ബെന്യാമിൻ
ദൃശ്യരൂപം
ബെന്നി ഡാനിയേൽ | |
|---|---|
ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ | |
| തൂലികാ നാമം | ബെന്യാമിൻ |
| തൊഴിൽ | സാഹിത്യകാരൻ |
| ദേശീയത | ഇന്ത്യ |
| ശ്രദ്ധേയമായ രചന(കൾ) | ആടു ജീവിതം |
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടുജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].
ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2].
കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- അബീശഗിൻ
- പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം
- അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ
- ആടുജീവിതം
- മഞ്ഞവെയിൽ മരണങ്ങൾ
- അൽ - അറേബ്യൻ നോവൽ ഫാക്‌ടറി
- മുല്ലപ്പൂ നിറമുള്ള പകലുകൾ
- മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ
- " മരീചിക
- ശരീരശാസ്ത്രം
- നിശബ്ദ സഞ്ചാരങ്ങൾ
- മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ..
കഥാസമാഹാരങ്ങൾ
[തിരുത്തുക]- യുത്തനേസിയ
- പെൺമാറാട്ടം
- ഇ.എം.എസും പെൺകുട്ടിയും
- മനുഷ്യൻ എന്ന സഹജീവി
കുറിപ്പുകൾ
[തിരുത്തുക]- ഇരുണ്ട വനസ്ഥലികൾ
- അനുഭവം ഓർമ്മ യാത്ര
- ഒറ്റമരത്തണൽ
- ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ
- ഇരട്ട മുഖമുള്ള നഗരം
പുരസ്കാരങ്ങൾ
[തിരുത്തുക]- അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ
- ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ്
- അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ
- കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ
- അബുദാബി ശക്‌തി അവാർഡ് - ആടുജീവിതം[3]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം
- നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ആടുജീവിതം
- പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ആടുജീവിതം
- നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - മഞ്ഞവെയിൽ മരണങ്ങൾ
- പത്മപ്രഭാ പുരസ്കാരം- ആടുജീവിതം
- ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ [4]
- വയലാർ അവാർഡ് 2021 - മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
അവലംബം
[തിരുത്തുക]- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Archived from the original on 2010-05-14. Retrieved 11 May 2010.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 704. 2011 ആഗസ്ത് 22. Retrieved 2013 മാർച്ച് 23.
{{cite news}}: Check date values in:|accessdate=and|date=(help) - ↑ മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി : പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ബെന്യാമിൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.