ഉപയോക്താവ്:Razimantv

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചന്ദ്രൻ താരാപഥം ഇലക്ട്രോൺ റ്റു കിൽ എ മോക്കിങ്ങ്ബേർഡ് തമോദ്വാരം വ്യാഴത്തിന്റെ കാന്തമണ്ഡലം‎ എലിഫന്റ ഗുഹാകവാടം ദി മൾബെറി ട്രീ പോർട്രെയ്റ്റ് ഓഫ് ദി ആർടിസ്റ്റ്സ് മദർ കാര്യനിർവാഹകൻ ചന്ദ്രൻ താരാപഥം തമോദ്വാരം ബുധൻ (ഗ്രഹം) വ്യാഴത്തിന്റെ കാന്തമണ്ഡലം ബർണാർഡ്സ് നക്ഷത്രം ഈറിസ് (കുള്ളൻ ഗ്രഹം) സൗരയൂഥേതരഗ്രഹം ക്രാബ് നെബുല

പെട്ടികൾ
Admin mop.PNGഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
Cscr-featured.svgഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ ആറ് തിരഞ്ഞെടുത്ത ലേഖനങ്ങൾ എഴുതുന്നതിൽ പങ്കാളിയായിട്ടുണ്ട്.
Camera-photo.svgഈ ഉപയോക്താവ് മലയാളം വിക്കിപീഡിയക്ക് മൂന്ന് തിരഞ്ഞെടുത്ത ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്
Nuvola apps kmoon.pngഈ ഉപയോക്താവ് ജ്യോതിശാസ്ത്രകവാടത്തിൽ ഒമ്പത് തിരഞ്ഞെടുത്ത ലേഖനങ്ങൾ എഴുതുന്നതിൽ പങ്കാളിയായിട്ടുണ്ട്.
Wikipedia-logo.pngഈ വ്യക്തി, താനൊരു വിക്കിപീഡിയനായതിൽ അഭിമാനിക്കുന്നു.
Crab Nebula.jpgഈ ഉപയോക്താവ് ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാണ്.

ഞാൻ

യഥാർത്ഥ നാമം റസിമാൻ ടി വി. ഇ.പി.എഫ്.എലിൽ ഫോട്ടോണിക്സിൽ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നു. താമസം സ്വിറ്റ്സർലന്റിലെ ലൊസാനിൽ. ഐ.ഐ.ടി. കാൻപൂരിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി. കോഴിക്കോടാണ് സ്വദേശം.

ഭൗതികശാസ്ത്രഗവേഷണത്തിനു പുറമെ ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലും താല്പര്യമുണ്ട്. പ്രോബ്ലം സോൾവിങ്ങ് ഇഷ്ടമാണ്. സ്കൂൾ പഠനകാലത്ത് മൂന്ന് അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ പങ്കെടുത്തിട്ടുണ്ട്. ക്വിസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. വായന (മിക്കവാറും ഓൺലൈനിൽ), ക്രിക്കറ്റ് കാണൽ, പാചകം എന്നിവയാണ്‌ അടുത്തകാലത്തായി ഹോബികൾ. അല്പസ്വല്പം എഴുത്തുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും വല്ലപ്പോഴും മാത്രം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗുകളുണ്ട്.

വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ ഈമെയിൽ അയക്കുക.

വിക്കിപീഡിയ

2009 ഫെബ്രുവരി 4-ന്‌ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. 2009 ഒക്ടോബർ 17-ന്‌ സിസോപ്പായി. ഇംഗ്ലീഷ് വിക്കിയിലും അപൂർവ്വമായി വാൻഡൽ ഫൈറ്റിങ്ങും അത്യപൂർവ്വമായി എഴുത്തും നടത്താറുണ്ട്.

ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ്‌ മലയാളം വിക്കിയിൽ പ്രവർത്തനമാരംഭിച്ചത്. അപ്പോഴത്തെ മൂഡിനനുസരിച്ച് പല വിഷയങ്ങളിലും എഴുതാറുണ്ടെങ്കിലും ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലാണ് അധികവും എഴുതാറ്. ഇതുവരെ തുടങ്ങിയിട്ട ലേഖനങ്ങളൊക്കെ ഈ താളിലുണ്ട്, അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഇവിടെയും. എഴുത്തിന് പുറമെ പുതിയ മാറ്റങ്ങളും താളുകളും പട്രോൾ ചെയ്യാറുമുണ്ട്. ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ പ്രശ്നങ്ങൾ ഡീബഗ് ചെയ്യാനും ഇഷ്ടപ്പെടുന്നു. എന്റെ വിക്കി പരീക്ഷണശാല ഇവിടെക്കാണാം. സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലും തലയിടാൻ ശ്രമിക്കാറുണ്ട്. ഞാൻ റസിബോട്ട് എന്നൊരു യന്ത്രവും പ്രവർത്തിപ്പിക്കുന്നുണ്ട്.

വല്ല വിഷയത്തെക്കുറിച്ചും ലേഖനമെഴുതാനാവശ്യപ്പെടാനോ കാര്യനിർവാഹകൻ എന്ന നിലയിലോ മറ്റുതരത്തിലോ സഹായം ചോദിക്കാനോ സംവാദത്താളിൽ ഒരു കുറിപ്പിടുക.

ചെയ്യുന്ന/ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Razimantv&oldid=1662649" എന്ന താളിൽനിന്നു ശേഖരിച്ചത്