ഉപയോക്താവിന്റെ സംവാദം:Razimantv/വെടി തീർന്നവ 2

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  വിക്കിപീഡിയ മേഖല[തിരുത്തുക]

  എഴുതാനാളില്ലാത്ത കുറവേയുള്ളൂ റസിമാനേ.. പ്രവീൺ മാത്രമേ സാധാരണ ആ താളുകളിൽ കൈവക്കാറുള്ളൂ.. ധൈര്യമായി മുന്നോട്ടുപോകൂ.. --Vssun 18:12, 1 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]


  ജ്യോതിശാസ്ത്രം[തിരുത്തുക]

  ധാരാളമുണ്ട്. — ഈ തിരുത്തൽ നടത്തിയത് Riyaz Ahamed (സംവാദംസംഭാവനകൾ)

  അവിടെ എന്തെല്ലാമുണ്ടെന്ന് നോക്കി വരുന്നതേയുള്ളൂ.. riyazahamed 17:53, 2 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  അംഗമാവുന്നതെങ്ങനെയാണ് ? riyazahamed 18:10, 2 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  കണ്ടില്ലായിരുന്നു. എന്തായാലും ഈ മാസത്തെ തിരഞ്ഞെടുത്തലേഖനം ആവില്ലല്ലോ. അനുകൂലിക്കുകയാണെങ്കിൽ എന്തായാലും അത് ഒക്ടോബർ മാസത്തിലെ തിരഞ്ഞെടുത്ത ലേഖനമാവും, നിലവിൽ മറ്റൊരു ലേഖനവും അതിനെ വെല്ലാൻ സാധ്യതയില്ല എന്നതുതന്നെ കാരണം (വേറൊരൊണ്ണം ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട് അല്പം സംശോധനം ബാക്കിയുണ്ട്, അതിനെ പിന്നീട് പരിഗണിക്കാം ;-) ). എനിക്കു തോന്നുന്നത് ചന്ദ്രനെ നവംബർ മാസത്തിലെ ലേഖനമാക്കുന്നതായിരിക്കും ഉചിതമെന്നാണ്. തുടർച്ചയായ മാസങ്ങളിൽ കവാടത്തിലും പ്രധാനതാളിലും തിരഞ്ഞെടുത്ത ലേഖനമാക്കുന്നതൊഴിവാക്കുന്നത് നന്നായിരിക്കും. റസിമാന്റെ അഭിപ്രായം പറയൂ ഒക്ടോബർ വേണോ നവംബർ വേണോ? നവംബർ വേണമെങ്കിൽ അവിടെ അതിനനുസരിച്ച് കുറിപ്പിട്ട് ഒക്ടോബർ മാസത്തെ ലേഖനമാക്കുന്നത് ഒഴിവാക്കേണം അല്ലെങ്കിൽ ഒക്ടോബർ മാസത്തേക്ക് അതിനെ തിരഞ്ഞെടുത്തുകളയും :( --ജുനൈദ് (സം‌വാദം) 08:06, 3 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  എന്നാൽ അവിടെ പോയി വോട്ട് ചെയ്താട്ടെ --ജുനൈദ് (സം‌വാദം) 08:18, 3 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ചില്ലുമാൻ[തിരുത്തുക]

  മാഷേ.. മാഷ് തിരുത്തുന്നതിൽ എല്ലാത്തിലും ഒരു ചില്ലുപ്രശനം കാണുന്നുണ്ടല്ലോ. ചില്ലുകളെല്ലാം പെട്ടിക്കള്ളിയായി കാണുന്നു. ഇനി ഇത് എന്റെ ഫോണ്ടിന്റെ പ്രശ്നമാണോ എന്നറിയില്ല. പക്ഷേ! ബാക്കിയുള്ളവർ തിരുത്തുന്നതെല്ലാം എനിക്ക് ശരിക്ക് കാണാനും കഴിയുന്നുമുണ്ട്. ഒന്ന് ശ്രദ്ധിക്കാമോ.? ആശംസകളോടെ --Subeesh Talk‍ 09:47, 3 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  തി.ചി.[തിരുത്തുക]

  ഒരു പ്രത്യേക വർഗ്ഗത്തിലുള്ള താളുകളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ബോട്ട് ഉപയോഗിച്ച് എളുപ്പത്തിൽ സാധിക്കും. എങ്കിലും ആ തിരഞ്ഞെടുത്ത തിയതി ഒരു പ്രശ്നക്കാരനാണ്. ഞാൻ സാദിക്കിനോട് സൂചിപ്പിക്കാം. സാദിക്കിന് ചിലപ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമായിരിക്കും. --Vssun 03:13, 4 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  {{തിരഞ്ഞെടുത്ത ചിത്രം/ദിവസം}} എന്ന ഫലകത്തിലെ വിവരങ്ങൾ {{തിരഞ്ഞെടുത്ത ചിത്രം}}-ലേക്ക് ലയിപ്പിച്ച് ഒറ്റഫലകമാക്കുന്നതല്ലേ നല്ലത്? സുനിൽ പറഞ്ഞപോലെ തിയ്യതി ഒരു പ്രശ്നം തന്നെയാ --സാദിക്ക്‌ ഖാലിദ്‌ 07:51, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  improvement award[തിരുത്തുക]

  ഇത് കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്! ഇത്തവണ നമുക്ക് ഫസ്റ്റടിക്കണം :)--അഭി 09:32, 4 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  സാങ്കേതികപദങ്ങൾ[തിരുത്തുക]

  വളരെ നന്ദി. വിദ്യാഭ്യാസ വകുപ്പിന്റെ പേജിൽ നിന്നും പുസ്തകങ്ങൾ കിട്ടി.

  sorry, forgot to add my name in the previous comment Curious10 06:45, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  വിദ്യാഭ്യാസ വകുപ്പിനെ അത്ര വിശ്വസിക്കേണ്ട. തുടക്കം തന്നെ തെറ്റിച്ചില്ലേ ഫിസിക്സിന് ഊർജതന്ത്രം എന്ന് നൽകിയിരിക്കുന്നത് നോക്കൂ. Energy Science ന്റെ മലയാളമായേ ഊർജതന്ത്രം വരൂ.
  മറ്റൊരു കാര്യം കുറേ നാളായി പറയണമെന്ന് വിചാരിച്ചിക്കുന്നു. ഇടക്കിടെ വിക്ഷണറിയിൽ ചെന്ന് സാങ്കേതിക പദങ്ങളുടെ തർജ്ജമകൾ അവിടെ ചേർക്കുവാൻ സഹായിക്കണേ. ഇതുവരെ വിക്ഷണറിയിൽ പ്രവർത്തിച്ചില്ലെങ്കിൽ ആദ്യം കുറച്ച് കൺഫ്യൂഷനു സാധ്യതയുണ്ട്, പിന്നെ ശരിയായിക്കോളും --ജുനൈദ് (സം‌വാദം) 07:08, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  നക്ഷത്രം വരാത്തത്[തിരുത്തുക]

  {{Link_FA}} എന്ന ഫലകം ഉപയോഗിച്ച് MediaWiki:Monobook.css വഴി (/*Link FA എന്ന ഫലകം പ്രവർത്തിയ്ക്കാൻ ഈ ക്ലാസ്‌ വേണം*/ എന്ന ഭാഗം കാണുക) http://upload.wikimedia.org/wikipedia/en/1/18/Monobook-bullet.png എന്നതിനു പകരം http://upload.wikimedia.org/wikipedia/en/d/d4/Monobook-bullet-star.png വരുത്തുകയാണ് ചെയ്യുന്നത് എന്നാൽ ബീറ്റയിൽ സൈഡ്ബാറിൽ നിന്നും ബുള്ളറ്റുകൾ നീക്കം ചെയ്തതായാണ് കാണുന്നത് (സ്പേസ് ലാഭിക്കുവാനാണെന്ന് തോന്നുന്നു). --സാദിക്ക്‌ ഖാലിദ്‌ 08:37, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  എപ്പോൾ? ബീറ്റയിൽ തന്നെയായിരുന്നോ (vector.css)--ജുനൈദ് (സം‌വാദം) 09:42, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  vector.css ൽ തന്നെയായിരുന്നോ? --ജുനൈദ് (സം‌വാദം) 09:55, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഇപ്പോഴും കാണുന്നുണ്ടൊ, സ്ക്രീൻ ഷോട്ട്? --ജുനൈദ് (സം‌വാദം) 10:02, 5 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  വർഗ്ഗം റീഡയറക്റ്റ്[തിരുത്തുക]

  വർഗ്ഗത്തിന് റീഡയറക്റ്റ് നൽകിയിട്ട് കാര്യമൊന്നുമില്ല. അങ്ങനെ ചെയ്താലും റീഡയറക്റ്റ് ചെയ്യപ്പെടുന്ന വർഗ്ഗത്തിലെ താളുകൾ ലക്ഷ്യവർഗ്ഗത്തിൽ കാണിക്കുകയില്ല. മെർജ് ചെയ്ത് ഒരു വർഗ്ഗത്തെ ഒഴിവാക്കുക എന്നതാണ് നിലവിൽ പിന്തുടരുന്ന രീതി. {{മായ്ക്കുക}} ചേർക്കാവുന്നതാണ്. --Vssun 04:48, 6 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഗുണമേന്മ[തിരുത്തുക]

  മാനത്തുകണ്ടു അല്ലേ? :) ജ്യോതിശാസ്ത്രം ലേഖനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പദ്ധതിയിലാ. റിക്കാഴ്സീവായി ഒരുപാട് ഫലകങ്ങളുണ്ട്. --ജുനൈദ് (സം‌വാദം) 08:55, 6 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  Assessment നു ചേരുന്ന നല്ലവാക്കു വല്ലതും അറിയാമോ? --ജുനൈദ് (സം‌വാദം) 09:04, 6 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഫലകം അടിച്ചുമാറ്റി ഉപയോഗിക്കാമെന്ന് വിചാരിച്ചത് നടക്കുമെന്ന് തോന്നുന്നില്ല. ഫലകം:WPBannerMeta ഇംഗ്ലീഷ് വിക്കിയിലെ w:Template:WPAstronomy ഫലകത്തിന്റെ കോലത്തിലാവുന്നില്ല. അവർ എവിടെയോ സ്റ്റൈൽ ചേർത്തെന്നാ തോന്നുന്നത്. സ്വന്തമായി ഉണ്ടാക്കേണ്ടി വരും :( --ജുനൈദ് (സം‌വാദം) 10:09, 6 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഫലകത്തിൽ ഒരു ടേബിൾ മാത്രം മതി, എന്നാലെ സന്ദേശങ്ങൾ ഒരെ നിരയിൽ വരൂ --ജുനൈദ് (സം‌വാദം) 09:20, 7 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഇംഗ്ലീഷ് പേരിൽ ലേഖനം[തിരുത്തുക]

  റസിമാനേ, പുതിയ താളുകൾ നോക്കി പ്രവർത്തിക്കുന്ന അന്തർവിക്കി ബോട്ടുകൾ റീഡയറക്ടുകൾ പിന്തുടരില്ല. അതുകൊണ്ട് ഇംഗ്ലീഷ് പേരിൽ ലേഖനം തുടങ്ങിയിട്ട് പിന്നീട് അത് മലയാളത്തിലേക്ക് തലക്കെട്ടു മാറ്റിയാൽ അന്തർവിക്കി കണ്ണികൾ ചേർക്കപ്പെട്ടില്ല എന്നു വരും. --ജേക്കബ് 03:32, 8 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  Assessment[തിരുത്തുക]

