.ബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003 ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി [2],[3].


ദുരന്തം[തിരുത്തുക]

2007 സെപ്റ്റംബർ 17 നു നടന്ന ഒരു വലിയ ദുരന്തത്തിൽ പെൻസ്റ്റോക്ക് വാൽവുകളിൽ ഒന്ന് പൊട്ടി   7 പേർ കൊല്ലപ്പെടുകയും 15 വീടുകൾ നശിക്കുകയും 150 ഏക്കർ (61 ഹെക്ടർ) കൃഷിനാശവും ഉണ്ടായി [4],[5].

അവലംബം[തിരുത്തുക]

  1. "Ponmudi(Eb) Dam D03300 -". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  2. "Panniyar Power House PH01241-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  3. "PANNIYAR POWER STATION-". www.kseb.in.
  4. "Panniyar Penstock Pipe Bursts -". www.thehindu.com.
  5. "Panniyar Penstock Pipe Bursts-". www.youtube.com.
"https://ml.wikipedia.org/w/index.php?title=പൊന്മുടി_അണകെട്ട്&oldid=3086218" എന്ന താളിൽനിന്ന് ശേഖരിച്ചത്