ഉപയോക്താവിന്റെ സംവാദം:Razimantv

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  വെടി തീർന്ന സം‌വാദങ്ങൾ:

  ഫലകം തിരുത്തൽ[തിരുത്തുക]

  ഫലകം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ എന്ന ഫലകം തിരുത്തി അതിൽ കാ.സം. തി എന്നത് വരുത്താൻ ശ്രമിച്ചു. ഇപ്പൊ അത് മറക്കാൻ സാധിക്കുന്നില്ല. തി എന്നതിലൂടെ തിരുത്താനും സധ്യമല്ല. ഒന്ന് നേരെയാക്കാമോ? ഇതിൽ മാത്രം എന്താ ഈ ചട്ടവും മറ്റും? എവിടെ യാണ് എനിക്ക് പിഴച്ചത് എന്നുകൂടി അറിയിച്ചാൽ ഉപകാരം--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 07:19, 5 ജൂലൈ 2018 (UTC)Reply[മറുപടി]

  ഇത് ശരിയാക്കാൻ ഞാനും നോക്കിയതാണ്, എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല :( -- റസിമാൻ ടി വി 08:11, 5 ജൂലൈ 2018 (UTC)Reply[മറുപടി]

  CU അപേക്ഷ[തിരുത്തുക]

  വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ ഇതൊന്നു നോക്കാമൊ?. അപേക്ഷ നൽകിയ രീതിയിൽ പിഴവുകൾ ഉണ്ടെങ്കിൽ ശ്രമിക്കുക ആദ്യമായതിനാലാണ് .Akhiljaxxn (സംവാദം) 02:31, 1 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]


  അപരമൂർത്തി[തിരുത്തുക]

  ഞാൻ രണ്ട് മെയിലുകൾ അയച്ചിട്ടും താങ്കൾ വ്യക്തമായ മറുപടിതന്നില്ല. ഞാൻ ഒരു സോക്ക് പപ്പറ്റല്ല. ശ്രീനന്ദിനി എൻറെ മകളാണ്. രണ്ടുവ്യക്തികളാണ്. ഒരു വീട്ടിലെ രണ്ടുപേർ വിക്കിപീഡിയയിൽ പങ്കെടുക്കാൻ പാടില്ലയെന്ന് നിയമവുമില്ല. വ്യക്തമായ മറുപടിതരാൻ അഭ്യർത്ഥിക്കുന്നു. ഉപയോക്താവ്:ചള്ളിയാൻറെ ആരോപണത്തിന് കഴമ്പില്ല എന്ന് തെളിയിക്കാനും താല്പര്യപ്പെടുന്നു.--Meenakshi nandhini (സംവാദം) 01:13, 2 ഡിസംബർ 2018 (UTC)Reply[മറുപടി]

  ചള്ളിയാൻ മലയാളം വിക്കിയിൽ ആക്റ്റീവ് അല്ല. ശ്രീനന്ദിനി താങ്കളുടെ മകളാണെന്ന് വ്യക്തമാക്കിയിരിക്കുന്നത് കണ്ടിട്ടുപോലും ഉണ്ടാവില്ല. ഇന്ന ആളുടെ സോക്ക് എന്നോ മറ്റോ വ്യക്തമാക്കി അവരാരെങ്കിലും നയപ്രകാരം ചെക്ക് യൂസർ ആവശ്യപ്പെടാത്തിടത്തോളം കാലം ഒന്നും ചെയ്യാൻ നിർവ്വാഹമില്ല. മനസ്സിലാക്കുമല്ലോ -- റസിമാൻ ടി വി 10:55, 2 ഡിസംബർ 2018 (UTC)Reply[മറുപടി]

  തലക്കെട്ട് പ്രശ്നം[തിരുത്തുക]

  തലക്കെട്ട് എപ്പോഴും എനിക്ക് ആശയകുഴപ്പത്തിലാണ്. അതിനാൽ ഇംഗ്ലീഷ് തലക്കെട്ട് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. താങ്കൾ സൗകര്യപൂർവ്വം തലക്കെട്ട് മാറ്റുന്നതായിരിക്കും ഉചിതം. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ--Meenakshi nandhini (സംവാദം) 01:44, 2 ഡിസംബർ 2018 (UTC)Reply[മറുപടി]

  @Meenakshi ഇംഗ്ലീഷ് തലക്കെട്ട് ശാരിയാവില്ല. നല്ല ഉച്ചാരണം നോക്കി അതിനനുസരിച്ച് തലക്കെട്ട് വക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 09:48, 2 ഡിസംബർ 2018 (UTC)Reply[മറുപടി]


  അരിക്കടമുക്ക്[തിരുത്തുക]

  അരിക്കടമുക്ക്, അരിക്കാടമുക്ക് എന്നീ രണ്ടുലേഖനങ്ങളും ഒന്നുതന്നെയാണ്. അരിക്കാടമുക്ക് എന്ന താളിനെക്കാളും കൂടുതൽ വിവരങ്ങൾ അരിക്കടമുക്ക് എന്ന താളിലായതിനാൽ അരിക്കടമുക്ക് എന്ന താളിനെ നിലനിർത്തി അരിക്കാടമുക്ക് എന്ന താളിനെ ലയിപ്പിക്കുന്നതായിരിക്കും ഉചിതം.--Meenakshi nandhini (സംവാദം) 04:10, 26 ഡിസംബർ 2018 (UTC)Reply[മറുപടി]

  ശരിയായ ഉച്ചാരണം ഏതാണെന്ന് അറിയാമോ? -- റസിമാൻ ടി വി 15:54, 26 ഡിസംബർ 2018 (UTC)Reply[മറുപടി]

  അരിക്കടമുക്ക് ആണ് ശരി. [[1]]--Meenakshi nandhini (സംവാദം) 16:05, 26 ഡിസംബർ 2018 (UTC)Reply[മറുപടി]

  കൂടുതൽ വിവരങ്ങൾ ഉള്ള താൾ നില നിർത്തുന്നതായിരുന്നില്ലേ കൂടുതൽ ഉചിതം.--Meenakshi nandhini (സംവാദം) 16:20, 26 ഡിസംബർ 2018 (UTC)Reply[മറുപടി]

  നാൾവഴിയിൽ രണ്ടും ഉണ്ട്, ഇത് നോക്കൂ -- റസിമാൻ ടി വി 16:22, 26 ഡിസംബർ 2018 (UTC)Reply[മറുപടി]

  സേക്കിയാർ[തിരുത്തുക]

  സെക്കിഴർ, സേക്കിയാർ എന്നീ താളുകൾ തമ്മിൽ ലയിപ്പിക്കാവുന്നതാണ്. --Meenakshi nandhini (സംവാദം) 13:39, 6 ജനുവരി 2019 (UTC)Reply[മറുപടി]

  ഇൻഫോബോക്സിലെ പ്രശ്നം[തിരുത്തുക]

  താങ്കൾ ഇപ്പോൾ Jacob.jose എന്ന ഉപയോക്താവിന്റെ താളിൽ പറഞ്ഞ രീതിയിൽ തന്നെ latd യുടെ പ്രശ്നം പരിഹരിച്ചുകൂടെ? അതായത് വൈറ്റലിസ്റ്റിംഗ് വഴി?Adithyak1997 (സംവാദം) 18:06, 8 ജനുവരി 2019 (UTC)Reply[മറുപടി]

  അറിയില്ല. ഒരു ചരത്തെ മറ്റൊന്നിനെക്കൊണ്ട് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തുകഴിഞ്ഞാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഫലകത്തിൽ ചരം ശരിയായി ഉപയോഗിക്കണമല്ലോ -- റസിമാൻ ടി വി 18:07, 8 ജനുവരി 2019 (UTC)Reply[മറുപടി]

  ലൂസിഫർ (സിനിമ)[തിരുത്തുക]

  ലൂസിഫർ (സിനിമ) എന്ന താൾ ഒന്നു ശ്രദ്ധിക്കുമോ? ആദ്യത്തെ രണ്ടു പാരഗ്രാഫുകൾ ഒന്നു വായിച്ചു നോക്കുമല്ലോ. അതുപോലെതന്നെയാണ് ബാക്കിയുള്ള ഭാഗവും. വൃത്തിയാക്കി എടുക്കുന്നതിനേക്കാൾ ഭേദം നീക്കം ചെയ്യുന്നതായിരിക്കുമെന്നു തോന്നുന്നു. Malikaveedu (സംവാദം) 14:01, 10 ജനുവരി 2019 (UTC)Reply[മറുപടി]

  കണ്ടിരുന്നു. വൃത്തിയല്ലാത്തതിന്റെ പേരിൽ താൾ നീക്കം ചെയ്യാമോ? -- റസിമാൻ ടി വി 19:55, 10 ജനുവരി 2019 (UTC)Reply[മറുപടി]

  വൃത്തിയില്ലാത്തതിന്റെ പേരിൽ താൾ നീക്കം ചെയ്യാൻ പറ്റില്ലായെന്നതു ശരിതന്നെ..പക്ഷേ അതു വൃത്തിയാക്കുവാൻ അതിയായ അദ്ധ്വാനം വേണ്ടിവരുമായിരുന്നു. ഇപ്പോൾ താൾ സൃഷ്ടിച്ചയാൾത്തന്നെ സ്വയമേവ ആ ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. Malikaveedu (സംവാദം) 20:02, 10 ജനുവരി 2019 (UTC)Reply[മറുപടി]

  (ഏതാണ്ട്) പുതിയ ഉപയോക്താവാണ്, വർഷങ്ങൾക്കു ശേഷം വിക്കിയിൽ തിരിച്ചുവന്നതാണ്. കണ്ടന്റ് ട്രാൻസ്ലേഷൻ ടൂൾ ആദ്യമായി ഉപയോഗിച്ചതിന്റെ പ്രശ്നങ്ങളായിരിക്കണം. പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ശരി എന്നാണ് എന്റെ അഭിപ്രായം -- റസിമാൻ ടി വി 20:16, 10 ജനുവരി 2019 (UTC)Reply[മറുപടി]

  താങ്കളുടെ അഭിപ്രായത്തെ അനുകൂലിക്കുന്നു. നന്ദി. Malikaveedu (സംവാദം) 20:20, 10 ജനുവരി 2019 (UTC)Reply[മറുപടി]

  ഷെഹ്‌ല റഷീദ്[തിരുത്തുക]

  താഴെപ്പറയുന്ന രണ്ടു താളുകൾ ശ്രദ്ധിക്കുമല്ലോ...

