ആങ്ങമ്മൂഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Angamoozhy
ആങ്ങമൂഴി
Town/village
Angamoozhy bridge
Angamoozhy bridge
Angamoozhy is located in Kerala
Angamoozhy
Angamoozhy
Angamoozhy is located in India
Angamoozhy
Angamoozhy
Location in Kerala, India
Coordinates: 9°21′33″N 76°59′19″E / 9.35917°N 76.98861°E / 9.35917; 76.98861Coordinates: 9°21′33″N 76°59′19″E / 9.35917°N 76.98861°E / 9.35917; 76.98861
Country India
StateKerala
DistrictPathanamthitta
ഉയരം19 മീ(62 അടി)
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN689662[1]
Telephone code04735
വാഹന റെജിസ്ട്രേഷൻKL-03, KL-62
ClimateTropical summer (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature18 °C (64 °F)
വെബ്‌സൈറ്റ്www.angamoozhy.com

ആങ്ങമ്മൂഴി, കേരളത്തിൽ പത്തനംതിട്ട ജില്ലയിലുൾപ്പെട്ട ഒരു മലയോര ഗ്രാമം ആണ്. ഈ ഗ്രാമം പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിനും കക്കാട് പവർ സ്റ്റേഷനും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ആങ്ങമ്മൂഴി ചരിത്രപരമായി പത്തൊമ്പതാം നൂറ്റാണ്ടുമുതൽ നിലനിൽക്കുന്ന ഒരു ഗ്രാമമാണ്. ആങ്ങമ്മൂഴി എന്ന പേര് ഉരുത്തിരിഞ്ഞു വന്നത് “ആനമൂഴി” എന്ന പേരിൽനിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. പണ്ടുകാലത്ത് ഗ്രാമത്തിനു മദ്ധ്യത്തിൽ കാട്ടാനകൾ ഇറങ്ങിയിരുന്ന ഒരു കവലയായിരുന്നു. മൂഴി എന്നാൽ വില്ലേജ്, ടൌണ് എന്നൊക്കെ അർത്ഥം വരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കേരളത്തിൻറെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആങ്ങമ്മൂഴി പശ്ചിമഘട്ട പർവ്വതനിരകൾക്ക് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഇതൊരു മലമ്പ്രദേശമാണിത് (മലനാട്). ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 18 മീറ്റർ (59 അടി) ഉയരത്തിലാണ് നിലനിൽക്കുന്നത്. പ്രശസ്തമായ നിലയ്ക്കൽ സെൻറ് തോമസ് പള്ളി ഈ പ്രദേശത്തിന് ഏതാനു കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതി ഈ വില്ലേജിലാണ്. പത്തനംതിട്ടകുമളി റൂട്ടിലാണ് ആങ്ങമ്മൂഴി. കക്കാട്ടാർ എന്ന പമ്പയുടെ പോഷകനദി ഈ ഗ്രാമത്തിനു നടുവിലൂടെ കടന്നു പോകുന്നു. ഈ പ്രദേശത്തു നിന്നും സീതത്തോട് ടൌണിലേയ്ക്കു മൂന്നു കിലോമീറ്റർ ദൂരമുണ്ട്.

സാമ്പത്തികം[തിരുത്തുക]

ഈ പ്രദേശത്തിൻറെ സാമ്പത്തിക നില പ്രധാനമായും തോട്ടം മേഖലകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പഴയകാലത്ത് തേയില, കാപ്പി എന്നിവയുടെ തോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് റബ്ബർ പ്ലാന്റേഷനുകൾ ഇവയ്ക്ക് വഴിമാറി. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് റബ്ബർ മരങ്ങൾ തഴച്ചു വളരുന്നതിന് പര്യാപ്തമായതാണ്. റബ്ബർ കൃഷിയോടൊപ്പം തന്നെ കൈതച്ചക്ക, കപ്പ, കശുമാവ്, ഇഞ്ചി, കുരുമുളക് എന്നിവയും കൃഷി ചെയ്യാറുണ്ട്.

ഗതാഗത മാർഗ്ഗങ്ങൾ[തിരുത്തുക]

ആങ്ങമ്മൂഴിയിൽ നിന്ന് പത്തനംതിട്ട ടൌണിലേയ്ക്കും തിരിച്ചും കെ.എസ്.ആർ.റ്റി.സി.യും സ്വകാര്യബസുകളും  ദിനംപ്രതി സർവ്വീസ് നടത്തുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് ഈ പ്രദേശത്തെ മനോഹരമായി വനഭംഗി ദർശിക്കുവാൻ കുമളിയിൽ നിന്ന് പത്തനംതിട്ട വഴി വള്ളക്കടവ്, ആങ്ങമ്മൂഴി, കക്കി ഡാം, വടശേരിക്കര വഴി സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.റ്റി.സി. സർവ്വീസിനെ പ്രയോജനപ്പെടുത്താവുന്നതാണ്. മണ്ണാർക്കുളഞ്ഞി-മൂഴിയാർ റോഡിലാണ് ആങ്ങമ്മൂഴിയുടെ സ്ഥാനം. പ്രസിദ്ധ ക്ഷേത്രമായ ശബരിമലയിൽ നിന്ന് ദർശനം കഴിഞ്ഞു മടങ്ങിവരുന്ന അയ്യപ്പഭക്തന്മാർ ആങ്ങമ്മൂഴി-പ്ലാപ്പള്ളി വഴിയുള്ള വൺവേയിലൂടെയാണ് കടന്നു പോകാറുള്ളത്. ഈ റോഡ് വടശേരിക്കരയിൽ വച്ച് ശബരിമലയിലേയ്ക്കുള്ള വൺവേ റോഡുമായി സന്ധിക്കുന്നു. കോന്നി, താന്നിത്തോടു വഴി ആങ്ങമ്മൂഴിയേയും അച്ചൻകോവിലിനേയും ബന്ധിപ്പിക്കുവാനുള്ള ഒരു പുതിയ റോഡ് നിർമ്മാണഘട്ടത്തിലാണ്.

