കടമ്മനിട്ട ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട നഗരത്തിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് കടമ്മനിട്ട ഭഗവതി ക്ഷേത്രം (കടമ്മനിട്ടക്കാവ്) സ്ഥിതിചെയ്യുന്നത്. ഏകദേശം 8 നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ക്ഷേത്രത്തിന് ഉണ്ട് എന്ന്  ക്ഷേത്ര ഐതിഹ്യത്തിൽ പറയപ്പെടുന്നു. കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡരീതിയിലുള്ള ആരാധനാലയങ്ങളാണ്‌. ആദിദ്രാവിഡ ദേവതയായ അമ്മ, യക്ഷി, ഭഗവതി, ആണ്‌ കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധ മതവും ജൈനമതവുംപ്രചരിച്ച നാളുകളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മല, നദി കരകളിലും അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. കാവ് എന്ന സങ്കല്പം കടമ്പിൻ തിട്ടയിൽ ഭഗവതി വസിച്ച പ്രകാരം കടമ്മനിട്ട എന്ന ദേശനാമം ഉണ്ടായി എന്നു പറയപ്പെടുന്നു.. മധ്യതിരുവിതാംകൂറിലെ വിശ്വപ്രസിദ്ധമായ കടമ്മനിട്ട പടയണി ഈ ക്ഷേത്ര സങ്കേതത്തിലാണ് നടന്നുവരുന്നത്. നിരവധി ആളുകളാണ് പടയണി കാണാനെത്തുന്നത്. മധ്യതിരുവിതാംകൂറിലെ ജനശ്രദ്ധ ആകർഷിച്ച കടമ്മനിട്ട വലിയ പടയണി മേട മാസം എട്ടാം ദിവസം  ആണ്ടുതോറും നടത്തി വരുന്നു . പത്ത് ദിവസം നീണ്ടുനിൽക്കുന്ന പടയണിയാണ് കടമ്മനിട്ട പടയണി. ശാന്ത സ്വരൂപിണി ആയ ബാലഭദ്രയാണ് ക്ഷേത്രപ്രതിഷ്ഠ. ക്ഷേത്രത്തിന്റെ തന്ത്രി കുടുംബം അടിമുറ്റത്തുമഠമാണ്. ക്ഷേത്രത്തിന് 4 മലകൾ കാവലുണ്ട് അതിൽ പ്രധാനം കാഞ്ഞിരപ്പാറ മലയാണ്. കോട്ടപ്പാറ മല തലപ്പാറ മല നടുവത്ത് പാറ മല എന്നിവയാണ് കടമ്മനിട്ട കാവിന്റ്റെ അതിര് കാക്കുന്ന കാവൽ മലകൾ. മല, യക്ഷി, നാഗദേവത, രക്ഷസ്, ശിവൻ, കൃഷ്ണൻ, എന്നീ ദേവതകൾ ആണ് ഉപദേവതകൾ.  അതിനോടൊപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബ കാവുകളും അനവധിയാണ്.കടമ്മനിട്ടക്കാവ് അനേകം കാവുകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നു... എന്നാണ് പഴമക്കാർ പറയപ്പെടുന്നത്....

ഐക്കാവ്, പറയൻക്കാവ്, കുറവർക്കാവ്, ഉൻക്കാവ്, മുൻക്കാവ്, മേലേക്കാവ്, ഇളങ്കാവ്.. എന്നിങ്ങനെയുള്ള പ്രാചീന കാവുകൾ ഇന്നും കുടുംബങ്ങളായും അനുബന്ധ കുടുംബങ്ങളായും കടമ്മനിട്ടക്കാവിന് സമീപത്തുണ്ട്.കേരളീയ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രത്തിൽ ഒരു ചെറിയ നമസ്കാരമണ്ഡപവും ചുറ്റമ്പലവും ക്ഷേത്രത്തിനുള്ളിലായി ഒരു ബലിക്കൽപ്പുരയുമുണ്ട്. ദീർഘ ചതുരാകൃതിയിലുള്ള ശ്രീകോവിലിനു മുമ്പിൽ ഒരു മുഖമണ്ഡപമുണ്ട്.


