ഉപയോക്താവിന്റെ സംവാദം:Razimantv/വെടി തീർന്നവ 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഗ് ഹമ്മദി[തിരുത്തുക]

റസിമാൻ, നാഗ് ഹമ്മദി ഗ്രന്ഥശേഖരത്തിന്റെ വർഗം ഒന്നുകൂടി നോക്കണം. ആദ്യകാലക്രിസ്തുമതത്തെക്കുറിച്ചുള്ള പഠനത്തിൽ ആ ഗ്രന്ഥങ്ങൾക്ക് പ്രാധാന്യമുള്ളതുകൊണ്ട്, ക്രിസ്തീയം എന്ന് വേണമെങ്കിൽ ആവാം. പക്ഷേ പ്രധാനമായും നാഗ് ഹമ്മദിയിലേത്, ഒരു Gnostic ഗ്രന്ഥശേഖരമാണ്. അതിനു പറ്റിയ ഒരു വർഗം ഉണ്ടാക്കുമോ? ജ്ഞാനവാദഗ്രന്ഥങ്ങൾ എന്നോ വെറുതെ ജ്ഞാനവാദം എന്നു മാത്രമോ ഒരു വർഗം ഉണ്ടാക്കി അതിൽ ഉൾപ്പെടുത്തിയാൽ മതി.Georgekutty 02:29, 28 നവംബർ 2009 (UTC)[മറുപടി]

റസിമാൻ, ഇപ്പോൾ കൊടുത്ത വർഗ്ഗം മതിയാവും. സ്നേഹത്തോടെ.Georgekutty 05:16, 28 നവംബർ 2009 (UTC)[മറുപടി]

താരകത്തിന് നന്ദി.... സ്നേഹപൂർവം ‌-- -AneeshJose 05:43, 28 നവംബർ 2009 (UTC)[മറുപടി]

ഒരു ചിത്രത്തിന്റെ പേരു മാറ്റാൻ വല്ല വഴിയും ഉണ്ടൊ ? പള്ളിക്കുന്ന് പള്ളി എന്ന ലേഖനത്തിൽ അപ്ലോഡ് ചെയ്ത പ്രമാണം:പള്ളിക്കുന്ന് പള്ളി പ്രദിക്ഷിണം.JPG എന്ന ചിത്രം യന്ത്രം അക്ഷര പിശകു തിരുത്തി പള്ളിക്കുന്ന് പള്ളി പ്രദക്ഷിണം.JPG എന്നാക്കി.... --AneeshJose 06:00, 28 നവംബർ 2009 (UTC)[മറുപടി]

അടുത്ത മാസത്തെ ലേഖനം[തിരുത്തുക]

ബുധനെയാക്കാം, സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയെല്ലാം മികച്ച ലേഖനങ്ങൾ വിക്കിപീഡിയയിൽ അത്യാവശ്യമാണ്‌. പക്ഷെ അത് അടുത്ത ഒരു ദിവസം കൊണ്ട് മികച്ച ലേഖനമായിമാറുമെന്ന് യാതൊരുറപ്പുമില്ല :( സമയം ലഭിച്ചാൽ, അല്ലെങ്കിൽ ............--ജുനൈദ് | Junaid (സം‌വാദം) 05:03, 29 നവംബർ 2009 (UTC)[മറുപടി]

താപഗതികനിയമങ്ങൾ[തിരുത്തുക]

സംവാദം:താപഗതിക തത്ത്വങ്ങൾ കാണുക --Vssun 05:54, 30 നവംബർ 2009 (UTC)[മറുപടി]

en:Albedo എന്നതിനു വല്ല മലയാളം പദവും ഉള്ളതായി അറിയാമോ? --ജുനൈദ് | Junaid (സം‌വാദം) 08:27, 30 നവംബർ 2009 (UTC)[മറുപടി]

സംവാദം:ബുധൻ (ഗ്രഹം) ശ്രദ്ധിക്കുക, ലേഖനത്തിനു ഞാൻ സി ക്ലാസ് നിലവാരമേ നൽകിയിരുന്നുള്ളൂ. തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിയിട്ട് കവാടത്തിൽ ഇട്ടാൽ മതിയായിരുന്നു, ഇനിയും ഒരു പാട് ചേർക്കാനുണ്ട്. കവാടം ചുവന്നിരിക്കേണ്ടെന്ന് വിചാരിച്ചാവും, അല്ലേ? --ജുനൈദ് | Junaid (സം‌വാദം) 07:49, 1 ഡിസംബർ 2009 (UTC)[മറുപടി]

ചർച്ചകൾ നടക്കുന്നതല്ലേയുള്ളൂ. അതു ശൈലീ പുസ്തകത്തിൽ ചേർക്കുന്നതു വരെ ഇപ്പോഴുള്ള രീതി തന്നെ തുടരണം --Anoopan| അനൂപൻ 10:38, 1 ഡിസംബർ 2009 (UTC)[മറുപടി]

ഇതു വരെ പിന്തുടർന്നു വന്നതിനെയാണു ശൈലി എന്നുദ്ദേശിച്ചത്. റസിമാൻ എന്ന വ്യക്തി കരുതുന്നതു മാത്രം എല്ലാവരും പിന്തുടരണമെന്നത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. സദയം ക്ഷമിക്കുക--Anoopan| അനൂപൻ 10:57, 1 ഡിസംബർ 2009 (UTC)[മറുപടി]

magnetosphere, മലയാളം ക്യാഹെ? കാന്തികഗോളം?? --ജുനൈദ് | Junaid (സം‌വാദം) 11:20, 1 ഡിസംബർ 2009 (UTC)[മറുപടി]

ഉപയോഗിച്ചിട്ടില്ല, മാഗ്നറ്റോസ്ഫിയർ എന്നുതന്നെ ഉപയോഗിച്ചു :( --ജുനൈദ് | Junaid (സം‌വാദം) 11:32, 1 ഡിസംബർ 2009 (UTC)[മറുപടി]

Field എന്നതിന്‌ തത്തുല്യമായി ക്ഷേത്രം ഉള്ളപ്പോൾ അതുതന്നെ സ്ഥിരമാക്കണം. കാന്തികമണ്ഡലം ഒഴിവാക്കണം. atmosphere = വായുമണ്ഡലം, Hydrosphere = ജലമണ്ഡലം, Biosphere = ജീവമണ്ഡലം എന്നൊക്കെപ്പോലെ Magnetosphere കാന്തമണ്ഡലവും ആകുന്നതല്ലേ ഉചിതം? --തച്ചന്റെ മകൻ 15:10, 1 ഡിസംബർ 2009 (UTC)[മറുപടി]

ഔചിത്യംനോക്കാതെ പദങ്ങളെ അപ്പപ്പൊഴത്തെ ആവശ്യത്തിന്‌ തോന്നുമ്പടി വിവർത്തനം ചെയ്യുന്നതിന്റെ തകരാറാണ്‌. സാങ്കേതികതയെ ആലോചിക്കണം - മാഗ്നെറ്റിൿ ഫീൽഡിനെ വിവർത്തിക്കുമ്പോൾ മാഗ്നെറ്റോസ്ഫിയറിനെക്കുറിച്ച് ആലോചിക്കണം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാഠപുസ്തകങ്ങൾ പരിശോധിക്കവേ ഒരേ പദംതന്നെ രണ്ടിടത്ത് രണ്ടുപേരിലും മൂന്നിടത്ത് മൂന്നുപേരിലും നിരവധി കണ്ടു. ഇൻസ്റ്റിറ്റ്യൂട്ടിനോടുണ്ടായിരുന്ന ബഹുമാനം നീങ്ങിക്കൊണ്ടിരിക്കുന്നു :)

പാഠപുസ്തകവും ഇതേ വിധംതന്നെ. താങ്കൾ പറഞ്ഞ പുസ്തകത്തിൽ ക്ഷേത്രവും മണ്ഡലവും ഇടകലർത്തിയുപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

ഒരു സം‌വാദത്തിനുവേണ്ടിയാണ്‌ ആ തിരുത്തൽ വരുത്തിയത്. ഏകീകരണത്തിലെത്തേണ്ടതുണ്ട്. സാങ്കേതികപദങ്ങൾക്ക് ഏറെക്കുറേ സമാന്തരത വേണം. ബയോസ്ഫിയറിന്‌ സമാന്തരമാവണം മാഗ്നെറ്റോസ്ഫിയർ (എന്നാണ്‌ എന്റെ അഭിപ്രായം).

പദ്ധതി തുടരേണ്ടതുണ്ട്. സംബന്ധിച്ച് ഒരു ചെറിയ പഠനം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ മാറിനിന്നത്. തിരക്കുകൾ മൂലം കാര്യമായി നടന്നില്ല. കുറച്ചു പദങ്ങൾ സമുച്ചയിച്ചിട്ടുണ്ട്. വർഗ്ഗീകരിച്ച് പട്ടികയാക്കണം. അതിനുമേൽ ചർച്ച നടക്കണം. എന്തു പറയുന്നു?--തച്ചന്റെ മകൻ 16:50, 1 ഡിസംബർ 2009 (UTC)[മറുപടി]

സംശയത്തിന്റെ പ്രശ്നം വരുന്നില്ല. കാന്തികമണ്ഡലം എന്നല്ല, കാന്തമണ്ഡലം എന്നാണ്‌ പദം. കൂടാതെ, en:Template:Distinguish ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ളതാണ്‌. (ഡിസ്റ്റിങ്ഗ്വിഷ് ഫലകം ഉപയോഗിക്കേണ്ട നിരവധി സന്ദർഭങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. ഇത് എങ്ങനെ വിവർത്തനംചെയ്യണം എന്ന പ്രശ്നമുണ്ട്.) വിവേചിച്ചു ശീലിച്ചാൽ ധാരണ ശരിയാക്കാവുന്നതേയുള്ളൂ. വിക്കീപീഡിയ ഉപയോഗിക്കുന്നവരിലൂടെ ആ പദം സ്വീകരിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിച്ചുകൂടേ? സാങ്കേതികപദങ്ങളുടെ കാര്യത്തിൽ അക്കാദമികലോകത്തിനുള്ള അനാസ്ഥ ബോദ്ധ്യപ്പെടുത്താൻകൂടി കഴിഞ്ഞാൽ ഏകീകരണം എളുപ്പമാകും. --തച്ചന്റെ മകൻ 17:50, 1 ഡിസംബർ 2009 (UTC)[മറുപടി]

സാങ്കേതികം[തിരുത്തുക]

