സംവാദം:ബെന്യാമിൻ
ശ്രദ്ധേയത
[തിരുത്തുക]ഇത് എഴുതിയിരിക്കുന്നത് ബഹറിനിൽ നിന്നുള്ള ഒരു ഐ.പി. ആണല്ലോ. ഇദ്ദേഹം ശ്രദ്ധേയത ഉള്ള ആളാണോ?--Rameshng:::Buzz me :) 05:59, 29 ജൂലൈ 2009 (UTC)
ബെന്യാമീനും ഗൾഫിൽ തന്നെയാനു് എന്നാണു് എന്റെ അറിവ്. ശ്രദ്ധേയത ഉണ്ടെന്നാണു് തോന്നുന്നതു്. സാഹിത്യവുമായി ബന്ധമുള്ളവർ പരിശോധിക്കണം.--Shiju Alex|ഷിജു അലക്സ് 06:03, 29 ജൂലൈ 2009 (UTC)
- അബുദാബി ശക്തി അവാർഡ്, കൈരളി അറ്റ്‌ലസ് പുരസ്കാരം എന്നിവയൊക്കെ യുവസാഹിത്യകാരന്മാർക്ക് നൽകുന്ന സാമാന്യം അറിയപ്പെടുന്ന പുരസ്കാരങ്ങളാണ്. ശ്രദ്ധേയനാണെന്നാണ് എന്റെ പക്ഷം. --Anoopan| അനൂപൻ 06:10, 29 ജൂലൈ 2009 (UTC)
വിദ്യാഭ്യാസവകുപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വായനാമത്സരത്തിന് ഈ വർഷം ഇങ്ങേരുടെ ആടുജീവിതം പഠിക്കാനുണ്ട്. അത്യാവശ്യം ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്നു -- റസിമാൻ ടി വി 08:47, 29 ജൂലൈ 2009 (UTC)
ശ്രദ്ധേയതയെ കുറിച്ച് സംശയിക്കേണ്ടയതില്ലെന്നു തോന്നുന്നു. ബെന്യാമിൻ അറിയപ്പെടുന്ന ഒരെഴുത്തുകാരൻ തന്നെയാണ്.--Sahridayan 08:38, 1 ഓഗസ്റ്റ് 2009 (UTC)
- ശ്രദ്ധേയതാപ്രശ്നം ഇപ്പോഴില്ല. ആധികാരികതയാണ് ഇപ്പോഴത്തെ പ്രശ്നം --Vssun 12:51, 1 ഓഗസ്റ്റ് 2009 (UTC)
പേര്
[തിരുത്തുക]ഇദ്ദേഹത്തിന്റെ മുഴുവൻ പേരെന്താ? അതില്ലെങ്കിൽ തലക്കെട്ടിൽ (സാഹിത്യകാരൻ) എന്നോ മറ്റോചേർക്കണം. ബെന്യാമീൻസ് പലരുണ്ട് :) --അഭി 09:38, 11 മേയ് 2010 (UTC)
യഥാർത്ഥ പേര് ബെന്നി ഡാനിയേൽ എന്നു തന്നെയാണോ? പിതാവിന്റെ പേര് പി.എം ഡാനിയേൽ എന്നു കൊടുത്തിട്ടുണ്ടെങ്കിലും കഥാകൃത്തിന്റെ സ്വന്തം പേര് ബെന്നി ബെഞ്ചമിൻ എന്നാണ് ഇവിടെ കൊടുത്തിരിക്കുന്നത്.Georgekutty 17:42, 18 ജൂൺ 2010 (UTC)