  ഷെഹ്‌ല റഷീദ് (സെപ്റ്റംബർ 8, 2017 മുതൽ നിലവിലുള്ളത്‎) മോശം വാചകഘടനയും തികച്ചും യാന്ത്രികമായതും അരോചകവുമായ പരിഭാഷയാണ്. ഷെഹ്ല റാഷിദ് ഷോറാ (സെപ്റ്റംബർ 17, 2018‎) ഉള്ളടക്കം കുറവാണെങ്കിലും തരക്കേടില്ലാത്ത അവതരണം. Malikaveedu (സംവാദം) 10:25, 12 ജനുവരി 2019 (UTC)Reply[മറുപടി]

  വിക്കിസംഗമോത്സവം 2018[തിരുത്തുക]

  If you are not able to read the below message, please click here for the English version

  WikiSangamothsavam 2018 banner 2.svg
  നമസ്കാരം! Razimantv,

  മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
  കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

  സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

  രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

  മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

  വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

  താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

  സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി

  --MediaWiki message delivery (സംവാദം) 10:54, 15 ജനുവരി 2019 (UTC)Reply[മറുപടി]

  തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

  ചിത്രങ്ങൾ തിരഞ്ഞെടുത്ത് പ്രധാന പേജിൽ വരുത്തുമ്പോൾ ചിത്രങ്ങളുടെ വിവരണം കൂടി നന്നാക്കണേ... Shagil Kannur (സംവാദം) 08:29, 16 ജനുവരി 2019 (UTC)Reply[മറുപടി]

  @Shagil Kannur: എന്തെങ്കിലും പോരായ്മ തോന്നിയാൽ ധൈര്യമായി തിരുത്തിക്കോളൂ :) ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനത്തെക്കുറിച്ചാണ് വിവരണം വേണ്ടത്, ആ ലേഖനത്തിലുള്ള ഭാഗങ്ങളായിരിക്കുകയും വേണം. മുഴപ്പിലങ്ങാട് ലേഖനത്തിൽ മാത്രം ചിത്രം നിലവിലുള്ളതിനാലും കാവിനെക്കുറിച്ച് ലേഖനത്തിൽ ഒരു വരി മാത്രമുള്ളതിനാലുമാണ് ഇപ്പോഴുള്ളതുപോലെ എഴുതിയത്. -- റസിമാൻ ടി വി 09:09, 16 ജനുവരി 2019 (UTC)Reply[മറുപടി]

  ഫലകം ദയവായി അപ്ഡേറ്റ് ചെയ്യണം[തിരുത്തുക]

  ഫലകം:വിവരണം ഒന്ന് അപ്ഡേറ്റ് ചെയ്യണം. അവകാശ പ്രശ്നം കാരണം എനിക്ക് സാധിക്കില്ല.Adithyak1997 (സംവാദം) 06:22, 18 ജനുവരി 2019 (UTC)Reply[മറുപടി]

  എന്ത് മാറ്റമാണ് വരുത്തേണ്ടത്? -- റസിമാൻ ടി വി 08:57, 18 ജനുവരി 2019 (UTC)Reply[മറുപടി]
  താങ്കളുടെ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി എനിക്കറിയില്ല.ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയാൽ മതിയാവും. പ്രധാനമായും വരുത്തേണ്ട മാറ്റം ലുവ പതിപ്പിലേക്ക് മാറുക എന്നതാണ്.Adithyak1997 (സംവാദം) 18:51, 18 ജനുവരി 2019 (UTC)Reply[മറുപടി]
  അങ്ങനെ ചെയ്താൽ തർജ്ജമകളൊക്കെ നഷ്ടമാവില്ലേ? ഏതെങ്കിലും താളിൽ പ്രശ്നം കാണുന്നെങ്കിൽ പറയൂ, ശരിയാക്കാൻ നോക്കാം. --റസിമാൻ ടി വി 19:30, 18 ജനുവരി 2019 (UTC)Reply[മറുപടി]

  ആനക്കാംപൊയിൽ ‎[തിരുത്തുക]

  രണ്ടു പേജുകൾ നിലവിലുണ്ട്. ആനയ്ക്കാംപൊയിൽ,ആനക്കാംപൊയിൽ —ഈ തിരുത്തൽ നടത്തിയത് Davidjose365 (സം‌വാദംസംഭാവനകൾ)

  തെറ്റായ പേജ് ഒഴിവാക്കാൻ പറ്റുമോ ? Davidjose365 (സംവാദം) 17:31, 20 ജനുവരി 2019 (UTC)Reply[മറുപടി]

  ഡേവിഡ്, ഒഴിവാക്കുന്നതെന്തിനാണ്? മറ്റുള്ളവർക്കും സംഭവിക്കാവുന്ന ഇതുപോലത്തെ ചെറിയ അക്ഷരത്തെറ്റുകളാണെങ്കിൽ തിരിച്ചുവിടുന്നതല്ലേ നല്ലത്? കാര്യമായ തെറ്റുള്ള വല്ല തലക്കെട്ടും ഉണ്ടെങ്കിൽ മായ്ക്കാം, അങ്ങനെ എന്തെങ്കിലും കാണുന്നുണ്ടോ? -- റസിമാൻ ടി വി 18:25, 20 ജനുവരി 2019 (UTC)Reply[മറുപടി]

  പ്രശ്നമില്ല. Davidjose365 (സംവാദം) 18:50, 20 ജനുവരി 2019 (UTC)Reply[മറുപടി]

  ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട ഫലകങ്ങൾ[തിരുത്തുക]

  ഫലകം:Periodic table എന്ന ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഇറക്കുമതി ചെയ്യാവോ? ഈ ഫലകത്തിന്റെ ഇപ്പോഴത്തെ ശൈലിക്ക് പകരം ഓരോ മൂലകത്തിനും നാമവും ആറ്റോമിക പിണ്ഡവും അതിൽ വരും. അതാ ഒരു സംശയം. കൂടാതെ അടിസ്ഥാന ആവർത്തനപ്പട്ടിക എന്ന താൾ ഫലകം:ആവർത്തനപ്പട്ടിക എന്ന ഫലകത്തിലേക്ക് തിരിച്ചുവിടുന്നതിൽ പ്രാണശനമില്ലല്ലോ?Adithyak1997 (സംവാദം) 18:48, 20 ജനുവരി 2019 (UTC)Reply[മറുപടി]

