പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ല | |
അപരനാമം: | |
![]() 11°15′N 75°46′E / 11.25°N 75.77°E | |
{{{ബാഹ്യ ഭൂപടം}}} | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | പത്തനംതിട്ട |
ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്ടറേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടർ |
അന്നപൂർണ്ണാ ദേവി[1] പി. ബി നൂഹ് ഐ.എ.എസ് [2] |
വിസ്തീർണ്ണം | 2642 [3]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
11,95,537 5,61,620 6,33,917 1129 [4] |
ജനസാന്ദ്രത | 453/ച.കി.മീ |
സാക്ഷരത | 96.93 [5] % |
കോഡുകൾ • തപാൽ • ടെലിഫോൺ |
689xxx +(91) 468 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ശബരിമല, മാരാമൺ കൺവൻഷൻ ചെറുകോൽപ്പുഴ കൺവെൻഷൻ, കടമ്മനിട്ട പടയണി, ആറന്മുള ഉത്രട്ടാതി ജലോത്സവം |
കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. [6] 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.
പ്രശാസനം[തിരുത്തുക]
രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട: തിരുവല്ലയും അടൂരും. 5 താലൂക്കുകളും, 9 ബ്ലോക്കുകളും, 54 ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട. 68 ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു. അടൂരും തിരുവല്ലയും പത്തനംതിട്ടയും മുനുസിപ്പാലിറ്റികളാണ്. [7]
താലൂക്കുകൾ | ബ്ലോക്കുകൾ |
---|---|
റാന്നി | പറക്കോട് |
കോഴഞ്ചേരി | പന്തളം |
അടൂർ | കുളനട |
തിരുവല്ല | ഇലന്തൂർ |
മല്ലപ്പള്ളി | കോന്നി |
കോന്നി | മല്ലപ്പള്ളി |
റാന്നി | |
കോയിപ്പുറം | |
പുളിക്കിഴ് |
അഞ്ച് സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രികളും മറ്റ് 43 സർക്കാർ ആയുർവേദ ആശുപത്രികളടക്കം വലിയ ആശുപത്രി ശൃംഖലയുണ്ട്. തീർത്ഥാടന സമയങ്ങളിൽ പ്രത്യേകം സജ്ജീകരിക്കുന്ന ആശുപത്രികളുമുണ്ട്. 751 സ്കൂളുകൾ അടങ്ങുന്ന വിദ്യാഭ്യാസ ശൃംഖലയും പത്തനംതിട്ടക്കുണ്ട്[9]. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ ഊർജാവശ്യങ്ങളുടെ മൂന്നിലൊരു ഭാഗം നിറവേറ്റുന്നതു്.[അവലംബം ആവശ്യമാണ്] ശബരിഗിരി (300 MW), കക്കട് (50 MW), മണിയാർ (Pvt) (7 M) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.[10]
രൂപവത്കരണം[തിരുത്തുക]
രൂപവത്കരണ സമയത്ത് പത്തനംതിട്ട,അടൂർ റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽനിന്നും എടുത്തതും, തിരുവല്ലയും, മല്ലപ്പള്ളിയും ആലപ്പുഴ ജില്ലയിൽ നിന്നും എടുത്തതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭാസാമാജികൻ ശ്രീ കെ കെ നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവന നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളമന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം സാധ്യമാക്കുകയും ചെയ്തു.
ഭൂപ്രകൃതി[തിരുത്തുക]
2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്.