  തൽക്കാലം ജ്യോതിശാസ്ത്ര ലേഖനങ്ങൾക്കാണെങ്കിലും ഒരു അസെസ്മെന്റ് താൾ നിർമ്മിക്കുന്നുണ്ട് ഇതിനെഅടിസ്ഥാനമാക്കിയാണ്, അതനുസരിച്ച് ഒരോ ലേഖനങ്ങളേയും റേറ്റ് ചെയ്യാം. --ജുനൈദ് (സം‌വാദം) 03:44, 8 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  തുടങ്ങൂ :) WPGeneral??? --ജുനൈദ് (സം‌വാദം) 04:09, 8 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]


  pOv[തിരുത്തുക]

  താങ്കൾ എന്ത് കാരണത്താലാൺ ജുമുഅ(നമസ്ക്കാരം) എന്ന ലേഖനത്തിൻ പി ഒ വി ഫലകം ഇട്ടത്, ലേഖനത്തിന്റെ ഏത് ഭാഗമാൺ സന്തുലിതമല്ലാത്തത്. താങ്കൾ സം വാദതാളിൽ കാരണം കാണിക്കണം അല്ലാത്ത പക്ഷം പി ഓ വി ഒഴിവാക്കുന്നതായിരിക്കും 188.49.10.122 10:33, 8 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഞാൻ സംവാദ താൾ നോക്കിയിരുന്നില്ല ക്ഷമിക്കണം. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു 188.49.10.122 10:36, 8 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  {{WPAstronomy}} ഫലകത്തിൽ {{WPBannerMeta}} ഫലകം ഉപയോഗിക്കുകയാണ്. റസിമാൻ പ്രശ്നമുണ്ടാക്കില്ലല്ലോ? :) --ജുനൈദ് (സം‌വാദം) 08:13, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

  ഓർമ്മിപ്പിച്ചതിന് നന്ദി. ഇനി മുതൽ ശ്രദ്ധിക്കാം.. --Subeesh Talk‍ 14:36, 9 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ജുമുഅ (നമസ്ക്കാരം)[തിരുത്തുക]

  ജുമുഅ (നമസ്ക്കാരം) എന്ന ലേഖനത്തെ സമവായത്തിലെത്തിക്കാനുള്ള താങ്കളുടെ ശ്രമം തുടർന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു, അഭിനന്ദങ്ങൾ--Asees 05:47, 10 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  നന്ദി[തിരുത്തുക]

  വൈകിട്ട് കുറച്ചു സമയം മാത്രമേ ഇപ്പോൾ വരാൻ പറ്റുന്നുള്ളൂ.. സന്ദേശമിട്ടതിന് നന്ദി.. സ്നേഹത്തോടെ --Vssun 17:12, 11 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  നന്ദി[തിരുത്തുക]

  പല ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി --Mra 13:49, 12 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]


  ജോയു്നർ ക്യാരക്റ്റർ[തിരുത്തുക]

  'ജോയു്നർ ക്യാരക്റ്റർ' എന്താണെന്ന് മനസ്സിലായില്ല. വിൻഡോസിൽ മോസില്ല ഫയർഫോക്സ് ആണ്‌ ഉപയോഗിക്കാറ്. വാക്കുകളുടെ അവസാനം ചില്ലക്ഷരം വരുമ്പോൾ മാത്രമാണോ ജോയു്നർ ക്യാരക്റ്ററിന്റെ പ്രശ്നം വരുന്നത്. ലേഖനങ്ങളിലും വർഗ്ഗം ചേർക്കുന്നതിലും ഇക്കാര്യത്തിൽ എന്താണ്‌ ശ്രദ്ധിക്കാനുള്ളത്. വ്യക്തമാക്കിത്തരാമോ ?--Asees 17:28, 13 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഗലീലി[തിരുത്തുക]

  ജുനൈദിന്റെ അഭിപ്രായം എതിരായി കണക്കാക്കി (അത് സം‌വാദമായാണ് നൽകിയിരുന്നതെങ്കിലും) . നിർദ്ദേശിക്കുന്നയാളുടെ അഭിപ്രായം വോട്ടായി (ഇതുവരേയും) കണക്കാക്കിയിട്ടില്ല. --Vssun 15:54, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  സല[തിരുത്തുക]

  ഇത് ശ്രദ്ധിക്കാമോ? റോൾബാക്ക് ചെയ്യണം എന്നു കരുതിയതാണ്. വേണ്ടതു ചെയ്യുമല്ലോ.. --Vssun 05:56, 17 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ശ്രമിക്കാം --എഴുത്തുകാരി സം‌വദിക്കൂ‍ 13:38, 22 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ജ്യോതിശാസ്ത്രകവാടത്തിലേക്ക് ഞാനും കൂടാം. ‌‌ജീവശാസ്ത്രം കവാടത്തിനെക്കുറിച്ച് എന്തുപറയുന്നു ? പുതുക്കിയാലോ പദ്ധതിയായി തുടങ്ങിയാലോ ? --എഴുത്തുകാരി സം‌വദിക്കൂ‍ 14:33, 22 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  എന്തേ തിരക്കായോ? ഞാനും ഈയിടെ തിരക്കിലാ വിക്കിപ്രവർത്തനം കുറക്കേണ്ടിവരുമെന്ന് തോന്നുന്നു :( --ജുനൈദ് (സം‌വാദം) 03:26, 23 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  പ്രമാണം-കിരീടം[തിരുത്തുക]

  ന്യായോപയോഗ പരിധിയിൽ മോഹൻലാൽ എന്ന താൾ വരില്ലേ? ഇല്ലെങ്കിൽ ധൈര്യസമേതം നീക്കം ചെയ്തോളൂ. :)--Subeesh Talk‍ 06:19, 23 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഇതനുസരിച്ച് കിരീടം സിനിമയുടെ താളിലോ മറ്റേതെങ്കിലും പേജിൽ കിരീടം സിനിമയെക്കുറിച്ചുള്ള ഭാഗമുണ്ടെങ്കിലോ (മോഹൻലാൽ താളിൽ കിരീടം സിനിമയെക്കുറിച്ചുള്ള ഒരു ഉപവിഭാഗം) മാത്രമേ ഉപയോഗിക്കാനാകൂ
  ഇതു തന്നെയാണ് ഞാനും ഉദ്ധേശിച്ചത്. മോഹൻലാൽ എന്ന താളിൽ, ഉപവിഭാഗം ഇല്ലെങ്കിലും കിരീടം എന്ന ചിത്രത്തെ പരാമർ‍ശിക്കുന്ന കുറച്ച് വരികൾ ഉണ്ട്. അതിനെ identify ചെയ്യാൻ വേണ്ടിയാണ് പ്രസ്തുത ചിത്രം ഉപയോഗിച്ചത്. എന്തായാലും മാഷ് പറഞ്ഞതു പോലെ സുനിജിയോട് ഒന്ന് ചോദിച്ചേക്കാം.--Subeesh Talk‍ 06:51, 23 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ക്ഷമിക്കണം. Please Login എങ്ങനെ വന്നെന്ന് മനസ്സിലായില്ല. ടച്‌പാഡ് പറ്റിച്ചതായിരിക്കാം. ശ്രദ്ധിച്ചില്ല.:)--തച്ചന്റെ മകൻ 04:52, 28 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  സാങ്കേതികപദാവലി[തിരുത്തുക]

  വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:43, 28 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  സ്വാഗതം[തിരുത്തുക]

  താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. അംഗത്വത്താളിൽ മുൻകൈ എടുക്കാവുന്ന കാര്യങ്ങൾ സൂചിപ്പിക്കുമല്ലോ. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

  പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 17:11, 28 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഒറ്റവരി[തിരുത്തുക]

  ഈ ഫലകമിട്ടിരിക്കുന്ന ഒട്ടുമിക്ക ലേഖനങ്ങളും ആവശ്യമുള്ളത് തന്നെയാണ്. ഒരു ശ്രമം നടത്താം. എങ്ങും എത്തിയില്ല, വിവരങ്ങൾ കിട്ടുന്നില്ല എന്നാൽ ഡിലീറ്റുക തന്നെ. ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നു. --Rameshng:::Buzz me :) 04:24, 29 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  നീക്കം ചെയ്യാനിട്ടാൽ അവിടെ സമയ പരിധിയുണ്ട്. അപ്പോൾ ചിലപ്പോൾ നീക്കം ചെയ്യപ്പെട്ടേക്കം. എന്റെ അഭിപ്രായത്തിൽ രക്ഷാസംഘം തന്നെ മുൻ‌കൈ എടുത്ത് ഇതെല്ലം അല്പം വികസിപ്പിക്കുക തന്നെ.വെറുതെ അംഗമായിരിക്കാതെ, രക്ഷിക്കേണ്ട ഒരു ലേഖനത്തിലെങ്കിലും ഓരോ അംഗങ്ങൾ കൈവച്ചാൽ തന്നെ കുറെ രക്ഷപ്പെടും. --Rameshng:::Buzz me :) 13:56, 30 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  'കയോസിലെ' ചിത്രം[തിരുത്തുക]

  റസിമാൻ , കയോസിലെ ക്രമരാഹിത്യവും മർഫീസ് നിയമവും തമ്മിൽ യോജിപ്പിക്കുന്ന ലളിതമായ ഒരു ഉദാഹരണമാണ് ആ ചിത്രം എന്നതിനാലാണ് അതുപയോഗിച്ചത്. മാത്രമല്ല, പുതിയ വായനക്കാർക്ക് എളുപ്പത്തിൽ ക്രമരാഹിത്യത്തിന്റെ സ്വഭാവം അത് വെളിപ്പെടുത്തുന്നുമുണ്ട്. ക്രമത്തേക്കാൾ ക്രമരാഹിത്യമാണ് പ്രപഞ്ചത്തിൽകൂടുതൽ എന്നതാണ് മർഫീസ് നിയമത്തിന്റെ കാതൽ. രേഖീയതയേക്കാൾ അരേഖീയതയാണ് കൂടുതൽ എന്നും ഓർക്കുമല്ലോ. ആ ചിത്രം ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ആ ചിത്രം ഉപയോഗിക്കുന്നത് അനൗചിത്യമല്ല എന്നറിയിക്കാനാണ് ഈ കുറിപ്പ്. riyazahamed 05:52, 30 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  കയോസിന്റെ 'ബാധയേറ്റതാണ്' ആ ലോഗോ. പക്ഷേ കോപ്പിറൈറ്റ് പ്രശ്നം വരുമെങ്കിൽ വേണ്ട! riyazahamed 17:11, 30 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  തി.ലേ.[തിരുത്തുക]

  കഴിഞ്ഞ പതിനഞ്ചിന്, ലേഖനം കിട്ടാത്തതു കൊണ്ട് ഒന്നാം തിയതി പുതുക്കാമെന്നാണ് കരുതിയത്. നാമനിർദ്ദേശത്തിനെ വോട്ടായി പരിഗണിക്കണം എന്ന് പഞ്ചായത്തിലോ, തിരഞ്ഞെടുപ്പിന്റെ സം‌വാദത്തിലോ ഒന്ന് ഉന്നയിക്കാൻ താല്പര്യപ്പെടുന്നു. അവിടെ ചർച്ച ചെയ്ത് നമുക്ക് തീരുമാനമെടുക്കാം. സ്നേഹത്തോടെ --Vssun 14:30, 30 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  User:Razimantv/Physics[തിരുത്തുക]

  Thermodynamics ഉം Electricity ഉം Matter ഉം എല്ലാം വിട്ടിട്ട് പതിറ്റാണ്ടുകളായി റസിമാനേ. താല്പര്യമുള്ള കാര്യങ്ങളിൽ നിന്ന് അവയെല്ലാം black out ആയി... ചില കാര്യങ്ങളിൽ ശ്രമിക്കാം. സസ്നേഹം, riyazahamed 17:09, 30 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  സർവ്വവിജ്ഞാനകോശം[തിരുത്തുക]

  സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് Free Documentation License ആണു്. ഇതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഞാനും സിദ്ധാർത്ഥനും സർവ്വവിജ്ഞാനകോശ അധികൃതരുമായി ചർച്ച ചെയ്തതാണു്. കുറച്ച് പഴയ കഥയാണു്. 1-1.5 വർഷമായിക്കാണും. ആ സമയത്താണു് കേരളസർക്കാർ സർവ്വവിജ്ഞാനാകോശത്തിലെ ഉള്ളടക്കം മൊത്തം മലയാളം വിക്കിപീഡിയക്ക് സം‌ഭാവന ചെയ്യുന്നു എന്ന പ്രസ്ഥാവന ഇറക്കിയത്. അതിനെക്കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലൊക്കെ വന്നിരുന്നു.

