ഉപയോക്താവിന്റെ സംവാദം:Arunsunilkollam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

പഴയ സംവാദങ്ങൾ (2013 - 2018)

ഉള്ളടക്കം

പഴഞ്ചൻ പിന്മൊഴികൾ[തിരുത്തുക]

ഈ ലിസ്റ്റ് കാണുമല്ലോ.Smiley.svg വിശ്വപ്രഭ (സംവാദം) 02:15, 1 ഏപ്രിൽ 2018 (UTC)

@വിശ്വേട്ടാ, അതുകലക്കി !! ഇതു വായിക്കുന്നവർക്കുവേണ്ടി ആ ലിങ്ക് എന്താണെന്നു പറയുന്നു. ലേഖനമില്ലാത്ത സംവാദം താളുകളുടെ പട്ടികയാണ് വിശ്വേട്ടൻ നൽകിയിരിക്കുന്നത്.--അരുൺ സുനിൽ കൊല്ലം (സംവാദം) 03:39, 1 ഏപ്രിൽ 2018 (UTC)

സംവാദം:പഞ്ചരത്നകൃതികൾ‎[തിരുത്തുക]

പഞ്ചരത്നകൃതികൾ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 05:42, 1 ഏപ്രിൽ 2018 (UTC)

ആവശ്യത്തിന് വിവരങ്ങളുള്ള സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖ[തിരുത്തുക]

ഒരുപാടു സംവാദ താളുകൾ മായ്ക്കുന്നത് ശ്രദ്ധയിൽ പെട്ടു , മായ്ച്ചു കളഞ്ഞ താളുകളുടെ സംവാദതാൾ ആവശ്യത്തിന് വിവരങ്ങളുള്ളവ , ശേഖരിച്ചു വക്കേണ്ടതാണ് എന്ന് ഓർമപ്പെടുത്തുന്നു . ഇത് കാണുക വിക്കിപീഡിയ:നീക്കം_ചെയ്ത_താളുകളുടെ_സംവാദം. ഒന്ന് ശ്രദ്ധിച്ചു ചെയ്താൽ മതി ആവശ്യമില്ലാത്തതു (ശൂന്യമായതു) നീക്കം ചെയ്തോളൂ പ്രശ്നമില്ലാ . സ്നേഹത്തോടെ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:29, 1 ഏപ്രിൽ 2018 (UTC)

@ഇർവിൻ കാലിക്കറ്റ്, തീർച്ചയായും. അങ്ങനെ ചെയ്തിട്ടുണ്ട്. ലേഖനമില്ലാതെ അനാഥമായിക്കിടന്ന സംവാദം താളുകളെ മാത്രമാണ് നീക്കം ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്നത്. പല സംവാദം താളുകളും Speedy deletion-നുള്ള കാരണം പറയാൻ വേണ്ടി മാത്രം സൃഷ്ടിച്ചതാണ്. {{Sd}} ഫലകത്തിൽ പറയേണ്ട കാര്യങ്ങൾ മാത്രമേ അവയിലുള്ളൂ. നിലനിർത്തുന്നതുകൊണ്ട് ഉപയോഗമില്ല എന്നു തോന്നിയതിനാലാണ് നീക്കം ചെയ്തത്. ഉപയോഗപ്രദമായ ചർകൾ നടന്നിട്ടുള്ള താളുകളെ വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം താളിന്റെ ഉപതാളാക്കി നിലനിർത്തിയിട്ടുണ്ട്. ചിലതിനെ നിലവിലുള്ള സംവാദം താളുകളിലേക്ക് ലയിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം താളുകളിലും ഉപയോഗപ്രദമായ വിവരങ്ങൾ ഇല്ലായിരുന്നു എന്നതാണ് സത്യം. ലേഖനം തുടങ്ങാതെ സംവാദം താൾ മാത്രം തുടങ്ങിയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശൂന്യമായവ, മറ്റുപയോക്താക്കളെ കളിയാക്കുന്നവ, പുതിയ ഉപയോക്താക്കളുടെ പരീക്ഷണങ്ങൾ, ലേഖനം തന്നെ പകർത്തി വച്ചിരിക്കുന്നവ, എന്നിങ്ങനെയുള്ള താളുകളും നീക്കം ചെയ്തവയിൽപ്പെടുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:00, 2 ഏപ്രിൽ 2018 (UTC)

ലയിപ്പിക്കേണ്ട ലേഖനം[തിരുത്തുക]

ഈ അഭിപ്രായം ശ്രദ്ധിക്കുമല്ലോ. നന്ദി.വിശ്വപ്രഭ (സംവാദം) 09:19, 8 ഏപ്രിൽ 2018 (UTC)


പ്രോജക്റ്റ് ടൈഗർ ലേഖന താരകം[തിരുത്തുക]

Writers Barnstar Hires.png ലേഖന താരകം
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, മാർച്ച് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:49, 12 ഏപ്രിൽ 2018 (UTC)

സംവാദം:ഗോബ്ലിൻ ഷാർക്ക്[തിരുത്തുക]

ഈ താളിലെ സന്ദേശം ശ്രദ്ധിക്കുമല്ലോ.--Devathulasi (സംവാദം) 14:26, 17 ഏപ്രിൽ 2018 (UTC)