അതിരുകൾ[തിരുത്തുക]
- വടക്ക് കോട്ടയം ജില്ല
- തെക്ക് കൊല്ലം ജില്ല
- കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും
- പടിഞ്ഞാറു ആലപ്പുഴ ജില്ല
കൃഷി[തിരുത്തുക]
പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, തെങ്ങ് 212851 ഹെക്., നെല്ല് 5645, 6438, 4848 ഹെക്., കുരുമുളക് 4820 ഹെക്., ഇഞ്ചി 1137 ഹെക്., കൊക്കോ 671 ഹെക്., മരച്ചീനി 2616 ഹെക്., വാഴ 6108 ഹെക്., കശുവണ്ടി 1671 ഹെക്., റബ്ബർ 61016 ഹെക്., പച്ചക്കറി 1411 ഹെക്., കൈത 161 ഹെക്., കൃഷി ചെയ്തിരിക്കുന്നു. [11] മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളും കൃഷിക്കാരെ സഹായിക്കുന്നു. 62 കൃഷി ഭവനുകളും കൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. [11] . കൂടാതെ പശു, ആട്, പന്നി, താറാവ്, കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു. [11]
കാർഷിക വിളകൾ[തിരുത്തുക]
കുരുമുളക്, തേങ്ങ, ഇഞ്ചി, മഞ്ഞൾ, റബ്ബർ, വെറ്റില, അടയ്ക്ക, നെല്ല്, ഏത്തക്ക, കപ്പ, വാഴക്ക, ഏലക്ക, പച്ചക്കറികൾ, ചേന
പ്രമുഖ നദികൾ[തിരുത്തുക]
അച്ചൻകോവിലാർ[തിരുത്തുക]
ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻകോവിലാർ ആലപ്പുഴയിലെ വീയപ്പുറത്ത് ഈ നദി പമ്പയുമായി ചേരുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. [12]
പമ്പാ നദി[തിരുത്തുക]
പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലറ്റിൽനിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലിൽ ലയിക്കുന്നു. [12]
മണിമലയാർ[തിരുത്തുക]
പത്തനംതിട്ട ജില്ലയിലെ കാർഷികമേഖലയിൽ ഈ നദി ഒരു പ്രധാന പങ്കു വഹിക്കുന്നു. .
കക്കാട്ടാർ[തിരുത്തുക]
മൂഴിയാർ നിന്നും ആരംഭിച്ച് പെരുനാട് പമ്പാ നദിയിൽ ലയിക്കുന്നു.കക്കാട് പവ്വർ ഹൌസ് കക്കാട്ടാറിൽ ആണ്
ചരിത്ര പ്രാധാന്യം[തിരുത്തുക]
ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു. ഭാരത സ്വാതന്ത്ര്യ സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നാടാണ് പഴയ കൊല്ലം ജില്ലയിൽ പെട്ട ഇന്നത്തെ പത്തനംതിട്ട. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്വദേശാഭിമാനി പത്രം പുനരുദ്ധരിച്ചു തിരുവന്തപുരത്തുനിന്നും പ്രസാധനം ചെയ്തു സ്വാതന്ത്ര്യത്തിന്റെ തീജ്വാല ആളിക്കത്തിച്ച ഇലന്തൂർ കുമാർജി, സമരഗാനങ്ങൾ രചിച്ചു ജനങ്ങളെ ഉത്സാഹഭരിതരാക്കിയിരുന്ന പന്തളം കെ.പി, പിൽക്കാലത്തു സാമാജികനായിരുന്ന എൻ ജി ചാക്കോ, ഗാന്ധിജിയുടെ ആശ്രമത്തിലെ അന്തേവാസിയും കേരളത്തിലെ ആദ്യകാല ബിരുദധാരിയും ആയിരുന്ന കെ എ ടൈറ്റ്‌സ്, പുളിന്തിട്ട പിസി ജോർജ് തുടങ്ങിയവരുടെ പേരുകൾ പ്രത്ത്യേകം സ്മരണീയങ്ങളാണ്.
ഇതിൽ ദേശീയ നവോത്ഥാനത്തിന്റെയും ഖാദിയുടെയും ഗാന്ധിജിയുടെയും സന്ദേശങ്ങൾ 1920 മുതൽ പഴയ തിരുവിതാംകൂർ സംസ്ഥാനത്തും, പിന്നീട് കേരളത്തിലുടനീളവും പ്രചരിപ്പിച്ച ആദ്യകാല കോൺഗ്രസ് നേതാവുകൂടെയായിരുന്ന കെ കുമാറെന്ന കുമാർജി ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങളുടെ മുഖ്യ പരിഭാഷകനും, സുപ്രസിദ്ധ വാഗ്മിയും ഹരിജനോദ്ധാരകനും ആയിരുന്നു. ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി കേരളത്തിൽ നടന്ന മിക്കവാറും എല്ലാ സമരങ്ങളിലും അദ്ദേഹം നേതൃസ്ഥാനത്തു ഉണ്ടായിരുന്നതായി രേഖകൾ സാക്ഷ്യം വഹിക്കുന്നു. 1937 - ൽ മഹാത്മാഗാന്ധി തിരുവതാംകൂറിൽ വന്നപ്പോൾ, ഖാദിയെക്കുറിച്ചും ചർക്കയെക്കുറിച്ചുമുള്ള പ്രചാരണത്തിനെക്കുറിച്ച്, അദ്ദേഹത്തിന്റെ അനുയായിയായ ഖാദർ ദാസ്, റ്റി പി ഗോപാലപിള്ളയോടും ചോദിക്കുകയുണ്ടായി. ഇതിൽ നിന്നും പ്രചോദിതനായ ഇദ്ദേഹം 1941-ൽ മഹാത്മാ ഖാദി ആശ്രമം (Mahatma Khadi Ashram) ഇലന്തൂരിൽ സ്ഥാപിക്കുകയുണ്ടായി. ഖാദി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ധനശേഖരണാർത്ഥം ഒരു പദ്ധതി ആവിഷ്കരിക്കുകയും ഏക് പൈസാ ഫണ്ട് (ek paise fund), അങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവെരുത്തുകയും ചെയ്തു. [13] ഖാദി മൂവ്മെന്റ് , ആയിരുന്നു തിരുവിതാംകൂറിൽ നടന്ന ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ മാറ്റൊലി. 