ഐതിഹ്യം[തിരുത്തുക]

ശാക്തേയ സംസ്കൃതിയുടെ രണ്ടു പ്രാചീന കേന്ദ്രങ്ങളായിരുന്നു മലയാലപ്പുഴ , ചെങ്ങറ. കടമ്മനിട്ട ഭഗവതിയുടെ ആദ്യആലയം ചെങ്ങറ ആണ് എന്ന് കടമ്മനിട്ട കാവ് പുരാവൃത്തത്തിൽ പരാമർശിക്കുന്നു. അതിനാൽ കടമ്മനിട്ട ഭഗവതി മലയാലപ്പുഴ ഭഗവതിയുടെ സഹോദരി സ്ഥാനത്താണ് എന്ന് ഇരു ദേശവാസികളും വിശ്വസിക്കുന്നത്.  ചെങ്ങറ ദേശം സമ്പൽ സമൃദ്ധമായിരുന്നു. ദേശവാസികൾ തമ്മിലുള്ള കലഹങ്ങൾ ആ നാട്ടിൽ പതിവായിരുന്നു. കലഹങ്ങൾ മുന്നിൽകണ്ട് പാണ്ഡ്യ ദേശത്തുനിന്നും ആയിരം പറ പറ്റങ്ങൾ ചെങ്ങറ ദേശത്തെ ആക്രമിക്കുകയും സമ്പൽസമൃദ്ധമായ ദേശത്തെ കൊള്ളയടിക്കുകയും ചെയ്തു. നാടുവാഴികളുടെ കലഹവും ജനങ്ങളുടെ ഐക്യം ഇല്ലായ്മയും കണ്ട് മനംനൊന്ത് ഭഗവതി ചെങ്ങറ ദേശം മുടിച്ച് കോപാക്രാന്തയായി ഇരിക്കുന്ന അവസരത്തിൽ യോഗീശ്വരനും കർഷകനുമായ നെടുവമ്പ്ര കൊട്ടാരത്തിൽ വല്യോൻ പുതോഴിവ് എന്ന കൃഷി രീതി നടത്താൻ ചെങ്ങറയിൽ എത്തുകയും തദവസരത്തിൽ അതിസുന്ദരിയായ യുവതിയെ  കാണാനിടയാകുകയും ചെയ്തു.യോഗേശ്വരനായ വല്യോൻ ഇത് ഭഗവതി ആണെന്ന് മനസ്സിലാക്കുകയും . പുത്തൻ ആലയം തേടി യാത്രതിരിക്കുന്ന ഭഗവതി വല്യോന്റെ ഓലക്കുടയിൽ കയറുകയും ചെയ്തു. കൃഷി കഴിഞ്ഞു കാലും കൈയും കഴുകി വൃത്തിയാക്കുന്ന വല്യോൻ വീണ്ടും ഈ യുവതിയെ കാണാനിടയായി. ഇന്നു കാണുന്ന ക്ഷേത്ര ചിറക്ക് സമീപത്തുള്ള കടമ്പ് വൃക്ഷത്തിൽ ഇരുന്നു കൊണ്ട് എനിക്ക് ആലയം വേണം എന്ന് പറയുകയും വല്യോൻ തന്റെ കൊട്ടാരത്തിലെ നിലവറയ്ക്കുള്ളിൽ കുടുംബ പരദേവതയായ മലയാലപ്പുഴ ഭഗവതിയുടെ സമീപം കുടിയിരുത്തി നിത്യപൂജ ചെയ്തുവന്നു. പുത്തൻ ആലയത്തിനായി ഭഗവതി തന്റെ ശരം ഇന്നത്തെ ക്ഷേത്ര സങ്കേതത്തിലെ ബലിക്കൽ പീഠത്തിൽ അയച്ചു തറക്കുകയും അവിടെ ആലയം പണിയുകയും ചെയ്തു. കാലങ്ങളോളം നിത്യപൂജ യും കാല വഴിപാടുകളും ചെയ്തുവരുന്നു.