  ആദിത്യ, ഫലകങ്ങൾ ഇടക്കിടക്ക് ഇമ്പോർട്ട് ചെയ്യുന്നത് ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പുതുതായി ലേഖനങ്ങൾ തർജ്ജമ ചെയ്യുമ്പോൾ പ്രശ്നം വരാതിരിക്കാനാണ്. ഇങ്ങനത്തെ ഫലകത്തിന്റെ കാര്യത്തിൽ ആ പ്രശ്നമില്ലല്ലോ. ഇംഗ്ലീഷ് ഫലകം ആദ്യം സ്വന്തമായി തർജ്ജമ ചെയ്യൂ, എന്നിട്ട് ഇമ്പോർട്ടിനെപ്പറ്റി ആലോചിക്കാം. അടിസ്ഥാന ആവർത്തനപ്പട്ടിക എന്നത് ആവർത്തനപ്പട്ടിക എന്ന ലേഖനത്തിൽ ഒരു മുഴുവൻ പട്ടികയായി ഉപയോഗിച്ചിരിക്കുന്നു. ഫലകം:ആവർത്തനപ്പട്ടിക പകരമുപയോഗിച്ചാൽ നല്ല ബോറായിരിക്കും എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇത് തിരിച്ചുവിടേണ്ട പ്രത്യേക ആവശ്യം വല്ലതുമുണ്ടോ? -- റസിമാൻ ടി വി 19:02, 20 ജനുവരി 2019 (UTC)Reply[മറുപടി]
  ആദ്യമായി ഒരു തിരുത്തുണ്ട്. ഇമ്പോർട്ട് എന്ന വാക്ക് മാറിപോയതാണ്. അപ്ഡേറ്റുകൾ ഇറക്കുമതി ചെയ്യുക എന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. രണ്ടാമതായി തിരിച്ചുവിടുന്നതിനെ പറ്റി. "അടിസ്ഥാന ആവർത്തനപ്പട്ടിക എന്നത് ആവർത്തനപ്പട്ടിക എന്ന ലേഖനത്തിൽ ഒരു മുഴുവൻ പട്ടികയായി ഉപയോഗിച്ചിരിക്കുന്നു" എന്ന് താങ്കൾ പറഞ്ഞു. അവിടെ യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് ഫലകം:Periodic table എന്ന ഫലകം ആണ്. ആ ഫലകം അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ എന്റെ അറിവിൽ കാണുന്നതിന് പ്രശ്നമുണ്ടാവില്ല എന്ന് തോനുന്നു.Adithyak1997 (സംവാദം) 19:11, 20 ജനുവരി 2019 (UTC)Reply[മറുപടി]
  അപ്ഡേറ്റുകൾ ഇറക്കുമതി ചെയ്യൽ തന്നെയല്ലേ ഇമ്പോർട്ട്? ലേഖനങ്ങളിൽ ആദ്യം മാറ്റം വരുത്തുക, എന്നിട്ട് തിരിച്ചുവിടുക -- റസിമാൻ ടി വി 19:21, 20 ജനുവരി 2019 (UTC)Reply[മറുപടി]

  ഫലകം അപ്ഡേറ്റ് ചെയ്യണം[തിരുത്തുക]

  ഫലകം:Infobox settlement എന്ന ഫലകത്തിൽ ഇംഗ്ലീഷ് വിക്കിയിൽ അപ്ഡേറ്റ് വന്നിട്ടുണ്ട്. ദയവായി അത് ഒന്ന് പരിശോധിക്കുക.Adithyak1997 (സംവാദം) 15:22, 21 ജനുവരി 2019 (UTC)Reply[മറുപടി]

  ആ ഫലകത്തിലെ പഴയ കുറെ അപ്ഡേറ്റുകൾ തന്നെ ഇമ്പോർട്ട് ചെയ്ത് പ്രശ്നമായതുകൊണ്ട് ലിമ്പോയിലാണ്. അതൊക്കെ ആദ്യം ഫിക്സ് ചെയ്തിട്ട് പുതിയ ഇമ്പോർട്ടിനെപ്പറ്റി ചിന്തിക്കാം -- റസിമാൻ ടി വി 15:43, 21 ജനുവരി 2019 (UTC)Reply[മറുപടി]
  ആദിത്യ ഒരു കാര്യം ചെയ്യൂ. ഈ ഫലകവും അത് ഉപയോഗിക്കുന്ന ഫലകങ്ങളും മോഡ്യൂളുകളും ഓരോന്നോരോന്നായി സ്വന്തം യൂസർ സ്പേസിന്റെ ഉപതാളുകളായി എടുക്കുക. എന്നിട്ട് അവയെല്ലാം പരസ്പരം ശരിയായി സംവദിക്കുന്നുണ്ടോ എന്നും നിലവിലെ താളുകളിൽ പ്രശ്നം വരുന്നില്ലെന്നും നോക്കുക. ഇതിന്റെ ഫലം കിട്ടിയാൽ ഇമ്പോർട്ട് ചെയ്യാൻ ശ്രമിക്കാം. ഇന്ന് രാവിലെ ആദിത്യ ആവർത്തനപ്പട്ടികയുടെ ഫലകം അപ്ഡേറ്റ് ചെയ്തപ്പോൾ തന്നെ എന്തൊക്കെയോ ബ്രേക്ക് ആയി ഞാൻ കുറേ ഇമ്പോർട്ടുകൾ ചെയ്യേണ്ടി വന്നിരുന്നു. -- റസിമാൻ ടി വി 15:50, 21 ജനുവരി 2019 (UTC)Reply[മറുപടി]
  താങ്കളോ അല്ലെങ്കിൽ ജേക്കബോ നടത്തിയ ഇറക്കുമതികൾ അഥവാ അപ്ഡേഷനുകൾ മൂലം വർഗ്ഗം:സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ എന്ന വർഗ്ഗത്തിലെ താളുകളുടെ എണ്ണം ഏതാണ്ട് 156ൽ നിന്നും രണ്ടായി കുറഞ്ഞു.Adithyak1997 (സംവാദം) 18:24, 21 ജനുവരി 2019 (UTC)Reply[മറുപടി]
  അത് ഞാൻ ഇടക്കിടക്ക് നോക്കി ശരിയാക്കുന്നതാണ്, ജേക്കബും ചെയ്യുന്നുണ്ടാവണം -- റസിമാൻ ടി വി 18:37, 21 ജനുവരി 2019 (UTC)Reply[മറുപടി]

  ജി.എൻ.പി.സി.[തിരുത്തുക]

  ജി.എൻ.പി.സി. English page has got a problem ! help Davidjose365 (സംവാദം) 20:14, 22 ജനുവരി 2019 (UTC)Reply[മറുപടി]

  @Davidjose365: വിപുലമാക്കി അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഇനിയും മായ്ക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിൽ പറയുക. ഇംഗ്ലീഷിൽ ഇവിടത്തെക്കാളും സ്ട്രിക്റ്റാണ് കാര്യങ്ങൾ, ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളില്ലെങ്കിൽ ലേഖനങ്ങൾ വളരെ പെട്ടെന്ന് നീക്കം ചെയ്യപ്പെടാം. -- റസിമാൻ ടി വി 21:48, 22 ജനുവരി 2019 (UTC)Reply[മറുപടി]

  പേജ് റിമൂവ് ചെയ്യപ്പെട്ടു. Davidjose365 (സംവാദം) 05:18, 23 ജനുവരി 2019 (UTC)Reply[മറുപടി]

  ബന്ധപ്പെട്ട അഡ്മിൻസിനോട് പുനർവിചിന്തനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താവുമെന്ന് കാത്തിരുന്ന് കാണാം -- റസിമാൻ ടി വി 07:55, 23 ജനുവരി 2019 (UTC)Reply[മറുപടി]

  ജി.എൻ.പി.സി. പോലെയുള്ള താളുകൾ ഒരു വിജ്ഞാനകോശത്തിലേയ്ക്ക് ആവശ്യമുണ്ടോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടതാണ്. ഇത്തരത്തിലുള്ള താളുകൾ നിലനിർത്തിയതുകൊണ്ടുള്ള ഗുണം മനസിലാകുന്നില്ല. ഇതു പോലെ ഒ.എം.കെ.വി. മറ്റൊരു ഉദാഹരണം... Malikaveedu (സംവാദം) 07:18, 23 ജനുവരി 2019 (UTC)Reply[മറുപടി]

  വിജ്ഞാനകോശത്തിൽ എല്ലാതരം താളുകളും കാണും മാളികവീടേ. ശ്രദ്ധേയത ഉണ്ടോ എന്നേ നോക്കേണ്ടതുള്ളൂ -- റസിമാൻ ടി വി 07:55, 23 ജനുവരി 2019 (UTC)Reply[മറുപടി]

  ശരിയാണ്. എന്റെ മാത്രമായ ഒരു അഭിപ്രായം പറഞ്ഞുവെന്നുമാത്രമേയുള്ള. ഇത്തരം താളുകൾ കർശനമായി മായ്ക്കണം എന്നല്ല ഉദ്ദേശിച്ചത്. Malikaveedu (സംവാദം) 07:58, 23 ജനുവരി 2019 (UTC)Reply[മറുപടി]

  There is a nomination of G.N.P.C. for deletion. how can keep the page? Davidjose365 (സംവാദം) 08:29, 24 ജനുവരി 2019 (UTC)Reply[മറുപടി]

  @Davidjose365: നിലനിർത്തണമെന്ന് അവിടെ വാദിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം കൂടി നോക്കാം. ഒടുവിൽ നീക്കപ്പെടാൻ സാധ്യതയുണ്ട് :( -- റസിമാൻ ടി വി 09:11, 24 ജനുവരി 2019 (UTC)Reply[മറുപടി]

  അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി[തിരുത്തുക]

  എന്റെ സംവാദം താളിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. താങ്കളുടെ അഭിപ്രായപ്രകാരം തിരുത്ത് വരുത്തിയിട്ടുണ്ട്. തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
  N SANU / എൻ സാനു / एन सानू 10:16, 24 ജനുവരി 2019 (UTC)Reply[മറുപടി]


  വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

  പ്രിയ സുഹൃത്തേ,
  അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

  വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  ഇൻഫോബോക്സ് അപ്ഡേറ്റ് ചെയ്തപ്പോൾ വന്ന പിഴവ്[തിരുത്തുക]