ഇതിൽ മലയാളത്തിൽ ടൈപ്പാൻ പറ്റും‌വിധം ആക്കാനാവുമോ?--തച്ചന്റെ മകൻ 11:53, 2 ഡിസംബർ 2009 (UTC)[മറുപടി]

യേശുവിനെക്കുറിച്ചുള്ള ലേഖനത്തിലെ, റസിമാൻ പറഞ്ഞ edit അനൂപൻ അത് ഇതിനകം മാറ്റിയിരിക്കുന്നതായി കാണുന്നു. അത് മറ്റേണ്ടതു തന്നെയാണ്.Georgekutty 14:11, 2 ഡിസംബർ 2009 (UTC)[മറുപടി]

പരീക്ഷണങ്ങൾ[തിരുത്തുക]

മീഡിയവിക്കി:Common.js തുടങ്ങിയ മീഡിയവിക്കി ഫയലുകൾ പരീക്ഷണങ്ങൾ നടത്താൻ ഉപയോഗിക്കാതിരിക്കുക. അത്തരം പരീക്ഷണങ്ങൾ താങ്കളുടെ മോണോബുക്ക് ഫയലിൽ നടത്തി പൂർണ്ണമായും പ്രവർത്തിക്കും എന്നുറപ്പു വരുത്തിയ ശേഷം മാത്രം മീഡിയ വിക്കി ഫയലുകളിലേക്ക് സന്നിവേശിപ്പിക്കുക. അല്ലെങ്കിൽ ചിലപ്പോൾ മലയാളം വിക്കിപീഡിയ തന്നെ പ്രവർത്തനനിരതമായേക്കാം.--Anoopan| അനൂപൻ 14:15, 2 ഡിസംബർ 2009 (UTC)[മറുപടി]

100% ഉറപ്പായതിനു ശേഷം മാത്രം മീഡിയവിക്കി താളിലേക്ക് മാറ്റുന്നതാകും ഉചിതം --Anoopan| അനൂപൻ 15:06, 2 ഡിസംബർ 2009 (UTC)[മറുപടി]

[1] എന്തായിത് മൊത്തം ഇംഗ്ലീഷ് പദങ്ങളാണല്ലോ --ജുനൈദ് | Junaid (സം‌വാദം) 03:54, 3 ഡിസംബർ 2009 (UTC)[മറുപടി]

പരമാവധി കോണീയ അകലം എന്ന് പറയുന്നത് കുഴപ്പെമൊന്നുമില്ല, ആദ്യം കുറച്ച് വല്ലായ്മ തോന്നിയേക്കാം പിന്നെ ശരിയായിക്കോളും ;) ഞാനൊന്നു നോക്കട്ടെ മലയാളത്തിലാക്കാമോന്ന് --ജുനൈദ് | Junaid (സം‌വാദം) 04:25, 3 ഡിസംബർ 2009 (UTC)[മറുപടി]


അപ്‌ലോഡ് ചെയ്യുമ്പോൾ നാസയുടെ ഫലകം കിട്ടിയില്ല. അപ്പോൽ കിട്ടിയതു് ചേർത്തു. പിന്നീട് മാറ്റാൻ മറന്നു. ആ ഡ്രോപ്പ് ഡൗൺ ലിസ്റ്റിലേക്ക് നാസയുടെ ഫലവും ചേർക്കേണ്ടതാണു്. ഫലകം കണ്ടെത്താൻ ഞാൻ തന്നെ ഇത്ര ബുദ്ധിമൂട്ടിയെങ്കിൽ പുതിയവരുടെ കാര്യം പറയണോ --Shiju Alex|ഷിജു അലക്സ് 05:18, 3 ഡിസംബർ 2009 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

ഇപ്പഴാ ശ്രദ്ധിച്ചത്, റസിമാൻ അവലംബങ്ങൾ ചേർക്കുന്നത് പൂർണ്ണവിരാമത്തിനും അർദ്ധവിരാമത്തിനും മുന്നിലായിട്ടാണല്ലോ. ശേഷമാണ്‌ ശൈലി --ജുനൈദ് | Junaid (സം‌വാദം) 08:04, 3 ഡിസംബർ 2009 (UTC)[മറുപടി]

കോർഡുകൾ ശരിയാക്കിയപ്പോൾ കൊടുവള്ളിയുടെ സം‌വാദത്തിൽ ഒരു ശരിയിട്ടുകൂടെ. എന്നാൽ മറ്റുള്ളവർക്ക് മനസ്സിലാകുമല്ലോ പ്രശ്നം തീർന്നു എന്ന് --ജുനൈദ് | Junaid (സം‌വാദം) 09:10, 3 ഡിസംബർ 2009 (UTC)[മറുപടി]

റസിമാൻ, Roulette-ന്റെ ഉച്ചാരണം റൂലെ എന്നാണോ? റൂലറ്റ് എന്നാണ് ഈ ലിങ്കിൽ കാണുന്നത്. എന്റെ യൂസർ പേജിൽ വിളമ്പിയ ഐസ്ക്രീമിന്റെ മധുരത്തിന് നന്ദി. സ്നേഹത്തോടെ.Georgekutty 14:54, 11 ഡിസംബർ 2009 (UTC)[മറുപടി]

മായ്ക്കൽ[തിരുത്തുക]

ഇനി ശ്രദ്ധിക്കാം, സൂചനക്ക് നന്ദി --Jigesh talk 07:16, 12 ഡിസംബർ 2009 (UTC)[മറുപടി]

കാന്തികമണ്ഡലം കാന്തികക്ഷേത്രത്തിലേക്കുള്ള തിരിച്ചുവിടലാക്കണോ?? ആശയകുഴപ്പത്തിനു സാധ്യതയില്ലേ. വേണമെങ്കിൽ പുനഃസ്ഥാപിക്കാം. --ജുനൈദ് | Junaid (സം‌വാദം) 09:14, 13 ഡിസംബർ 2009 (UTC)[മറുപടി]

പുനസ്ഥാപിച്ചിട്ടുണ്ട്. എനിക്കും അല്പം കൺഫ്യൂഷനായി :) --ജുനൈദ് | Junaid (സം‌വാദം) 09:27, 13 ഡിസംബർ 2009 (UTC)[മറുപടി]


കോമൺസിലേക്ക് ഫയലുകൾ[തിരുത്തുക]

അപ്‌ലോഡ് ചെയ്യാം. riyazahamed 18:48, 13 ഡിസംബർ 2009 (UTC)[മറുപടി]

പഴയവ മതിയോ നിലവറ മതിയോ?? --ജുനൈദ് | Junaid (സം‌വാദം) 09:27, 16 ഡിസംബർ 2009 (UTC)[മറുപടി]

ഞാൻ ഉദ്ദേശിച്ചത് പഴയ സം‌വാദങ്ങളിൽ തിരച്ചിൽ നടത്താൻ വേണ്ടിയാ. talkheader ഫലകത്തിൽ അതിനനുസരിച്ച് മാറ്റം വരുത്തുക --ജുനൈദ് | Junaid (സം‌വാദം) 09:48, 16 ഡിസംബർ 2009 (UTC)[മറുപടി]

ഓക്കേ, തലക്കെട്ടുമാറ്റം ശ്രദ്ധിച്ചിരുന്നില്ല :( --ജുനൈദ് | Junaid (സം‌വാദം) 09:53, 16 ഡിസംബർ 2009 (UTC)[മറുപടി]

നിലവിൽ ആവശ്യമില്ല, നിലവിൽ ഫലകം ഉപയോഗിക്കപ്പെട്ട ലേഖനങ്ങളിൽ ലൗ ജിഹാദ് മാത്രമേ ഇത്ര കാട് കയറിയുള്ളൂ :) --ജുനൈദ് | Junaid (സം‌വാദം) 10:23, 16 ഡിസംബർ 2009 (UTC)[മറുപടി]

ഞാൻ അതുതന്നെയാ ഉദ്ദേശിച്ചത്. ഫലകം ഉപയോഗിക്കുന്നതിൽ നിലവിൽ പ്രശ്നമില്ല. എല്ലാം ഒരേ ശൈലിയിലാക്കുന്നതാ നല്ലത്. പക്ഷെ ഫലകം എല്ലാ സം‌വാദത്താളിലും ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. അടിയുണ്ടാകുന്ന സം‌വാദത്താളിൽ എന്തായാലും ചേർക്കണം. --ജുനൈദ് | Junaid (സം‌വാദം) 10:42, 16 ഡിസംബർ 2009 (UTC)[മറുപടി]

തിരുത്തൽ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനത്തിൻറെ ഐപി തിരിച്ചറിയാനാണ് ലോഗൌട്ട് ചെയ്ത് തിരുത്തൽ നടത്തിയത്. --Lijo 11:45, 16 ഡിസംബർ 2009 (UTC)[മറുപടി]

ഇപ്പോഴേ ശ്രദ്ധിച്ചൊള്ളൂ റസിമാനേ . താരത്തിന്‌ നന്ദി. —ഈ തിരുത്തൽ നടത്തിയത് Vicharam (സം‌വാദംസംഭാവനകൾ)

പബ്ലിക്കെന്തിനാ?[തിരുത്തുക]

ഉപയോക്താവ്:Razimantv public എന്നൊരു സംഭവമെന്തിനാ? ഇങ്ങിനെയൊരു തിരിക്കലിന്റെ ഉദ്ദേശം പിടികിട്ടിയില്ല. വെറുതെ അറിയാൻ വേണ്ടി മാത്രം :) --Rameshng:::Buzz me :) 12:48, 18 ഡിസംബർ 2009 (UTC)[മറുപടി]

സൂര്യനെ[തിരുത്തുക]

സമയമുണ്ടെങ്കിൽ ഒന്നു റിവ്യൂ ചെയ്യാമോ. ഏതാണ്ട് പൂർത്തിയായി. ടെർമിനോളജി ചേർത്തിട്ടില്ല വേണമെങ്കിൽ ചേർക്കാവുന്നതാണ്‌.--ജുനൈദ് | Junaid (സം‌വാദം) 11:25, 21 ഡിസംബർ 2009 (UTC)[മറുപടി]

സംശോധന[തിരുത്തുക]

മൂന്നു ലേഖനങ്ങളും ഞാൻ സമയം കിട്ടുമ്പോൾ നോക്കാം. പടങ്ങൾ ഇല്ലാത്തതാണ് ഓർവെലിന്റെ പ്രശ്നം. കോമൻസിൽ കാര്യമായൊന്നും ഇല്ല.Georgekutty 02:52, 22 ഡിസംബർ 2009 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

