Jump to content

ആനത്തോട് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനത്തോട് പാർശ്വ അണക്കെട്ട്
കക്കി റിസെർവോയറിൽ നിന്നുള്ള അണക്കെട്ടിന്റെ ദൃശ്യം
സ്ഥലംറാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°20′29.5512″N 77°09′1″E / 9.341542000°N 77.15028°E / 9.341542000; 77.15028
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1967
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികക്കിയാർ
ഉയരം51.8 m (170 ft)
നീളം376.12 m (1,234 ft)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1785 M3/Sec
റിസർവോയർ
Creates കക്കി റിസർവോയർ
ആകെ സംഭരണശേഷി455,400,000 cubic metres (1.608×1010 cu ft)
ഉപയോഗക്ഷമമായ ശേഷി446,800,000 cubic metres (1.578×1010 cu ft)
Catchment area225.51 Sq. Km
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പാനദിയുടെ യുടെ പോഷകനദിയായ കക്കി നദിയിൽ നിർമിച്ചിരിക്കുന്ന കക്കി അണക്കെട്ടിന്റെ ഒരു പാർശ്വ അണക്കെട്ടാണ് ആനത്തോട് പാർശ്വ അണക്കെട്ട്[1] . ശബരിഗിരി ജലവൈദ്യുതപദ്ധതി[2] , [3]യുടെ ഭാഗമാണ് ഇത് . കക്കി–ആനത്തോട് ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്.ആനത്തോട് അണക്കെട്ടിൽ നിന്ന് പുറത്തേക്കു ഒഴുകുന്ന വെള്ളം കക്കിയാറായി പമ്പയിൽ വെച്ച് പമ്പാ നദിയിൽ ചേരുന്നു .റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം , അപ്പർ മൂഴിയാർ , കക്കി , ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത് .പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .

ചിത്രശാല

[തിരുത്തുക]

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Anathode_Flanking_(Eb)_Dam_D03364-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  4. "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനത്തോട്_അണക്കെട്ട്&oldid=3624234" എന്ന താളിൽനിന്ന് ശേഖരിച്ചത്