കാലാവസ്ഥ[തിരുത്തുക]

ഉഷ്ണമേഖലാ പ്രദേശമാണിത്. ജൂൺ മാസത്തിലാണ് മൺസൂൺ ആരംഭിക്കുന്നത്. ഏപ്രിൽ മുതൽ മെയ് വരെ ആർദ്രമായ കാലാവസ്ഥയാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ സുഖപ്രദമായ കാലാവസ്ഥയാണ്. വേനൽക്കാലം, വർഷകാലം, ശിശിരകാലം എന്നിങ്ങനെ മൂന്നു വ്യതിരിക്തമായ കാലാവസ്ഥകൾ ഇവിടെ അനുഭവപ്പെടുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ സ്വാഭാവികമായും വേനൽക്കാലമാണ്. ഏപ്രിൽ മാസത്തിലാണ് ഇ പ്രദേശത്ത് ഏറ്റവും കൂടുതൽ ചുടനുഭവപ്പെടുന്നത്. വേനൽക്കാലം മെയ്മാസത്തിൽ അവസാനിച്ചില്ല എങ്കിലും മെയ് മാസത്തിൽ പലപ്പോഴും കനത്ത ഇടിയോടു കൂടിയ മഴ ഇവിടെ അനുഭവപ്പെടുന്നു. എങ്കിലും അന്തരീക്ഷം കടുത്ത ഈർപ്പം നിറഞ്ഞതായിരിക്കും. ശിശിരം ഡിസംബർ മാസത്തിൽ ആരംഭിക്കുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ശിശിരകാലം. ഏറ്റവും കുറഞ്ഞ താപനില ജനുവരി മാസത്തിലാണ് അനുഭവപ്പെടാറുള്ളത്. 

ജനസംഖ്യ[തിരുത്തുക]

അങ്ങമ്മൂഴിയിലെ ജനങ്ങൾ പ്രധാനമായും കൃഷി, തോട്ടം മേഖലകളെ ആശ്രയിച്ചു കഴിയുന്നവരാണ്. ഏകദേശം 100 വർഷങ്ങൾക്കു മുമ്പാണ് ഇവിടെ ജനങ്ങൾ കുടിയേറിത്തുടങ്ങിയത്. ജനങ്ങളിൽ എല്ലാ സമുദായങ്ങളിൽപ്പെട്ടവരുമുണ്ട്. ഇവരെല്ലാം ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്നു. ആങ്ങമ്മൂഴിയിൽ വിവിധ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. ആങ്ങമ്മൂഴിയിൽ വസിക്കുന്ന കുടുംബങ്ങളിലെ അനേകം ജനങ്ങൾ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും ജോലി ചെയ്യുന്നു. ഇവിടുത്തെ പതു തലമുറ ഉന്നത വിദ്യാഭ്യാസം നേടിയവരും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ കഴിയുന്നവരുമാണ്.

ഗ്രാമഭരണ വ്യവസ്ഥ[തിരുത്തുക]

സീതത്തോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആങ്ങമ്മൂഴി പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ ഉൾപ്പെട്ടിരിക്കുന്നു. പത്തനംതിട്ട ടൌണിൽ നിന്ന് ഇവിടേയ്ക്ക്  45.7 കിലോമീറ്റർ ദൂരമുണ്ട്. ചിറ്റാർ, പെരുനാട്, വടശേരിക്കര, കോന്നി എന്നിവയാണ് സമീപസ്ഥങ്ങളായ പഞ്ചായത്തുകൾ. നേരത്തേ ആങ്ങമ്മൂഴി റാന്നി നിയമസഭാ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ പിൽക്കാലത്ത് കോന്നി അസംബ്ലി മണ്ഡലത്തിലേയ്ക്കു ചേർക്കപ്പെട്ടു. അതുപോലെ നേരത്തെ ഇടുക്കി ലോക സഭാ മണ്ഡലത്തിലുൾപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ പത്തനംതിട്ട ലോകസഭാമണ്ഡലത്തിലാണ്.

അവലംബം[തിരുത്തുക]

  1. http://www.postalpinzipcodes.com/India/Post-Office/Angamoozhy-Pin-Code-689662.htm
"https://ml.wikipedia.org/w/index.php?title=ആങ്ങമ്മൂഴി&oldid=3069075" എന്ന താളിൽനിന്ന് ശേഖരിച്ചത്