  ഫലകം:Infobox diamond എന്ന ഫലകം ഞാൻ ഇന്നലെ അപ്ഡേറ്റ് ചെയ്യുകയുണ്ടായി. മുൻപ് ആ ഫലകത്തിൽ നടത്തിയ തിരുത്തലുകൾ ഞാൻ മെർജ് ചെയ്തപ്പോൾ അത് ശെരിയായില്ല. അതൊന്ന് ശെരിയാക്കാമോ? ഹോപ് ഡയമണ്ട് എന്ന താളിൽ പ്രശ്നം കാണാം. 45.552 carats (9.1104 g) കാരറ്റ്({{{grams}}} g) എന്നാണ് 45.552 കാരറ്റ് (9.1104 g) എന്നതിന് കാണിക്കുന്നത്.Adithyak1997 (സംവാദം) 13:45, 14 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  @Adithyak1997: ശരിയാക്കി, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 14:20, 14 ഫെബ്രുവരി 2019 (UTC)Reply[മറുപടി]
  ശെരിയായിട്ടുണ്ട്. നന്ദി. — ഈ തിരുത്തൽ നടത്തിയത് Adithyak1997 (സംവാദംസംഭാവനകൾ)

  സഹായമേശ ഒന്ന് പരിശോധിക്കണം[തിരുത്തുക]

  വിക്കിപീഡിയ:സഹായമേശ ഒന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 14:35, 16 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  കണ്ടിരുന്നു, പ്രത്യേക്കിച്ച് അഭിപ്രായമൊന്നുമില്ല. -- റസിമാൻ ടി വി 11:50, 17 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  ഭഗവാൻ വിഷ്‌ണുവിന്റെ താൾ.തിരുത്തൽ.[തിരുത്തുക]

  അതിൽ കുറച്ചു ദിവസങ്ങൾക്ക്‌ മുൻപു എഴുതിയിരുന്ന കാര്യങ്ങളെല്ലാം ശരിയായിരുന്നല്ലോ Vivek Viswam Vvt (സംവാദം) 18:54, 19 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  @Vivek Viswam Vvt: സന്തുലിതമല്ലാത്തതുകൊണ്ടാണ് വിവേക്. വിഷ്ണുവാണ് ത്രിമൂർത്തികളിൽ പ്രധാനി എന്നത് വൈഷ്ണവരുടെ വിശ്വാസം മാത്രമല്ലേ, ശൈവർ അംഗീകരിച്ചു തരുമോ? അതിനാൽ പൊതുവായി അംഗീകരിക്കുന്ന കാര്യങ്ങൾ മാത്രം പ്രധാന ഭാഗത്ത് കൊടുത്ത് വൈഷ്ണവവിശ്വാസത്തിലെ വ്യത്യാസങ്ങൾ വേറെ ഭാഗമായി കൊടുക്കുക. ചേർക്കുന്ന കാര്യങ്ങളെല്ലാം അവലംബമുള്ളതാവാനും ശ്രദ്ധിക്കുക. -- റസിമാൻ ടി വി 19:24, 19 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  പൊതുവായി അതിൽ അവലംബിച്ചിട്ടില്ലായിരുന്നല്ലോ.. വൈഷ്‌ണവർ കരുതുന്നു, അല്ലെങ്കിൽ വിഷ്‌ണു പുരാണം ചൂണ്ടികാട്ടുന്നു.. എന്നായിരുന്നല്ലോ.. അങ്ങനെയെങ്കിൽ ശിവന്റെ താളിലും ഈ പദപ്രയോഗം നിരവധി ഉപയോഗിച്ചിട്ടുണ്ടല്ലോ.. അങ്ങനെങ്കിൽ വൈഷ്‌ണവരും, ശാക്തേയരും അത്‌ അംഗീകരിച്ചു തരുമോ.. ദൈവങ്ങളുടെ താളുകളിൽ അവരവരെ അവലംബിച്ചിട്ടുള്ള മഹത്വങ്ങളല്ലേ.. അതിൽ മറ്റുള്ളവർ അത്‌ അംഗീകാരമെന്തിന്. Vivek Viswam Vvt (സംവാദം) 04:28, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  താങ്കൾ തിരുത്തിയപ്പോൾ മഹാവിഷ്‌ണുവിൻെ മിക്ക മഹത്വങ്ങളും പ്രതിപാദിക്കുന്ന വരികളെല്ലാം തിരുത്തി.. അതിന്റെ കാരണം.. ശിവന്റെ താളിൽ അദ്ദേഹത്തെ പ്രതിപാദിച്ചിട്ടുള്ള ശൈവർ കരുതുന്നെല്ലാം.. അവലംബിച്ചിട്ടുണ്ടല്ലോ.. അതെപോലെ തന്നെ പരാശക്തിയുടെ താളിലും ശാക്തേയർ കരുതുന്ന പോലെ.. പ്രതിപാദിപ്പിച്ചിട്ടുണ്ട്‌.. Vivek Viswam Vvt (സംവാദം) 04:36, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  പിന്നെയന്തു കാരണത്താൽ വൈഷ്‌ണവർ മഹാവിഷ്‌ണുവിൽ വിശ്വസിക്കുന്ന വരികൾ എല്ലാം നീക്കം ചെയ്യ്‌തു..കാരണം? Vivek Viswam Vvt (സംവാദം) 04:39, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  @Vivek Viswam Vvt: ആദ്യത്തെ വരി തന്നെ "ത്രിമൂർത്തികളിൽ പ്രധാനിയാണ്" എന്നായിരുന്നല്ലോ.ശിവനെക്കുറിച്ചുള്ള താളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതും ശരിയാക്കണം. വൈഷ്ണവസങ്കല്പത്തെക്കുറിച്ചുള്ള വരികൾ നീക്കം ചെയ്തത് ആദ്യഖണ്ഡികയിലായതിനാലാണ്.വൈഷ്ണവസങ്കല്പം എന്നൊരു പ്രത്യേക വിഭാഗമുണ്ടാക്കി ഇത്തരം കാര്യങ്ങൾ അങ്ങോട്ട് നീക്കിയാൽ പ്രശ്നമില്ല. — ഈ തിരുത്തൽ നടത്തിയത് Razimantv (സംവാദംസംഭാവനകൾ)

  എങ്കിൽ താങ്കൾക്ക്‌ അങ്ങനെ പ്രവർത്തിച്ചു കൂടായിരുന്നോ.. പക്ഷെ താങ്കൾ അതിൽ രേഖപ്പെടുതിയിരുന്നത്‌ ശ്രദ്ദിച്ചു വായിച്ചിരുന്നില്ലാ.. എന്നാണ്‌ മനസ്സിലാക്കാൻ കഴിയുന്നത്‌..അതിൽ ഓരോ മഹത്വങ്ങൾ വിവരിച്ചപ്പോഴും ആ വരികളുടെ അന്ത്യത്തിൽ "വൈഷ്‌ണവർ കരുതുന്നു, അഥവാ വിഷ്‌ണു പുരാണം രേഖപ്പെടുത്തുന്നു.. അപ്പോൾ പിന്നെ വൈഷ്‌ണവ സങ്കല്പം എന്നൊരു പ്രത്യേക വിഭാഗം താളിൽ കൂട്ടിചേർക്കണ്ട കാര്യമില്ലാ..അങ്ങനെയെങ്കിൽ ശിവന്റെ താളിൽ താങ്കൾ ശ്രദ്ദിച്ചിരുന്നില്ലേ.. പ്രധാനിയെന്ന പദപ്രയോഗം അവിടെയും.. രേഖപ്പെടുത്തിയിട്ടുണ്ട്‌.. മാത്രമല്ല.. പരബ്രഹ്മമൂർത്തിയെന്നും ആദ്യം കൂട്ടിചേർത്തിരിക്കുന്നു.. അത്‌ ശിവപുരാണമല്ലാതെ ഏത്‌ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ്‌? മാത്രമല്ല ശിവ ഭഗവാന്റെ താളിൽ കൂടുതലായിട്ടും വായിച്ചു നോക്കിയാലും.. അതേപോലെ വ്യാഖ്യാനങ്ങൾ ആവർത്തിച്ചിട്ടുണ്ട്‌..ഇവയൊന്നും താങ്കളുടെ ശ്രദ്ദയിൽപെട്ടിടില്ലേ.. മാത്രമല്ല.. താങ്കൾ പറയുന്നപോലെ താളിൽ ശൈവസങ്കല്പം എന്നൊരു വിഭാഗവും കൂട്ടിചേർത്തിട്ടില്ലാ.. Vivek Viswam Vvt (സംവാദം) 11:24, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  വേറെ ഒരു താളിൽ പ്രശ്നമുണ്ടെന്നുവച്ച് ഇവിടെയും പ്രശ്നമാക്കുകയല്ല ചെയ്യേണ്ടത് വിവേക്. രണ്ടു താളുകളും സന്തുലിതമാക്കാൻ ശ്രമിക്കൂ. ഞാനൊരു ശൈവനോ വൈഷ്ണവനോ അല്ല, ഒരു വിക്കി എഡിറ്റർ മാത്രമാണ്. വിഷ്ണുവുമായി ബന്ധപ്പെട്ട താളുകളിൽ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഐപി തിരുത്തുകളിൽ നിന്ന് വരുന്നതുകൊണ്ട് മൊത്തമായി റിവർട്ട് ചെയ്തതാണ്. ഇപ്പോഴും സന്തുലിതമായ രീതിയിൽ രണ്ട് താളുകളും താങ്കൾക്ക് വികസിപ്പിക്കാമല്ലോ -- റസിമാൻ ടി വി 12:14, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  സന്തുലിതാവസ്ഥയിലായിരുന്നല്ലോ.. താങ്കൾ താളിലെ വരികളെ ചുരുക്കിയതിനാലായിരുന്നു.. ഇവിടെ ആശയകുഴപ്പമുണ്ടായത്‌..വൈഷ്‌ണവ മതം, വിഷ്‌ണു പുരാണം, നാരായണീയം, ഗരുഡ പുരാണം, ഭഗവത്ഗീത, മഹാഭാഗവതം, വിഷ്‌ണു സഹസ്ര നാമം ആയവയുടെ അടിസ്ഥാനത്തിലാണ്‌ മഹാവിഷ്‌ണുവിന്റെ താളിൽ രേഖപ്പെടുത്തിയിരുന്നത്‌..ആയതിനാൽ എല്ലാ വരിയിലും അത്‌ എടുത്ത്‌ കാണിക്കുന്നുണ്ട്‌.. അതെപ്പോലെ ശിവന്റെ താളിലും ശിവപുരാണമനുസരിച്ച്‌ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌.. Vivek Viswam Vvt (സംവാദം) 15:29, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  ആയതിനാൽ ഇവയിൽ രണ്ടു താളുകളിലും.. പ്രത്യേക വിഭാഗമായി വൈഷ്‌ണവ-ശൈവ സങ്കല്പപമായി വികസിപ്പിക്കേണ്ട ആവിശ്യകത അനിവാര്യമായി തോന്നുനില്ലാ.. Vivek Viswam Vvt (സംവാദം) 15:34, 20 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  കതിരൂർ മനോജ് വധക്കേസ്[തിരുത്തുക]