[2] --Vssun 06:04, 23 ഡിസംബർ 2009 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി --ജുനൈദ് | Junaid (സം‌വാദം) 09:05, 26 ഡിസംബർ 2009 (UTC)[മറുപടി]

റസിമാൻ, അങ്കമാലി പടിയോല കളയുകയൊന്നും വേണ്ട. എന്തെങ്കിലുമൊക്കെ കണ്ടെത്താനാകും. ഞാൻ നെറ്റിൽ നിന്നു കിട്ടിയ വിവരങ്ങൾ വച്ച് ഒരു ചെറിയ ഇടപെടൽ നടത്തിയിട്ടുണ്ട്.Georgekutty 10:03, 27 ഡിസംബർ 2009 (UTC)[മറുപടി]

കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/ചിത്രം --ജുനൈദ് | Junaid (സം‌വാദം) 03:45, 28 ഡിസംബർ 2009 (UTC)[മറുപടി]

ജനുവരി 4 മുതലല്ലേ 2010 ലെ ഒന്നാമത്തെ ആഴ്ച നിലവിൽ വരൂ, അങ്ങനെയായാൽ ഇംഗ്ലീഷ് പോർട്ടലിൽ രണ്ടാഴ്ച ഒരേ ചിത്രം വരില്ലേ? --ജുനൈദ് | Junaid (സം‌വാദം) 08:58, 28 ഡിസംബർ 2009 (UTC)[മറുപടി]

യൂസുഫിനെ കുറിച്ച്[തിരുത്തുക]

പ്രിയ, റെസിം

യൂസുഫിന്റെ ജീവിതത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും അനേകം വിവരങ്ങളുണ്ട്.കൂടുതൽ വിവരങ്ങൾ അവതരിപ്പിക്കപെടാനും,വായിക്കുന്നവർക്ക് കൂടുതൽ വ്യക്തതയുണ്ടാകാനും ഈ രീതിയല്ലേ നല്ലത്. മാത്രമല്ല ലേഖകന്റെതായ ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ?--jahangeer 09:49, 28 ഡിസംബർ 2009 (UTC)[മറുപടി]

തീർച്ചയായും ലേഖനം പൂർത്തികരിച്ചതിന് ശേഷം ചുരുക്കേണ്ട വിവരങ്ങൾ ചുരുക്കുന്നതാണ് --jahangeer 10:09, 28 ഡിസംബർ 2009 (UTC)[മറുപടി]

പ്രധാന താളിലെ ചിത്രം[തിരുത്തുക]

താത്പര്യമുണ്ട്... എനിക്കു ചെയ്യാൻ കഴിയും എന്നു കരുതുന്നു.... :) ---AneeshJose 12:31, 30 ഡിസംബർ 2009 (UTC)[മറുപടി]

ക്ഷമയുടെ കാര്യമൊന്നുമില്ല റസിമാൻ, പറ്റുമ്പോൾ മാത്രം ചെയ്യുക എന്നതാണ് എന്റെ പോളിസി.--Vssun 06:25, 31 ഡിസംബർ 2009 (UTC)[മറുപടി]

കന്നഡ എന്നു മാറ്റേണ്ടി വരും. --Vssun 06:56, 1 ജനുവരി 2010 (UTC)[മറുപടി]

റസിമാൻ,ഇബ്നു ഹൈത്തമിനെ കുറിച്ച് ഒരു ലേഖനം എഴുതാമോ ?--വിചാരം 19:10, 1 ജനുവരി 2010 (UTC)[മറുപടി]

ഇംഗ്ലീഷിലുള്ളതിൽ അത്യാവശ്യം വിവരങ്ങൾ ഉണ്ടെന്ന് തോന്നുന്നു. ഏതായാലും അതിനേക്കാൾ ചെറുതാവണ്ട--വിചാരം 19:26, 1 ജനുവരി 2010 (UTC)[മറുപടി]

ഐസ്ക്രീം[തിരുത്തുക]

ഐസ് ക്രീമിനു നന്ദിയുണ്ടു മാഷേ. --babug** 17:23, 3 ജനുവരി 2010 (UTC)[മറുപടി]

പ്രധാന താളിലെ ചിത്രം[തിരുത്തുക]

രണ്ട് പേർ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ... തിരഞ്ഞെടുക്കാമോ ? --AneeshJose 13:17, 4 ജനുവരി 2010 (UTC)[മറുപടി]

രണ്ട് ദിവസത്തേക്ക് ഇനി അവധിയായിരിക്കും, അതു കൊണ്ട് ഇന്നു തന്നെ ചെയ്തേക്കമെന്ന് കരുതി. :) പടം നല്ലതു കണ്ടെത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്... പിന്നെ ഒരു കാര്യം, ഈ ബദൽ സ്വാഗതം ആശംസിക്കുന്നതിന് അഡ്മിൻ ആകണെമെന്നുണ്ടോ എനിക്കും ചെയ്യൻ പറ്റുമോ? ഒരു ബോട്ട് ആദ്യം തന്നെ സ്വാഗതം ഇട്ടിട്ടുണ്ടെങ്കിൽ അതു മാറ്റി നമ്മൾ ഇടണ്ട ആവശ്യം ഉണ്ടോ?

തിരിച്ചെത്തി[തിരുത്തുക]

ആക്ടീവാകുവാൻ ശ്രമിക്കുന്നതായിരിക്കും............--എഴുത്തുകാരി സം‌വദിക്കൂ‍ 10:03, 7 ജനുവരി 2010 (UTC)[മറുപടി]

മാർത്താണ്ഡവർമ്മ (നോവൽ)[തിരുത്തുക]

പ്രസ്തുത ലേഖനത്തിൻറെ തുടക്കം താഴെ കൊടുത്തിരിക്കുന്നതു പോലെ മാറ്റാൻ ഉദ്ദേശിക്കുന്നു

സി.വി. രാമൻപിള്ള രചിച്ച് 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. രാജാ രാമ്മവർമ്മയുടെ അന്തിമ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാന ഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച മൂന്നാമത്തെ നോവലും ആദ്യ ത്തെ ചരിത്രനോവലും കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക എന്നൊരു ശാഖയ്ക്ക് നാന്ദ്യം കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.

ചരിത്രകഥയുടെയും കാല്പനികതയുടെയും സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു

ദയവായി അഭിപ്രായങ്ങൾ അറിയിക്കുക
(ഹരിത് 14:21, 7 ജനുവരി 2010 (UTC))[മറുപടി]

അഭിപ്രായങ്ങൾക്ക് നന്ദി, വിശദീകരണങ്ങൾ സംവാദവേദിയിൽ നല്കിയിട്ടുണ്ട്.
(ഹരിത് 18:09, 8 ജനുവരി 2010 (UTC))[മറുപടി]

ഹെറാത്ത്[തിരുത്തുക]

ഇവിടത്തെ പേർഷ്യൻ നോക്കിയിട്ട്, ഇവിടെ അഭിപ്രായം പറയാമോ? --Vssun 14:38, 8 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം[തിരുത്തുക]

അതവിടെ എഴുതിവച്ചാൽ മതി റസിമാനേ.. അത്ര അത്യാവശ്യമാണെങ്കിൽ വീണ്ടും അപ്‌ലോഡ് ചെയ്യാമല്ലോ.. :) --Vssun 15:05, 8 ജനുവരി 2010 (UTC)[മറുപടി]

ഇബ്നു ഹൈതം[തിരുത്തുക]

ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ധാരാളം സംജ്ഞകൾ ഉണ്ട്. അതൊരു കോൺഫ്ലിക്റ്റാവണ്ട.താങ്കൾ തുടരൂ. താളിലേക്ക് വരുമ്പോൾ മിനുക്കുപണികൾക്കു കൂടാം!.--വിചാരം 15:09, 9 ജനുവരി 2010 (UTC)[മറുപടി]

കടമ്മനിട്ട[തിരുത്തുക]

ഐ പി എഡിറ്റുകൾ മുഴുവൻ ഇല്ലാതാക്കാനാണ് അൺഡു ബട്ടൻ എന്നാണു സുഹൃത്തിന്റെ വിചാരമെങ്കിൽ അതു ശരിയല്ല. കടമ്മനിട്ടയിൽ കാണിച്ചതുപോലുള്ള വിവരക്കേടുകൾ കാണിക്കാതിരിക്കുക. Calicocentric 17:18, 10 ജനുവരി 2010 (UTC)[മറുപടി]

ഇത് കണ്ടില്ലായിരുന്നോ ---AneeshJose 12:01, 11 ജനുവരി 2010 (UTC)[മറുപടി]

അനീസോൺ[തിരുത്തുക]

ചിത്രങ്ങൾ ഓരോന്നായി കോമൺസിലേക്കിടാം. ഹെക്കറൂയി ഈ പണിയിൽ ഉസ്താദ് ആയിരുന്നു. അങ്ങേരെ ഇപ്പോൾ കാണാനില്ല. --Vssun 11:32, 12 ജനുവരി 2010 (UTC)[മറുപടി]

ഇത്തരത്തിൽ കോമൺസിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം ഇവിടെനിന്നും നീക്കം ചെയ്യാറുണ്ട്. മുൻപ് പല ചിത്രങ്ങളും ഇത്തരത്തിൽ നീക്കം ചെയ്തിരുന്നു. --Vssun 11:47, 12 ജനുവരി 2010 (UTC)[മറുപടി]

അത്യാവശ്യമെങ്കിൽ മാത്രം സം‌രക്ഷണമേർപ്പെടുത്തുക എന്നാണ്‌ നയം --ജുനൈദ് | Junaid (സം‌വാദം) 10:35, 14 ജനുവരി 2010 (UTC)[മറുപടി]

പകർപ്പവകാശമുള്ള ചിത്രങ്ങൾ[തിരുത്തുക]

പകർപ്പവകാശമുള്ള ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യുമ്പോൾ അവ പകർപ്പവകാശമുള്ളതാണെന്നു കാണിക്കാനുള്ള ടാഗ് വിക്കീപീഡിയയിൽ ഇപ്പോൾ നിലവിൽ ഇല്ല. ഇങ്ങനെയൊരു ടാഗ് നിർമ്മിക്കുന്നത് നന്നായിരിക്കും. കാരണം ഞാൻ അപ്‌ലോഡ്‌ ചെയ്യുന്ന മിക്ക ചിത്രങ്ങളും പകർപ്പവകാശമുള്ളതാണ്. അതുകൊണ്ട് ഈ ടാഗ് ഇല്ലാത്തത് കൊണ്ട് മിക്ക ചിത്രങ്ങളും മായ്ക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ ഈ ടാഗ് ഇല്ലാത്തതു കൊണ്ട് ഉറവിടം കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ദയവായി പ്രമാണം:Bruceleegrave.jpg ഈ ചിത്രം മായ്ക്കരുത്. അതുപോലെ ടാഗ് നിർമ്മിക്കണമെന്നും ഞാൻ അഭ്യർതഥിക്കുന്നു. --റിജോ 10:50, 15 ജനുവരി 2010 (UTC)[മറുപടി]