  സം‌വാദവും കാണുക.

  പിന്നെ ഫലകം ഉപയോഗിക്കുന്നതിനെ പറ്റി. ഞാൻ അങ്ങനെ ഒരെണ്ണം ഉപയോഗിച്ചപ്പോൽ ചിലരൊക്കെ അത് ആവശ്യമില്ല എന്ന് പറഞ്ഞു. അങ്ങനെ അത് ഒഴിവാക്കി. പക്ഷെ അതിന്റെ നയം എന്താണെന്ന് നോക്കി വെണ്ട്ത് പൊലെ ചെയ്യണം പിന്നെ കണ്ടെന്റ് സ്റ്റാറ്റിക്ക് അല്ലാത്തതിനാൽ ഫലകം ഇടുന്നതിലൊന്നും കാര്യമില്ല. വിക്കി വൽക്കരണം പൂർത്തിയായി ലെഖനം അടുക്കി പെറുക്കുമ്പോൾ ലേഖനത്തിന്റെ ഘടനുയും ഭാഷയും ഒക്കെ മാറി പോകാം. ഈ കാരണം പലരും സൂചിപ്പിച്ചതു് കൊണ്ടാണു് ഫലകം ഉപയോഗിക്കുന്നത് നിർത്തി വെച്ചത്.

  നമ്മുടെ വിക്കിയിൽ ഇല്ലാത്തതും/നമ്മുടെ വിക്കിയിൽ സ്റ്റബ് ആയികിടക്കുന്നതുമായ എതെങ്കിലും ലെഖനങ്ങൾ സർവ്വവിജ്ഞാനകോശത്തിൽ കണ്ടാൽ അത് മലയാലം വിക്കിപീഡിയയിലേക്ക് മാറ്റാൻ മടിക്കണ്ട. അങ്ങനെ കോപ്പി ചെയ്യുന്ന കണ്ടെന്റ് അടിസ്ഥാനമായെടുത്ത് ലെഖനങ്ങൽ വികസിപ്പിക്കാം. അങ്ങനെ ചെയ്തില്ല എങ്കിൽ നിലവിൽ സൗജയമായി ലഭ്യമായ ഒരു കാര്യത്തിനു് വേണ്ടി നമ്മൾ പിന്നെയും വിയർപ്പൊഴുക്കുകയാകും.

  ഫലകത്തിന്റെ കാര്യത്തിൽ നയങ്ങൾ ഒന്ന് കൂടി നോക്കി വേണ്ടത് ചെയ്യുക. --Shiju Alex|ഷിജു അലക്സ് 04:26, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഇത് പക്ഷെ തർജ്ജുമ അല്ല എന്നതാണു് ആദ്യത്തെ പ്രശ്നം. അതിനാൽ റസിമാൻ സൂചിപ്പിച്ച ഫലകം ഉപയോഗിക്കാൻ പറ്റില്ല. പിന്നെ ഏത് ഉപയോഗിക്കാൻ പറ്റും എന്ന് കണ്ടെത്താമോ? ഞാൻ ഇതിനായി ഒരു ഫലകം ഉപയോഗിക്കുകയും വർഗ്ഗം ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നാണു് ഓർമ്മ. പക്ഷെ ഇപ്പോൾ തപ്പിയിട്ട് കാണുന്നില്ല. വർഗ്ഗം ഡിലീറ്റിയത് ഓർക്കുന്നു. --Shiju Alex|ഷിജു അലക്സ് 04:43, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഈ പരിപാടിക്ക് ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്ന ഒരു ഫലകത്തിന്റെ കരട് ഉണ്ടാക്കാം.തുടർന്ന് ചർച്ചകൾക്കും ആവശ്യത്തിനു് തിരുത്തലുകൾക്കും ശേഷം ആ ഫലകം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാം.

  അവിടുള്ള ലേഖനങ്ങളെല്ലാം ഇപ്പോൾ ഇങ്ങോട്ട് മാറ്റുന്നതിനു് ഞാൻ ശ്രമിക്കുന്നില. തൽക്കാലം 1000 ആത്യാവശ്യലെഖനങ്ങളിലെ ചുവന്ന കണ്ണികൾ മാത്രം നീലയാക്കാനാണു് ഇപ്പോൾ ശ്രമിക്കുന്നത്. മാറ്റുമ്പോൾ ആ വിഷയവുമായി ബന്ധപ്പെട്ട എതെലും ലെഖനം കണ്ടാൽ അതും മാറ്റുന്നു. സർവ്വവിജ്ഞാനകോശത്തിൽ വിക്കിപീഡിയയിലെക്ക് മറ്റുന്നത് ഒരു പദ്ധതി പോലെ ക്രമമായും ശ്രദ്ധയോടും ചെയ്യേണ്ടതാണു്. അതിനാൽ ഒരു മാസ്സ് ട്രാൻസ്ഫറിനു് ഞാനില്ല.

  ഫലകം നാളെ വൈകിട്ടൊടെ ശരിയാക്കാം --Shiju Alex|ഷിജു അലക്സ് 06:33, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഇംഗ്ലീഷ് വിക്കിയിൽ ഇതിനൊരു ഹിഡൻ കാറ്റഗറിയാണു് ഉപയോഗിച്ചിരിക്കുന്നതു്. കാണുക. http://en.wikipedia.org/wiki/Category:Wikipedia_articles_incorporating_text_from_the_1911_Encyclop%C3%A6dia_Britannica. ഫലകം ഞാൻ തപ്പിയിട്ട് കണ്ടില്ല. സർവ്വവുജ്ഞാനകോശം അവലംബിച്ചു തുടങ്ങുന്ന ലെഖനങ്ങൾക്കായി ഒരു ഫലകം തന്നെ ഉപയോഗിക്കുന്നതിനു് ഞാൻ എതിരല്ല. --Shiju Alex|ഷിജു അലക്സ് 16:58, 2 ഒക്ടോബർ 2009 (UTC)Reply[മറുപടി]


  http://en.wikipedia.org/wiki/Wikipedia:Template_messages/Sources_of_articles എന്ന താളിലെ വിവിധ ഫലകങ്ങൾ നോക്കി സർവ്വവിജ്ഞാനകോശത്തിനായി ഒരു ഫലകത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ടു്. ഉപയോക്താവ്:Shijualex/sar കാണുക. ഒരു പ്രത്യേകകാര്യം ഉള്ളത്, ഈ ഫലകം ലെഖനം താളിൽ തന്നെയാനു് ഉപയേഗിക്കേണ്ടത് എന്നതാണു്. മുകളിൽ സൂചിപ്പിച്ച ഇംഗ്ലീഷ് വിക്കി ലിങ്കിൽ ഉള്ള Wikis, Public domain എന്നീ ഉപവിഭാഗങ്ങൾ കാണുക.

  അതിൽ വേണ്ട മാറ്റങ്ങൾ ചെയ്യുക. ഒപ്പം കറസ്പോണ്ടിങ്ങായ സർവ്വവിജ്ഞാനകോശ ലേഖനത്തിലേക്കുള്ള പോകാനുള്ള ഒരു പരാമീറ്റർ കൂടെ അതിൽ ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു അതാണു് xyz കൊണ്ടു് ഞാൻ സൂചിപ്പിച്ചിരിക്കുന്നതു്. ഉദാ: {{sar|അണക്കെട്ട്}} എന്ന ഫലകം നമ്മുടെ ഒരു താളിൽ ഇട്ടാൽ ഈ ഫലകത്തിന്റെ ഉള്ളടക്കം നമ്മുടെ താളിൽ വരുന്നതിനൊപ്പം xyz -ൽ ഞെക്കിയാൽ അതു് സർവ്വവിജ്ഞാനകോശത്തിലെ അണക്കെട്ട് എന്ന ലെഖനത്തിലേക്ക് പോകണം. --Shiju Alex|ഷിജു അലക്സ് 08:14, 5 ഒക്ടോബർ 2009 (UTC)Reply[മറുപടി]


  ഞാൻ ശ്രദ്ധിച്ച ഒരു കാര്യം പ്ബ്ലിക്ക് ഡൊമൈനിൽ ഉള്ളതിനു് മാത്രമേ സം‌വാദം താളിൽ ചേർക്കുന്നുള്ളൂ എന്നാണു്. ബാക്കി GFDL ഉം മറ്റും ലെഖനത്തിൽ തന്നെയാണു് ചേർക്കുന്നത് എന്നാണു്. http://en.wikipedia.org/wiki/OpenHistory എന്ന താളിന്റെ ഏറ്റവും അവസാനത്തെ വരി കാണുക. അതെ പോലെ http://en.wikipedia.org/wiki/Telephone_newspaper എന്നതിന്റെ References കാണുക. ഇക്കാര്യത്തിൽ ഒരു തീരുമാനം ആയതിനു് ശെഷം ഇതു് ഫലകം ആക്കാം. --Shiju Alex|ഷിജു അലക്സ് 09:00, 5 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അവലംബത്തിന്റെ ആദ്യ വരിയായി ചേർക്കുക ആകും നല്ലതു്. പഞ്ചായത്തിലിട്ട് നയരൂപീകരണം നടത്തിയ ശേഷം അതു് തീരുമാനിക്കാം. വേരെ എന്തെലും വ്യത്യാസം/അഭിപ്രായം ഉണ്ടോ. --Shiju Alex|ഷിജു അലക്സ് 09:12, 5 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  പദ്ധതി[തിരുത്തുക]

  ജ്യോതിശാസ്തപദാവലിയുടെ ചുമതല ജ്യോതിശാസ്ത്രം പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുകയാണെങ്കിൽ നല്ലതായിരുന്നു. താങ്കൾ ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ വിഭാഗങ്ങലുടെ ചുമതല ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കുന്നു.

