വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) എന്ന താളുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സംവാദം താളാണിത്.

  സംവാദം താളിൽ:

  • ഒപ്പ് വയ്ക്കാൻ മറക്കരുത് ! ഇതിനായി നാലു ടിൽഡെ (~~~~) ചിഹ്നങ്ങൾ ചേർക്കുക.
  • പുതിയ ഖണ്ഡിക ഏറ്റവും താഴെയായി തുടങ്ങുവാൻ ശ്രദ്ധിക്കുക.
  • പുതിയ ഒരു ഉപവിഭാഗം തുടങ്ങുവാൻ ഇവിടെ അമർത്തുക..


Wikipedia-logo-v2-ml.svg

1000 പിക്സൽ റെസൊല്യൂഷൻ എന്നാൽ ആകെ 1000 പിക്സൽ എന്നാണോ ചിത്രത്തിന്റെ നീളത്തിലോ, വീതിയിലോ ഏതെങ്കിലുമൊന്നിൽ കുറഞ്ഞത് 1000 പിക്സൽ വേണമെന്നാണോ?--Vssun 20:32, 19 ഓഗസ്റ്റ്‌ 2007 (UTC)

ശാസ്ത്രീയമായി പറഞ്ഞാൽ “1000 പിക്സൻ റെസൊല്യൂഷൻ“ എന്നു പറയുമ്പോൾ 20x25 പിക്സൽ ചിത്രവും അതിൽ പെടും. മാനദണ്ഡം തിരുത്തേണ്ടതാണെന്നാണ് എന്റെ അഭിപ്രായം --ജേക്കബ് 20:47, 19 ഓഗസ്റ്റ്‌ 2007 (UTC)
നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും വേണം എന്നു തിരുത്തിയാൽ മതിയെന്ന് എന്റെ അഭിപ്രായം.മൻ‌ജിത് കൈനി 22:17, 19 ഓഗസ്റ്റ്‌ 2007 (UTC)

ഏതെങ്കിലും ഒരു വശം 1000 പിക്സലുകൾ എന്നാക്കാം. പിന്നെ വ്യക്തമായ ആർട്ടിഫാക്റ്റ്സ് ഉള്ളതും, കമ്പോസിഷണൽ എറർ ഉള്ളതും ഒഴിവാക്കണം. (ഉദാ: വശങ്ങൾ കട്ടായി പോയവ) പ്രധാന വിഷയത്തിൽ നിന്ന് വ്യതി ചലിക്കുന്നവ) --ചള്ളിയാൻ ♫ ♫ 15:08, 8 ജനുവരി 2008 (UTC)

നയനാനന്ദകരമാകണം നിർബന്ധമാണോ? --ബ്ലുമാൻ‍ഗോ ക2മ 11:18, 4 മാർച്ച് 2008 (UTC)

റെസല്യൂഷൻ മാനദണ്ഡം[തിരുത്തുക]

രൂപരേഖകൾക്ക് റെസല്യൂഷൻ മാനദണ്ഡം പാലിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ.. അവക്ക് ഈ മാനദണ്ഡത്തിൽ ഇളവു നൽകണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 10:35, 16 മാർച്ച് 2009 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു രൂപരേഖകൾ അത്രയും വലുതാകേണ്ട ആവശ്യമില്ല. (അത് SVG ആക്കിയാൽ ഈ പ്രശ്നമില്ലല്ലോ?)--അഭി 13:26, 16 മാർച്ച് 2009 (UTC)
എസ്.വി.ജി. ഫോർമാറ്റിലുള്ള ചിത്രങ്ങൾക്ക് റെസല്യൂഷൻ മാനദണ്ഡം ബാധകമല്ലെന്ന് ചേർക്കുന്നു. --Vssun 04:36, 6 സെപ്റ്റംബർ 2009 (UTC)

പെൻസിൽ ഡ്രോയിങ്[തിരുത്തുക]

ഇത്തരം പെൻസിൽ ഡ്രോയിങുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ചിത്രങ്ങൾക്കും റെസല്യൂഷൻ മാനദണ്ഡത്തിൽ ഇളവു നൽകണം.--Vssun 04:35, 6 സെപ്റ്റംബർ 2009 (UTC)

യോജിക്കുന്നു. ആനിമേഷനുകൾക്കും 500 പിക്സൽ എന്നോ മറ്റോ ഇളവ് നൽകിയാൽ നന്നായിരിക്കും -- റസിമാൻ ടി വി 04:47, 6 സെപ്റ്റംബർ 2009 (UTC)

രണ്ടാമത്തെ മാനദണ്ഡത്തെ മാറ്റി താഴെക്കാണുന്നരീതിയിലാക്കാൻ ഉദ്ദേശിക്കുന്നു.