ഇവിടെ കമന്റു ചെയ്ത ഇൻഫോബോക്സ് ഉൾ‍പ്പെടുത്താനാവുമോ ?--വിചാരം 13:26, 15 ജനുവരി 2010 (UTC)[മറുപടി]

റെസല്യൂഷൻ കുറക്കൽ[തിരുത്തുക]

കുറഞ്ഞ റെസല്യൂഷനുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിലെ കൂടിയ റെസല്യൂഷനുള്ള ചിത്രം മായ്ക്കേണ്ടതല്ലേ? --Vssun 14:52, 15 ജനുവരി 2010 (UTC)[മറുപടി]

ചിത്രങ്ങൾ മറ്റുള്ളവർ പുനരുപയോഗിക്കുന്നത് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തിലല്ലേ കുറഞ്ഞ റെസല്യൂഷൻ ചിത്രം ഉപയോഗിക്കണമെന്ന് നിഷ്കർഷിക്കുന്നത്. അതുകൊണ്ട് റെസല്യൂഷൻ കൂടിയ പഴയ ചിത്രങ്ങൾ നീക്കം ചെയ്യുക തന്നെ വേണം--Vssun 08:23, 16 ജനുവരി 2010 (UTC)[മറുപടി]

ഓപ്പറേഷൻ ബ്ലൂസ്റ്റാർ[തിരുത്തുക]

നാൾവഴി തുന്നി ചേർത്തതിനു നന്ദി. Njan Malayali 16:29, 15 ജനുവരി 2010 (UTC)[മറുപടി]

വെക്റ്ററൈസേഷൻ[തിരുത്തുക]

മിനക്കെടണം, എന്നാലും ആസ്വദിക്കുന്നു :) വെക്ടറൈസ് ചെയ്യാമെന്ന് തോന്നുന്ന ചിത്രങ്ങൾ എവിടെ കാണുകയാണെങ്കിൽ സമർപ്പിക്കുവാൻ മറക്കേണ്ട --ജുനൈദ് | Junaid (സം‌വാദം) 09:00, 16 ജനുവരി 2010 (UTC)[മറുപടി]

അന്തർ‌‌വാഹിനി[തിരുത്തുക]

വേണ്ടത്ര തെളിവുകൾ ഇല്ലെന്നതിന്റെപേരിൽ ശാപഗ്രസ്ഥമായ ഈ ലേഖനത്തിന് ഞാൻ ഇപ്പോൾ അവലംബങ്ങൾ നൽകിയിട്ടുണ്ട്. അതൊന്നു ശ്രദ്ധിക്കുമല്ലോ? --babug** 16:22, 16 ജനുവരി 2010 (UTC)[മറുപടി]

ഈശ്വരൻ എന്ന താൾ ദൈവം എന്ന താളിൽ ലയിപ്പിക്കാൻ ഒരു തീരുമനം എടുത്തിരുന്നു. എന്റെ അഭിപ്രായം ഈശ്വരൻ എന്ന പേർ നിലനിറുത്തി ദൈവത്തെ ഈശ്വരനിൽ ലയിപ്പിക്കാൻ ആയിരുന്നു. കാരണം ഈ ലേഖനം ഹിന്ദുത്വവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. മറ്റുദൈവങ്ങളെ ഒന്നും ഇതിലിൽ പ്രതിപാദിക്കുന്നില്ല. --babug** 06:33, 18 ജനുവരി 2010 (UTC)[മറുപടി]

അഭിപ്രായത്തോടു പൂർണമായും യോജിക്കുന്നു. --babug** 06:41, 18 ജനുവരി 2010 (UTC)[മറുപടി]

ജോൺ സീന[തിരുത്തുക]

ജോൺ സീന എന്ന താളിൽ ഉദ്ധരിച്ചതിൽ പിഴവ് ref റ്റാഗുകൾ നൽകിയിട്ടുണ്ട്,പക്ഷേ references റ്റാഗ് കണ്ടെത്താനായില്ല എന്നു അവസാന ഭാഗത്ത് കാണുന്നു.അങ്ങനെ വരുന്നതിനു എനിക്ക് കാരണം കണ്ടു പിടിക്കാൻ സാധിക്കുന്നില്ല. അങ്ങനെ വരുന്നതിനു എന്താണു കാരണം? --റിജോ 04:00, 19 ജനുവരി 2010 (UTC)[മറുപടി]

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 10:20, 19 ജനുവരി 2010 (UTC)[മറുപടി]

മൊസില്ല[തിരുത്തുക]

മൊസില്ലയിൽ വിക്കിപീഡിയ കാണുമ്പോൾ അക്ഷരങ്ങൾ ചെറുതായി കാണുന്നു( ഉബുണ്ടുവിൽ).ഫോണ്ട് വലുപ്പം കൂട്ടിയിട്ടും ചെറുതായി തന്നെ...പരിഹാരമുണ്ടോ???--Jayeshj 12:31, 19 ജനുവരി 2010 (UTC)[മറുപടി]

Dear User,,I was silently listening to the discussions in the 2nd nomination of deletion of the article Jayen Varma.I saw the user's posting with you. Wonderful work by you--Firensafety 07:49, 21 ജനുവരി 2010 (UTC)[മറുപടി]

ഞാനും അതു തന്നെയാ ചിന്തിച്ചു കൊണ്ടും കാത്തുകൊണ്ട് ഇരിക്കുന്നത്. എപ്പോഴും ആ സമയത്തെ വർഷവും മാസവും വേണം. പിന്നെ അത് പ്രതേകം ചേർക്കപ്പെടാതെ എങ്ങിനെ സബ്സ്റ്റിയൂട്ട് ചെയ്യിക്കാമെന്ന് നോക്കുകയാ ഐ.ആർ.സി.യിൽ സഹായത്തിന്‌ കുറിപ്പിട്ടിട്ട് കുറേ സമയമായും ആരും ഒന്നും മിണ്ടുന്നില്ല. വല്ല ഐഡിയയും ?? --ജുനൈദ് | Junaid (സം‌വാദം) 11:52, 21 ജനുവരി 2010 (UTC)[മറുപടി]

എന്റെ സാൻഡ്ബോക്സിൽ ഒരു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ശരിയായിട്ട് പറഞ്ഞുതരാം. ഐ ആർ സി സഹായമൊന്നും വേണ്ട - ഇത് നമുക്ക് ലോക്കലായിട്ട് ചെയ്യാനുള്ള കാര്യമേയുള്ളൂ -- റസിമാൻ ടി വി 11:54, 21 ജനുവരി 2010 (UTC)[മറുപടി]
അത് എളുപ്പത്തിൽ സാധിക്കുമെന്ന് അറിയാം {{ബദൽ:ഫലകം}} എന്ന് നൽകി ആ ഫലകത്തിൽ {{ഒറ്റവരി ലേഖനം|{{CURRENTYEAR}} {{CURRENTMONTHNAME}}}} എന്ന് സബ്സ്റ്റിയൂട്ട് ചെയ്യിക്കുക. അതല്ലാതെ {{ഒറ്റവരി ലേഖനം}} എന്നും മാത്രം വഴി ഇതു കഴിയുമോന്നാ ഞാൻ നോക്കുന്നത് --ജുനൈദ് | Junaid (സം‌വാദം) 11:58, 21 ജനുവരി 2010 (UTC)[മറുപടി]
ഉപയോക്താവ്:Razimantv/friendlytag.js‎ ഉപയോഗിച്ചാൽ ഡേറ്റടക്കം ടാഗിടാം. ഇംഗ്ലീഷ് വിക്കിയിലെ ഫ്രൻഡ്ലി ഇസ്ക്കിയതാണ്‌. ട്ര്വിങ്കിൾ, ഫ്രൻഡ്ലി എന്നിവയിൽ ഇനിയും കുറേയെണ്ണമുണ്ട് - ശരിയാക്കിയെടുക്കണം... -- റസിമാൻ ടി വി 16:25, 21 ജനുവരി 2010 (UTC)[മറുപടി]

റസിമാൻ, തിരക്കിലായിരുന്നു. താങ്കളുടെ 'കുറുപ്പ്' ഇപ്പൊഴാണ്‌ കാണുന്നത്. താങ്കളുടെ കുറുമ്പുകണ്ടപ്പോൾ എനിക്കും രസംതോന്നി:) എളുപ്പം കഴിഞ്ഞു: താങ്കൾ എന്തൊക്കെയാച്ചാ ചെയ്തോളുമല്ലോ. :)2

നന്ദി. ബീറ്റ എനിക്കു നന്നായിത്തോന്നിയില്ല. ഉപയോഗിച്ചിട്ടില്ല. എന്റേത് ഡയൽ കനക്ഷനുമായതു കാരണം. പരീക്ഷണത്തിന്‌ ശ്രമിക്കാം. പക്ഷേ, ഞാനൊരു ചെറിയ അവധിക്കു കൊതിക്കുകയാണ്‌. അധികം സഹായം പ്രതീക്ഷിക്കരുത്. ക്ഷമിക്കുമല്ലോ. --തച്ചന്റെ മകൻ 10:50, 22 ജനുവരി 2010 (UTC)[മറുപടി]

ഓ, സോറി. സുനിലിന്റെ അബദ്ധം എനിക്കും പിണഞ്ഞു. സാങ്കേതികം അധികം വശമില്ലാഞ്ഞിട്ടാണ്‌. ഏതായാലും ബീറ്റയിൽ സങ്ങതി കിട്ടുന്നില്ല, കേട്ടോ :)--തച്ചന്റെ മകൻ 11:02, 22 ജനുവരി 2010 (UTC)[മറുപടി]

റസിമാൻ പറഞ്ഞ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ ജാവാസ്ക്രിപ്റ്റുകളെ മാതൃകാ ഉപയോക്താവിന്റെ നാമമേഖലയിൽ കൊണ്ടു വരുന്നു. അതുവഴി ഒരു പൊതുസ്വഭാവം കൈവരുത്താം. പിന്നെ ഇത്രക്കും ടാബുകൾ വന്നാൽ പണിയാകും ഇപ്പോൾതന്നെ "സം‌രക്ഷിക്കുക"യും "മാറ്റങ്ങൾ ശ്രദ്ധിക്കുക"യും പുറത്താ :) കുറേ നാളായി വിൻഡോസ് സേഫ് മോഡിലാ ഉപയോഗിക്കുന്നത്. അതുകാരണം കുറഞ്ഞ റെസല്യൂഷനാ നിലവിൽ. --ജുനൈദ് | Junaid (സം‌വാദം) 11:46, 23 ജനുവരി 2010 (UTC)[മറുപടി]