പ്രധാന വഴിപാട് പടയണി ആണ്. പ്രകൃതി ആരാധനയാണ് ഭഗവതി പ്രീതിക്കായി നടത്തുന്നത്. നാരങ്ങാവിളക്ക്, നെയ് വിളക്ക്, പറയെടുപ്പ് , 101 കലം , ഊരാളി പടേനി, എന്നിങ്ങനെയുള്ള ദ്രാവിഡ ശാക്തേയ പൂജകൾ ഇന്നും അനുഷ്ഠിച്ചു പോരുന്നു. ധാരാളം കുടുംബ കാവുകൾക്ക് മധ്യത്തിൽ 4 മല വില്ലന്മാർ കാവൽ നിൽക്കുന്നതുമായ ഗോത്ര സംസ്കൃതിയുടെ ഈറ്റില്ലമാണ് കടമ്മനിട്ട കാവ്.

ഉത്സവങ്ങൾ

നവാഹയജ്ഞം, ദേശഭാവ ചാർത്ത്, മണ്ഡലപൂജ എഴുന്നുള്ളത്ത്, പറയെടുപ്പ് , 101 കലം , ഊരാളി പടയണി ,കടമ്മനിട്ട പടയണി

കടമ്മനിട്ട പടയണി[തിരുത്തുക]

പടയണിക്കു പ്രസിദ്ധമായ നാടാണ് കടമ്മനിട്ട. ആണ്ടുതോറും മേടമാസത്തിൽ പത്തുദിവസം ക്ഷേത്രമുറ്റത്ത് അനുഷ്ഠിക്കുന്ന കാല വഴിപാടാണ് കടമ്മനിട്ട പടയണി. ലോകത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച പടയണി ആണ് കടമ്മനിട്ട പടയണി. മധ്യതിരുവിതാംകൂറിലെ പടയണി കാലത്തിന്റെ പരിസമാപ്തി കുറിക്കുന്നതും കടമ്മനിട്ട ഭഗവതി ക്ഷേത്ര പടേനി കളത്തിൽ വച്ചാണ് . പൂർണ്ണമായും പടയണിയിലെ തെക്കൻ ചിട്ട  അനുശാസിക്കുന്ന കളരി കടമ്മനിട്ട കളരിയാണ്. സുന്ദര യക്ഷി , കുറത്തി , പരദേശി , ആഴി അടവി , നായാട്ടും പടയും , 101പാള  ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണി യുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ട പടേനി പാട്ടുശൈലി വേറിട്ടുനിൽക്കുന്നു. കവി കടമ്മനിട്ട രാമകൃഷ്ണൻ ന്റെ കവിതകൾ കടമ്മനിട്ട പടയണി പാട്ടുകളുടെ താളങ്ങളെ ഇഴചേർത്ത് ആയിരുന്നു അവതരിപ്പിച്ചിരുന്നത്. തെക്കൻ കേരളത്തിൽ നിന്നും പടയണി ലോക ശ്രദ്ധ ആകർഷിക്കാൻ കടമ്മനിട്ട പടയണിക്ക് സാധിച്ചിട്ടുണ്ട്. കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ദേവീക്ഷേത്രങ്ങളിലും  സാംസ്കാരിക വേദികളിലും കടമ്മനിട്ട പടയണി ഇടം നേടിയിട്ടുണ്ട്.