@Devathulasi, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു. ലേഖനം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ച നടത്തുന്നതിനാണ് സംവാദം താളുകൾ. അല്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനുള്ളതല്ല. ഒരു പുതിയ ഉപയോക്താവ് അയാളുടെ പക്വതയില്ലായ്മ തെളിയിച്ചുകൊണ്ട് വിക്കിപീഡിയരെ മണ്ടൻമാരെന്നു വിളിച്ചിരിക്കുന്നു. തക്കതായ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. അതിനുള്ള താൽപര്യവും സമയവുമില്ല. വിക്കിനയങ്ങൾക്കു വിരുദ്ധമായ പ്രവൃത്തികളെ ഇനിയും എതിർക്കുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:31, 18 ഏപ്രിൽ 2018 (UTC)

അസാധാരണമായ മീഡിയാവിക്കി പ്രശ്നം[തിരുത്തുക]

തിരുത്ത് ശ്രദ്ധിക്കുമല്ലോ. ഇന്നു പുലർച്ചേ പേജിൽ എന്റെ ഒരു ഒപ്പിനു കീഴിൽ മുഴുവൻ ചുവപ്പ് നിറവും ശരിയല്ലാത്ത ഫോണ്ടുകളും കണ്ടപ്പോൾ മുതൽ എന്തുകൊണ്ടിങ്ങനെ വന്നു എന്നു പരിശോധിക്കുകയായിരുന്നു. പ്രശ്നം, മുമ്പെന്നോ ഞാനിട്ടിട്ടുള്ള എന്റെ ഒരു ഒപ്പു മുതലാണു തുടങ്ങുന്നതെന്നതുകൊണ്ട് ആ ഒപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ പുതുതായി ഒപ്പിലെ ഫോർമാറ്റിങ്ങ് ഭാഗം കോപ്പി പേസ്റ്റു ചെയ്യുകമാത്രമാണു് ആ തിരുത്തിൽ ചെയ്തിരുന്നതു്. എന്നാൽ, ചുവപ്പു ബാധ അതിനുശേഷവും കാണുകയുണ്ടായി.

എന്റെ അനുമാനത്തിൽ ഇതു് ഒരു സാങ്കേതികപ്രശ്നമാണു്. നാം കൂടുതലായി പരിശോധിച്ചറിയേണ്ട ഒരു മീഡിയാവിക്കി പിഴവു്. ഇതെന്തുകൊണ്ടുണ്ടായി എന്നും ഇത്തരം പ്രശ്നം ആവർത്തിക്കുന്നുണ്ടോ എന്നും നമുക്കു് കൂട്ടായി ശ്രദ്ധിക്കാം. ഇന്നലെ എന്റെ ഒപ്പുള്ള മറ്റു പല താളുകളിലും ഇങ്ങനെ കാണുകയുണ്ടായി. ഞാൻ ഈ ഒരു സംഭവത്തെക്കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുന്നു. (ഇന്നലെ ഏതെങ്കിലും ഫലകങ്ങളോ സ്ക്രിപ്റ്റുകളോ പുതുതായി ഇറക്കുമതി ചെയ്തോ എന്നും നോക്കണം. വിശ്വപ്രഭ (സംവാദം) 08:21, 20 ഏപ്രിൽ 2018 (UTC)

@ വിശ്വേട്ടാ, ഇന്നലെ ഞാൻ ഒരു പരീക്ഷണം നടത്തിയിരുന്നു. IRCTC യുടെ ലോഗോ അപ്ലോഡ് ആകാതെ വന്നപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പ്രമാണം ഇറക്കുമതി ചെയ്തു നോക്കി. ഫലകങ്ങൾ കൂടി ഇറക്കുമതി ചെയ്യാനുള്ള ബോക്സിൽ അറിയാതെ ശരികൊടുത്തു. 5 ഫലകങ്ങൾ ഇറക്കുമതി ചെയ്യപ്പെട്ടുവെന്നാണ് ഓർമ്മ. ഏപ്രിൽ 19-ന് ഞാൻ നടത്തിയ ഇറക്കുമതി ഈ പേജിൽ ഏറ്റവും മുകളിലുണ്ട്. പ്രശ്നമുള്ള ഫലകം നീക്കം ചെയ്യുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 08:35, 20 ഏപ്രിൽ 2018 (UTC)
ഇതാണ് ഞാൻ ഇന്നു പുലർച്ചേ ആ താളിൽ ചെയ്ത ആകെയുള്ള തിരുത്ത്. ഒരു സ്പേസിന്റെ സ്ഥാനം ഒപ്പിനു മുമ്പുനിന്നും പിന്നിലേക്കു മാറി എന്ന വ്യത്യാസം മാത്രമേ അതിൽ ഉള്ളൂ എന്നു ശ്രദ്ധിക്കുമല്ലോ. പക്ഷേ, അതുതന്നെ ചെയ്തിരിക്കുന്നതു് ചുവപ്പുമാലയുടെ പ്രശ്നം കണ്ടതിനുശേഷമാണു്. എന്റെ സമയം വൈകിയതിനാൽ കൂടുതൽ അന്വേഷിക്കാനും കഴിഞ്ഞില്ല. എന്നാൽ ഇന്നുച്ചയ്ക്ക് വീണ്ടും വരുമ്പോൾ ചുവപ്പുമാല പ്രശ്നം എവിടെയും കാണാനില്ല! വാദി പ്രതിയായതുപോലുള്ള ഒരു തോന്നൽ മാത്രം ബാക്കി! (അതിനിടേ സുനിലിന്റെ ഒരു എഡിറ്റ് കമന്റും പിന്നീട് മാച്ചുകളഞ്ഞ ഒരു വരിയും കൂടി കാണുമ്പോൾ പ്രത്യേകിച്ചും!).
ജേക്കബ്ബും ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. നന്ദി. വിശ്വപ്രഭ (സംവാദം) 08:58, 20 ഏപ്രിൽ 2018 (UTC)