എല്ലാവരും ട്വിങ്കിൾ ഉപയോഗിക്കുമോ?? തിരുത്തൽ ജാലകത്തിന്റെ താഴെ ഫലകങ്ങളുടെ കൂടെ നൽകാം അതുവഴി എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ചേർക്കാം. {{ഒറ്റവരി ലേഖനം/അടിസ്ഥാനം}} എന്നതിനേക്കാൾ {{ഒറ്റവരിലേഖനം}} എന്ന ഫലകമുണ്ടാക്കുന്നതായിരിക്കില്ലേ നല്ലത്. --ജുനൈദ് | Junaid (സം‌വാദം) 05:29, 24 ജനുവരി 2010 (UTC)[മറുപടി]

{{ഒറ്റവരി ലേഖനം/അടിസ്ഥാനം}} എന്നതിനു പകരം {{ഒറ്റവരിലേഖനം}} ഉപയോഗിക്കുന്നു. നിലവിലെ വർഗ്ഗത്തിലെ താളുകൾക്ക് മാറ്റം വരാതിരിക്കുന്നതിനായി. നിലവിൽ {{ഒറ്റവരി ലേഖനം}} എന്ന ഫലകം ചേർത്ത താളുകളിൽ അതു മാറ്റി {{ഒറ്റവരിലേഖനം}} എന്നാക്കുന്നതിനായി ഒരു ചെറിയ ബോട്ട് പ്രോഗ്രാമെഴുതി. [3] അതിപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 08:14, 24 ജനുവരി 2010 (UTC)[മറുപടി]

ഇവിടുത്തെ തിരുത്തലുകൾക്കും നിർദേശങ്ങൾക്കും നന്ദി--വിചാരം 08:43, 24 ജനുവരി 2010 (UTC)[മറുപടി]

അതും മനസ്സിലുണ്ടായിരുന്നു പക്ഷെ നിലവിലെ ഡേറ്റ് ചേർക്കണോ, അതോ യഥാർത്ഥ ഫലകം ചേർത്ത ഡേറ്റ് വേണമോ എന്ന് തീരുമാനമാകതെങ്ങനെ എന്നു വിചാരിച്ചു (കൺഫ്യൂഷസ്). 2010 ജനുവരി മുതൽ തന്നെയാക്കാം അല്ലേ? അനുകൂലിക്കുന്നുവെങ്കിൽ നാളെ തോണിയിറക്കി മാറ്റാം. --ജുനൈദ് | Junaid (സം‌വാദം) 11:54, 24 ജനുവരി 2010 (UTC)[മറുപടി]

എല്ലാറ്റിനേയും ഒരു കുടക്കീഴിൽ സോറി വൃക്ഷത്തിൻ കീഴിൽ കൊണ്ടുവന്നു അല്ലേ, നന്നായി :) ഇനി അവ ഇത്ര മാസം ഒറ്റവരിയായി തുടരുന്നുവെങ്കിൽ ഒഴിവാക്കാൻ സാധ്യതയുള്ളവയായി പരിഗണിക്കുന്നതിനു വേണ്ടിയുള്ള ഒരു നയം ഉണ്ടാക്കണം. അത് ഏതാനും പൂർണ്ണ മാസങ്ങളാക്കുന്നതാണ്‌ നല്ലത്. ഉദാഹരണത്തിന്‌ മൂന്ന് മാസം എന്നാണെങ്കിൽ, 2010 ജനുവരിക്ക് ഫലകമിട്ടതാണെങ്കിൽ 2010 മേയിൽ അവ ഒഴിവാക്കാൻ സാധ്യതയുള്ളവയുടെ കൂട്ടത്തിൽ ചേർക്കാം. ഇത് പഞ്ചായത്തിൽ ചർച്ച ചെയ്യാം --ജുനൈദ് | Junaid (സം‌വാദം) 04:32, 25 ജനുവരി 2010 (UTC)[മറുപടി]

ആ ചിത്രം എന്തു കൊണ്ടാണ് അപ് ലോഡ് ചെയ്യാൻ പറ്റാത്തത്. ഇത് ഇംഗ്ലീഷ് വിക്കിയിൽ ഉള്ള ചിത്രമാണ്. ഇംഗ്ലീഷ് വിക്കിയിൽ പ്രമാണം ശരത്കുമാർ അപ് ലോഡ് ചെയ്യുന്നതിനു തടസ്സമില്ലല്ലോ... --റിജോ 08:25, 25 ജനുവരി 2010 (UTC)[മറുപടി]

ക്ഷമിക്കണം.. വിക്കീപീഡിയയിലെ നിയമം പഠിച്ചുവരുന്നതെയുള്ളു. തെറ്റുണ്ടെങ്ക്ങ്കിൽ പറയണം...--റിജോ 02:22, 26 ജനുവരി 2010 (UTC)--റിജോ 02:22, 26 ജനുവരി 2010 (UTC)[മറുപടി]

മുഹിയുദ്ദീൻ ആലുവായ്[തിരുത്തുക]

അൽകുൽത്തൊന്നും (റസിമാന്റെ ഭാഷയിൽ) ആയില്ലെന്നു തന്നെയല്ല. വിചാരത്തിന്റെ താളിൽ കാര്യങ്ങൾ ശരിക്ക് വിശദീകരിക്കപ്പെട്ടു എന്നും കരുതുന്നു. ഞാൻ ആ ചിത്രത്തിൽ xfd by twinkle പ്രയോഗിക്കാൻ പോകുമ്പോഴായിരുന്നു റസിമാന്റെ എഡിറ്റ് (വ്യക്തി മരണമടഞ്ഞ ആളാണെന്നുള്ളത്) കണ്ടത്. എന്തായാലും നന്നായി. --Vssun 15:52, 26 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Muhyideen alwaye.jpg താളിൽ നടത്തിയ തിരുത്തിന്‌ നന്ദി.--വിചാരം 16:13, 26 ജനുവരി 2010 (UTC)[മറുപടി]

മാതൃകാ ഉപയോക്താവിന്റെ ട്വിങ്കിളിൽ, ചിത്രം മായ്ക്കാനുള്ള നിർദ്ദേശം ഓട്ടോമേറ്റ് ചെയ്തിട്ടുണ്ട്. ഉപയോഗിച്ചു നോക്കുക. --Vssun 06:31, 28 ജനുവരി 2010 (UTC)[മറുപടി]

ട്വിങ്കിൾ[തിരുത്തുക]

ട്വിങ്കിൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ എനിക്കൊർമ വന്ന പഴഞ്ചൊല്ല് വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും.... ആണ്‌ :) --Anoopan| അനൂപൻ 14:55, 28 ജനുവരി 2010 (UTC)[മറുപടി]

ഉം. നല്ല ടൂൾ തന്നെ. തർജ്ജമ ചെയ്ത് മലയാളത്തിലാക്കിയാൽ സംഭവം ഒന്നൊന്നര! --Anoopan| അനൂപൻ 15:03, 28 ജനുവരി 2010 (UTC)[മറുപടി]
XFD/AFD @ മാതൃകാ ഉപയോക്താവ് {{done}} --Vssun 12:29, 29 ജനുവരി 2010 (UTC)[മറുപടി]

ഫലകങൾ‍ ചേറ്ക്കുന്നതിനും നീക്കം ചെയ്യുന്നതിനും നാം എന്തൊക്കെ നിബന്ധനകളാൺപാലിക്കെണ്ടതു? —ഈ തിരുത്തൽ നടത്തിയത് Jasif (സം‌വാദംസംഭാവനകൾ)

ഓഫ്‌ടോപിക്:പ്രൊജക്ട്[തിരുത്തുക]

താങ്കളുടെ ഐ.ഐ.ടി. പേജിലെ പ്രൊജക്ട് റിപ്പോർട്ടുകൾ വായിക്കുകയായിരുന്നു. അപ്പോഴാണു ഒരു സംശയം വന്നത്. സാധാരണ ഗവേഷണ പ്രബന്ധങ്ങൾക്കൊന്നും വിക്കിപീഡിയ അവലംബമാക്കിയെഴുതരുതെന്ന് പ്രൊഫസർമാർ ശഠിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. രണ്ടു പ്രൊജക്ട് റിപ്പോർട്ടുകളിലും വിക്കിപീഡിയ ആധാരമാക്കി എഴുതിയ വാചകങ്ങൾ ധാരാളവും... --Anoopan| അനൂപൻ 17:04, 28 ജനുവരി 2010 (UTC)[മറുപടി]

മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാം --Anoopan| അനൂപൻ 17:13, 28 ജനുവരി 2010 (UTC)[മറുപടി]
  • നന്ദി റസിം .