1921 - ൽ നടന്ന ഈ സംഭവം പ്രിൺസ് ഓഫ് വേൽസിൽ സന്ദർശനത്തിന്റെ അനുബന്ദം ആയിരുന്നു.1922 - ൽ നടന്ന വിദ്യാർത്ഥി സമരം സ്വാതന്ത്യസമരക്കാർക്ക് ഒരു പുതു ഉണർവ്വേകി. ഇതേസമയം, കേരളത്തിൽ നിന്നുള്ളാ കോൺഗ്രസ്സ് നേതാക്കന്മാരായ പൊന്നാറ ശ്രീധർ, കെ. കുമാർ, നാഗ്പൂറിൽ നടന്ന പതാകാ സത്യാഗ്രഹത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്തു. ഇലന്തൂർ കെ.കുമാർ (കുമാർജി), തടിയിൽ രാഘവൻ പിള്ള, പന്തളം കെപി പിന്നെ എൻ.ജി. ചാക്കോ എന്നിവരുടെ സംഭാവനകൾ ദേശീയ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തിൽ ഒരു മുതൽക്കൂട്ടാണ്. [14]
പ്രമുഖ സ്ഥലങ്ങൾ[തിരുത്തുക]
പത്തനംതിട്ട, പന്തളം, റാന്നി, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, വിശ്വപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, പൊങ്കാലക്ക് പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ [15]എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ഭഗവതി ക്ഷേത്രം പടയണി പരിശീലന പഠനകേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം ക്രിസ്തുവിൻറെ ശിഷ്യനായ സെന്റ്. തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി, നിലക്കൽ പളളി ഭാരതത്തിലെ വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വർഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്, വായ്പൂര് മുസ്ലിം പഴയ പള്ളി ആയിത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ്, ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് പമ്പനദിയുടെ തീരത്താണ് പ്രസിദ്ധമായ പരുമല പള്ളി. കണ്ണശ്ശ കവികൾ താമസിച്ചിരുന്ന നിരണവും മാലിക് ദിനാർ സ്ഥാപിച്ച നിരണം മാലിക് ദിനാറും പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും പടിഞ്ഞാറ് പ്രസിദ്ധമായ ഇരതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും സ്ഥിതി ചെയ്യുന്നു.
പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും, 8-ആം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന പല്ലവ രീതിയിൽ പാറ തുരന്നുള്ള ഗുഹയിൽ നിർമ്മിതമായ ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്ന കവിയൂർ, ആറന്മുളക്കണ്ണാടിയാലും, ആറന്മുള വള്ളംകളിയാലും, ആറന്മുള കോട്ടാരത്താലും പ്രസിദ്ധമായ ആറന്മുള, ഓർമ്മ പെരുന്നാളിന് പ്രസിദ്ധമായ പരുമല പള്ളി, വലിയകോയിക്കൽ ക്ഷേത്രം നിലകൊള്ളുന്ന പന്തളം, മഞ്ഞിനിക്കര തീര്ത്ഥാടന കേന്ദ്രം, ഇലന്തൂർ, വയൽ വാണിഭം കൊണ്ട് പ്രസിദ്ധമായ ഓമല്ലൂർ, സരസകവി മുലൂർ ജനിച്ച ഇലവുംതിട്ട, വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി,ക്രിസ്തു വർഷം 325-ൽ കടമ്പനാട് സ്ഥാപിതമായ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ, മണ്ണടി വേലുത്തമ്പി ദളവാ സ്മാരക മന്ദിരം , നദി പ്രദക്ഷിണം ചെയ്യുന്ന വലചുഴിദേവിക്ഷേത്രം വലംചുഴി, മലയാലപ്പുഴ ദേവീക്ഷേത്രം, ശക്തിഭദ്രന്മാരുടെ കാലത്തെ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ശക്തിഭദ്രനെന്ന രാജാവിന്റെ കാലത്തേതെന്ന് കരുതപ്പെടുന്ന ചിലന്തിയമ്പലം നിലകൊള്ളുന്ന കൊടുമൺ, കടമ്മനിട്ട, നാരങ്ങാനം, പ്രക്കാനം, റാന്നി, മരമടിക്കു പേരുകേട്ട ആനന്ദപ്പള്ളി [6]പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആനിക്കാട്ടിലമ്മക്ഷേത്രം, വാഴമുട്ടത്തെ ശ്രീ മഹാ വിഷ്ണു ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം പ്രസിദ്ദമാണ് പ്രത്യേകിച്ചും അവിടുത്തെ കോലം ,കുളനട പഞ്ചായത്തിലെ മാന്തുക കുപ്പണ്ണൂർതീര വഴിയോരവിശ്രമകേന്ദ്രവും ചിൽഡ്രൻസ് പാർക്കും ; ഇത് കേരളത്തിൽ SH - 1ലെ [MC റോഡിലെ ]ആദ്യത്തെ സൗജന്യ വഴിയോരവിശ്രമകേന്ദ്രം കൂടിയാണ് . ധാരാളം ദീർഘദൂര സഞ്ചാരികളെ ഈ വിശ്രമകേന്ദ്രം ആകർഷിക്കുന്നു .