അഭിപ്രായങ്ങൾ പറയുക. --Vssun 09:51, 27 ജനുവരി 2010 (UTC)

അനുകൂലിക്കുന്നു--Anoopan| അനൂപൻ 10:04, 27 ജനുവരി 2010 (UTC)

മാറ്റിയെഴുതുന്നു. --Vssun 12:06, 30 ജനുവരി 2010 (UTC)

മലയാളം വിക്കിപീഡിയയിലേക്ക് സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ[തിരുത്തുക]

എന്തിനാണ് ഇങ്ങനെ ഒരു മാനദണ്ഡം? ഇതുകാരണം കോമൺസിൽ അപ്ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ പോലും ആദ്യം മലയാളം വിക്കിയിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് പിന്നീട് കോമൺസിലേയ്ക്ക് മാറ്റുന്നത് ശ്രമകരമായ പണിയാണ്. അത് അപ്ലോഡിയ ഉപയോക്താവ് അജ്ഞത മൂലം ചെയ്യുക പോലുമില്ല. മലയാളം വിക്കിയിൽ ആക്റ്റീവ് ആയ വ്യക്തികൾ കോമൺസിൽ അപ്ലോഡ് ചെയ്ത, മലയാളം വിക്കിയിൽ ഉപയോഗിക്കുന്ന ചിത്രങ്ങളും നാമനിർദ്ദേശം ചെയ്യാമെന്ന് ഇത് തിരുത്തിയാൽ നന്നാവില്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 06:45, 6 ഒക്ടോബർ 2010 (UTC)

ഇത് എനിക്കെപ്പോഴും ഒരു വെല്ലുവിളിയാണ്, ഈ നിർബന്ധം എടുത്തു കളഞ്ഞിട്ട്, മലയാളികൾ അപ്ളോഡിയ ചിത്രത്തിനു മാത്രം അവാർഡു നൽകുന്ന ഒരു സമ്പ്രദായം നിലവിൽ വരണം...--മഹാരാജാവ് 08:37, 6 ഒക്ടോബർ 2010 (UTC)


ഈ നയത്തിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിനു സമയമായെന്നു തോന്നുന്നു. മലയാളികൾ/മലയാളം വിക്കിമീഡിയർ അപ് ലോഡിയ എന്നോ മറ്റോ ആക്കാം. ഇതിന്റെ അടുത്ത പടിയായി മലയാളം വിക്കിസംരംഭങ്ങളിൽ അപ്ലോഡിങ്ങ് നിരോധിക്കുകയും എല്ലാം കോമൺസ് വഴി ആക്കുകയും ചെയ്താൽ നന്നായിരിക്കും. --ഷിജു അലക്സ് 03:19, 9 ഒക്ടോബർ 2010 (UTC)

സ്വതന്ത്രചിത്രങ്ങൾ‌ ചേർക്കേണ്ട/സംഭരിക്കേണ്ട സ്ഥലം കോമൺസാണെന്നതിൽ തർക്കമില്ല. എങ്കിലും ന്യായോപയോഗചിത്രങ്ങൾക്ക് ലോക്കൽ വിക്കി അത്യാവശ്യമായിരിക്കും. തിരഞ്ഞെടൂക്കുന്ന ചിത്രങ്ങൾ, മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തെ പോഷിപ്പിക്കുന്നതായിരിക്കണം എന്ന നിബന്ധന മാത്രം മതിയാകും. മലയാളികൾ/മലയാളം വിക്കി പ്രവർത്തകർ ചേർത്ത ചിത്രം എന്ന നിബന്ധനയോട് അനുകൂലിക്കുന്നില്ല. --Vssun (സുനിൽ) 03:51, 9 ഒക്ടോബർ 2010 (UTC)


  1. എങ്കിനെ മലയാളിയുടെ മാത്രം ചിത്രം കോമ്മൺസിൽ നിന്നു കണ്ടുപിടിക്കും.....
  2. ന്യയോപയോഗചിത്രങ്ങൾ (കോമ്മൺസ് നയങ്ങൾക്കെതിരായവ) ഇവിടെ നൽകട്ടെ.
  3. ഏതെങ്കിലും ലേഖനത്തെ പോഷിപ്പിച്ചതായാൽ നമുക്ക് അധികം ചിത്രങ്ങളൊന്നും കിട്ടില്ല..(കാരണം ഒരു ലേഖനത്തിൽ നമ്മൾ എത്ര നല്ല ചിത്രം കുത്തി നിറയ്ക്കും)
  4. മലയാളികളുടെ മാത്രം എന്ന നിബന്ധന മതിയാവും,മലയാളികൾ കോമ്മൺസിൽ ചേർക്കുമ്പോൾ അത് ഓട്ടോമാറ്റിക്കായി മലയാളം വിക്കിയിൽ "മലയാളികളുടെ ചിത്രം" എന്ന വർഗ്ഗത്തിനടിയിൽ വരണം
--♔ കളരിക്കൻ ♔ | സംവാദം 08:18, 9 ഒക്ടോബർ 2010 (UTC)
മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ എന്നു മാറ്റിയിട്ടുണ്ട്.--കിരൺ ഗോപി 18:09, 10 നവംബർ 2010 (UTC)

കോമ്മൺസിൽ മലയാളി കാറ്റഗറി[തിരുത്തുക]

ഒരു പുതിയ കാറ്റഗറി കോമ്മൺസിൽ തുടങ്ങിയിട്ടുണ്ട്...എല്ലാ മലയാളി വിക്കിപീഡിയന്റെയും ചിത്രങ്ങൾ അവിടെ ലിങ്കുചെയ്യാം, തിരഞ്ഞെടുക്കേണ്ടവ അവിടുന്നാകാം, ചള്ളിയാന്റെ ചിത്രങ്ങൾ തുന്നിച്ചേർത്ത് തുടക്കം കുറിച്ചു, കാറ്റഗറി പേര് ഇതാണ് Commons:Category:Malayalam Wikipedian's Upload--♔ കളരിക്കൻ ♔ | സംവാദം 10:42, 4 നവംബർ 2010 (UTC)

പുതിയ നയങ്ങൾ[തിരുത്തുക]

ഇങ്ങനെ ഒരു വരിയുടെ ആവശ്യമെന്താണ്. ???--സുഗീഷ് 13:00, 16 ഓഗസ്റ്റ് 2011 (UTC)

ഭേദഗതി നിർദ്ദേശം (2018 മാർച്ച്)[തിരുത്തുക]

ജയം കണക്കാക്കൽ[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) പ്രകാരം കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം - ഇതിൽ അവ്യക്തതയുണ്ട്. ഈ വാക്യത്തിനെ, എതിർക്കുന്ന വോട്ടുകളുടെ എണ്ണത്തേക്കാൾ കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നുണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം എന്നു മാറ്റുവാൻ നിർദ്ദേശിക്കുന്നു. ഇക്കാര്യം വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) താളിലും രേഖപ്പെടുത്തണം.--അരുൺ സുനിൽ കൊല്ലം (സംവാദം) 03:53, 17 മാർച്ച് 2018 (UTC)

ഒരാഴ്ച കഴിഞ്ഞുള്ള വോട്ടുകൾ[തിരുത്തുക]

സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. - വോട്ടെടുപ്പിന്റെ കാലാവധി 7 ദിവസമാണെങ്കിലും നാമനിർദ്ദേശം ചെയ്ത തീയതി കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കു ശേഷവും ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞ് രേഖപ്പെടുത്തിയ വോട്ടുകൾ അസാധുവാണോ ? ചിത്രം തിരഞ്ഞെടുക്കുന്ന സമയത്ത് ഈ വോട്ടുകൾ കണക്കിലെടുക്കാമോ? എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദ്ദേശിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 03:53, 17 മാർച്ച് 2018 (UTC)

തെരഞ്ഞെടുക്കപ്പെടാവുന്ന ചിത്രങ്ങളുടെ വരവു തീരെക്കുറവാണ്. ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ ചിലപ്പോൾ 7 ദിവസത്തിൽ കൂടുതലുമെടുക്കുന്നുവെന്നു കാണുന്നു. കൂടുതൽ ചിത്രങ്ങൾ എത്തുന്ന മുറയ്ക്കോ അല്ലെങ്കിൽ എത്തുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലോ മാത്രം 7 ദിവസമെന്നുള്ള മാനദണ്ഡം കർശനമായി നടപ്പിലാക്കിയാൽപ്പോരേ? നിലവിലെ സാഹചര്യത്തിൽ ഒരാഴ്ചകഴിഞ്ഞുള്ള വോട്ടുകളും കണക്കിലെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. മാളികവീട് (സംവാദം) 06:23, 18 മാർച്ച് 2018 (UTC)

മാളികവീടിന്റെ അഭിപ്രായത്തോടു യോജിക്കുന്നു. പലരും 7 ദിവസങ്ങൾ കഴിഞ്ഞാണ് വോട്ടുചെയ്യാൻ വരുന്നത്. അവരുടെ വോട്ടുകൾ പാഴാകാൻ പാടില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:50, 18 മാർച്ച് 2018 (UTC)