ഞാൻ എഴുതുന്ന ചില തെറ്റുകൾ മാറ്റി എഴുതുവാൻ സഹായിക്കുന്നതിനും നന്ദി --Musicindia1

വ്യാഴത്തിന്റെ കാന്തമണ്ഡലം വായിച്ചില്ല. തിരഞ്ഞെടുക്കുന്ന തരത്തിലുള്ള നീളൻ ലേഖനങ്ങൾ വായിക്കുന്നതു തന്നെ വലിയ പണിയാ :) പിന്നെ അതെഴുതാനുള്ള മിനക്കെടിനെപ്പറ്റി പറയാനുമില്ല, അഭിനന്ദനങ്ങൾ. എന്തേ വിവരപ്പെട്ടി ചേർത്തില്ല? അതുപോലെ TOC സാധാരണ കാണപ്പെടുന്ന രീതിയിൽ തന്നെയല്ലേ നല്ലത്, സമയം കിട്ടുമ്പോൾ ഒരോ ഭാഗമായി റിവ്യു ചെയ്യാം --ജുനൈദ് | Junaid (സം‌വാദം) 03:50, 30 ജനുവരി 2010 (UTC)[മറുപടി]

ഹീബ്രൂ ബൈബിളിലെ [[ഏശയ്യായുടെ പുസ്തകം]|ഏശയ്യായുടെ പുസ്തകത്തെക്കുറിച്ചുള്ള] ലേഖനത്തിൽ ഉപയോഗിക്കാനായി ഏടുത്തതാണ് ആ ചിത്രം. ആ ലേഖനത്തിൽ അത് ചേർത്തിട്ടുണ്ട്. മറ്റൊരിടത്തും അതിന് ഉപയോഗമുണ്ടാകുമെന്ന് തോന്നുന്നില്ല.Georgekutty 02:11, 31 ജനുവരി 2010 (UTC)[മറുപടി]

ക യുടെ ചില്ലായിട്ടും ആരും ഉപയോഗിക്കുന്നില്ലെന്ന് ൿ യ്ക്ക് പരാതിയുണ്ടാവില്ലേ ;-) --ജുനൈദ് | Junaid (സം‌വാദം) 09:34, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

ഒറ്റവരി[തിരുത്തുക]

ഞാൻ അത് മറന്നുകിടക്കുകയായിരുന്നു. എന്റെ അഭിപ്രായം എഴുതിയിട്ടുണ്ട്. ചർച്ച കുഴപ്പിച്ചെങ്കിൽ ക്ഷമിക്കുക :) . മൂന്നു ഘട്ടങ്ങൾ, {{ഒറ്റവരി ലേഖനം}} എന്ന ഫലകത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നുവെന്ന് കരുതുന്നു. --Vssun 11:58, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

അയ്യോ ശുക്രൻ മാർച്ചിലേക്ക് കണക്കാക്കി എഴുതുന്നതല്ല, സൗരയൂഥത്തിലെ വസ്തുക്കളെകുറിച്ച് കൂടുതൽ വിവരങ്ങളടങ്ങിയ ലേഖനങ്ങൾ ആവശ്യമാണ്‌ എന്ന തോന്നലിന്റെ പുറത്ത് എഴുതുന്നതാ, പിന്നീടെപ്പോഴെങ്കിലും തിരഞ്ഞെടുക്കുകയും ചെയ്യാം. ജ്യോതിശാസ്ത്രത്തിലെ തുടക്കക്കാർ ഏറ്റവും കുടുതൽ അറിയാൻ ആഗ്രഹിക്കുക സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ കുറിച്ചായിരിക്കും എന്ന് വിചാരിക്കുന്നു. റസിമാൻ വേറെ വല്ലതും കണ്ടുവച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ പറ മൂഡ് കിട്ടിയാൽ ഞാനും കൂടാം. ഇം.വിക്കി.തി.ലേ., അതിന്റെ പകുതിയോളം അതിലെ അവലംബങ്ങളാണല്ലോ? :) --ജുനൈദ് | Junaid (സം‌വാദം) 10:58, 2 ഫെബ്രുവരി 2010 (UTC)[മറുപടി]

തിരുത്തൽ വാർഷികം[തിരുത്തുക]

തിരുത്തൽ വാർഷികം! പിറന്നാൾ സമിതി
മലയാളം വിക്കിപീഡിയയിൽ ഒരു വർഷത്തിനകം 9,757 തിരുത്തലുകൾ നടത്തുന്ന ആദ്യവ്യക്തി താങ്കളായിരിക്കണം. വിക്കിപീഡിയയിലെ മികച്ച കാര്യനിർ‌വഹണം നടത്തുന്ന റസിമാന്‌ ആദ്യതിരുത്തലിന്റെ ഒന്നാം വാർഷികദിനത്തിൽ
അനുമോദനങ്ങളും ആശംസകളും!

ശുഭദിനം!--തച്ചന്റെ മകൻ 04:55, 4 ഫെബ്രുവരി 2010 (UTC)[മറുപടി]

ആശംസകൾ. അടുത്ത വാർഷികത്തിനു 1 ലക്ഷം നല്ല തിരുത്തലുകളാകട്ടെ ലക്ഷ്യം! --Anoopan| അനൂപൻ 05:48, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
എന്റെയും അഭിനന്ദനങ്ങൾ --Vssun 07:22, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
വാർഷികമായല്ലേ!! അഭിനന്ദനങ്ങൾ, വിക്കിയിൽ കൂടുതൽ സംഭാവനകൾ നൽകുക --ജുനൈദ് | Junaid (സം‌വാദം) 08:18, 4 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം[തിരുത്തുക]

മുകളിൽ നിന്നും താഴോട്ടു വരുന്ന വഴിയിൽ നോക്കിയാൽ മതിയില്ലേ? :) അങ്ങനെ ചെയ്യാം എന്നാ വിചാരിച്ചത്. :) --Vssun 08:04, 4 ഫെബ്രുവരി 2010 (UTC)[മറുപടി]

Malayalam Typing[തിരുത്തുക]

Today I faced problem to type in malayalam alphabets. I have used Ctrl+M and click in the particular box also but Malayalam alphabet is still away. Please help. I am note a computer expert there for I am giving you treble. Thank you. --babug** 06:37, 5 ഫെബ്രുവരി 2010 (UTC)[മറുപടി]

ഇത് വിലയിരുത്തുക --Vssun 07:19, 6 ഫെബ്രുവരി 2010 (UTC)[മറുപടി]

മായ്ക്കൽ[തിരുത്തുക]

പ്രമാണത്തിന്റെ പഴയ പതിപ്പ് മായ്ക്കാൻ അങ്ങനെ ഒരു ഓപ്ഷൻ ഉള്ളത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. :) --Vssun 08:17, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

Re: Copyright Doubt[തിരുത്തുക]

Hi Razimantv. If I understand you correctly a Wikipedia user has uploaded an image he/she has taken to flickr with all rights reserved and later to Commons under a Creative Commons license. The most important thing: is the user actually the owner / has he/she actually taken the image himself/herself? If that is the case and the rights of third persons are not violated, then it is okay, because Creative Commons licenses are non-revokable , which means the image is free once it is made free by the copyright owner, regardless of how it is described elsewhere. If in doubt one could ask for an OTRS ticket to provide evidence of permission. Could you tell me what image you are worried about, so I can take a look? Best Hekerui 15:57, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

It looks fine. Photos posted by someone on flickr or elsewhere can be more restrictive as long as the same person, the owner, allows for free use on here and we can be sure it's really the same person. In this case there should be no problem, I agree with you that the users look like they are the same person. Regards Hekerui 16:21, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

കാര്യങ്ങൾ വിശദമായല്ലോ.. നന്നായി. :) --Vssun 04:41, 9 ഫെബ്രുവരി 2010 (UTC)[മറുപടി]

ഫോണ്ട് മാറ്റുന്നതാരാ?[തിരുത്തുക]

കാറ്‌ത്തിക ഫോണ്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളാണു ഞാനു.. ഇതുവരെ വിക്കിപീഡിയയിലു ടൈപ്പുചെയ്യുന്നതിനു ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാലിപ്പോഴാരോ ഫോണ്ടുകളു മാറ്റിയിരിക്കുന്നു. ചില്ലക്ഷരങ്ങളൊന്നും കാണാനും വയ്യ ടൈപ്പുചെയ്യാനും പറ്റുന്നില്ല. ഈ വാചകങ്ങളിലെ ചില്ലുകളൊക്കെ ഒഴിവാക്കി ടൈപ്പുചെയ്തിരിക്കുക്കയാണുഞാനു. പലഫോണ്ടുകലും മാറ്റി നോക്കി.. കമ്പ്യൂട്ടറുകളും മാറിനോക്കി.. രക്ഷയില്ല. ഇതാരാണിപ്പരിപാടി കാണിക്കുന്നത്.. വിക്കിപ്പീഡിയ നന്നായി കണ്ടുകൊണ്ടിരുന്നതാ..ബ്രൗസിംഗ് സെന്ററുകളിലെ സിസ്റ്റങ്ങളിലും ഇതേകുഴപ്പമാണല്ലോ കാണുന്നത്.. ഏത് ഫോണ്ടാണാവോ ഇനി ഉപയോഗിക്കേണ്ടത്.. വിക്കിപ്പീഡിയയുടെ സഹായം താളുകളിലാഫോണ്ടുമാത്രം കൊടുക്കൂ.. — ഈ തിരുത്തൽ നടത്തിയത് 210.212.239.181 (സംവാദംസംഭാവനകൾ) 03:56, 9 ഫെബ്രുവരി 2010 (UTC)[മറുപടി]

ഐസ്ക്രീമിന് പെരുത്ത് നന്ദി. --Vssun 13:54, 13 ഫെബ്രുവരി 2010 (UTC)[മറുപടി]

എലി എന്ന പേരിൽ ഒരു ലേഖനം എഴുതാം എന്നുകരുതി. നോക്കിയപ്പോൾ എലിയെ ചുണ്ടെലി എന്ന താളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നതായി കണ്ടു. ഞാൻ എഴുതാൻ ഉദ്ദേശിച്ചത് എല്ലാ എലികളേയും കുറിച്ചാണ്. ചുണ്ടെലിയെ പറ്റിമാത്രം ഉള്ളതല്ല. അതുകൊണ്ട് ലേഖനം തുടങ്ങാൻ ഒരു വൈമനസ്യം എന്തുവേണം. --Babug** 06:15, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

എലി ഇതുവരെ എഴുതിയതു കണ്ടുകാണുമല്ലോ? അതിന്റെ ഏറ്റവും തഴെയായി വർഗ്ഗം: Wikipedia pages with incorrect protection template എന്നു കാണുന്നു. അതിന്റെ അർഥം ഒന്നു വ്യക്തമാക്കാമോ? എന്താണു കരണം. --Babug** 18:01, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

ക്യൂവിലിട്ടിട്ടുണ്ട്.. ശ്രദ്ധിക്കാം.. യോഗം എന്ന താളായിരിക്കും നല്ലതെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നു. --Vssun 07:51, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രിയ Razimantv വളരെ നന്ദി Nettoor ന്‌ നൽകിയ മാറ്റത്തിന്‌ എം.എസ്.അഗസ്റ്റിൻ

വളരെ നന്ദി,സുഹൃത്തെ, റസിമാൻ

Nettoor നെ മാറ്റിയതിൽ

M.s.augustine,nettoor 11:42, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

പേടിപ്പിക്കൽ[തിരുത്തുക]

ട്വിങ്കിൾ ഉപയോഗിച്ച് ചെയ്തതാണ്. പണി പൂർത്തിയായില്ലെന്നത് ശ്രദ്ധിച്ചില്ല. :) --Vssun 13:47, 22 ഫെബ്രുവരി 2010 (UTC)[മറുപടി]

ശുക്രൻ[തിരുത്തുക]