വിശ്വേട്ടാ, കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ വിനയരാജ് ചെയ്ത ഈ തിരുത്ത് വരെ ആ പേജിൽ പ്രശ്നമുണ്ടായിരുന്നില്ല. ഞാൻ കണ്ടതുമാണ്. എന്നാൽ ഇതുകഴിഞ്ഞ് വിശ്വേട്ടൻ ചെയ്ത ഈ തിരുത്ത് മുതലാണ് ചുവപ്പ് നിറം പടർന്നത്. ആ ഒപ്പ് തൊട്ട് ഏറ്റവും താഴെ വരെയും ചുവപ്പായിരുന്നു. ഞാൻ സാക്ഷിയാണ്. പക്ഷെ ഇപ്പോൾ എന്തു മറിമായം സംഭവിച്ചുവെന്നറിയില്ല, ആ വ്യത്യാസത്തിനു താഴെയുള്ള Preview-ൽ ഇപ്പോൾ ചുവപ്പില്ല !! സുഗീഷിന്റെ അഭിപ്രായത്തിന് വിശ്വേട്ടൻ ഒരു പുതുപുത്തൻ ശൈലിയിൽ മറുപടി നൽകിയതാണോ എന്ന് ഞാൻ സംശയിച്ചു. Smiley.svg (കാരണം ആ ഒപ്പിനു മുകളിലെ അഭിപ്രായം തന്നെ !) അതൊരു ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 09:03, 20 ഏപ്രിൽ 2018 (UTC)

ഞാൻ ആ തിരുത്തുവരുത്തിയതുതന്നെ ഈ പ്രശ്നം കണ്ടതുകൊണ്ടാണു്. തിരുത്തിനു് അര മണിക്കൂർ മുമ്പു മുതലെങ്കിലും അസാധാരണമായ ഈ പ്രശ്നം പല താളുകളിലും ദൃശ്യമായിരുന്നു (എല്ലാ നാൾവഴി പ്രിവ്യൂകളിലുമടക്കം). ഒന്നുകിൽ മീഡിയാവിക്കി സർവ്വറിൽ എന്തോ ഒരു ബഗ്. അല്ലെങ്കിൽ ഇന്നലെ (ആരെങ്കിലും) ഇറക്കുമതി ചെയ്ത ഏതെങ്കിലും ഒരു മോഡ്യൂൾ സ്ക്രിപ്റ്റിലെ താൽക്കാലികപിഴവ്. ഇതു മാത്രമേ എനിക്കു കാരണമായി കാണാൻ കഴിയുന്നുള്ളൂ. തിരുത്തുവരുത്തുന്നതിനുമുമ്പ് സംശയം തീർക്കാൻ വേറെയും കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ പോണിൽ നിന്നും ഞാൻ ലോഗ് ചെയ്തും അല്ലാതെയും നോക്കിയിരുന്നു. പ്രത്യേകിച്ച് ഈ പ്രശ്നം ദൃശ്യമായ രണ്ടു താളുകളിലും എന്നെ വ്യക്തിപരമായി ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെ നടത്തിയ ഒരു തിരുത്തായിരുന്നു അതു്. പ്രവീണും ഇതു ശ്രദ്ധിക്കുമല്ലോ വിശ്വപ്രഭ (സംവാദം) 09:16, 20 ഏപ്രിൽ 2018 (UTC)
വിശ്വേട്ടൻ ഒരു പുതുപുത്തൻ ശൈലിയിൽ മറുപടി നൽകിയതാണോ എന്ന് ഞാൻ സംശയിച്ചു. അരുൺ സുനിൽ കൊല്ലം, മറ്റുള്ളവർ കഷ്ടപ്പെട്ടുണ്ടാക്കുന്ന ടെക്സ്റ്റിൽ വികൃതി കാണിച്ച് വിശ്വേട്ടൻ സ്വന്തം ശൈലീവൈഭവം കാണിക്കാറില്ല. :-( വിശ്വപ്രഭ (സംവാദം) 09:22, 20 ഏപ്രിൽ 2018 (UTC)