  പിന്നെ, ഇങ്ങനെ ഒരു വർഗ്ഗത്തിന്റെ ആവശ്യമെന്താണ്‌? സാങ്കേതികപദങ്ങളാണല്ലോ പൊതുവേ പദസൂചികളുടെ ലക്ഷ്യം.--തച്ചന്റെ മകൻ 05:09, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  വിക്കി കോഡിംങ്[തിരുത്തുക]

  റസിമാനെ,

  നമ്മുടെ ചില ഫലകങ്ങൾ ഉപയോഗിക്കുമ്പോൾ <includeonly> ഉപയോഗിച്ച് പ്രസ്തുത ഫലകം ഉപയോഗിക്കുന്ന ലെഖനങ്ങളെ ചില പ്രത്യെക വർഗ്ഗങ്ങളിൽ പെടുത്താറുണ്ടല്ലോ. ഉദാഹരണത്തിനു് വരരുചി എന്ന ലെഖനത്തിൽ കാണുന്ന വർഗ്ഗം:പറയിപെറ്റ പന്തിരുകുലം എന്ന വർഗ്ഗം {{പറയിപെറ്റ പന്തിരുകുലം‍}} എന്ന ഫലകത്തിൽ <includeonly> ഉപയോഗിച്ച് ഉണ്ടാക്കിയതാണു്.

  ഇനി കാര്യത്തിലേക്ക് കടക്കാം. ഇതേ പോലെ <includeonly> ഉപയോഗിച്ച് വർഗ്ഗം ഉണ്ടാക്കുന്ന സംഗതി നമ്മൾ പലയിടത്തും പ്രയോഗിക്കുന്നുണ്ടു്. ലെഖനരക്ഷാസംഘത്തിലും ഉപയോഗിക്കുന്നുണ്ടു്. വർഗ്ഗം: രക്ഷിക്കപ്പെട്ട ലേഖനങ്ങൾ എന്ന ലെഖനങ്ങൽ അങ്ങനെയാനു് ഉണ്ടാക്കുന്നത്. രക്ഷിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗം നോക്കിയാൽ അതിൽ പ്രദർശിപ്പിച്ചിരിക്കുന്ന താളുകളൊക്കെ സം‌വാദം താളുകൾ ആണെന്ന് കാണാം. അതിനു് കാരണം, ആ ഫലകം സം‌വാദം താളിൽ ഉപയോഗിച്ചതുകൊണ്ടാണെന്ന് എനിക്കറിയാം.

  എന്റെ ആവശ്യം ഇതാണു്. ഇത്തരത്തിലുള്ള ചില പ്രത്യേക ഫലകങ്ങൾ ലെഖനം താളിലോ/ലെഖനത്തിന്റെ സം‌വാദം താളീലോ ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വർ‌ഗ്ഗത്തിൽ, ലെഖനത്തിന്റെ പേരു് പ്രദർശിപ്പിക്കാൻ എന്തെങ്കിലും പരിപാടി വിക്കികോഡുകളീൽ ഉണ്ടോ എന്ന് കണ്ടെത്താമോ. അതായത് സംവാദം:കുറുക്കൻ എന്ന സം‌വാദം താളീൽ ആണു് പ്രസ്തുത ഫലകം ഉപയോഗിച്ചിരിക്കുന്നത് എങ്കിലും രക്ഷിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ കുറുക്കൻ എന്ന കണ്ണി വേണം വരാൻ.

  ഈ സം‌വിധാനം സർ‌വ്വവിജ്ഞാനകോശത്തിനു് വേണ്ടി ഉണ്ടാക്കാൻ പോകുന്ന ഫലകത്തിലും, ലെഖനരക്ഷാസംഘത്തിന്റെ ഫലകത്തിലും, സമാനമായ മറ്റ് ചില ഫലകങ്ങളിലും, ഉൾപ്പെടുത്താനാണു് ഞാൻ ശ്രമിക്കുന്നത്. പക്ഷെ എനിക്ക് സങ്കീർണ്ണമായ വിക്കികോഡുകളുടെ ഉള്ളിലെക്കിറങ്ങാനുള്ള അറിവോ ക്ഷമയോ ഇല്ല. അതിനാൽ നാളുകളായി ഇത് മരവിപ്പിച്ചിരിക്കുകയായിരുന്നു. റസിമാനു സഹായിക്കാൻ ആവുമോ?

  [[{{SUBJECTPAGENAME}}|{{PAGENAME}}]] എന്ന വിക്കികോഡ് ഇതുമായി ബന്ധപ്പെട്ട എന്തോ സംഗതിയാണെന്ന് തോന്നുന്നു. പക്ഷെ ഉറപ്പില്ല. സഹായിക്കുമല്ലോ. --Shiju Alex|ഷിജു അലക്സ് 08:28, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഇംഗ്ലീഷ് വിക്കി നോക്കി നിരാശനാകേണ്ടന്നേ. നമ്മൾ അവരെക്കാൾ മുന്നിലാണെന്ന് വച്ചോ :) അവരിങ്ങനെയൊന്നും ചിന്തിച്ചു കാണില്ല :) :) :) --Shiju Alex|ഷിജു അലക്സ് 08:39, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]
  ഈ സംഭവം ലേഖനരക്ഷാസംഘം പരിപാടി തുടങ്ങിയപ്പോൾ എനിക്കുണ്ടായതാണ്. ഇതിന്റെ പരീക്ഷണം വേണമെങ്കിൽ {{രക്ഷിച്ചു}} എന്ന ഫലകത്തിൽ നടത്താം. ഇതിൽ <includeonly> ഉപയോഗിച്ച് ചേർത്തിരിക്കുന്ന വർഗ്ഗമാണ് വർഗ്ഗം: രക്ഷിക്കപ്പെട്ട ലേഖനങ്ങൾ.--Rameshng:::Buzz me :) 08:53, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  പദ്ധതിയെക്കുറിച്ചുതന്നെ[തിരുത്തുക]

  റസിമാൻ, പദസൂചികൾ മുഖ്യനെയിംസ്പേസിൽ തന്നെയാകുന്നതാണ്‌ ഉചിതം. അത് വിക്കിനയത്തിനെതിരൊന്നുമല്ല. പദസൂചികളെയും പദ്ധതിതാളുകളെയും കൂടി ഏകീകരിക്കേണ്ട സ്ഥിതിവന്നിരിക്കുന്നു. ഒരു പൊതുനയം വേണം. ദർശനം, തത്ത്വജ്ഞാനം, തത്ത്വചിന്ത ഇവ്വിധം കൂടുതൽ പദങ്ങളെ തേടിപ്പിടിക്കുകയല്ല ആവശ്യം. അവ എത്രയും പെട്ടെന്ന് സമവായത്തിലെത്തേണ്ടതുണ്ട്. 'പദസൂചി' തന്നെ ഉപയോഗിക്കുന്നതല്ലേ നന്ന്. പദാവലി (terminology) പദങ്ങളുടെ സാകല്യവും പദസൂചി അവയുടെ പട്ടികയുമാണ്‌. എല്ലാം സാങ്കേതികപദങ്ങളെന്ന് വിളിക്കാനാവില്ല. ശരീരശാസ്ത്രമാണ്‌ വിഷയമെങ്കിൽ ഹൃദയം, കർൾ തുടങ്ങിയ പദങ്ങളൊക്കെ വരും ഇവ സാങ്കേതികമെന്നു പറയാനാവില്ല. അങ്ങനെയൊരു വർഗ്ഗത്തിന്റെ ആവശ്യമില്ല. പിന്നെ, വർഗ്ഗവൃക്ഷം വല്ലാതെ പന്തലിക്കുന്നത് ഉചിതമാവില്ല.

  വിഭാഗങ്ങളുടെ വർഗ്ഗീകരണത്തിൽ കൂടുതൽ ശാസ്ത്രീയമാക്കിയത് ഉചിതം തന്നെ. ഇവയിൽ ഭാഷാശാസ്ത്രം, സംസ്കാരപഠനം, സാമ്പത്തികശാസ്ത്രം ഇവ സാമൂഹികശാസ്ത്രങ്ങളിൽ ഉൾപ്പെടണം. sociology-ക്ക് സമൂഹവിജ്ഞാനം എന്നാണ്‌ പദം.--തച്ചന്റെ മകൻ 12:00, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഊഷ്മാവും താപനിലയും പ്രശ്നമല്ല. എന്നാൽ തത്ത്വചിന്ത, ദർശനം തുടങ്ങി നാനാവിധങ്ങൾ ഒഴിവാക്കിയേ പറ്റൂ. സമവായങ്ങൾ ഏകീകരിക്കേണ്ട താൾ എന്നതിലേക്ക് കേന്ദ്രീകരിക്കുന്നതല്ലേ ഉചിതം? ഈ താളിന്റെ സജീവതയ്ക്ക് എന്തെങ്കിലും ചെയ്യണം. പിന്നെ, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം മുതലായവയിൽ ഒറ്റ പദകോശം മാത്രം മതിയാകുമെന്നുതോന്നുന്നുണ്ടോ? തൽക്കാലം ജ്യോതിശാസ്ത്രത്തിൽ കിടക്കട്ടെ. പദസൂചി വികസിക്കുമ്പോൾ താങ്കൾ മാറ്റാൻ ശ്രദ്ധിക്കണം.

  പദസൂചിയുടെ നിർമ്മാണം ഇവ്വിധമായിരിക്കണം:

  • ശാസ്ത്രപദസൂചി - ശാസ്ത്രശാഖകളുടെയും(സാമൂഹികശാസ്ത്രങ്ങളും പെടും) ശാസ്ത്രത്തിന്റെ പൊതുസംജ്ഞകളുടെയും സൂചി
   • ഭൗതികശാസ്ത്രപദസൂചി - ഭൗതികശാസ്ത്രശാഖകളുടെയും പൊതുസം...
    • ഊർജ്ജതന്ത്രപദസൂചി(Terminological Index of Dynamics) - ഊർജ്ജതന്ത്രത്തെ മാത്രം സംബന്ധിക്കുന്ന പദങ്ങൾ.
    • ബലതന്ത്രപദസൂചി (,, Mechanics) .........

  ഒരേ പദം ഒന്നിലധികം സൂചികകളിൽ പ്രസക്തമാണെങ്കിൽ ചെർക്കേണ്ടതുണ്ട്. ഭൗതികശാസ്ത്രം എന്ന പദം ശാസ്ത്രപദസൂചിയിലും ഭൗതികശാസ്ത്രപദസൂചിയിലും വരും.