ഏതാണ്ട് പൂർത്തിയാക്കി, ഇനി ചിത്രംസം‌യോജനം അല്പം കൂടിയുണ്ട്. തിരക്കാണെന്ന് തോന്നുന്നു? :) സമയമുണ്ടെങ്കിൽ റിവ്യൂ ചെയ്ത് സഹായിക്കാവുന്നതാണ്‌ --ജുനൈദ് | Junaid (സം‌വാദം) 09:50, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

നന്ദി --ജുനൈദ് | Junaid (സം‌വാദം) 11:31, 1 മാർച്ച് 2010 (UTC)[മറുപടി]

പുറംചട്ടകൾ[തിരുത്തുക]

ശരി റസിമാൻ. സുഖമല്ലേ.Georgekutty 07:17, 28 ഫെബ്രുവരി 2010 (UTC)[മറുപടി]

മാസങ്ങൾ[തിരുത്തുക]

ട്രാൻസ്ലേറ്റ് വിക്കിയിൽ ചേർത്തിട്ടുണ്ട്. പെട്ടെന്നുവേണമെങ്കിൽ ലോക്കലായി ചെയ്യാം. --Vssun 10:12, 28 ഫെബ്രുവരി 2010 (UTC)[മറുപടി]

ഇപ്പോഴത്തെ നിലയിൽ എല്ലാ മാറ്റങ്ങൾക്കും റീഡയറക്റ്റ് നിലവിലുണ്ട്. തൽക്കാലം പ്രശ്നങ്ങളുണ്ടാകില്ല എന്നുകരുതുന്നു. ഹിസ്റ്ററി ഫലകത്തിന് റീഡയറക്റ്റ് ശ്രമിക്കാം.--Vssun 10:18, 28 ഫെബ്രുവരി 2010 (UTC)[മറുപടി]
മാർച്ച് 1,2,3.. മാനുവൽ റീഡയറക്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ബാക്കിയുള്ളത് ചെയ്യാൻ ജ്യോതിസിന്റെ ബോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun 10:27, 28 ഫെബ്രുവരി 2010 (UTC)[മറുപടി]

ഹമീദ് ചേന്നമംഗലൂർ[തിരുത്തുക]

ലേഖനം ഇപ്പോൾ ആ പറഞ്ഞതു പോലെ തന്നെയാണ്. പക്ഷേ പരിശോധനായോഗ്യമായ വിവരങ്ങൾ ഒഴിവാക്കിക്കൊണ്ടല്ല, പക്ഷപാതമുണ്ടെങ്കിൽ മാറ്റേണ്ടത് മറിച്ച് എതിർവാദങ്ങൾ ചേർത്തായിരിക്കണം എന്നാണ് തോന്നുന്നത്.--പ്രവീൺ:സംവാദം 07:26, 2 മാർച്ച് 2010 (UTC)[മറുപടി]

മാണിക്യചെമ്പഴുക്ക[തിരുത്തുക]

ഡിലീറ്റിയ മാണിക്യചെമ്പഴുക്ക എന്ന താൾ തിരിച്ചെടുക്കാമോ?? കാരണം [പ്രമാണത്തിന്റെ സംവാദം:മാണിക്യചെമ്പഴുക്ക.jpg|ഇതാണ്‌] --സുഗീഷ് 06:17, 3 മാർച്ച് 2010 (UTC)[മറുപടി]

സേവ് ചെയ്യുമ്പോൾ[തിരുത്തുക]

തിരുത്തൽ നടത്തി സേവ് ചെയ്യുമ്പോൾ ഇത്തരത്തിൽ ഒരു വിൻഡോ തുറന്നു വരുന്നു. എന്തായ്രിക്കാം അതിന്റെ കാരണം. (തിരുത്തൽ സമരസപ്പെടായ്ക: ഏഷ്യാമൈനർ വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. പോവുക: വഴികാട്ടി, തിരയൂ താങ്കൾ തിരുത്താൻ തുടങ്ങിയതിനു ശേഷം ഈ താൾ മറ്റാരോ തിരുത്തി സേവ് ചെയ്തിരിക്കുന്നു. മുകളിലുള്ള ടെക്സ്റ്റ് ഏരിയയിൽ നിലവിലുള്ള ഉള്ളടക്കം കാണിക്കുന്നു. താങ്കൾ ഉള്ളടക്കത്തിൽ വരുത്തിയ മാറ്റങ്ങൾ താഴെയുള്ള ടെക്സ്റ്റ് ഏരിയയിൽ കാണിക്കുന്നു. താങ്കളുടെ മാറ്റങ്ങൾ മുകളിലെ ടെക്സ്റ്റ് ഏരിയയിലേക്ക് സം‌യോജിപ്പിക്കുക. താങ്കൾ സേവ് ചെയ്യുക എന്ന ബട്ടൺ അമർത്തുമ്പോൾ മുകളിലെ ടെക്സ്റ്റ് ഏരിയയിലുള്ള എഴുത്തുകൾ മാത്രമേ സേവ് ആവുകയുള്ളൂ.) എന്താണു ഞാൻ ചെയ്യേണ്ടത്. --Babug** 15:57, 4 മാർച്ച് 2010 (UTC)[മറുപടി]

മലയാളം type ചെയ്യാൻ സാധീകൂന്നില[തിരുത്തുക]

ക്ഷമികണം മലയാളം type ചെയ്യാൻ സാധീകൂന്നില {this is copy paste} i cannot (i dont know) wiki magish tool . are you use any other tool to type malayalam in linux

—ഈ തിരുത്തൽ നടത്തിയത് Dpkpm007 (സം‌വാദംസംഭാവനകൾ)

അബ്ദ് അൽ റഹ്മാൻ ഖാൻ[തിരുത്തുക]

അബ്ദ് അൽ റഹ്മാൻ ഖാൻ കണ്ടുകാണുമല്ലോ.. ഞാൻ അവലംബിക്കുന്ന പുസ്തകത്തിൽ മുഴുവൻ Abd al-Rahman Khan എന്നാണ് ഇംഗ്ലീഷ് വിക്കിയിലാകട്ടെ അബ്ദുർ റഹ്മാൻ ഖാൻ എന്നും. ഏതാണ് ശരിയായ പ്രയോഗം? --Vssun 15:37, 8 മാർച്ച് 2010 (UTC)[മറുപടി]

  1. അപ്പോൾ അബ്ദുറഹ്മാൻ എന്നു വേണോ അബ്ദുർ റഹ്മാൻ എന്നോ?
  2. ഹബീബ് അള്ള/ഹബീബുള്ള ഇതിനും ഒരു വിശദീകരണം വേണം --Vssun 05:58, 9 മാർച്ച് 2010 (UTC)[മറുപടി]

നന്ദി റസിമാൻ. --Vssun 09:23, 9 മാർച്ച് 2010 (UTC)[മറുപടി]


പഴയ ലേഖനം[തിരുത്തുക]

പ്രിയ സുഹൃത്തെ, രാവിലെ പത്രത്തിൽ വന്ന ഒരു ലേഖനം കണ്ടപ്പോൾ താങ്കൾ ടാഗ് ചെയ്ത് മുൻപ്പ് മായ്ക്കപ്പെട്ട ലേഖനം ചേർക്കുന്നതിനെപറ്റി വീണ്ടും ആലോചിച്ചു. നിയമങ്ങൾ വായിച്ചതിൽ, താങ്കളും മറ്റുള്ളവരും പറഞ്ഞതും ലേഖനം മായ്ക്കാനുണ്ട്ടായ കാരണവും ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ കാരണം ഒരു ലേഖനം മായ്ക്കപ്പെട്ടതിന്റെ വിഷമവും ഉണ്ട്. ലേഖനം ഉൾപ്പെടുത്തുവാൻ താങ്കൾ 24 ജാനുവരി എന്റെ ഇംഗ്ലീഷ് user talk പേജിൽ എഴുതിയ അഭിപ്രായവും വായിച്ചു (http://en.wikipedia.org/wiki/User_talk:Musicindia1). ഹിന്ദു വിൻറെ ലിങ്ക് ചേർക്കുന്നു.(http://beta.thehindu.com/arts/article228427.ece)

ഇറ്റാലിയൻ ഭാഷയിൽ ലേഖനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിയമപ്രകാരം ഈ ലേഖനം വീണ്ടും എഴുതുവാൻ സഹായിക്കണം. ലേഖനത്തിന്റെ മാതൃക താങ്കൾ കാണുവാനായി എന്റെ user പേജിൽ ചേർത്തിട്ടുണ്ട്. http://ml.wikipedia.org/wiki/ഉപയോക്താവ്:Musicindia1 നന്ദി. പ്രവീൺ, കൊച്ചി.--Musicindia1 07:06, 11 മാർച്ച് 2010 (UTC)[മറുപടി]

മായ്ക്കുക ഫലകത്തോടൊപ്പം പുനഃസ്ഥാപിക്കാം എന്നുകരുതുന്നു. ചർച്ച നടക്കട്ടെ.. റസിമാന്റെ അഭിപ്രായം പറയുക. --Vssun 14:41, 11 മാർച്ച് 2010 (UTC)[മറുപടി]
vssun എന്താണ് പറഞ്ഞിട്ടുള്ളത് മായ്ക്കുക എന്നാണോ? അതോ മറിച്ചാണോ? രസിമാൻ എന്താണ് പറയുന്നത്? --Musicindia1 12:07, 12 മാർച്ച് 2010 (UTC)[മറുപടി]
നന്ദി റസിമാൻ പുനഃ സ്ഥാപിക്കൽ ഞാൻ ചെയ്യണോ അതോ താങ്കൾ ചെയ്യുമോ?--Musicindia1 14:11, 12 മാർച്ച് 2010 (UTC)[മറുപടി]

പഴയ സംവാദം ആവശ്യമാണെന്ന് കരുതിയതിനാൽ അതും കൂടീ പുനഃസ്ഥാപിച്ചു. ഒഴിവാക്കാനുള്ള ചർച്ചയും അതുപോലെത്തന്നെ. ഇത് മെയിലിങ് ലിസ്റ്റിലിടാം എന്നു കരുതുന്നു. --Vssun 14:50, 12 മാർച്ച് 2010 (UTC)[മറുപടി]

ചില്ലു്[തിരുത്തുക]

ഇല്ലല്ലോ. ഞാൻ സം‌വാദം താളിൽ ഉള്ള ലേഖനങ്ങളുടെ പേരു് അതേ പോലെ കോപ്പി പെസ്റ്റ് ചെയ്തതേ ഉള്ളൂ. ടൈപ്പ് ചെയ്തില്ല.--Shiju Alex|ഷിജു അലക്സ് 06:09, 12 മാർച്ച് 2010 (UTC)[മറുപടി]