  താൾ വൃത്തിയാക്കാനുള്ള എന്റെ ശ്രമങ്ങൾ താങ്കൾ നിരന്തരമായി തടസപ്പെടുത്തുന്നു. താങ്കൾ ശാസ്ത്ര സമ്പന്ധിയായ താളുകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലാകും ഈ താളിലെ പോരായ്മകൾ മനസിലാകാത്തതെന്ന് കരുതുന്നു. താങ്കൾ ഇനിയും ഇത് തുടരരുത് എന്ന് അഭ്യർത്ഥിക്കുന്നു.Shagil Kannur (സംവാദം) 11:53, 19 മാർച്ച് 2019 (UTC)Reply[മറുപടി]

  @Shagil Kannur: താങ്കളുടെ താളിലെ തിരുത്തലുകളും അവയ്ക്ക് നൽകുന്ന സംഗ്രഹങ്ങളും പൊരുത്തപ്പെടുന്നില്ല, സംവാദത്താളിൽ സമവായത്തിന് കാത്തുനിൽക്കുന്നുമില്ല. ഇതുകൊണ്ടൊക്കെയാണ് റിവർട്ട് ചെയ്യുന്നത്. കാര്യങ്ങൾ വിശദമായി സംവാദത്താളിൽ ചർച്ച ചെയ്ത ശേഷം തിരുത്തിക്കൂടേ? -- റസിമാൻ ടി വി 12:12, 19 മാർച്ച് 2019 (UTC)Reply[മറുപടി]

  ദീപ നിശാന്ത്[തിരുത്തുക]

  ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാമോ ?

  Davidjose365 (സംവാദം) 05:30, 27 മാർച്ച് 2019 (UTC)Reply[മറുപടി]

  എന്താണ് നശീകരണ പ്രവര്ത്തനം[തിരുത്തുക]

  എന്താണ് നശീകരണ പ്രവര്ത്തനം --Asmkparalikkunnu (സംവാദം) 13:53, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  @Asmkparalikkunnu: മായ്ക്കൽ ഫലകം നീക്കൽ, വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ താളിൽ നിന്ന് വിഭാഗങ്ങൾ നീക്കൽ മുതലായവ -- റസിമാൻ ടി വി 14:10, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യ[തിരുത്തുക]

  വസ്തുതാ പരവും അവലംബങ്ങള് ഉള്ളതുമായ ലേഖനത്തില് എന്തിനാണ് മായ്ക്കല് ഫലകം--Asmkparalikkunnu (സംവാദം) 14:05, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  @Asmkparalikkunnu: മറ്റൊരു ഉപയോക്താവ് മായ്ക്കൽ ഫലകമിട്ടത് നിങ്ങൾ നീക്കിയത് ഞാൻ പുനസ്ഥാപിച്ചതാണ്. മായ്ക്കൽ ഫലകം നീക്കുന്നതിനു പകരം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ താളിൽ ലേഖനം എന്തുകൊണ്ട് മായ്ച്ചുകൂട എന്ന് വാദിക്കൂ -- റസിമാൻ ടി വി 14:09, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യ[തിരുത്തുക]

  ലേഖനം നന്നാക്കി എടുക്കാന് സഹായിക്കൂ--Asmkparalikkunnu (സംവാദം) 14:13, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  കാര്യനിർവ്വാഹകർ[തിരുത്തുക]

  ആരാണ് കാര്യനിർവ്വാഹകർ. ഒരു കാര്യനിർവ്വാഹകൻ ആവാൻ എന്ത് ചെയ്യണം. Asmkparalikkunnu (സംവാദം) 18:09, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  @Asmkparalikkunnu: വിക്കിപീഡിയ:കാര്യനിർവാഹകർ നോക്കൂ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 18:12, 8 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  ഗ്രാൻഡ് മുഫ്തി[തിരുത്തുക]

  ലേഖനം സംരക്ഷിക്കൂ--Asmkparalikkunnu (സംവാദം) 17:53, 16 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  ചെയ്തു -- റസിമാൻ ടി വി 14:16, 17 ഏപ്രിൽ 2019 (UTC)Reply[മറുപടി]

  അർജ്ജുൻ റെഡ്ഡി[തിരുത്തുക]

  അർജ്ജുൻ റെഡ്ഡി എന്ന താൾ ശ്രദ്ധിക്കാമോ? ലയനം ? Davidjose365 (സംവാദം) 18:39, 9 മേയ് 2019 (UTC)Reply[മറുപടി]

  @Davidjose365: ലയിപ്പിച്ചിട്ടുണ്ട്, എന്തെങ്കിലും പ്രശ്നമ്മുണ്ടായോ എന്ന് നോക്കുമല്ലോ -- റസിമാൻ ടി വി 18:43, 9 മേയ് 2019 (UTC)Reply[മറുപടി]

  അപരൻ ആണോ എന്നൊരു സംശയം[തിരുത്തുക]

  ഇന്ന് 19:17 ന് Saranyacs എന്നൊരു ഉപയോതാവിന്റെ താൾ സൃഷ്ടിക്കപ്പെട്ടു. പിന്നീട് Saranyacs എന്ന ഉപയോക്താവ് Smithuks എന്ന ഉപയോക്താവിന്റെ താൾ സൃഷ്ടിച്ചു. ഈ രണ്ട് ഉപയോക്താക്കളും ഒരേ ഐ.പി യിൽ ആണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കുറച്ചുകൂടി വ്യക്തമാക്കിയാൽ, ഇവർ അപരന്മാരാണോ? താൾ സന്ദർശിച്ചപ്പോൾ ആണ് എനിക്ക് അങ്ങനെയൊരു സംശയം വന്നത്. Adithyak1997 (സംവാദം) 14:09, 11 മേയ് 2019 (UTC)Reply[മറുപടി]

  ലോഗിൻ ചെയ്തുകൊണ്ട് പ്രത്യേകം:അംഗത്വമെടുക്കൽ എന്ന താളിൽ അക്കൗണ്ടുണ്ടാക്കിയാൽ സംഭവിക്കുന്നതാണിത്. -- റസിമാൻ ടി വി 09:00, 12 മേയ് 2019 (UTC)Reply[മറുപടി]

  ഡീൻ കുര്യാക്കോസ്[തിരുത്തുക]

  ഈ ലേഖനത്തിലെ സമരചരിത്രം ജയിൽവാസവും എന്ന ഭാഗം നീക്കേണ്ടതുണ്ടോ ?