പറയെടുപ്പ് ,101 കലം , ഊരാളി പടയണി എന്നിങ്ങനെയുള്ള ദ്രാവിഡ പൂജാവിധികൾക്ക് ശേഷമാണ് ഗോത്രസംസ്കൃതി ആയ പടേനി ആരംഭിക്കുന്നത്. മേടം ഒന്നിന് 7 നാഴിക ഇരുട്ടി പാർവതി യാമത്തിൽ ചുട്ടുവയ്പ്പ്. രണ്ടാംദിവസം പച്ചതപ്പിൽ ഭഗവതിയെ കൊട്ടി വിളിക്കും. മൂന്നാം ദിവസം മുതൽ പാളക്കോലങ്ങൾയുടെ വരവ്. മേടം ആറിന് അടവി, കടമ്മനിട്ട പടയണിയുടെ പ്രത്യേകതയായ അടവി( ആഴിക്കൽ അടവി) കളത്തിൽ ആചരിക്കും. ഏഴാംദിവസം ഇടപടയണി, എട്ടാം ദിവസം വലിയ പടയണി. വലിയ പടയണി ദിനം എല്ലാ കോലങ്ങളും കളത്തിൽ ഉണ്ടായിരിക്കും വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി, പള്ളിയുറക്കം, പകൽ പടയണി എന്നിവ കടമ്മനിട്ട പടയണിയുടെ പ്രത്യേകതകളാണ്. പത്താം ദിവസം രാത്രി 12 മണിക്ക് ഭഗവതിയെ കൊട്ടി അകത്തു കയറ്റും ഒരുവർഷത്തെ കരയുടെ രാശി ഫലം നോക്കി  കരക്കാർ അടുത്ത പടയണി കാലത്തിനായി കാത്തിരിക്കും അതോടെ ഒരു വർഷത്തെ കാല വഴിപാട് സമാപിക്കും.പടയണിയുടെ സമഗ്ര പഠനത്തിനായി കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാ സ്ഥാപനം. പടേനി പഠന പരിശീലന കേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം കടമ്മനിട്ട ഗോത്രകലാകളരിയിലെ ആശാന്മാർ പടയണി ചുവടുകൾ, തപ്പു മേളം, പടയണി ശീലുകൾ, ചെണ്ട, വേലകളി, എന്നിവയ്ക്കും അനുബന്ധ കലാരൂപങ്ങൾക്കും പരിശീലനം നൽകുന്നു

ആശാൻമാർ : (മൺമറഞ്ഞ ആശാന്മാർ)

ഐക്കാട് കളരി ആശാന്മാർ (പരമ്പര) മുഞ്ഞിനാട്ടു ആശാൻ,. മേലേത്രയിൽ വല്യശാൻ മേലേത്രയിൽ രാമൻ നായർ( കടമ്മനിട്ട രാമൻ നായർ ആശാൻ ),വെള്ളാവൂർ പപ്പു ആശാൻ, ഇളപ്പുങ്കൽ രാഘവൻ നായർ , ഏറാട്ട് ദാമോദരൻ , ഊനാട്ട്‌ ഗോപാലക്കുറുപ്പ്മാളിയേക്കൽ ഗോവിന്ദപിള്ള ,മേലേത്തറയിൽ ഭാസ്ക്കരപ്പണിക്കർ , മേലേത്തറയിൽ കുട്ടപ്പപണിക്കർ, കാവുംകോട്ട് ഗോപിനാഥ കുറുപ്പ്, മേലേത്തറയിൽ ഗോപാലകൃഷ്ണ പണിക്കർ ( നിലവിലെ ആശാന്മാർ),കടമ്മനിട്ട വാസുദേവൻ പിള്ള, പിടി പ്രസന്നകുമാർ, മേലാട്ട് ഡി. രഘുകുമാർ

അവലംബം[തിരുത്തുക]

കവിത. പുരാവൃത്തഗീതം( കടമ്മനിട്ട കാവ് ഐതിഹ്യം) : കടമ്മനിട്ട പ്രസന്നകുമാർ

<nowiki>https://malayalam.pratilipi.com/story/KKtuOlPJzenY?utm_campaign=Shared&utm_source (കടമ്മനിട്ട കാവ് ഐതിഹ്യം ലേഖനം )പ്രതിലിപി ലേഖകൻ  :

കണ്ണൻ ആർ നായർ കടമ്മനിട്ട

9https://malayalam.pratilipi.com/story/akk08fm07ii0?utm_campaign=Shared&utm_ (കടമ്മനിട്ട ദേവി ക്ഷേത്രം) പ്രതിലിപി ലേഖനം: ബിന്ദു രമേശ്