എങ്കിൽ, ഞാൻ ഇന്നു് രാവിലെ കുറച്ച് നേരം ലിനക്സിൽ എഡിറ്റ് ചെയ്തിരുന്നു. അതിൽ ബ്രൗസറിൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള ഫിക്സ് എംഎൽ എന്ന എക്സ്റ്റെൻഷൻ, ഞാൻ അറിയാതെ ഇതു് ചെയ്തതാവാനാണു് സാദ്ധ്യത. ഇതു് ഒരു വലിയ പ്രശ്നമായി തീരും. ആ എക്സ്റ്റെൻഷൻ ഉപയോഗിച്ച് വിക്കി എഡിറ്റ് ചെയ്യുന്നവർ സെവ് ചെയ്യുന്ന എല്ലാ ലേഖനങ്ങൾക്കും ഇതു് സംഭവിക്കും. ഒരു പരിഹാരം കണ്ടെത്തണം. --Shiju Alex|ഷിജു അലക്സ് 06:22, 12 മാർച്ച് 2010 (UTC)[മറുപടി]

ഏഴ് അദ്ഭുതങ്ങൾ[തിരുത്തുക]

ഞാൻ ഏഴ് അദ്ഭുതങ്ങൾ എന്ന ഒരു ലേഖനം എഴുതി സേവ് ചെയ്തപ്പോഴാണ് ലോകാത്ഭുതങ്ങൾ എന്ന ലേഖനം നിലവിലുള്ളതായി കണ്ടത്. ഇനി എന്താണു ചെയ്ക. തീരുമാനം അറിയിക്കുമല്ലോ. --Babug** 17:57, 13 മാർച്ച് 2010 (UTC)[മറുപടി]

വിശദമായി പ്രതിപദിച്ച ശേഷം അതിനു താഴെ പട്ടിക കൊടുക്കുന്നതിൽ തെറ്റില്ലങ്കിൽ അങ്ങനെ ചെയ്യാമെന്നാണു കരുതുന്നത്. --Babug** 07:20, 14 മാർച്ച് 2010 (UTC)[മറുപടി]

യന്ത്രം[തിരുത്തുക]

പ്രിയപ്പെട്ട റസിമാൻ
യന്ത്രം ഉണ്ടാക്കുന്നതുനെ പറ്റി വിശദമായി പറഞ്ഞ് തരുമോ?
--Pathaayan 02:15, 22 മാർച്ച് 2010 (UTC)[മറുപടി]

ഞാൻ ഓകാപി എന്ന ലേഖനം ഇന്നു മുതലാണ് എഴുതാൻ തുടങ്ങിയത്. ഇന്നുതന്നെ ഒഴിവാക്കപ്പെടാൻ സാദ്ധ്യതയുള്ള ഒറ്റവരി ലേഖനങ്ങളുടെ പട്ടികയിൽ അതിനെ ഉൾപ്പെടുത്തി കണ്ടു. ഞാൻ അങ്ങനെ ഒറ്റവരി ലേഖനങ്ങൾ എഴുതാറില്ലന്ന് അറിയവുന്നതല്ലെ? ശ്രദ്ധിക്കുമല്ലോ --Babug** 12:07, 28 മാർച്ച് 2010 (UTC)[മറുപടി]

പതാകകൾ[തിരുത്തുക]

@പ്രമാണം:PFI-FLAG.jpg

ഇത്തരം പതാകകൾക്ക് നൽകാവുന്ന ഏറ്റവും നല്ല പകർപ്പാവകാശ അനുബന്ധം ഏതായിരിക്കും? കോമൺസിൽ പല പതാകകളും പബ്ലിക് ഡൊമൈനിൽ കാണുന്നുണ്ട്. ഇംഗ്ലീഷിലെ നോൺ-ഫ്രീ ഫ്ലാഗ് എന്ന അനുബന്ധമാകട്ടെ ഇപ്പോൾ ഉപയോഗശൂന്യവുമാണ്. --Vssun 16:09, 30 മാർച്ച് 2010 (UTC)[മറുപടി]

ന്യായോപയോഗമായിരിക്കാം തൽക്കാലം നല്ലതെന്നു വിചാരിക്കുന്നു. ഇന്ത്യയിൽ പതാകകൾക്ക് പകർപ്പവകാശമുണ്ടോ എന്ന് പരിശോധിക്കണം. --Vssun 06:18, 31 മാർച്ച് 2010 (UTC)[മറുപടി]

എന്റെ പിഴ. എന്റെ മാത്രം :( --Anoopan| അനൂപൻ 13:20, 31 മാർച്ച് 2010 (UTC)[മറുപടി]

ബർണാർഡിന്റെ നക്ഷത്രം[തിരുത്തുക]

തെറ്റുകളൊന്നും ഇല്ല, നന്നായിരിക്കുന്നു. നീറ്റിലിറക്കാൻ യോഗ്യം :) കൂടാതെ ബർണാർഡിന്റെ നക്ഷത്രം എന്നുതന്നെ ഉപയോഗിച്ചൂടെ? --ജുനൈദ് | Junaid (സം‌വാദം) 20:53, 31 മാർച്ച് 2010 (UTC)[മറുപടി]

അതുതന്നെയാ പറഞ്ഞത് ബർണാഡിന്റെ നക്ഷത്രം എന്നുതന്നെ ഉപയോഗിക്കാമല്ലോ, ഡ്സ് എന്ന ഇംഗ്ലീഷിനു പകരം ഡിന്റെ എന്ന മലയാളമല്ലേ നല്ലത് :) --ജുനൈദ് | Junaid (സം‌വാദം) 19:53, 1 ഏപ്രിൽ 2010 (UTC)[മറുപടി]

ചിത്രങ്ങൾ പകർത്തൽ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് മലയാളം വിക്കിയിലേക്കഉ ചിത്രങ്ങൾ പകർത്തുന്നതു എങ്ങിനെയാണ്?. ഞാൻ 2010 ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ലേഖനത്തിൽ പുതിയ വേദികൾ എന്ന ഖണ്ഡികയിൽ വിദർഭാ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിന്റെ ചിത്രം ചേർക്കാൻ നോക്കിയപ്പോൾ ഡിസ്പ്ലേ കാണിക്കുന്നതു പ്രമാണം:VCA Jamtha 1.J PG ഇങ്ങനെയാണു. ഇതു ശരിയക്കാൻ ഒന്നു സഹായിക്കുമല്ലോ?--Kiran Gopi 20:27, 1 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കിമീഡിയ കോമൺസിലേക്ക് നമ്മുക്ക് നേരിട്ട് ചിത്രങ്ങൾ അപ് ലോഡ് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ അതു എങ്ങിന്ര്യാണു? --Kiran Gopi 20:56, 1 ഏപ്രിൽ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

പ്രിയ റസിമാൻ വളരെ നന്ദി... ‌പ്രതീഷ് ‌|pratheesh 08:50, 2 ഏപ്രിൽ 2010 (UTC)[മറുപടി]

വാസ്തു ചിത്രം[തിരുത്തുക]

വാസ്തു പുരുഷൻറെ ചിത്രം Temples Of India എന്ന ഒരു പുസ്തകത്തിൽ നിന്നാണ് ലഭിച്ചത്. ആ പുസ്തകത്തിൽ copyright നെ കുറിച്ച് ഒന്നും പറയാത്തതിനാൽ ആണ് അപ്‌ലോഡ്‌ ചെയ്തത്. copyright ഉള്ളതാണെങ്കിൽ remove ചെയ്യാം.അല്ലെങ്കിൽ ഞാൻ അത് സ്വയം വരച്ചെടുക്കാൻ ശ്രെമിക്കാം.ആശംസകൾ --Oracle125 18:08, 3 ഏപ്രിൽ 2010 (UTC)"[മറുപടി]
ഞാൻ സ്വയ വരച്ചത് അപ്‌ലോഡ്‌ ചെയ്തു.(http://commons.wikimedia.org/wiki/File:Vastu_purushan_in_Vastu_Sasthra.jpg ).പഴയത് ദയവായി ഡിലീറ്റ് ചെയ്യുക.ആശംസകൾ. --Oracle125 08:55, 4 ഏപ്രിൽ 2010 (UTC)[മറുപടി]
നന്ദി --Oracle125 11:50, 4 ഏപ്രിൽ 2010 (UTC)[മറുപടി]

ജ്യോതിശാസ്ത്രപദ്ധതി[തിരുത്തുക]

എനിക്ക് വിക്കിപീഡിയയുടെ ജ്യോതിശാസ്ത്രം പദ്ധതിയിൽ ചേർന്നാൽ കൊള്ളാം എന്നുണ്ട്.ഞാൻ എങ്ങിനെയാണ്‌ ചേരുന്നത്??--Oracle125 12:49, 4 ഏപ്രിൽ 2010 (UTC)[മറുപടി]
ഞാൻ എൻറെ കഴിവിൻറെ പരമാവധി ശ്രമിക്കാം.ചിത്രങ്ങൾ എവിടെയാണ് പ്രദർശിപ്പിക്കേണ്ടത്? കവാടത്തിലെ ജ്യോതിശാസ്ത്ര വാർത്തകൾ എന്ന വിഭാഗം കുറച്ചു പഴയ വാർത്തകാളാണല്ലോ പ്രദർശിപ്പിക്കുന്നത്?ഞാൻ ആ ജോലി ഏറ്റെടുക്കട്ടെയോ ?? പുതിയ വാർത്തകൾ കൃത്യതയോടെ അപ്ഡേറ്റ് ചെയ്യാം.--Oracle125 13:44, 4 ഏപ്രിൽ 2010 (UTC)[മറുപടി]

വാർത്തകൾ[തിരുത്തുക]

അഭിനന്ദനത്തിനു നന്ദി..ജ്യോതിശാസ്ത്ര മേഖല എനിക്ക് വളരെ ഇഷ്ടമാണ്..ഞാൻ എന്നും വളരെയധികം സമയം ജ്യോതിശാസ്ത്ര വാർത്തകൾ ഇൻറെർനെറ്റിൽ തിരയാറുണ്ട്..കണ്ടെത്തുന്നവ ഓർത്തു വെക്കാറുമുണ്ട്‌ :)--Oracle125 14:43, 4 ഏപ്രിൽ 2010 (UTC)[മറുപടി]

ആസ്ട്രോബയോളജി[തിരുത്തുക]

നന്ദി.ഞാൻ പരമാവധി ശ്രമിക്കാം. :) --Oracle125 16:08, 5 ഏപ്രിൽ 2010 (UTC)[മറുപടി]