  പിന്നെ, വിക്കിയിലും അഡ്മിനിസ്ട്രേഷനിലും എനിക്ക് അല്പം പോലും പരിചയമില്ല. ഇതൊക്കെ നോക്കിനടത്താൻ എന്നെക്കൊണ്ട് പറ്റുമോ ആവോ! പദ്ധതിയുടെ പൊതുചുമതലയ്ക്ക് പരിചയമുള്ള ഒരാൾ കൂടി വേണമെന്നുണ്ട്.--തച്ചന്റെ മകൻ 12:44, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ക്ഷമിക്കണം. തെറ്റിപ്പോയതാണ്. ശാസ്ത്രവുമായി കൂറേക്കാലമായി അയിത്തം. ഊർജ്ജതന്ത്രം എന്താ energetics ആണോ? പദചർച്ചകളെല്ലാം ഒരിടത്ത് കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. എന്തുപറയുന്നു? ഇപ്പൊത്തന്നെ ഭൗതികശാസ്ത്രം, ഭൗ.പദസൂചി എന്നിവയിലും, ദർശനം, ദ.പദാവലി(<) എന്നിവയിലും ചർച്ച ചിതറിയിരിക്കുന്നു.--തച്ചന്റെ മകൻ 13:02, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  എസ്.ഡി. നോമിനേഷൻ[തിരുത്തുക]

  കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2009 ഒക്ട്രോബർ കാണുക. സസ്നേഹം --Vssun 15:31, 1 ഒക്ടോബർ 2009 (UTC)Reply[മറുപടി]

   checkY ചെയ്തു --Vssun 13:07, 2 ഒക്ടോബർ 2009 (UTC)Reply[മറുപടി]
  

  ജ്യോ.പ.സൂ.[തിരുത്തുക]

  അങ്ങനെനെങ്കിൽ‍ ഇതെന്തോന്നാ ഭൗ.പ സൂ.യുമായി ലയിപ്പിക്കാം. riyazahamed 05:39, 2 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  എല്ലാം കിടക്കട്ടെ, പക്ഷെ അവയെ ഒരുമിച്ച് പ്രധാന ഫലകത്തിൽ ചേർക്കാം, ഇപ്പോൾ നോക്കൂ ഭൗതികശാസ്ത്ര സൂചിയുടെ ഫലകം സ്വതന്ത്രമായി ഉപയോഗിക്കാം അതേ സമയം പ്രധാന ഫലകത്തിൽ ചേർക്കുകയും ചെയ്തിരിക്കുന്നു, --ജുനൈദ് (സം‌വാദം) 04:51, 3 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ചലനനിയമങ്ങൾ[തിരുത്തുക]

  ഈ എഡിറ്റ് വിലയിരുത്തുക. സസ്നേഹം --Vssun 08:33, 3 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  സുനിൽ നൽകിയ താരകവും അതിൽ റസിമാന്റെ ഒപ്പും ഇപ്പോൾ മാത്രമേ ശ്രദ്ധയിൽപ്പെട്ടുള്ളൂ, നന്ദി. നിലവിൽ നിശ്ക്രിയഘട്ടത്തിലാ :( --ജുനൈദ് (സം‌വാദം) 09:29, 7 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  സംവാദം:ഗതികോർജ്ജം ശ്രദ്ധിക്കുക. --Vssun 07:39, 8 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  കാര്യനിവ്വാഹക സ്ഥാനത്തേക്ക് താങ്കൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു, ദയവായി ഇവിടെ സമ്മതം അറിയിക്കുക --ജുനൈദ് (സം‌വാദം) 09:22, 10 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ചില ഐ.പി. എഡിറ്റുകൾ കാണുമ്പോൾ കൂടുതൽ കാര്യനിർവാഹകരുടെ ആവശ്യകത ബോധ്യപ്പെടുന്നു. ധൈര്യമായി സമ്മതം അറിയിക്കുക.. --Vssun 10:41, 10 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  വേഗം[തിരുത്തുക]

  ഫിസീസു മാഷേ, വേഗം എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. ഒന്ന് നോക്കണേ. ഇൻസ്റ്റന്റേനിയസിനു മലയാളമൊന്നും കിട്ടീല്ല. തൽക്ഷണം എന്നൊക്കെ തട്ടിവിട്ടിട്ടുണ്ട്.--അഭി 10:54, 11 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  പകർപ്പവകാശ നിയമം[തിരുത്തുക]

  CC-BY-SA ഇങ്ങനെയാണ്‌ കാണുന്നത് You are free:

  • to Share — to copy, distribute and transmit the work
  • to Remix — to adapt the work

  Under the following conditions:

  • Attribution — You must attribute the work in the manner specified by the author or licensor (but not in any way that suggests that they endorse you or your use of the work).
  • Share Alike — If you alter, transform, or build upon this work, you may distribute the resulting work only under the same, similar or a compatible license.


  തുമ്പ (ചെടി), മലയാള വ്യാകരണവുമായി ബന്ധപ്പെട്ടവ, കേരളത്തിലെ തനതു കലകൾ എന്നിങ്ങനെ ചുരുക്കം ലേഖനങ്ങൾ ഒഴികെയുള്ള മിക്കവാറും എല്ലാ ലേഖനങ്ങളും ആംഗലേയവിക്കി അല്ലെങ്കിൽ സർവ്വവിജ്ഞാനകോശം എന്നിവയിൽ നിന്നും പരിഭാഷ/കോപ്പി ചെയ്തതല്ലേ? Translated ഫലകം വിക്കിപീഡിയ CC-BY-SA-യിലേക്ക് മാറുന്നതിനു മുൻപേ എഴുതിയ ലേഖനങ്ങൾക്കും ആവശ്യമാണോ? ഇത്രയും മാറ്റം ചെയ്യാൻ ഒരു വലിയ പദ്ധതി തന്നെ വേണ്ടിവരും :-) --ഷാജി 15:25, 13 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അഴകിയ രാവണൻ[തിരുത്തുക]

  ചലച്ചിത്രത്തിന്റെ പേര് ആയതിനാൽ വലയത്തിനകത്ത് നല്കുന്നതാണ് നല്ലതെന്ന് തോന്നി. അഴകിയ രാവണൻ എന്ന ശൈലിയെക്കുറിച്ചുള്ള ലേഖനമാണെന്ന് തെറ്റിദ്ധരിക്കേണ്ടല്ലോ. തൽക്കാലം ശൈലിയെക്കുറിച്ച് ലേഖനം വരുന്നതുവരെ റീ കിടക്കട്ടെ. --സിദ്ധാർത്ഥൻ 16:40, 13 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  പദ്ധതി[തിരുത്തുക]

  താങ്കൾ പറഞ്ഞ കാര്യങ്ങൾ തന്നെ. അനല്പം തിരക്കിലാണ്‌. വിക്കിയിൽ ശ്രദ്ധിക്കാൻ പറ്റുന്നേയില്ല. മറ്റു സം‌രംഭങ്ങളിൽ എനിക്കു തീരേ പങ്കില്ല. അഭിപ്രായങ്ങളോട് യോജിക്കുന്നു. സാങ്കേതികപദങ്ങൾക്ക് സ്കൂൾ പാഠപുസ്തകങ്ങൾ‍[1] [2] അവലംബിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭൗതികശാസ്ത്രം, വാണിജ്യം തുടങ്ങിയവയുടെ പദകോശങ്ങളും ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവ സംബന്ധിച്ച ചില പാഠപുസ്തകങ്ങളും എന്റെ കയ്യിലുണ്ട്. റസിമാന്റെ കയ്യിൽ ഏതൊക്കെയുണ്ട്? ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദങ്ങൾക്ക് എന്തെങ്കിലും നയമുണ്ടോ? രചയിതാവിന്റെ ഇഷ്ടാനുസരണമാണ്‌ പദനിർമ്മാണം. ഓരോന്നിലും ഓരോന്ന്. ആഹ്രാസീപ്രത്യായനം പോലുള്ള സംസ്കൃതജടിലവും അരോചകവുമായ പദങ്ങൾ ഒഴിവാക്കണം. സർവവിജ്ഞാനകോശത്തിലെ വിചിത്രമായ പദങ്ങൾ പലതും വിക്കിപീഡിയയിലേക്ക് വരുന്നുണ്ട്. കൂടുതൽ പകർത്തിത്തുടങ്ങിയാൽ ഇനിയും പലതും കാണേണ്ടിവരും. സംസ്കൃതത്തെക്കൂട്ടാതെതന്നെ തമിഴർ നിരവധി സാങ്കേതികപദങ്ങൾ ഉപയോഗിച്ചുകാണുമ്പോൾ അസൂയയും അദ്ഭുതവും തോന്നുന്നു.

  വിവർത്തകർ ഉചിതപദം കിട്ടാത്തതുകൊണ്ട് പദങ്ങൾ നിർമ്മിക്കുകയോ മൂലപദംതന്നെ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. പ്രസ്തുതവിഷയത്തിൽ ജ്ഞാനമുള്ളവരല്ല ഇവർ പലരും. ഈ സ്ഥിതി പരിഹരിച്ചില്ലെങ്കിൽ നാം ചെയ്യുന്നതിന്റെ ഫലം കിട്ടില്ല. നമുക്ക് പരിശ്രമിച്ചാൽ ഒരു ഏകീകൃതപദാവലി മലയാളത്തിൽ രൂപീകരിക്കാൻ സാധിക്കും/ക്കണം. --തച്ചന്റെ മകൻ 07:31, 14 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉദ്ദേശിച്ചത്. അവർ സാങ്കേതികപദകോശങ്ങളും അവ ഉപയോഗിച്ചുള്ള പാഠപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സ്തുത്യർഹമായിരുന്നു. വിവർത്തനത്തിന്റെ പ്രായോഗികവശം ചർച്ച ചെയ്യുന്ന ‘വിവർത്തനം’, ‘വിവർത്തനവിചാരം‘(എൻ.ഇ. വിശ്വനാഥ‌യ്യർ) ‘വിവർത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക‘(ഡോ. വി.ആർ. പ്രബോധചന്ദ്രൻ) തുടങ്ങിയ ഗ്രന്ഥങ്ങളും. പക്ഷേ, പദകോശങ്ങളും ഗ്രന്ഥങ്ങളും നിർമ്മിച്ചവർ ഒരു ഏകീകൃതശൈലിയെയോ പദങ്ങളെയോ പിന്തുടർന്നില്ല. വിജ്ഞാനീയം എന്നും വിജ്ഞാനം എന്നും ഒക്കെ വന്നു. പല പദങ്ങളും അനുചിതങ്ങളും അരോചകങ്ങളും ആയിരുന്നു. അങ്ങനെ നിലവിലിരുന്ന പദവൈവിധ്യത്തോട് ഇൻസ്റ്റിറ്റ്യൂട്ട് കുറേ പദങ്ങൾകൂട്ടുകയും മറ്റു ഗ്രന്ഥകാരന്മാർ താൻപടിക്ക് പദനിർമാണമിടുക്ക് കാണിക്കുകയും ചെയ്തു എന്നായി ഫലം. സർ‌വവിജ്ഞാനകോശത്തിലെ ശാസ്ത്രസംബന്ധലേഖനങ്ങൾ സാധാരണക്കാർക്ക് (അസാധാരണക്കാർക്കും) ദുർഗ്രഹമാംവിധം സങ്കേതജടിലമാണ്. fold-നെ മടക്ക് എന്നതിനു പകരം വലനം എന്നും പൂങ്കുലയ്ക്ക് പുഷ്പമഞ്ജരി എന്നുമൊക്കെ എന്തിനാണ്? പെട്ടെന്നുകണ്ട ഒന്നുരണ്ട് ഉദാഹരണം: [3] [4] പദങ്ങളുടെ കാര്യത്തിൽ ഒരു സാങ്കേതികതയും വച്ചുപുലർത്തുന്നില്ലെന്നും പരിശോധിച്ചാൽ മനസ്സിലാകും. compound-ന് സംയുക്തമെന്നും യൗഗികമെന്നുമൊക്കെക്കാണുക
  വിവർത്തനം സംബന്ധിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റും വീക്ഷണങ്ങളുടെ പ്രസക്തഭാഗങ്ങളും ഭൗതികപദകോശവും ഞാൻ അയച്ചുതരാൻ ശ്രമിക്കാം. അത് താങ്കൾക്ക് ഉപകരിക്കുമെന്ന് കരുതുന്നു.
  ആഹ്രാസീപ്രത്യായം = w:diminishing returns
  'പ്രതിശ്രുത'കാര്യനിർവാഹകന്‌ എല്ലാവിധ ആശംസകളും.‍--തച്ചന്റെ മകൻ 15:08, 14 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ലൗ ജിഹാദ്[തിരുത്തുക]

