അപ്പർമൂഴിയാർ സ്പിൽവേ ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അപ്പർമൂഴിയാർ സ്പിൽവേ അണക്കെട്ട്
സ്ഥലംറാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°18′28″N 77°03′56″E / 9.30778°N 77.06556°E / 9.30778; 77.06556
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1990
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികക്കാട്ടാർ
ഉയരം34.17 m (112 ft)
നീളം176.5 m (579 ft)
സ്പിൽവേകൾ3
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി216.65 M3/Sec
റിസർവോയർ
Creates അപ്പർ മൂഴിയാർ റിസർവോയർ
Power station
Operator(s)KSEB
Commission date1999
Turbines2 x 25 Megawatt (Francis -type)
Installed capacity50 MW
Annual generation262 MU
കക്കാട് പവർ ഹൗസ്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴിക്കു സമീപം  മൂഴിയാറിൽ റാന്നി വനമേഖലയിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിൽ ശബരിഗിരി പവർഹൗസിനു താഴെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം[1] . കക്കാട് ജലവൈദ്യുതപദ്ധതി [2],[3]യുടെ ഭാഗമായി 1990-ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ശബരിഗിരി പവർ ഹൗസിൽ നിന്ന് പുറത്തേക്കു വിടുന്ന വെള്ളവും കക്കാട്ടാറിലെ വെള്ളവും ഇവിടെ  അണകെട്ടി കക്കാട് പവർ ഹൗസിൽ എത്തിക്കുന്നു[4].റാന്നി- ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം , അപ്പർ മൂഴിയാർ , കക്കി , ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസുംസ്ഥിതി ചെയ്യുന്നത് .

വൈദ്യുതി ഉത്പാദനം[തിരുത്തുക]

കക്കാട് ജലവൈദ്യുതപദ്ധതിയിൽ 25 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 262 MU ആണ്.1999 സെപ്റ്റംബർ 16 ന് യന്ത്രം കമ്മീഷൻ ചെയ്തു.

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Upper Moozhiyar Spillway Dam D03445-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-25.
  2. "Kakkad Hep Power House PH01245-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-28.
  3. "KAKKAD HYDRO ELECTRIC PROJECT-". www.kseb.in.
  4. Heavy rain: Moozhiyar dam shutters opened