ഈ തിരുത്തിൽ ഞാൻ കൂട്ടിച്ചേർത്തതായി കാണിക്കുന്ന തിരുത്ത് എവിടെ നിന്ന് വന്നുവെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഞാൻ ഒരു ഡമ്മി എഡിറ്റ് മാത്രമേ ചെയ്തുള്ളൂ. സന്ദേശം അയയ്ക്കാനുള്ള സമയമില്ലായ്മ കാരണം എഡിറ്റ് സമ്മറിയിൽ കാര്യം സൂചിപ്പിക്കാമെന്ന് കരുതി. പക്ഷെ പേജിനുള്ളിലെ തിരുത്ത് എങ്ങനെ വന്നുവെന്ന് അറിയില്ല. എല്ലാ തിരുത്തുകളും മുൻപ്രാപനം ചെയ്തപ്പോൾ അത് പോവുകയും ചെയ്തു ! ആരും ആ സമയത്ത് ആ പേജ് തിരുത്തിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പിടികിട്ടുന്നില്ല. ഒരു ഒപ്പിന്റെ ശക്തി എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത് !. Smiley.svg--അരുൺ സുനിൽ കൊല്ലം (സംവാദം) 09:23, 20 ഏപ്രിൽ 2018 (UTC)

Then it's much more a serious problem! വിശ്വപ്രഭ (സംവാദം) 09:26, 20 ഏപ്രിൽ 2018 (UTC)

OK. Now I realize the probable and potential issue. The piece of text was part of an earlier comment by Irvin and somehow got creeped in from another 'strangely' unrelated old version . This must be a bug in the new editing inteface. It is not always any longer, 'What You See Is What You Get' in the mediawiki edit interface, thanks to this or similar bugs. Blame the '2017 Wikitext' editor' and the WMF engineers! വിശ്വപ്രഭ (സംവാദം) 09:47, 20 ഏപ്രിൽ 2018 (UTC)

പേജ് മുഴുവൻ ചുവപ്പ് നിറം കാണിക്കുമ്പോൾ സ്വാഭാവികമായും നാൾവഴി ശ്രദ്ധിക്കും. ഏറ്റവും ഒടുവിലെ തിരുത്ത് വിശ്വേട്ടന്റേത്. ഒരു ചെറിയ സ്പേസ് മാറ്റിയിരിക്കുന്നു. അതിനെ തുടർന്ന് ആ ഒപ്പു മുതൽ പേജിന്റെ താഴെ വരെ ചുവപ്പ് നിറമുള്ള അക്ഷരങ്ങൾ... ആ ഒപ്പിനോടു ചേർന്നുള്ള കുറിപ്പ് ആരംഭിക്കുന്നത് ഇപ്പോഴും ഇതിനൊക്കെ മറുപടി പറയാൻ നിൽക്കുന്നത് എന്ന രീതിയിലും. ഇത് സുഗീഷിന്റെ ചോദ്യത്തിനുള്ള മറുപടിയാകാമെന്ന് ആ സാഹചര്യത്തിൽ സംശയിക്കാവുന്നതാണ്. അതാണ് ഞാനും സംശയിച്ചത്. മുൻപ്രാപനം ചെയ്തപ്പോൾ ചുവപ്പ് നിറം മാറി പഴയതുപോലെ ആയപ്പോൾ സംശയം ബലപ്പെട്ടു. അതാണ് സംഭവിച്ചത്. സാങ്കേതിക തകരാർ തന്നെയായിരിക്കാനാണ് സാധ്യതfloat.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:14, 20 ഏപ്രിൽ 2018 (UTC)

New section[തിരുത്തുക]

can you please add me to the malayalam writing contest?—ഈ തിരുത്തൽ നടത്തിയത് 117.247.105.51 (സം‌വാദംസംഭാവനകൾ) 09:40, 20 ഏപ്രിൽ 2018 (UTC)

ഇവിടെ സന്ദേശം നൽകുന്ന സമയത്ത് നിങ്ങൾ ലോഗിൻ ചെയ്തിരുന്നില്ല. അതിനാൽ നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. പേരു ചേർക്കുന്നതിനായി ലോഗിൻ ചെയ്ത ശേഷം വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം/പങ്കെടുക്കുന്നവർ എന്ന താളിൽ ഏറ്റവും താഴെയായി താങ്കളുടെ ഒപ്പ് ചേർക്കുക. (ഒപ്പു ചേർക്കാൻ 4 ടിൽഡെ (~) ചിഹ്നങ്ങൾ ചേർത്താൽ മതി. ദാ ഇതുപോലെ ~~~~ ചേർക്കുക.)--അരുൺ സുനിൽ കൊല്ലം (സംവാദം) 10:46, 20 ഏപ്രിൽ 2018 (UTC)

Dear Arunsunilkollam! Can you complete articles about Malayalam movies വീണ്ടും പ്രഭാതം, സ്വർഗ്ഗപുത്രി, യാമിനി (ചലച്ചിത്രം) and find posters? Thank you! --92.100.197.48 14:43, 20 ഏപ്രിൽ 2018 (UTC)

Translation of a Malayalam wiki page to English[തിരുത്തുക]

Namaste, I was trying to translate the Malayalam wiki page on ' P. Narendranath' but I was getting some error messages. Once the English page is up I can translate a few lines and add to the page. Vishnuprasadktl (സംവാദം) 05:03, 25 ഏപ്രിൽ 2018 (UTC)