  രണ്ടിനും തെളിവുകൾ വേണം. തീവ്രവാദമെന്നതിനു മാത്രമായി തെളിവ് ചോദിക്കണമെങ്കിൽ അതെന്താണെന്ന് ആദ്യം നിർവ്വചിക്കണം! --Anoopan| അനൂപൻ 14:00, 14 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  വോട്ട്[തിരുത്തുക]

  ഇർഷാദിന്റെ വോട്ട് വെട്ടിയിട്ടുണ്ട്. --Vssun 14:32, 14 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  വലയം[തിരുത്തുക]

  റസിമാൻ, പുസ്തകം മെയ്ൽ ചെയ്തിട്ടുണ്ട്. പിന്നെ, നക്ഷത്രരാശികളുടെ പേരുകൾക്ക് വലയത്തിൽ (നക്ഷത്രരാശി) എന്നുകൊടുക്കുന്നത് ആവശ്യമില്ലെങ്കിലും ഇങ്ങനെ നൽകുന്നത് വഴി വിഷയത്തെക്കുറിച്ച് ഒരു ധാരണ തലക്കെട്ടിൽനിന്നുതന്നെ കിട്ടുന്നതിനാൽ ഉപകാരപ്രദമായി തോന്നിയിട്ടുണ്ട്. w:Wikipedia:Naming conventions --തച്ചന്റെ മകൻ 18:43, 16 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  തമോദ്വാരം[തിരുത്തുക]

  അടുത്ത ഇര തമോദ്വാരമാണല്ലേ? ലേഖനത്തിൽ ഗുരുത്വകാചം എന്നൊക്കെ ഉപയോഗിച്ചല്ലോ? ലേഖനം ഇപ്പോഴും ഗ്രാവിറ്റേഷനൽ ലെൻസ് എന്നു തന്നെയാണ്‌ --ജുനൈദ് (സം‌വാദം) 08:26, 17 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  മലയാളം വേണമെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. അതിന്റെ സം‌വാദം താളിൽ ഏതാണ്ട് ചർച്ച പൂർത്തിയായതാണ്, ഗ്രാവിറ്റേഷനൽ ലെൻസിങ്ങിന്റെ മലയാളമായി ഗുരുത്വകാചീകരണം ഉപയോഗിക്കാണോ അതോ ഗുരുത്വകാചനം ഉപയോഗിക്കണോ എന്നകാര്യത്തിൽ മാത്രം തിരുമാനമെടുത്താൽ മതി. അതിനനുസരിച്ചു തലക്കെട്ടും ഉള്ളടക്കവും മാറ്റാവുന്നതാണ് --ജുനൈദ് (സം‌വാദം) 09:41, 17 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അഭിനന്ദനം[തിരുത്തുക]

  പുതിയ കാര്യനിർവാഹകൻ റസിമാന് അഭിനന്ദനം നേരുന്നു.--Vssun 15:52, 17 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  Bosje bloemen.png റസിമാന്‌ എന്റെ കൊച്ചുപൂച്ചേണ്ട് :) --തച്ചന്റെ മകൻ 17:11, 17 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  കാര്യനിർവ്വാഹക സംഘത്തിലേക്ക് സ്വാഗതം, പുതിയ കാര്യനിർവ്വാഹകൻ റസിമാന്‌ അഭിനന്ദനങ്ങൾ :) --ജുനൈദ് (സം‌വാദം) 03:31, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  കാര്യനിർവ്വാഹകരായ ഉപയോക്താക്കളുടെ സംഘം എന്നേ ഉദ്ദേശിച്ചുള്ളൂ --ജുനൈദ് (സം‌വാദം) 04:59, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അഭിനന്ദനങ്ങൾ--Rameshng:::Buzz me :) 05:58, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]
  റസിമാന്‌ അഭിനന്ദനങ്ങൾ. പഠിത്തം ഉഴപ്പല്ലേ !--വിചാരം 18:04, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]
  റസിമാന്‌ അഭിനന്ദനങ്ങൾ --ഷാജി 00:51, 19 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  തിരഞ്ഞെടുത്ത ദിവസം അല്പം തിരക്കിലായിരുന്നു. അതുകൊണ്ട് വിക്കി നോക്കാൻ സാധിച്ചില്ല. ലേറ്റായാലെന്താ ലേറ്റസ്റ്റായില്ലേ :) അഭിനന്ദനങ്ങൾ.--Subeesh Talk‍ 06:02, 19 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  താരാപഥം[തിരുത്തുക]

  ഞാനിടാൻ പോകുകയായിരുന്നു, മാനത്തങ്ങനെ കണ്ടുവോ?? --ജുനൈദ് (സം‌വാദം) 05:55, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  പന്മന[തിരുത്തുക]

  സംവാദം:പന്മന രാമചന്ദ്രൻ നായർ ഇതിലെ അപ്‌ഡേറ്റ് കണ്ടിരുന്നോ? പിന്നെ കാര്യനിർവാഹകർക്കുള്ള കൈപ്പുസ്തകത്തിന്റെ കാര്യം ഞാൻ ഇപ്പോൾ തൽക്കാലം ക്യൂവിൽ വക്കുകയാണ്. (ഇത്രയും നാളത്തെ എക്പീരിയൻസ് ഒക്കെ ധാരാളം എന്നു കരുതുന്നു.) --Vssun 10:51, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ജിഹാദ്[തിരുത്തുക]

  ഇത് നോക്കുക. ലൗ ജിഹാദ് ജിഹാദിന്റെ പുതിയ രൂപമാണെന്നാണ് ഇതിൽ കാണുന്നത്. ഇഗ്ലീഷ് വിക്കിയുടെ പരിഭാഷ മാത്രമാണോ മലയാളം പീഡിക. ലൗ ജിഹാദ് യഥാർത്ഥത്തിൽ അത്തരമൊരു സംഘടനയാണെങ്കിൽക്കൂടി അതിനെക്കുറിച്ച് ഈ താളിൽ കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നാണ് താങ്കൾ പറയുന്നത്. ജിഹാദിന്റെ പേരിൽ ധാരാളം സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതുകൂടി ലൗ ജിഹാദിനൊപ്പം ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. (വിമർശനങ്ങൾ എത്രനീണ്ടാലും കുഴപ്പമില്ല (ഉദാ: RSS)) അല്ലാതെ ലൗ ജിഹാദിനെ തൂത്തുവാരി എറിയുകല്ല ചെയ്യേണ്ടത്. താങ്കൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വക്താവായി എഴുതുന്നതിൽ അതീവ ദുഖമുണ്ട്. മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം. വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. ലൗ ജിഹാദ് ജിഹാദിൽ വീണ്ടും ചേർക്കുന്നുണ്ട്. --—ഈ തിരുത്തൽ നടത്തിയത് lee2008 07:59, 19 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഇത് നോക്കുക Modus operandi യിലൂടെ ലോകശ്രദ്ധ ആകർഷിച്ച സംഭവം ആണ് ഇത്. കേരളത്തിലെ ചില സംഘടനകളുടെ ജിഹാദി പ്രവർത്തനം ഇത്രക്ക് ശ്രദ്ധേയമായതിനാലാണ് ഇത് ജിഹാദിൽ ചേർത്തത്.--—ഈ തിരുത്തൽ നടത്തിയത് lee2008 09:18, 19 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ജിലേബി[തിരുത്തുക]

  അതെന്താ, അവിടെ ഈ പറഞ്ഞ സാധനങ്ങൾ ഒന്നും കിട്ടുന്നില്ലേ? വാങ്ങി കഴിക്കൂ, കൊതി തീരും വരെ. ഇന്ന ഒരു രണ്ട് ജിലേബി പിടിച്ചോ. --Rameshng:::Buzz me :) 08:36, 20 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  JalebiIndia.jpg

  ടോൾസ്തോയ്[തിരുത്തുക]

  ചില ഫോണ്ടുകളിൽ പഴയ സം‌യുക്തചില്ലിലുള്ള ൾ-നോടൊപ്പം സ്റ്റോയ് ചേർക്കുമ്പോൾ അതിലെ ഏകാരം ൾ-ന് ഇടതുവശത്തായി വരുന്നു.

  ടോൾസ്റ്റോയ് - ഇത് സം‌യുക്തൻ
  ടോൾസ്റ്റോയ് - ഇത് ആണവൻ

  രണ്ടും തമ്മിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ? --Vssun 15:04, 20 ഒക്ടോബർ 2009 (UTC) ചില ഫോണ്ടുകളിൽ മാത്രമേ പ്രശ്നമുള്ളൂ.--Vssun 06:36, 21 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അ‌അ്‌ലാ[തിരുത്തുക]

  എനിക്ക് ഇവിടെ ശരിക്ക് തന്നെ കാണുന്നുണ്ടല്ലോ. അഭിനന്ദനങ്ങൾ-എന്റെ വോട്ട് അസാധുവാണെങ്കിലും...........Irshadpp 17:35, 20 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  എന്റേത് വിൻഡോസ് വിസ്റ്റ, എക്സ്പ്ലോറർ 8, ഫോണ്ട് അറിയില്ല. ഇമെയിൽ തന്നാൽ സ്ക്രീൻ ഷോട്ട് അയച്ചുതരാം

  എനിക്ക് റസിമാ[ചതുരം]ടി വി എന്നാണ്‌ കാണുന്നത്.Irshadpp 18:20, 20 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ആണവ ചില്ല് എന്നാലെന്താണ്‌? Irshadpp 21:17, 21 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അല്ല, സത്യത്തിൽ ഇപ്പോൾ ഏത് വേർഷൻ യൂണികോഡ് ആണ്‌ വിക്കിയിൽ‍ ഉപയോഗിക്കുന്നത്? ഇവിടെ കാർത്തിക ഫോണ്ട് ആണ്‌ ഉപയോഗിക്കുന്നത്. അഞ്ജലി ഫോണ്ട് ഉപയോഗിച്ചാലും ശരിക്ക് തന്നെ ചില്ലുകൾ കാണുന്നുണ്ട്.Irshadpp 14:18, 22 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  വിത്തുപുര[തിരുത്തുക]

  മാർഗനിർദ്ദേശം അതിൽത്തന്നെ എഴുതിവച്ചിട്ടുണ്ട്.

  1. ഞാൻ മിക്കവാറും എല്ലാ ലേഖനങ്ങളേയും അതിൽ ചേർക്കാറുണ്ട്.
  2. ഒറ്റവരികളെ ഒഴിവാക്കുന്നു
  3. റോന്തുചുറ്റുന്നു.
  4. കാറ്റഗറി, ഇന്റർ‌വിക്കി ചേർക്കുന്നു
  5. ഒന്നോ രണ്ടോ വരി കോപ്പി ചെയ്ത് വിത്തുപുരയിൽ മുകളിലായി ചേർക്കുന്നു. ചിത്രമുണ്ടെങ്കിൽ അതും.
  6. വിത്തുപുരയിൽ നിന്നും അഞ്ചു ലേഖനങ്ങൾ വീതമുള്ള സെറ്റ് എടുത്ത് ഫോർമാറ്റ് ചെയ്ത് പുതിയ ലേഖനങ്ങൾ ഫലകത്തിൽ ചാർത്തുന്നു..

