കാഞ്ഞിരപ്പുഴ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാഞ്ഞിരപ്പുഴ അണക്കെട്ട്
Kanjirapuzha dam 2.JPG
കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം
കാഞ്ഞിരപ്പുഴ അണക്കെട്ട് is located in India
കാഞ്ഞിരപ്പുഴ അണക്കെട്ട്
കാഞ്ഞിരപ്പുഴ അണക്കെട്ട് is located in Kerala
കാഞ്ഞിരപ്പുഴ അണക്കെട്ട്
കാഞ്ഞിരപ്പുഴ അണക്കെട്ട് is located in Tamil Nadu
കാഞ്ഞിരപ്പുഴ അണക്കെട്ട്
Location of കാഞ്ഞിരപ്പുഴ അണക്കെട്ട് in India#India Kerala#India Tamil Nadu
സ്ഥലംമണ്ണാർക്കാട് ,പാലക്കാട് ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം10°59′9.1248″N 76°32′18.6396″E / 10.985868000°N 76.538511000°E / 10.985868000; 76.538511000
നിർമ്മാണം ആരംഭിച്ചത്1961
നിർമ്മാണം പൂർത്തിയായത്1995
പ്രവർത്തിപ്പിക്കുന്നത്കേരള സംസ്ഥാന ജലസേചന വകുപ്പ്
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികാഞ്ഞിരപ്പുഴ
ഉയരം30.78 m (101.0 ft)
നീളം2,127 m (6,978 ft)
റിസർവോയർ
Createsകാഞ്ഞിരപ്പുഴ റിസർവോയർ
ആകെ സംഭരണശേഷി70.83 MCM
Catchment area7,000 hectares (17,000 acres)
പ്രതലം വിസ്തീർണ്ണം465 hectares (1,150 acres)
Normal elevation97.54 m (320.0 ft)
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ അണക്കെട്ട്[1] . പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടൻ മല സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി[2] ,[3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്.


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്ക് എന്നിവിടങ്ങളിലൂടെ 9713 ഹെക്ടർ സ്ഥലത്തു ജലസേചനം നടത്തുന്ന പദ്ധതിയാണ് ഇത് . സംസ്ഥാന ഫിഷറീസ് വകുപ്പ് റിസർവോയറിൽ മീൻ വളർത്തി വിൽക്കുന്നുണ്ട് .

ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം(10°58′36.49″N 76°38′31.2″E / 10.9768028°N 76.642000°E / 10.9768028; 76.642000). നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kanhira Puzha(Id) Dam D03027-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-25.
  2. "Kanhirapuzha Major Irrigation Project JI02675-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-25.
  3. "KANHIRAPUZHA IRRIGATION PROJECT-". www.idrb.kerala.gov.in.