വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട് | |
അണക്കെട്ടിന്റെ ഒരു ദൃശ്യം | |
നദി | കേച്ചേരിപ്പുഴ |
---|---|
Creates | വാഴാനി റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 792.48 m |
തുറന്നു കൊടുത്ത തീയതി | 1962 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°38′10.554″N 76°18′26.3628″E / 10.63626500°N 76.307323000°E |
വാഴാനി ജലസേചനപദ്ധതി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ വിരുപ്പാക്കയിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്[1].[അവലംബം ആവശ്യമാണ്] , വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. വാഴാനി ജലസേചനപദ്ധതി[2] ,[3] ,[4] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി ഉപയോഗിക്കുന്നു. [5]
ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി - വാഴാനി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു[6],[7].
ചിത്രശാല
[തിരുത്തുക]-
വാഴാനി അണക്കെട്ട്
-
വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ
-
അണക്കെട്ടിലെ റിസർവോയർ
-
വാഴാനി ഡാം റിസർവോയർ
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Vazhany(Id) Dam D03060-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Vazhani Medium Irrigation Project JI02680-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "VAZHANI IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-02.
- ↑ "Vazhani Scheme -". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-02.
- ↑ "Chief Engineer (Projects-II)". Kerala Government. Archived from the original on 2010-04-02. Retrieved 2010-03-28.
- ↑ "Peechi Vazhani Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-07.
- ↑ "Peechi-Vazhani Wildlife Sanctuary -". www.keralatourism.org.