@Vishnuprasadktl, പി. നരേന്ദ്രനാഥ് എന്ന ലേഖനം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുന്നതിനെ കുറിച്ചാണ് താങ്കൾ സൂചിപ്പിച്ചതെന്നു കരുതുന്നു. പക്ഷേ താങ്കൾ ചെയ്തത് ഈ മലയാളം ലേഖനത്തെ മലയാളം വിക്കിയിൽ തന്നെ P. Narendranath എന്ന തലക്കെട്ടോടെ പരിഭാഷപ്പെടുത്തി എന്നാണ്. എന്റെ അറിവിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് ഉള്ളടക്കപരിഭാഷ നടത്താൻ കഴിയില്ല. ഇംഗ്ലീഷിൽ നിന്ന് മറ്റു വിക്കികളിലേക്ക് ചെയ്യാൻ പറ്റും.--അരുൺ സുനിൽ കൊല്ലം (സംവാദം) 05:49, 25 ഏപ്രിൽ 2018 (UTC)
@Vishnuprasadktl, ഇംഗ്ലീഷ് വിക്കിയിലേക്ക് ഉള്ളടക്കപരിഭാഷ നടത്തുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാലാണ് error സംഭവിച്ചതെന്നു കരുതുന്നു. ഇംഗ്ലീഷ് വിക്കിയിൽ വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചെയ്യുമ്പോൾ ആവശ്യത്തിന് അവലംബങ്ങൾ കൂടി നൽകാൻ ശ്രദ്ധിക്കുമല്ലോ..--അരുൺ സുനിൽ കൊല്ലം (സംവാദം) 06:21, 25 ഏപ്രിൽ 2018 (UTC)

Regarding wiki page translation of P. Narendranath[തിരുത്തുക]

I found that https://ml.wikipedia.org/wiki/P._Narendranath is now open. Can you delete this. I was trying to create https://en.wikipedia.org/wiki/P._Narendranath as an English translation of the existing page on P. Narendranath in Malayalam. Now I could start the English page https://en.wikipedia.org/wiki/P._Narendranath, but I am unable to link it with the Malayalam page https://ml.wikipedia.org/wiki/പി._നരേന്ദ്രനാഥ്

Note that the story Kunjikkoonan written by P. Narendranath was wrongly hyperlinked with the malayalam movie Kunjikkoonan and the same was removed by me today morning. Forgot to give a justification in the comment section while saving. Vishnuprasadktl (സംവാദം) 05:48, 25 ഏപ്രിൽ 2018 (UTC)

എല്ലാം ശരിയാക്കാം. മുകളിലെ മറുപടി ശ്രദ്ധിക്കുമല്ലോ--അരുൺ സുനിൽ കൊല്ലം (സംവാദം) 05:51, 25 ഏപ്രിൽ 2018 (UTC)
@ Vishnuprasadktl, P. Narendranath എന്ന ഇംഗ്ലീഷ് ലേഖനത്തെ പി. നരേന്ദ്രനാഥ് എന്ന മലയാളം ലേഖനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ ഒരു ലേഖനം പുതിയതായി നിർമ്മിക്കുമ്പോൾ ഇടതുവശത്തു കാണുന്ന Add links ബട്ടൺ ക്ലിക്കുചെയ്ത് വിക്കിഡേറ്റയിൽ ഒരു item (താൾ) സൃഷ്ടിക്കുക. ഞാൻ അവിടെ P. Narendranath എന്ന തലക്കെട്ടിൽ ഒരു item തുടങ്ങിയിട്ടുണ്ട്. അതിലേക്ക് മറ്റു ഭാഷകളിലെ ലേഖനങ്ങൾ ബന്ധിപ്പിക്കാം. നരേന്ദ്രനാഥ് ഞാൻ ബന്ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ സിനിമയെപ്പറ്റി ലേഖനമുണ്ട്. കഥയെപ്പറ്റി ഇല്ലെന്നു തോന്നുന്നു. തെറ്റായി കണ്ണിചേർത്തിരുന്നത് മാറ്റിയതിനു താങ്കൾക്കു നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:32, 25 ഏപ്രിൽ 2018 (UTC)

Pathamudayam[തിരുത്തുക]

Dear Arunsunilkollam! Can you make an article about movie Pathamudayam starring Mohanlal? Thank you! --178.67.183.254 19:59, 26 ഏപ്രിൽ 2018 (UTC)

ഇംഗ്ലീഷ് ലേഖനം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:04, 27 ഏപ്രിൽ 2018 (UTC)

വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം[തിരുത്തുക]