  Davidjose365 (സംവാദം) 06:13, 24 മേയ് 2019 (UTC)Reply[മറുപടി]

  "ഭീകര മർദ്ദനങ്ങൾ" ഒക്കെ തെളിവില്ലാത്തത് നീക്കം ചെയ്യുന്നതാണ് നല്ലത്. ബാക്കിയുള്ളതിനും അവലംബമില്ലാത്ത പ്രശ്നമുണ്ട് :( -- റസിമാൻ ടി വി 18:32, 24 മേയ് 2019 (UTC)Reply[മറുപടി]

  Navbox ഇന്റെ നീളം[തിരുത്തുക]

  ഫലകം:CMs of Kerala എന്ന ഫലകം ഉദാഹരണത്തിന് എടുക്കുക. ഈ ഫലകത്തിലെ പ്രദർശിപ്പിക്കുക എന്ന വാക്കിന്റെ നീളം മൂലം താളിന്റെ ഏറ്റവും താഴെ സ്ക്രോളിങ് വന്നിട്ടുണ്ട്. ഈ സ്ക്രോളിങ് ഒഴിവാക്കുവാൻ പ്രദർശിപ്പിക്കുക, മറയ്ക്കുക എന്ന വാക്കുകൾ അടങ്ങിയ സെക്ഷനിന്ടെ വീതി കുറയ്ക്കുവാൻ പറ്റുമോ? ഇങ്ങനെയുള്ള ഒരു തിരുത്തലാണ് ഞാൻ ഉദ്ദേശിച്ചത്. ഘടകം:Navboxൽ ആണെന്ന് തോനുന്നു മാറ്റം വരുത്തേണ്ടത്. Adithyak1997 (സംവാദം) 17:34, 20 ജൂൺ 2019 (UTC)Reply[മറുപടി]

  എനിക്ക് പ്രശ്നമൊന്നും കാണുന്നില്ലല്ലോ, ഏത് താളിലാണ് കുഴപ്പം? സ്ക്രീൻഷോട്ട് തരാമോ? -- റസിമാൻ ടി വി 17:53, 20 ജൂൺ 2019 (UTC)Reply[മറുപടി]

  താങ്കളുടെ ഇമെയിൽ ഒന്ന് പരിശോധിക്കുക. Adithyak1997 (സംവാദം) 18:11, 20 ജൂൺ 2019 (UTC)Reply[മറുപടി]

  ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

  ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം - ലോഗിൻ ചെയ്യുമ്പോൾ മുരിക്കിൻ പൂവ് ലോഗിൻ ചെയ്യാതെ ചിത്രം:Sambar deers Fighting Silvassa.jpg . ഒന്നു തന്നെയല്ലേ കാണേണ്ടത്. --- Vijayan Rajapuram {വിജയൻ രാജപുരം} 08:49, 1 ജൂലൈ 2019 (UTC)Reply[മറുപടി]

  @Vijayanrajapuram: കാഷെ ക്ലിയർ ആകാത്ത പ്രശ്നമായിരുന്നു, ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 09:10, 1 ജൂലൈ 2019 (UTC)Reply[മറുപടി]

  മെയിൽ നോക്കുക[തിരുത്തുക]

  റസിമാൻ, നീ ജിമെയിൽ ഒന്നു നോക്കിയേ, മെയിൽ അയച്ചിരുന്നു രണ്ടൂസം മുമ്പ്. കിട്ടിയില്ലെങ്കിൽ ഒന്നൂടെ അയക്കാം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:19, 23 സെപ്റ്റംബർ 2019 (UTC)Reply[മറുപടി]

  വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

  പ്രിയ സുഹൃത്തേ,
  ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

  ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[മറുപടി]

  തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

  ഈ ആഴ്ചയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്നത് 4 ദിവസത്തെക്ക് ചുരുക്കുന്നതെന്തിനാണ് ? Shagil Kannur (സംവാദം) 19:12, 24 നവംബർ 2019 (UTC)Reply[മറുപടി]

  പണ്ടൊക്കെ മൂന്നു ദിവസത്തിൽ ഒരിക്കലായിരുന്നു ചിത്രം പുതുക്കുന്നത്. ഇത് നോക്കൂ. ഇപ്പോൾ ചിത്രം നിർദ്ദേശിക്കുന്നത് കുറവായതുകൊണ്ട് ആഴ്ചയിൽ ഒരിക്കലായി മാറിയതാണ്. അതുകൊണ്ട് കൂടുതൽ ചിത്രങ്ങൾ കിട്ടുമ്പോൾ രണ്ടാഴ്ചയിൽ മൂന്നെണ്ണമാക്കുന്നു എന്നേ ഉള്ളൂ -- റസിമാൻ ടി വി 09:14, 25 നവംബർ 2019 (UTC)Reply[മറുപടി]

  സഹായമേശയിൽ ഇട്ട ചോദ്യത്തിനുള്ള അഭിപ്രായം[തിരുത്തുക]

  സഹായമേശയിൽ ഞാൻ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. അതിന് താങ്കൾക്ക് ഉത്തരമുണ്ടെങ്കിൽ ദയവായി മറുപടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 06:22, 27 ഡിസംബർ 2019 (UTC)Reply[മറുപടി]

  വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

  പ്രിയ സുഹൃത്തേ,
  വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

  Wikipedia Community cartoon - for International Women's Day.svg

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply[മറുപടി]

  ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം _ ലോഗിൻ ചെയ്യുമ്പാഴും ലോഗിൻ ഇല്ലാത്തപ്പോഴും രണ്ട് ചിത്രങ്ങൾ എന്തുകൊണ്ട്?[തിരുത്തുക]

  പ്രിയ സുഹൃത്തേ, ഈയാഴ്ചത്തെ തിരഞ്ഞെടുത്ത ചിത്രം (മാർച്ച് 1 - 7)_ ലോഗിൻ ചെയ്യുമ്പാൾ [2]ഈ ചിത്രവും ലോഗിൻ ഇല്ലാത്തപ്പോൾ [3]ഈ ചിത്രവുമാണ് കാണുന്നത്. ഞാൻ വ്യത്യസ്ഥ സിസ്റ്റങ്ങളിൽ പരിശോധിച്ചു. ഇതെന്തുകൊണ്ടായിരിക്കാം? --- Vijayan Rajapuram {വിജയൻ രാജപുരം} 15:24, 4 മാർച്ച് 2020 (UTC)Reply[മറുപടി]

  Cache പ്രശ്നമാണ്, മുമ്പ് purge ചെയ്യുമ്പോൾ ശരിയാകാറുണ്ടായിരുന്നു, ഇപ്പോൾ അതും നടക്കുന്നില്ല :( -- റസിമാൻ ടി വി 15:32, 4 മാർച്ച് 2020 (UTC)Reply[മറുപടി]

  CU[തിരുത്തുക]

  ഇതൊന്നു നോക്കാമോ?. Akhiljaxxn (സംവാദം) 20:15, 31 മാർച്ച് 2020 (UTC)Reply[മറുപടി]

  കണ്ണി ശെരിയല്ല[തിരുത്തുക]

  ഫലകം:കാര്യനിർവാഹകസ്ഥാനാർത്ഥി പരിശോധിക്കുക. അതിൽ സംഗ്രഹം എന്ന കണ്ണി ശെരിയായി വർക്ക് ചെയ്യുന്നില്ല. ml.wikipedia.org/Username എന്നത് യൂ.ആർ.എൽ ഇൽ വരുന്നില്ല. Adithyak1997 (സംവാദം) 05:59, 19 മേയ് 2020 (UTC)Reply[മറുപടി]

  എനിക്ക് വർക്ക് ചെയ്യുന്നുണ്ടല്ലോ. എന്താണ് പ്രശ്നം? -- റസിമാൻ ടി വി 13:21, 19 മേയ് 2020 (UTC)Reply[മറുപടി]

  The requested user does not exist എന്നാ എനിക്ക് കാണിക്കുന്നത്. മീനാക്ഷി നന്ദിനിയുടെ സിസോപ് അപേക്ഷയിലും എനിക്ക് വർക്ക് ആയിട്ടില്ല. ഞാൻ മറ്റാരോടെങ്കിലും കൂടി ഒന്ന് ചോദിച്ച് നോക്കട്ടെ. Adithyak1997 (സംവാദം) 13:38, 19 മേയ് 2020 (UTC)Reply[മറുപടി]

  പേരിൽ സ്പേസ് ഉള്ളതായിരുന്നു പ്രശ്നം. ശരിയാക്കിയിട്ടുണ്ട്, നോക്കുമല്ലോ -- റസിമാൻ ടി വി 14:05, 19 മേയ് 2020 (UTC)Reply[മറുപടി]
  വളരെ നന്ദി. ശെരിയായിട്ടുണ്ട്. Adithyak1997 (സംവാദം) 14:18, 19 മേയ് 2020 (UTC)Reply[മറുപടി]

  അപരമൂർത്തി സംശയം[തിരുത്തുക]

  ഉപയോക്താവ്:Gayathrikarthika, ഉപയോക്താവ്:Karthikagayathri, ഉപയോക്താവ്:Surehgayathri എന്നീ ഉപയോക്താക്കൾ അപരമൂർത്തികൾ ആണോ എന്ന് സംശയമുണ്ട്. രണ്ട് പേരുടെയും (GayathriKarthika-യും Kartikagayathri-യും) ഉപയോക്ത താളുകൾ പരിശോധിച്ചാൽ രണ്ടും ഏതാണ്ട് ഒരേ വിഷയത്തെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. കൂടാതെ ഗായത്രികാർത്തിക അവരുടെ ഒടുവിലത്തെ തിരുത്തൽ നടത്തിയത് നവംബർ 2019-ൽ ആണ്. കാർത്തികഗായത്രി ആവട്ടെ നവംബർ 2019-ൽ അവരുടെ ആദ്യ തിരുത്തലും നടത്തി. ഇവർ മൂന്ന് പേരും സുരേഷ് ഗായത്രി എന്ന ലേഖനത്തിൽ തിരുത്തൽ നടത്തിയിട്ടുമുണ്ട്. ഈ കാരണങ്ങൾ കൊണ്ട് മാത്രം അപരമൂർത്തി അന്വേഷണത്തിൽ പോസ്റ്റ് ചെയ്യുവാൻ സാധിക്കുമോ? Adithyak1997 (സംവാദം) 10:30, 31 മേയ് 2020 (UTC)Reply[മറുപടി]