പ്രത്യേകതകൾ[തിരുത്തുക]
- പത്തനംതിട്ട ജില്ലക്ക് കടലുമായി ബന്ധമില്ല.
- പമ്പ നദിയും മണിമലയാർ,അച്ഛൻകൊവിലാർ എന്നിവ ജില്ലയെ ജലസമൃദ്മാക്കുന്നു
- കക്കി, അഴുത,കക്കട്ടാർ,കല്ലാർ എന്നീ നദികൾ ചേർന്നാണ് പമ്പാനദി രൂപം കൊള്ളുന്നത്.
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻപാളകളിൽ നിർമ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണൻ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി.
- ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട് പഞ്ചായത്തിലാണ്.
- ജില്ലയുടെ ഏതാണ്ട് പകുതിയോളം വനപ്രദേശങ്ങളാണ്. 155214 ഹെക്ടർ.
- ചതുരശ്രകിലോമീറ്ററിന് 453 പേർ എന്നതാണ് ജനസാന്ദ്രത.
- റബ്ബർ,മരച്ചീനി,കുരുമുളക്,വഴ,നെല്ല് എന്നിവയാണ് പ്രധാന വിളകൾ.
- ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും പ്രസിദ്ധമാണ്.
- 1000 പുരുഷന്മാർക്ക് 1129 സ്ത്രീകൾ എന്നതാണ് ജനസംഖ്യാനുപാതം.
- കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല
- ആദ്യ പോളിയോ വിമുക്ത ജില്ല
- ആദ്യമായി ഷുഗർ ഫാക്ടറി വന്ന ജില്ല
- നിരണം കവികളുടെ ജന്മനാട്
- ജനസംഖ്യാ വർധന നിരക്ക് കുറവുള്ള ജില്ല
അവലംബം[തിരുത്തുക]
- ↑ https://web.lsgkerala.gov.in/reports/lbMembers.php?lbid=155
- ↑ https://pathanamthitta.nic.in/district-collector
- ↑ https://pathanamthitta.nic.in
- ↑ http://www.mapsofindia.com/census2011/kerala-sex-ratio.html
- ↑ സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് 2011
- ↑ 6.0 6.1 http://pathanamthitta.nic.in/History2.htm
- ↑ http://pathanamthitta.nic.in/Administration1.htm
- ↑ http://pathanamthitta.nic.in/Administration1.htm
- ↑ http://pathanamthitta.nic.in/Education.htm
- ↑ http://pathanamthitta.nic.in/Electricity.htm
- ↑ 11.0 11.1 11.2 http://www.pathanamthitta.com/agriculture.htm
- ↑ 12.0 12.1 http://www.pathanamthitta.com/physiography.htm
- ↑ http://pathanamthitta.nic.in/History2.htm
- ↑ http://pathanamthitta.nic.in/History2.htm
- ↑ http://pathanamthitta.nic.in/Religious%20Centre.htm
വിഷയാനുബന്ധം (References)[തിരുത്തുക]
മഹച്ചരിത സാഗര സംഗ്രഹം - പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണൻ
സർവവിജ്ഞാന കോശം - കേരളം ഗവണ്മെന്റ്
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം -പെരുന്ന കെ.എൻ. നായർ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Pathanamthitta district എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |