ചെങ്കുളം അണക്കെട്ട്
ചെങ്കുളം അണക്കെട്ട് | |
---|---|
സ്ഥലം | ആനച്ചാൽ, ഇടുക്കി, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°0′39.6″N 77°1′57.72″E / 10.011000°N 77.0327000°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1957 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുതിരപ്പുഴ |
ഉയരം | 26.82 m (88 ft) |
നീളം | 14.5 m (48 ft) |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 70.8 M3/Sec |
റിസർവോയർ | |
Creates | ചെങ്കുളം റിസർവോ |
ആകെ സംഭരണശേഷി | 710,000 cubic metres (25,000,000 cu ft) |
ഉപയോഗക്ഷമമായ ശേഷി | 710,000 cubic metres (25,000,000 cu ft) |
Catchment area | 5.18 sqkm |
Power station | |
Operator(s) | KSEB |
Commission date | 1955 |
Turbines | 4 x 12.8 Megawatt-(Pelton-type) |
Installed capacity | 51.2 MW |
Annual generation | 182 MU |
ചെങ്കുളം പവർ ഹൗസ് |
കേരളത്തിലെ ഇടുക്കി ജില്ലയിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടിയിൽ മുതിരപ്പുഴയാറിന്റെ പോഷക നദിയായ ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ചെങ്കുളം അണക്കെട്ട്.[1] ചെങ്കുളം ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി 144.50 മീറ്റർ നീളവും, 27 മീറ്റർ ഉയരവുമുള്ള ഈ അണക്കെട്ട് 1957ൽ നിർമ്മിക്കപ്പെട്ടു.[2][3] 48 മെഗാ വാട്ട് ശേഷിയുള്ള വൈദ്യുതോല്പാദന നിലയവും ഇതിനോടൊപ്പം സ്ഥിതി ചെയുന്നു.
വൈദ്യുതി ഉത്പാദനം
[തിരുത്തുക]പള്ളിവാസൽ ജലവൈദ്യുതപദ്ധതിയിൽ നിന്നും പുറത്തുവിടുന്ന വെള്ളം ഒരു തുരങ്കം വഴി ഇവിടെ എത്തിക്കുന്നു. ഇവിടെ ശേഖരിക്കപ്പെടുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളത്തൂവലിൽ ഉള്ള ചെങ്കുളം പവർഹൗസിൽ എത്തിച്ചു 12 മെഗാവാട്ടിന്റെ 4 ടർബൈനുകൾ ഉപയോഗിച്ച് 48 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നു. 1955 പദ്ധതി നിലവിൽ വന്നു. 2002ൽ പദ്ധതി നവീകരിച്ചു 48 മെഗാവാട്ടിൽ നിന്ന് 51.2 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 182 MU ആണ്.[4]
കൂടുതൽ കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Sengulam(Eb) Dam D03229 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sengulam Hydroelectric Project JH01232-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SENGULAM POWER STATION -". www.kseb.in.
- ↑ "Sengulam Power House PH01239-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]