ഈ ക്ഷേത്രം വടക്കേവിളയിലാണോ സ്ഥിതിചെയ്യുന്നത്. പട്ടത്താനത്ത് വിമലഹൃദയ ഗേൾസ് ഹൈസ്ക്കൂളിൽ നിന്ന് നേരെ പോകുന്ന റോഡിലിരിക്കുന്ന ക്ഷേത്രമല്ലേ ഇത്.ക്ഷേത്രത്തിൽ വന്നിട്ടില്ലയെങ്കിലും പ്രഭാതത്തിൽ അഞ്ചുമണിയ്ക്കും സന്ധ്യയ്ക്കും പിന്നെ രാത്രി ഒരു 12നും 1മണിയ്ക്കും ഇടയിലും ദിവസം മൂന്നുനേരം കൂനമ്പായികുളത്തമ്മയുടെ ഭക്തിഗാനങ്ങൾ എട്ടുവർഷത്തിനുമുമ്പ് സ്ഥിരംപാടുമായിരുന്നു. ഇതുകൊണ്ടാണ് സംവാദതാളിൽ അരുൺ എന്നെഴുതിയത്. എന്റെ മകനാകാനുള്ള പ്രായമേ ഉള്ളൂ. വായിച്ചതിനുശേഷം ഈ സന്ദേശം മായിച്ചുകളയാൻ താല്പര്യപ്പെടുന്നു. ആദ്യലേഖനം നന്നായിട്ടുണ്ട്.--Meenakshi nandhini (സംവാദം) 13:00, 27 ഏപ്രിൽ 2018 (UTC)

ക്ഷേത്രം അതുതന്നെയാണ്. വടക്കേവിള എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തായി വടക്കേവിള കമ്മ്യൂണിറ്റി ഹാളും വടക്കേവിള സോണൽ ഓഫീസും ഉണ്ട്. താങ്കൾ എന്നെക്കാളും മുതിർന്നയാളാണെന്ന് ഞാൻ ഊഹിച്ചിരുന്നു. ചേച്ചിയെന്നോ ആന്റിയെന്നോ മാഡമെന്നോ ശ്രീമതിയെന്നോ അഭിസംബോധന ചെയ്താൽ അതു ബോറാകും. അതിനാലാണ് മീനാക്ഷി എന്നു വിളിച്ചത്. പിന്നെ, വിക്കിപീഡിയയിൽ പ്രായ വ്യത്യാസങ്ങളുമില്ലല്ലോ ! എന്നിരുന്നാലും ഇനിമുതൽ താങ്കളെ user:Meenakshi nandhini എന്ന് അഭിസംബോധന ചെയ്യുന്നതായിരിക്കും. സംവാദം താളിലെ കുറിപ്പുകൾ മായ്ച്ചുകളയാൻ പാടില്ല എന്ന നയമുള്ളതിനാൽ ഈ കുറിപ്പ് മായ്ക്കുവാൻ സാധിക്കില്ല. അവിടെ കിടന്നോട്ടെ... കുഴപ്പമില്ല. എന്റെ ആദ്യ ലേഖനം വായിച്ചതിനു നന്ദിയുണ്ട്. എന്റെ പല പരീക്ഷണങ്ങളുടെയും ഫലമാണ് ആദ്യ ലേഖനം. അവയിൽ ഒന്നെങ്കിലും പരാജയപ്പെട്ടിരുന്നുവെങ്കിൽ Arunsunilkollam എന്ന ഉപയോക്താവോ കാര്യനിർവാഹകനോ ഉണ്ടാകുമായിരുന്നില്ല. (താങ്കൾ കൊല്ലം സ്വദേശിയാണോയെന്നു ഞാൻ സംശയിച്ചിരുന്നു).--അരുൺ സുനിൽ കൊല്ലം (സംവാദം) 14:25, 27 ഏപ്രിൽ 2018 (UTC)

ഈ അമ്പലത്തിന്റെ ഐതിഹ്യമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ഇത് ഈ ക്ഷേത്രത്തെ കുറിച്ചുള്ള അറിവാണ് അതിനാൽ ദയവു ചെയ്യ്ത് മാറ്റം വരുത്തരുത്[തിരുത്തുക]

ദയവു ചെയ്യ്ത്. മായിക്കരുത് നിങ്ങളെ പോലുള്ളവർ ലേഘനം അപുർണമാക്കുന്നു അദ്യത്തെ ഒരു മഹാൻ ക്ഷേത്തിന്റെ സ്ഥലപേര് മായിച്ചു അതിനാൽ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു എന്നറിയില്ല പുത്തേട്ടുകാവ് ഭഗവതി ക്ഷേത്രം മറ്റക്കര എന്ന് ദയവു ചേയ്യ്ത് പേര് മാറ്റിതരു—ഈ തിരുത്തൽ നടത്തിയത് 117.219.195.67 (സം‌വാദംസംഭാവനകൾ) 03:49, 28 ഏപ്രിൽ 2018 (UTC)