  ഇത്രേം തന്നെ.. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐ.ആർ.സി.യിൽ വരുകയാണെങ്കിൽ പറയാം.. ഒരു മെയിൽ അയക്കുകയാണെങ്കിൽ ജി.മെയിലിൽ ആഡ് ചെയ്യുകയുമാകാം. --Vssun 07:03, 21 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  [5] float --ജുനൈദ് (സം‌വാദം) 08:59, 22 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  യുക്രെയിൻ[തിരുത്തുക]

  യുക്രെയിൻ നന്നാകുന്നുണ്ട് എന്നതിൽ സന്തോഷിക്കുന്നു. ഞാൻ ഇത് സർ‌‌വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുന്നതാണെന്നറിയാമല്ലോ. എന്റേതായി ഒരല്പം മാത്രം. പിന്നെ ഞാൻ ഇന്ത്യയിൽ ഏതാണ്ട് എല്ലായ്ടത്തും പോയിട്ടുണ്ട്. വിദേശത്തു പോകാൻ ഭാഗ്യം ഉണ്ടായിട്ടില്ല. വയസും രോഗങ്ങളും ഇനി ഒന്നും അനുവദിക്കും എന്നു കരുതുന്നില്ല. നന്മനേരുന്നു. --babug** 16:43, 22 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  നല്ല മലയളം ബ്ലോഗ് കിട്ടാൻ എങ്ങനെ സെർച്ച് ചെയ്യണം? അതിനുള്ളാ നല്ല മാർഗമെന്താണ്. — ഈ തിരുത്തൽ നടത്തിയത് 212.118.120.169 (സംവാദംസംഭാവനകൾ)

  വിത്തുപുര[തിരുത്തുക]

  ദിവസം പത്തെണ്ണമാണ് പിന്തുടരുന്ന കണക്ക്.. ഈ നിലക്ക് പോയാലേ പു.ലേ.യുടെ ഒപ്പം ഓടിയെത്തുകയുള്ളൂ.. :) --Vssun 13:44, 24 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  കാലിക്കട്ട്[തിരുത്തുക]

  കാലിക്കട്ട് എന്നാണ്‌ ശരിയായ ഉച്ചാരണം. റ്റ ശബ്ദത്തിൽ ഉച്ചരിക്കാറില്ല.. --ജേക്കബ് 20:02, 26 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  കോഴിക്കോട്ടുകാര്സ്ഥലത്തിന്‌‍ കോഴിക്കോട് എന്നല്ലേ പറയുന്നത്? കാലിക്കട്ട് എന്ന് ഉച്ചരിക്കാറേയില്ലല്ലോ.. കോഴിക്കോടിന്റെ ആംഗലേയമെന്നു പറയപ്പെടുന്ന calicut എന്ന പദത്തിന്റെ മലയാള ഉച്ചാരണമാണല്ലോ തർക്കവിഷയം. അതിന്റെ ഉച്ചാരണം കാലിക്കട്ട് എന്നുതന്നെയാണ്‌ എന്നാണെന്റെ പക്ഷം. കാലിക്കട്ട് ആർ.ഇ.സി.യിൽ നാലുകൊല്ലം പഠിച്ച കാലം അങ്ങനെതന്നെയാണ്‌ സ്ഥാപനത്തിന്റെ പേര്‌ ഉച്ചരിച്ചുകേട്ടിട്ടുള്ളതും ഉച്ചരിച്ചിട്ടുള്ളതും. കാലിക്കട്ട് എന്നതാണ്‌ യഥാർത്ഥ തനി മലയാളം പദം (കാലിക്കൂത്ത് എന്ന പദത്തിൽനിന്ന് ഉദ്ഭവം) എന്ന് അവിടുത്തെ പ്രിൻസിപ്പാൾ അടക്കമുള്ള സംഘം ഗവേഷണം നടത്തി കണ്ടെത്തിയെന്നും ആയതിനാൽ എൻ.ഐ.ടി. യായി പേരു മാറ്റിയപ്പോൾ എൻ.ഐ.ടി. കോഴിക്കോട് എന്നതിനു പകരം എൻ.ഐ.ടി. കാലിക്കട്ട് എന്ന് സ്ഥാപനത്തെ നാമകരണം ചെയ്തുവെന്നും അറിയാൻ കഴിഞ്ഞത്. (അയൽവക്കത്തുള്ള ഐ.ഐ.എം. അറിയപ്പെടുന്നത് ഐ.ഐ.എം. കോഴിക്കോട് എന്നാണ്‌). കാലിക്കറ്റ് എന്ന് പലയിടത്തും എഴുതിക്കണ്ടിട്ടുണ്ട്. അത് ഇംഗ്ലീഷ് പദത്തിന്റെ ഉച്ചാരണം അറിയാത്തതിനാൽ t ശബ്ദം റ്റ് എന്ന് എഴുതിവന്നതിനാൽ ആവാം എന്നാണെന്റെ അഭിപ്രായം.
  തർക്കമുണ്ടെങ്കിൽ കൂടുതൽ പേരുടെ അഭിപ്രായങ്ങൾ ആരായാം... --ജേക്കബ് 04:12, 2 നവംബർ 2009 (UTC)Reply[മറുപടി]

  പകർപ്പവകാശം[തിരുത്തുക]

  മടിക്കൈ പഞ്ചായത്തു പുറത്തിറക്കിയ ഒരു സുവനീരിൽ‌ (ഒരു പുസ്തകം) ഉള്ളതാണ് ആ വിവരങ്ങൾ. പഞ്ചായത്തിന്റേ തന്നെ പേരിലുള്ളതാകയാൽ അതൊക്കെ ക്രോഡീകരിച്ചെടുത്താരെന്നും അതിൽ വ്യക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ പകർപ്പവകാശവിവരങ്ങൾ എങ്ങനെ ചേർക്കണമെന്ന് എനിക്കറിയില്ല. താങ്കൾ പറഞ്ഞ സൈറ്റ് പൂർണമായും ആ പുസ്തകത്തിന്റെ digitization ആണ്. വേണമെങ്കിൽ പഞ്ചായത്തിൽ നേരിട്ടുപോയി അതിനെ കുറിച്ചു സംസാരിക്കാൻ സാധിക്കുന്നതാണ്.

   Rajesh Odayanchal |രാജേഷ്‌ ഒടയഞ്ചാൽ‌‌ 02:46, 27 ഒക്ടോബർ 2009 (UTC)Reply[മറുപടി]
  
  തീർച്ചയായും പഞ്ചായത്തിൽ നിക്ഷിപ്തമാണെന്നു കൊടുക്കാവുന്നതാണ്. കാരണം [ഈ സൈറ്റിലുള്ള] വിവരങ്ങൾ ഒരു 'സുവനീർ‌' എന്ന പുസ്തകത്തിൽ അവർ തന്നെ കൊടുത്തിട്ടുള്ളതിനാലും ആ സൈറ്റ് ഡിസൈൻ ചെയ്തതും കേരളഗവൺമെന്റിന്റെ തന്നെ ഒരു വിഭാഗമാകയാലും [[6]] അനുയോജ്യമായൊരു പകർപ്പവകാശരീതി അവലം‌ബിക്കാവുന്നതാണ്. പിന്നെ മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ എന്നു പറഞ്ഞതിനൊക്കെ അവലംബം കൊടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല. എന്റെ പഞ്ചായത്തിനോടു അടുത്തായി സ്ഥിതിചെയ്യുന്നതും എനിക്കു നല്ല പരിചയമുള്ള സ്ഥലങ്ങളുമാകയാൽ പല കാര്യങ്ങളും ഞാൻ കണ്ടറിഞ്ഞവ കൂടിയാണ്. കോടോം ബേളൂർ‌, പനത്തടി എന്ന താളു നോക്കുക. പ്രത്യേകിച്ചൊന്നും അവലമാക്കാതെ എഴുതിയതാണവ, കള്ളാർ ഗ്രാമപഞ്ചായത്തിനെക്കുറിച്ചെഴുതി വരുന്നു. ഇവിടെയൊക്കെ ഞാൻ അവലംബമാക്കിയിരിക്കുന്നത് വ്യക്തമായി ഞാൻ കണ്ടറിഞ്ഞ വിവരങ്ങളെ മാത്രമാണ്. ഇതു വിക്കിയുടെ രീതിക്കു ചേരുന്നതാണോ?

  മറ്റൊരു കാര്യം കൂടി, ആരംഭശൂരത്വമെന്നപോലെ കുറേ ലേഖനങ്ങളെഴുതി എന്നേ ഉള്ളൂ, വിക്കിയിലുപയോഗിക്കുന്ന കോഡുകളെക്കുറിച്ചു പഠിച്ചു വരുന്നതേയുള്ളൂ. പകർപ്പവകാശത്തിന്റേയും റഫറൻസുകൊടുക്കുന്നതിന്റേയും കോഡുകളുടെ ഉപയോഗക്രമം അത്രയ്‌ക്കങ്ങു ദഹിച്ചിട്ടില്ല. :) --Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌ 02:54, 28 ഒക്ടോബർ 2009 (UTC)Reply[മറുപടി]


  ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നതു മുഴുവൻ അത്തരം scientific ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചല്ല, നാടും നാട്ടുകാരും ഭാഷയുമെക്കെയാണു ഞാൻ പരിഗണിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ തന്നെ പലതിനും തെളിവു നിരത്തുക അസാദ്യമായെന്നും വരാം. അതാണു പ്രശ്‌നമായി തോന്നുന്ന ഒരു കാര്യം. തെളിവുകൾ പലതും അപേക്ഷികങ്ങളാണെന്നും വരാം. ഉദാഹരണത്തിനു തച്ചോളി ഒതേനൻ മഡിയൻ കൂലോത്തു വന്നതായി പാട്ടുകളിൽ പറയുന്നു, അദ്ദേഹം താമസിച്ചുവെന്നു പറയുന്ന വീട്ടിലെ പിൻമുറക്കാർ ഇന്നുമുണ്ട്. പക്ഷേ അവിടെ താമസിച്ചതിന് എഴുതിവെച്ച തെളിവുകൾ ഒന്നുമില്ല. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാവും. വെറും മിത്തെന്നുമത്രം പറയുകയാണോ വഴി. അങ്ങനെ പറയുമ്പോൾ മറ്റു ചിലതിനൊക്കെ ആധികാരികത കുറയുകയും ഒരു കെട്ടുകഥ മത്രമായി മാറിപ്പോവുകയും ചെയ്യുന്നതായി തോന്നുന്നു.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌ 12:20, 28 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ശരി, ഇനി എഴുതുമ്പോളതു ശ്രദ്ധിച്ചുകൊള്ളാം. ഇപ്പോൾ ഉള്ളവയെ ഉടനേതന്നെ വേണ്ട രീതിയിൽ തിരുത്തി എഴുതാനും ശ്രമിക്കാം.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌ 12:35, 28 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  Climate change spam[തിരുത്തുക]

  Thanks for cleaning up 99.35.9.52's cross-wiki spam to the article about Ban Ki-moon. I've globally blocked the IP now to stop him. --Erwin 18:27, 27 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  സ്കൂൾവിക്കി[തിരുത്തുക]

  ഒന്നു ചെത്തിമിനുക്കിയിട്ടുണ്ട്. നോക്കുക --Vssun 09:22, 30 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  മാതൃഭൂമി വാർത്ത അപ്പാടെ കോപ്പിയായിരുന്നൊ? മുഴുവനും ഞാൻ വായിച്ചില്ല. കോപ്പിയാണെങ്കിൽ ഒന്ന് തിരുത്തിയെഴുതിയാൽ മതി. അല്ലെങ്കിൽ ഈച്ചക്കോപ്പി ഭാഗങ്ങൾ വെട്ടിയാലും മതി. --Vssun 09:32, 30 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അഭിനന്ദനങ്ങൾ![തിരുത്തുക]