  ഒബ്വിയസ് ആയ കാര്യങ്ങൾക്ക് അപരമൂർത്തി അന്വേഷണം ആവശ്യമില്ല. ഞാൻ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. നോക്കട്ടെ. -- റസിമാൻ ടി വി 14:52, 31 മേയ് 2020 (UTC)Reply[മറുപടി]

  വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

  പ്രിയപ്പെട്ട @Razimantv:

  വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

  വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

  നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:10, 2 ജൂൺ 2020 (UTC)Reply[മറുപടി]

  ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

  സമ്പർക്കമുഖ കാര്യനിർവാഹകൻ[തിരുത്തുക]

  നിലവിൽ മലയാളം വിക്കിപീഡിയയിൽ സമ്പർക്കമുഖ കാര്യനിർവാഹകൻ ഇല്ല. ആ സ്ഥാനത്തേക്ക് താങ്കളെ ഞാൻ നാമനിർദ്ദേശം ചെയ്യട്ടെ? Adithyak1997 (സംവാദം) 07:25, 25 ജൂൺ 2020 (UTC)Reply[മറുപടി]

  വേണ്ട. ഇപ്പോൾ ഉള്ള ജോലികൾ തന്നെ മര്യാദയ്ക്ക് ചെയ്യാൻ പറ്റുന്നില്ല. നിർദ്ദേശത്തിന് നന്ദി -- റസിമാൻ ടി വി 07:28, 25 ജൂൺ 2020 (UTC)Reply[മറുപടി]

  തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

  തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ ചീന കുളക്കൊക്ക് എന്ന നാമനർദ്ദേശം ഒഴിവാക്കിയോ?Shagil Kannur (സംവാദം) 08:04, 26 ജൂലൈ 2020 (UTC)Reply[മറുപടി]

  @Shagil Kannur: ഇല്ല, അത് അവിടെത്തന്നെ ഉണ്ടല്ലോ. കൂടുതൽ വോട്ടുകൾ കിട്ടിയ ചിത്രങ്ങൾ ആദ്യം എടുത്തെന്നേ ഉള്ലൂ -- റസിമാൻ ടി വി 12:15, 26 ജൂലൈ 2020 (UTC)Reply[മറുപടി]

  കാര്യനിർവ്വാഹകരുടെ കാലാവധി[തിരുത്തുക]

  വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#കാര്യനിർവ്വാഹകരുടെ_കാലാവധി കാണുക--KG (കിരൺ) 20:26, 27 ജൂലൈ 2020 (UTC)Reply[മറുപടി]

  ട്വിങ്കിളിലെ പിഴവ്[തിരുത്തുക]

  മീഡിയവിക്കി:Gadget-twinklebatchdelete.js താളിലെ "Uncaught TypeError: Cannot read property 'callback' of undefined" എങ്ങനെയാ ഒഴിവാക്കുക എന്ന കാര്യം താങ്കൾക്ക് വശമുണ്ടോ? Adithyak1997 (സംവാദം) 14:52, 10 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

  എന്തു ചെയ്യുമ്പോഴാണ് പ്രശ്നം കാണുന്നത്? -- റസിമാൻ ടി വി 15:46, 10 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]
  ട്വിങ്കിൾ ലോഡ് ചെയ്യുമ്പോൾ ഇൻസ്പെക്ടറിൽ (ഗൂഗിൾ ക്രോമിൽ) പിഴവ് കാണിക്കുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ Twinklexfd വർക്ക് ആവുന്നുമില്ല. എന്റെ അറിവിൽ ഇൻസ്പെക്ട് ചെയ്‌താൽ കാണാം എന്ന് തോനുന്നു. Adithyak1997 (സംവാദം) 15:54, 10 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

  പിൻ‌ഹോൾ ഒക്ലൂഡർ[തിരുത്തുക]

  ഈ താളിൽ എന്താണ് സംഭവിച്ചത്? -- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 16:00, 19 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

  തലക്കെട്ടിൽ ൻ, ഹ എന്നിവയുടെ ഇടയിൽ ഒരു ജോയ്നർ കാരക്റ്റർ കടന്നുകൂടിയിരുന്നു (ലിങ്കിൽ നോക്കിയാൽ "പിൻ%E2%80%8Cഹോൾ_ഒക്ലൂഡർ" എന്ന് കാണാം). തലക്കെട്ട് മാറ്റുമ്പോൾ എനിക്ക് ഒരു അക്ഷരത്തെറ്റ് വന്നത് ശരിയാക്കിയതാണ്, ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ? -- റസിമാൻ ടി വി 16:03, 19 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

  താങ്കൾക്ക് ഒരു താരകം![തിരുത്തുക]

  Vitruvian Barnstar Hires.png സാങ്കേതിക താരകം
  ട്വിങ്കിൾ പ്രശ്നം ശരിയാക്കാൻ സഹായിച്ചതിന് എന്റെ വക ഒരു ചെറിയ സമ്മാനം. KG (കിരൺ) 19:35, 4 ജനുവരി 2021 (UTC)Reply[മറുപടി]

  നായർ ജാതിവാദി sock puppets[തിരുത്തുക]

  Hi,

  ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്. ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.

  ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്. 2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.

  സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?

  ഒരു check user file ചെയ്യുക.1.39.75.100


  Sock puppetry റിപ്പോർട്ട്‌ ചെയ്തതിന് ഞാൻ കൊടുത്ത പരാതി താങ്കളുടെ സംവാദം താളിൽ നിന്ന് ഇതേ സോക്ക് തന്നെ നീക്കം ചെയ്തിരിക്കുന്നു. 👇

  https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518155

  വേറൊരു കാര്യനിർവ്വാഹകൻ വന്നാണ് ആ എഡിറ്റ്‌ പുനഃസ്ഥാപിച്ചത്

  https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518204

  ഇതേപോലെ ഞാൻ കൊടുത്ത sock puppet investigation ആരും കാണാതിരിക്കാൻ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം എന്ന താളിൽ നിന്നും ഈ ജാതിവാദി sock puppet നീക്കം ചെയ്തിരിക്കുന്നു 👇

  https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518151

  കൂടുതൽ നശീകരണങ്ങളും മലയാളം വിക്കിപീഡിയ ഈ ജാതി വാദി sock puppets നായർ ജാതിയുടെ www.nair.com ആക്കി മാറ്റുന്നതിനും മറ്റ് ജാതികളെ വികൃതം ആക്കി വിക്കിപീഡിയ ആലംകോലം ആക്കി മാറ്റുനതിനു മുൻപ് എത്രയും പെട്ടന്ന് ആ രണ്ട് sock അക്കൗണ്ടും ആ ip ചേർത്ത് ഒരു sock puppet investigation കൊടുക്കുക 42.106.180.240

  ഇവിടെ ആരും പൊട്ടന്മാർ അല്ല. താൻ Adhithya Kiran ആണെന്നും തിയ്യ ജാതി പ്രൊമോഷൻ ജീവിത ലക്ഷ്യമായി കൊണ്ടുനടക്കുന്നയാൾ ആണെന്നും നുണ പറയാൻ ഒരു ലജ്ജയും ഇല്ലാത്തയാൾ ആണെന്നും തുടങ്ങി തന്റെ en.wiki, common, ml.wiki മുഴുവൻ ചരിത്രവും ഇവിടെ Kiran Gopi, Razimantv, Rojypala തുടങ്ങി പലർക്കും അറിയാം, അവരാണ് ഇതിന്റെ അന്വേഷണം നടത്തി തന്നെ അടപടലം ബ്ലോക്കിയത്. അതുകൊണ്ട് കൂടുതൽ ഇവിടെ കിടന്നു പൊട്ടൻ കളിക്കണ്ട. എഡിറ്റുകൾ ഇനിയും നീക്കം ചെയ്യപ്പെടും, കാരണം block evasion അനുവദനീയമല്ല, logged-out ആണെങ്കിലും.