ഒരേ ഉള്ളടക്കമുള്ള മൂന്നു ലേഖനങ്ങൾ താങ്കൾ തുടങ്ങിയതായി കണ്ടു. അതിൽ രണ്ടെണ്ണം മാത്രമാണ് മായ്ച്ചത്. പുത്തേട്ട്കാവ് ഭഗവതി ക്ഷേത്രം നിലനിർത്തിയിട്ടുണ്ട്. ഈയൊരു ലേഖനത്തിൽ തന്നെ ക്ഷേത്രത്തെക്കുറിച്ചുള്ള എല്ലാ വിവരവും ഉൾപ്പെടുത്താവുന്നതാണ്. ഐതിഹ്യത്തെക്കുറിച്ച് മറ്റൊരു ലേഖനം തുടങ്ങേണ്ടതില്ല. ഈ ക്ഷേത്രം യഥാർത്ഥത്തിൽ ഏതു ജില്ലയിലാണ് ? തലക്കെട്ട് മാറ്റുന്നതിനു പ്രശ്നമൊന്നുമില്ല. പക്ഷേ ലേഖനം വിജ്ഞാനകോശത്തിന്റെ നിലവാരത്തിലെത്തേണ്ടതുണ്ട്. ലേഖനത്തിൽ ആവശ്യത്തിന് അവലംബങ്ങൾ നൽകുകയും വേണം. മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം എന്ന ലേഖനം താങ്കൾക്കു മാതൃകയാക്കാവുന്നതാണ്. ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 04:17, 28 ഏപ്രിൽ 2018 (UTC)
മറ്റൊരു കാര്യം കൂടിയുണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങൾ ഏതൊരാൾക്കും തിരുത്താൻ കഴിയുന്നവയാണ്. താങ്കൾ നിർമ്മിച്ച ലേഖനത്തിൽ ആരും മാറ്റം വരുത്തരുത് എന്ന് നിർബന്ധിക്കുവാൻ കഴിയില്ല. ഏതൊരാൾക്കും തിരുത്തുവാനുള്ള സ്വാതന്ത്ര്യം വിക്കിപീഡിയ നൽകുന്നുണ്ടെന്ന് മനസ്സിലാക്കുമല്ലോ. വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കൂടി കാണുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 04:31, 28 ഏപ്രിൽ 2018 (UTC)

Thank you for keeping Wikipedia thriving in India[തിരുത്തുക]

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണേShagil Kannur (സംവാദം) 05:23, 7 മേയ് 2018 (UTC)

@Shagil Kannur, വോട്ടെടുപ്പിനുള്ള സമയം പൂർത്തിയാകുവാൻ കാത്തിരിക്കുകയായിരുന്നു. ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതൽ നാമനിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:08, 7 മേയ് 2018 (UTC)

തീർച്ചയായും. നാമനിർദ്ദേശങ്ങൾ വളരെ കുറവാണ്. Shagil Kannur (സംവാദം) 11:36, 7 മേയ് 2018 (UTC)

സംവാദം:സങ്കീർത്തനങ്ങളുടെ വാനമ്പാടി[തിരുത്തുക]

സംവാദം:സങ്കീർത്തനങ്ങളുടെ വാനമ്പാടി എന്ന താളിൽ ഉപയോക്താവ്:അരുൺ സുനിൽ കൊല്ലം കുറിച്ച ഓരോ വാക്കുകളുടെയും അർത്ഥമെടുക്കുക. മറ്റു താളുകളുമായി താരതമ്യം ചെയ്യുക.നല്ലൊന്നാന്തരം തലക്കെട്ട്. അതായത് തലക്കെട്ടിൽ മാത്രമേ നിങ്ങൾക്കുശ്രദ്ധയുള്ളൂ. സംവാദതാളിൽ എന്തെങ്കിലും കുത്തികുറിയ്ക്കാനുള്ള വ്യഗ്രതയും. കൂടുതൽ ലേഖനങ്ങളെഴുതി വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച മാളികവീട് ധാരാളം ലേഖനങ്ങളെ സംവാദതാളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽ ഒരു ലേഖനം പോലും ശരിയാക്കി കണ്ടിട്ടില്ല. കാര്യനിർവ്വാഹകർക്ക് ഇതുപോലെ സംവാദതാളിൽ......... --Meenakshi nandhini (സംവാദം) 13:31, 8 മേയ് 2018 (UTC)

ഞാൻ ഔഷധസസ്യങ്ങൾ സ്ലാഷ് ഇട്ടെഴുതിയപ്പോൾ അരുൺ സുനിൽ കൊല്ലം ഡിലീറ്റ് ചെയ്തത് മുതൽ ഗോബ്ലൽ ഷാർക്കിന്റെ തലക്കെട്ട് മാറ്റിയതിനുശേഷം വളരെ നാൾ വരെ എന്റെ ഞാൻ ശ്രദ്ധിക്കുന്ന താളുകൾഎനിയ്ക്ക് വിസിബിൾ അല്ലായിരുന്നു. അതുപോലെ സങ്കീർത്തനങ്ങളുടെ വാനമ്പാടി താൾ മായ്ക്കുമ്പോഴും തെറ്റ് പറ്റിയിട്ടുണ്ടെന്ന് കരുതുന്നു ഇന്ന് PAGES CREATED എന്നതാൾ ബ്ളോക്ക് ആയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 01:51, 9 മേയ് 2018 (UTC)