  പരീക്ഷയയുടെ തിരക്കിൽ ആശംസിക്കാൻ പറ്റിയില്ല :( പുതുഅഡ്മിന് എല്ലാ ആശംസകളും! ചൂലുകൊണ്ടുള്ള കലാപരിപാടിളൊക്കെ കാര്യമായി നടക്കുന്നുണ്ടല്ലോ :) --അഭി 15:25, 30 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ക്രിസോസ്തം[തിരുത്തുക]

  റസിമാൻ, വേദപാരംഗതർ, ആദ്യകാലസഭാപിതാക്കന്മാർ എന്നീ വർഗ്ഗങ്ങളിലും കൂടി ക്രിസോസ്തമിനെ ചേർക്കുമോ? സ്നേഹത്തോടെ.Georgekutty 05:39, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ഈ രണ്ടു വർഗ്ഗങ്ങളും ഇപ്പോഴേ ഉള്ളതല്ലേ. ക്രിസോസ്തമിനെ അവയിൽ ഉൾപ്പെടുത്തുകയേ വേണ്ടൂ. ഉദാഹരണത്തിന് അംബ്രോസ് ഈ രണ്ടു വർഗ്ഗങ്ങളിലും പെടുന്നുണ്ട്. വേദപാരംഗതൻ "Doctor of the Church" ആണ്. ഈ വർഗ്ഗങ്ങളെ, വൈദികരുടെ ഉപവിഭാഗമാക്കണമെന്നില്ല. വേദപാരംഗതരും മറ്റും വൈദികരാകണമെന്ന് നിർബ്ബന്ധമില്ല. ആവിലായിലെ ത്രേസ്യാ, ലിസ്യൂവിലെ കൊച്ചുത്രേസ്യാ, സിയന്നായിലെ കത്രീന എന്നീ വേദപാരംഗതർ കന്യാസ്ത്രീകളാണ്. Georgekutty 06:01, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  വാണ്ടലിസം[തിരുത്തുക]

  15:28, 19 ഒക്ടോബർ 2009 Vicharam (സംവാദം | സംഭാവനകൾ) (83,762 ബൈറ്റുകൾ) (മാറ്റം തിരസ്ക്കരിക്കുക) ഇതാണ് സംവാദം താളിലെ അവസാനതിരുത്ത് .ഇത് നോക്കുക ഉപ്പേരിക്കുരുള എന്നയാൾ താൾ തിരുത്തിയത് എന്ത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. താങ്കൾക്കിഷ്ടപ്പെട്ട കാര്യത്തിൽ മാത്രം സമവായം മതിയോ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തൽ നടത്തുന്നതിന് ഒരു സമവായത്തിന്റെയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. താങ്കൾ ഇപ്പോൾ നടത്തിയത് വാണ്ടലിസം ആണ്. താങ്കൾളുടെ മാറ്റം നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.--—ഈ തിരുത്തൽ നടത്തിയത് lee2008 06:37, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  സമവായം എന്നുള്ളത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്. ചില അപ്രിയ സത്യങ്ങൾക്ക് എങ്ങനെയാണ് സമവായം ഉണ്ടാക്കുന്നത് (പ്രത്യേകിച്ച് തീവ്ര പക്ഷപാതം കാണിക്കുന്നവർ അപ്പുറത്ത് നിൽക്കുമ്പോൾ). താങ്കൾക്ക് ദഹിക്കാത്തതൊന്നും ഇവിടെ വേണ്ട എന്നതാണോ താങ്കളുടെയും നയം. ഞാൻ ഇതുവരെ RSS എന്ന താളിലെ വിമർശനങ്ങളിലൊന്നും തോണ്ടിയിട്ടില്ല. ഇനി ഞാനും വടിയും കുന്തവുമായി ഇറങ്ങണം എന്നു പറയുന്നതാണോ സമവായം. --—ഈ തിരുത്തൽ നടത്തിയത് lee2008 06:57, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  അപ്പോഴും താങ്കൾക്ക് ഉറപ്പൊന്നും ഇല്ല. The threshold for inclusion in Wikipedia is verifiability, not truth . ഒരു വെരിഫിയബിൾ ആയ വാർത്ത നൽകി തിരുത്തുന്നതിനും സമവായം വേണോ. എതിർക്കുന്നവർ തങ്ങൾക്ക് സുഖിച്ചില്ല എന്ന വാദത്തിനപ്പുറം എന്ത് തെളിവാണ് നൽകിയിരിക്കുന്നത്. logical ആയ എന്ത് കാരണമാണ് (കാക്ക പൊന്ന് പോലെയുള്ളതല്ല) ആണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാർത്തനൽകുന്ന രീതിയെകുറിച്ചൊ മറ്റോ ഉള്ള ചർച്ചകൾക്കുള്ള വേദി വിക്കിപീഡിയയല്ല. അത്തരം കാര്യങ്ങളെല്ലാം ഇതിന് പുറത്ത് നടക്കേണ്ട കാര്യങ്ങൾ ആണ് --—ഈ തിരുത്തൽ നടത്തിയത് lee2008 07:29, 31 ഒക്ടോബർ 2009 (UTC) ഞാൻ തെളിവിന്റെ കാര്യത്തിൽ ഞങ്ങളോടുള്ള ചോദ്യത്തിന് ഉത്തരമാണ് പറഞ്ഞത്. അത് തെളിവ് എന്നിക്ക് കാണിക്കാൻ കഴിയില്ല അത് കൊണ്ടാണ് ഞാൻ സം വാദതാളിൽ കൊടുത്തത് അല്ലെങ്കിൽ ലേഖനത്തിൽ തന്നെ കൊടുത്തേനെ അഡ്മിൻ മാർ വാൺടലിസം കളിച്ച് മറ്റുള്ളവർക്ക് മാത്യകയാകരുതെന്നെ എനിക്ക് പറയാനുള്ളൂ. ഇത് വിക്കി പീഡിയയുടെ ഏത് നിയമത്തിന് പരിധിയിൽ വരും. ആ നിയമം ഒന്ന് കാണിച്ച് തന്നാൽ വളരെ ഉപകാരമയിരുന്നു.ഇതിനെ ക്കാളും വലിയ സംഭവങ്ങൾ ഞാൻ കാണിച്ച് തരാം നീക്കം ചെയ്യാനുള്ളത്. R.S.S 07:39, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ലോജിക്കായിട്ട് ചിന്തിച്ചാൽ താങ്കൾക്ക് അത് മനസ്സിലാക്കാവുന്നതാണ്. പകരം വികാരങ്ങൾക്ക് സ്ഥാനം കൊടുത്താൽ ഒരു പക്ഷേ താങ്കൾക്കത് തിരിച്ചറിയാൻ കഴിയാതെ വന്നേക്കാം Samad 09:50, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  തിരിച്ചിടാൻ താങ്കൾ പറഞ്ഞ കാരണം അഭിപ്രായം രേഖപെടുത്താൻ സമയം കൊടുക്കണമെന്നാണ്. അഭിപ്രായം രേഖപ്പെടുത്താനുള്ള സമയ പരിധി എത്രയാണ്. അത് ലേഖനതാളിൽ നിലനിർത്തണം എന്ന് വാദിക്കുന്ന ഒരാളാണ് അത് തിരിച്ചിട്ടിരുന്നതെങ്കിൽ അയാൾ അതിൻ കാരണവും ബോധിപ്പിച്ചേനെ. ഇത് താങ്കൾ ഇത് പോലുള്ള തെമ്മാടിത്തത്തിന് വളം വെച്ചുകൊടുക്കുക്കയാണ് ചെയ്യുന്നത്. ശുദ്ധ്ൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പണ്ടെങ്ങാണ്ടോ ആരോ പറഞ്ഞിട്ടുണ്ട് Samad 10:02, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  പു.ലേ.[തിരുത്തുക]

  പുതിയ ലേഖനങ്ങൾ ഞാൻ വന്നു നോക്കുമ്പോഴേക്കും അപ്‌റ്റുഡേറ്റായിരിക്കുകയാണല്ലോ.. കൊള്ളാം.. ചൂലെടുക്കാൻ തുടങ്ങിയതിന്റെ തിക്തഫലങ്ങൾ മുകളിൽ കാണുന്നുണ്ട്.. പേടിക്കാതെ മുന്നേറുക. സസ്നേഹം --Vssun 11:19, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

  ചേർച്ചക്കുറവ്[തിരുത്തുക]

  1. http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B%E0%B4%A3%E0%B4%82&action=historysubmit&diff=505457&oldid=503464 Yes check.svg
  2. http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B5_%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82/Obtuse_triangle ☒N

  --Vssun 08:44, 1 നവംബർ 2009 (UTC)Reply[മറുപടി]

  കുഞമ്പു,രാജ[തിരുത്തുക]

  കീലേരി കുഞ്ഞമ്പു എന്നതാളിൽ അത്യാവശ്യ വിവരങ്ങൾ ഇല്ലേ. ജി.വി. രാജയെ കുറിച്ച് കൂടുതൽ കിട്ടുന്നില്ല . പുസ്തകങ്ങൾ വല്ലതും തപ്പേണ്ടി വരും. ശ്രമിക്കാം.--വിചാരം 17:10, 1 നവംബർ 2009 (UTC)Reply[മറുപടി]

  സുഹ്യത്തേ[തിരുത്തുക]

  മതാതീതമായ ഉപവാസം എന്ന താൾ തുടങ്ങീട്ടല്ലേ ഉള്ളൂ Sujanika എന്ന ഉപയോക്താവ് പെട്ടൊന്ന് മെര്ജ്ജ് ചെയ്യുന്നത് നല്ല പ്രവണതയല്ല Samad 17:27, 1 നവംബർ 2009 (UTC)Reply[മറുപടി]

  കവാടം ലിനക്സ്[തിരുത്തുക]

  Can you add a box for selected picture in linux portal? Lijo 04:41, 2 നവംബർ 2009 (UTC)Reply[മറുപടി]

  ചർച്ചകൾ ഒരുരക്കായി[തിരുത്തുക]

  ഇവിടെ ചർച്ചകൾ ഒരുരക്കായിട്ടുണ്ട്. ഇനി ലൗ ജിഹാദ് ജിഹാദിൽ നൽകാറായെന്ന് തോന്നുന്നു. താങ്കൾ ലൗ ജിഹാദ് നീക്കം ചെയ്തത് പുനസ്ഥാപിക്കണം.--—ഈ തിരുത്തൽ നടത്തിയത് lee2008 09:12, 3 നവംബർ 2009 (UTC)Reply[മറുപടി]

  തിരുത്ത്[തിരുത്തുക]

  ശ്രദ്ധിക്കുക] --Vssun 10:31, 8 നവംബർ 2009 (UTC)Reply[മറുപടി]

  ) --Vssun 15:22, 8 നവംബർ 2009 (UTC)Reply[മറുപടി]

  ചെന്തുരുണി വന്യജീവി സങ്കേതം[തിരുത്തുക]

  ഈ ലേഖനത്തിൽ നിന്നും തെന്മലയിലേക്ക് ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതല്ലേ??? ഇപ്പൊൾ തെന്മല ഡാമിലേക്കല്ലേ??--Jayeshj 14:58, 16 നവംബർ 2009 (UTC)Reply[മറുപടി]

  ഗാസ്നവിദ് സാമ്രാജ്യം[തിരുത്തുക]

  സംവാദം:ഘാസ്നവിദ് സാമ്രാജ്യം കാണുക --Vssun 14:07, 17 നവംബർ 2009 (UTC)Reply[മറുപടി]