തുമ്പൂർമുഴി അണക്കെട്ട്
തുമ്പൂർമുഴി അണക്കെട്ട് | |
നദി | ചാലക്കുടി പുഴ |
---|---|
Creates | തുമ്പൂർമുഴി തടയണ |
സ്ഥിതി ചെയ്യുന്നത് | തുമ്പൂർമുഴി , ചാലക്കുടി ,തൃശ്ശൂർ, കേരളം, ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സർക്കാർ |
നീളം | 185 m |
ഉയരം | 4.66 m |
തുറന്നു കൊടുത്ത തീയതി | 1957 (STAGE 1)1966 (STAGE 2) |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°17′46.9788″N 76°27′11.8224″E / 10.296383000°N 76.453284000°E |
ചാലക്കുടി ജലസേചനപദ്ധതി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാഴച്ചാൽ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളിക്ക് സമീപമായി പരിയാരം ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴിയിൽചാലക്കുടി ജലസേചനപദ്ധതി[2],[3] യുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ[4]. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം
തുമ്പൂർമുഴി തൂക്കുപാലം
[തിരുത്തുക]തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.
ശലഭങ്ങളും ഉദ്യാനവും
[തിരുത്തുക]തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.
കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രം
[തിരുത്തുക]കേരള കാർഷിക സർവ്വകലാശാലയുടെ കന്നുകാലിവളർത്തൽ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള വെച്ചൂർ കാളകളും ഇവിടെ ഉണ്ട്.[5]
സമീപ ആകർഷണ കേന്ദ്രങ്ങൾ
[തിരുത്തുക]- ഏഴാറ്റുമുഖം പ്രകൃതിഗ്രാമം - തുമ്പൂർമുഴിയുടെ എതിർവശത്ത് ചാലക്കുടിപ്പുഴയുടെ മറുകരയിലാണ്.
- പെരിങ്ങൽക്കുത്ത് അണക്കെട്ട്
- വാഴച്ചാൽ വെള്ളച്ചാട്ടം
- ചാർപ്പ വെള്ളച്ചാട്ടം
- അതിരപ്പിള്ളി വെള്ളച്ചാട്ടം
- ഡ്രീം വേൾഡ് അക്വാ തീം പാർക്ക് - ജലക്രീഡാ വിനോദ ഉദ്യാനം
- സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാര മൽസ്യ കേന്ദ്രവുമുണ്ട്
ചിത്രശാല
[തിരുത്തുക]-
വലതുകനാൽ കവിഞ്ഞൊഴുകുന്നു
-
ഇടതുകനാൽ കവിഞ്ഞൊഴുകുന്നു
-
തുമ്പൂർമുഴി തടയണ
-
തുമ്പൂർമുഴി തടയണ
-
തൂക്കുപാലം
-
തൂക്കുപാലം
-
തടയണയുടെ ദൃശ്യം
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "VAZHACHAL FOREST DIVISION-". www.forest.kerala.gov.in. Archived from the original on 2017-12-03. Retrieved 2018-10-20.
- ↑ "Challakudy Stage – I & II Irrigation Project JI02677-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Idamalayar Major Irrigation Project JI02689-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Thumburmuzhi /Chalakudy Diversion Weir W00483-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-29. Retrieved 2018-10-20.