  Outlander07, Canaanism എന്നിവരെ തെളിവുകൾ ഒന്നും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു അപകീർത്തിപ്പെടുത്തുന്നതും കണ്ണിൽകണ്ട എല്ലാ സംവാദങ്ങളിലും ചെന്ന് അത് ശർദ്ധിച്ചു വക്കുന്നതും തുടർച്ചയായ personal attack/harassment ആണ്. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ ഇതുമാത്രം മതി ബ്ലോക്ക് കിട്ടാൻ, മുൻപ് കൊടുത്തിട്ടുമുണ്ട്. അവരെ എങ്ങനെയെങ്കിലും ബ്ലോക്ക് ചെയ്തു കിട്ടിയാലേ ഇയാളുടെ പ്രൊപ്പഗാണ്ട നടപ്പിലാകു. ഇയാൾക്ക് range block കൊടുക്കേണ്ടതാണ്. ഒരേ വിഷയം പല IPകൾ വഴി വന്നു വീണ്ടും വീണ്ടും ചേർക്കുന്നതുവഴി കാര്യനിർവ്വാഹകരുടെ സംവാദ താളുകളും spam ചെയ്യുകയാണ്.--2409:4073:219F:D811:444D:8394:2C9A:E6E1 15:59, 23 ജനുവരി 2021 (UTC)Reply[മറുപടി]


  Raziman,

  ഇയാൾക്കെതിരെ ഞാൻ അപരമൂർത്തി അന്വേഷണം എന്ന താളിൽ കൊടുത്ത പരാതി ഇയാൾ തന്നെ നീക്കം ചെയ്തതും, താങ്കളുടെ ഇതേ ടോക്ക് പേജിൽ നിന്ന് ഞാൻ രേഖപ്പെടുത്തിയ കാര്യങ്ങൾ ഇയാൾ തന്നെ നീക്കം ചെയ്തതും തന്നെ കണ്ടാൽ അറിയാം ഇയാൾ ബ്ലോക്ക്‌ ഭയക്കുന്നു എന്ന്. അത് മാത്രം മതി ഇയാൾക്കെതിരെ തെളിവായി.

  അയാൾക്കെതിരെ ഉള്ള എന്റെ പരാതി താങ്കൾ കാണാത്ത വിധത്തിൽ നീക്കം ചെയ്യാൻ ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്?

  പിന്നീട് വേറെ അഡ്മിൻ വന്നാണ് അയാൾ നീക്കം ചെയ്ത എന്റെ അഭിപ്രായം പുനഃസ്ഥാപിച്ചത്.

  ഇയാൾ അടിസ്ഥാന രഹിതമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്. എന്തായാലും എന്റെ ipക്ക് ബ്ലോക്ക്‌ ഇല്ല.

  ഇവനെതിരെ ഉള്ള എന്റെ പരാതി താങ്കളുടെ ഇതേ സംവാദ താളിൽ നിന്ന് നീക്കം ചെയ്ത ഈ നായർ ജാതിവാദി sock puppet ന്റെ ഈ വിസർജനം ശര്ദി നോവലിനു മറുപടി നൽകി അവന്റെ താളത്തിനൊത്തു തുള്ളി ഈ സംവാദം അവന്റെ രീതിയിൽ നീട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ല.

  താങ്കളുടെ അഭിപ്രായം രേഖപെടുത്തുക. നന്ദി 1.39.75.45

  Wikimedia Foundation Community Board seats: Call for feedback meeting[തിരുത്തുക]

  The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

  In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)Reply[മറുപടി]

  Invitation for Functionary consultation 2021[തിരുത്തുക]

  Greetings,

  I'm letting you know in advance about a meeting I'd like to invite you to regarding the Universal Code of Conduct and the community's ownership of its future enforcement. I'm still in the process of putting together the details, but I wanted to share the date with you: 27 June, 2021. I do not have a time on this date yet, but I will let you soon. We have created a meta page with basic information. Please take a look at the meta page and sign up your name under the appropriate section.

  Thank you for your time.--BAnand (WMF) 15:06, 2 June 2021 (UTC)

  ഘടകം:Settlement short description[തിരുത്തുക]

  ഘടകം:Settlement short description താളിൽ shortdesc സൃഷ്ടിക്കുന്നത് തടയാൻ പരിശ്രമിച്ചിരുന്നു. മാറ്റങ്ങൾക്കൊണ്ട് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഒരു കുറിപ്പിടാമെന്ന് കരുതി. --ജേക്കബ് (സംവാദം) 19:16, 9 ജൂൺ 2021 (UTC)Reply[മറുപടി]

  [Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

  Hello,

  As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

  An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

  For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

  Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply[മറുപടി]

  ചാണക്യൻ[തിരുത്തുക]

  ചാണക്യന്റെ ഇനിയും കൂടുതൽ അറിവുകൾ ചേർക്കാൻ ഇല്ലേ Syam ally (സംവാദം) 15:22, 27 ജൂലൈ 2021 (UTC)Reply[മറുപടി]

  തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

  സുഹൃത്തെ Razimantv,

  വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

  ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

  സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

  നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

  ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]

  How we will see unregistered users[തിരുത്തുക]

  Hi!

  You get this message because you are an admin on a Wikimedia wiki.

  When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

  Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

  If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

  We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

  Thank you. /Johan (WMF)

  18:18, 4 ജനുവരി 2022 (UTC)

  ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

  പ്രിയ @Razimantv:, തിരഞ്ഞെടുത്ത ചിത്രങ്ങൾ കുറച്ചുകാലമായി മുടങ്ങിക്കിടക്കുകയാണല്ലോ? തിരക്കിനിടയിൽ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുമെന്നറിയാം. Shagil Kannur, അനൌദ്യോഗികചച്ചയിൽ, സഹായിക്കാമെന്നേറ്റിട്ടുണ്ട്. ഇത് ചെയ്യുന്നതിനുള്ള ടൂളുകൾ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 09:06, 9 ഫെബ്രുവരി 2022 (UTC)Reply[മറുപടി]

  ടൂൾ ഒന്നും ഇല്ലല്ലോ വിജയാ. ഒക്കെ മാന്വൽ ആയി ചെയ്യാറാണ് -- റസിമാൻ ടി വി 09:12, 9 ഫെബ്രുവരി 2022 (UTC)Reply[മറുപടി]
  ശരി Smiley.svg --Vijayan Rajapuram {വിജയൻ രാജപുരം} 05:15, 10 ഫെബ്രുവരി 2022 (UTC)Reply[മറുപടി]

  തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

  കൂടുതൽ വോട്ടുകൾ ഉണ്ടായിട്ടും താളുകളിലൊന്നും ഉപയോഗിക്കുന്നില്ല എന്നതിനാൽ കല്ലുരുട്ടിക്കാട എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടില്ല.

  ഒരു ചിത്രം തെരഞ്ഞെടുക്കപ്പെടാൻ താളുകളിൽ ഉപയോഗിച്ചിരിക്കണമോ എന്നതിനെക്കുറിച്ച് ഒരു ചർച്ച നടക്കുന്നുണ്ട്. (തിരഞ്ഞെടുത്ത ചിത്രവുമായി ബന്ധപ്പെട്ട പ്രസക്തമായ മറ്റു വിഷയങ്ങളും) വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) ഈ ചർച്ചയിൽ താങ്കളുടെ കൂടി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് ഒരു തീരുമാനത്തിലെത്തണമെന്ന് അഭ്യർത്ഥിക്കുന്നു. (ചർച്ച നീണ്ടുപോയ്ക്കൊണ്ടേയിരിക്കുകയാണ് !) -Adarshjchandran (സംവാദം) 16:45, 4 മാർച്ച് 2022 (UTC)Reply[മറുപടി]

  ആശംസകൾ[തിരുത്തുക]

  Wikipedia Interface administrator.svg ആശംസകൾ
  പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ഹൃദയംഗമമായ ആശംസകൾ. --KG (കിരൺ) 15:35, 13 ജൂൺ 2022 (UTC)Reply[മറുപടി]

  --ആശംസകൾ - Malikaveedu (സംവാദം) 05:39, 14 ജൂൺ 2022 (UTC) --ആശംസകൾ - Meenakshi nandhini (സംവാദം) 11:38, 14 ജൂൺ 2022 (UTC) --ആശംസകൾ - Adithyak1997 (സംവാദം) 16:23, 15 ജൂൺ 2022 (UTC)Reply[മറുപടി]

  നന്ദി കിരൺ -- റസിമാൻ ടി വി 20:57, 13 ജൂൺ 2022 (UTC)Reply[മറുപടി]

  WikiConference India 2023: Program submissions and Scholarships form are now open[തിരുത്തുക]

  Dear Wikimedian,

  We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

  We also have exciting updates about the Program and Scholarships.

  The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

  For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

  ‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

  Regards

  MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)Reply[മറുപടി]

  (on behalf of the WCI Organizing Committee)

  WikiConference India 2023: Help us organize![തിരുത്തുക]

  Dear Wikimedian,

  You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

  If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)Reply[മറുപടി]

  (on behalf of the WCI Organizing Committee)


  വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച[തിരുത്തുക]

  പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.

  ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്

  പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.

  • ആമുഖം

  https://meta.wikimedia.org/wiki/Movement_Charter/Content/Preamble

  • മൂല്യങ്ങളും തത്വങ്ങളും

  https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

  • ഉത്തരവാദിത്തങ്ങൾ

  https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~ Akbarali (talk) 10:20, 2 December 2022 (UTC) അക്ബറലി{Akbarali} (സംവാദം) 10:42, 2 ഡിസംബർ 2022 (UTC)Reply[മറുപടി]

  WikiConference India 2023: Open Community Call and Extension of program and scholarship submissions deadline[തിരുത്തുക]

  Dear Wikimedian,

  Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

  COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

  Please add the following to your respective calendars and we look forward to seeing you on the call

  Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)Reply[മറുപടി]

  On Behalf of, WCI 2023 Core organizing team.