കക്കി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കക്കി അണക്കെട്ട്
Kakki005.jpg
കക്കി അണക്കെട്ട്
കക്കി അണക്കെട്ട് is located in India
കക്കി അണക്കെട്ട്
കക്കി അണക്കെട്ട് is located in Kerala
കക്കി അണക്കെട്ട്
Location of കക്കി അണക്കെട്ട് in India#India Kerala
സ്ഥലംറാന്നി,പത്തനംതിട്ട ജില്ല,കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°19′31″N 77°08′32.1″E / 9.32528°N 77.142250°E / 9.32528; 77.142250
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1966
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികക്കി നദി കക്കിയാർ
ഉയരം116 m (381 ft)
നീളം336 m (1,102 ft)
സ്പിൽവേ തരംUngated
റിസർവോയർ
Creates കക്കി റിസർവോയർ
ആകെ സംഭരണശേഷി455,400,000 cubic metre (1.608×1010 cu ft)
ഉപയോഗക്ഷമമായ ശേഷി446,800,000 cubic metre (1.578×1010 cu ft)
Catchment area225.51 Sq. Km
Normal elevation981 m (3,219 ft)
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ പമ്പനദിയുടെ പോഷകനദിയായ കക്കി നദിയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് കക്കി അണക്കെട്ട്[1] . ശബരിഗിരി ജലവൈദ്യുതപദ്ധതി[2] , [3]യുടെ ഭാഗമായി 1966-ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. പമ്പ അണക്കെട്ടിൽനിന്നുള്ള വെള്ളവും കക്കി നദിയിലെ വെള്ളവുമാണ് ഈ അണക്കെട്ടിന്റെ ജലസ്രോതസ്സുകൾ. പമ്പ അണക്കെട്ടിൽനിന്ന് 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴിയാണ് വെള്ളം കക്കിയിലെത്തിക്കുന്നത്.[4] 336 മീറ്റർ നീളവും 116 മീറ്റർ ഉയരവുമുള്ള അണക്കെട്ട് സമുദ്രനിരപ്പിൽനിന്നും 981.45 മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. ഈ അണക്കെട്ടിലെ വെള്ളം മലനിരകൾക്കിടയിലൂടെ ഒഴുകിപ്പോകുന്നതു തടയാൻ ഒരു പാർശ്വ അണയെന്നനിലയിൽ ആനത്തോട് അണക്കെട്ട് നിർമിച്ചിരിക്കുന്നു. കക്കി–ആനത്തോട് ഡാമുകളിൽ സംഭരിക്കുന്ന വെള്ളം പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ശബരിഗിരി പവർഹൗസിൽ എത്തിക്കുന്നത്.റാന്നി - ആങ്ങമൂഴി - മൂഴിയാർ - വണ്ടിപ്പെരിയാർ റൂട്ടിൽ ആണ് അപ്പർമൂഴിയാർ സ്പിൽവേ ഡാം , അപ്പർ മൂഴിയാർ , കക്കി , ആനത്തോട്, പമ്പ,മീനാർ,കുള്ളാർ,ഗവി എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത് .പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വന മേഖലയിലാണ് അണക്കെട്ടു സ്ഥിതി ചെയ്യുന്നത്

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .



ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kakki(Eb)_Dam_D03369-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-25.
  2. "Sabarigiri Power House PH01244-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-28.
  3. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  4. http://www.kseb.in/index.php?option=com_content&view=article&id=70&Itemid=717&lang=en
"https://ml.wikipedia.org/w/index.php?title=കക്കി_അണക്കെട്ട്&oldid=3084295" എന്ന താളിൽനിന്ന് ശേഖരിച്ചത്