@ഉപയോക്താവ്:Meenakshi nandhini, താങ്കൾ പറയുന്നതെന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഔഷധസസ്യങ്ങൾ താളൊന്നും ഞാൻ നീക്കം ചെയ്തിട്ടില്ല. (പരിശോധിക്കുക). സംവാദം:ഔഷധസസ്യങ്ങൾ കൂടി കാണുക. താങ്കൾ ശ്രദ്ധിക്കുന്ന താളുകൾ ദൃശ്യമാകുന്നില്ല എന്നത് ഞാനുമായി ബന്ധപ്പെട്ട കാര്യമേയല്ല. ക്രമീകരണങ്ങൾ എടുത്ത് ശ്രദ്ധിക്കുന്നവ എന്ന ഭാഗത്ത് വേണ്ട മാറ്റങ്ങൾ വരുത്തി നോക്കുക. ഞാൻ തിരുത്തുന്ന താളുകളും പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക, ഞാൻ സൃഷ്ടിക്കുന്ന താളുകളും ഞാൻ അപ്‌ലോഡ് ചെയ്യുന്ന പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക എന്നിവയിൽ ശരി കൊടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഈ താൾ ബ്ലോക്ക് ആയിട്ടൊന്നുമില്ല. അത് ബ്ലോക്ക് ചെയ്യാൻ ഒന്നും കഴിയില്ല. സങ്കീർത്തനങ്ങളുടെ വാനമ്പാടി മായ്ക്കുന്നതിൽ എന്തു തെറ്റാണ് പറ്റിയത് ? അത് നീക്കം ചെയ്യപ്പെട്ടതായി ഇവിടെ കാണിക്കുന്നുണ്ടല്ലോ... പിന്നെ എന്താണ് പ്രശ്നം? ഇതേ താളിനു മുകളിൽ Caution: Replication lag is high, changes newer than 2 hours may not be shown. എന്നു കാണിക്കുന്നതതും ശ്രദ്ധിക്കുമല്ലോ... ഏറ്റവും പുതിയ മാറ്റങ്ങൾ ദൃശ്യമാകാൻ കുറച്ചു സമയമെടുക്കും.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:52, 9 മേയ് 2018 (UTC)


താരകം[തിരുത്തുക]

താരകത്തിനു നന്ദി. ശ്രേഷ്ഠതയുള്ളതെല്ലാം ഞാൻ ഈശ്വരനുകൊടുക്കുന്നതാണ് പതിവ്. അതുകൊണ്ട് ഈ താരകം എന്റെ വിവാഹം നടന്ന കൊല്ലം താമരക്കുളം ശിവൻകോവിലിൽ ശ്രീ ശിവ പാർവ്വതിയുടെ കരങ്ങളിൽ വയ്ക്കുന്നു.--Meenakshi nandhini (സംവാദം) 14:17, 13 മേയ് 2018 (UTC)

float--അരുൺ സുനിൽ കൊല്ലം (സംവാദം) 14:32, 13 മേയ് 2018 (UTC)

അവലംബം[തിരുത്തുക]

നന്ദി. അവലംബങ്ങൾ ചേർക്കുന്നതിന് എന്ത് ചെയ്യണം. സഹായിക്കാമോ ?--Asmkparalikkunnu (സംവാദം) 10:21, 24 മേയ് 2018 (UTC)

@ Asmkparalikkunnu, തീർച്ചയായും. ലേഖനത്തിലെ വിഷയത്തെക്കുറിച്ച് ഗൂഗിളിൽ തിരയുക. ലഭിക്കുന്ന റിസൽട്ടുകളിൽ ഏറ്റവും ആധികാരികമായ സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാം. പത്രങ്ങൾ, സർക്കാർ വെബ്സൈറ്റുകൾ, മറ്റു വിശ്വസനീയമായ സ്രോതസ്സുകൾ എന്നിവയെ അവലംബമാക്കാം. ആധികാരിക ഗ്രന്ഥങ്ങളും റെഫർ ചെയ്യാവുന്നതാണ്. വിവരശേഖരണം നടത്തുമ്പോൾ വിവരങ്ങൾ അതേപടി കോപ്പി ചെയ്യാതെ സ്വന്തം വാചകങ്ങളിൽ എഴുതുവാൻ ശ്രദ്ധിക്കുക. ലേഖനത്തിലെ വാചകങ്ങൾക്കിടയിൽ പ്രസ്തുത അവലംബങ്ങൾ നൽകുക. വരികൾക്കിടയിൽ <ref name=>{{cite web |url=http:// |title= |publisher= |date= |accessdate= }}</ref> എന്ന രീതിയിൽ അവലംബം ചേർക്കാം. ലേഖനത്തിന്റെ അവസാന ഭാഗത്ത് അവലംബം എന്ന സെക്ഷൻ ഉണ്ടാക്കി അതിനു താഴെ {{reflist}} എന്നു കൊടുത്താൽ അവലംബങ്ങൾ വരിവരിയായി പ്രത്യക്ഷപ്പെടും. ഇങ്ങനെ ചെയ്താൽ ലേഖനത്തിനു കൂടുതൽ ആധികാരികത ലഭിക്കുന്നു. ആധികാരിക ലേഖനങ്ങളാണ് വിക്കിപീഡിയയുടെ ശക്തി. കൂടുതൽ ആധികാരിക ലേഖനങ്ങൾ വരുമ്പോൾ വിക്കിപീഡിയയുടെ സ്വീകാര്യതയും വർദ്ധിക്കുന്നു. ലേഖനത്തിലെ വസ്തുത പരിശോധിച്ച് നോക്കുന്നതിനായി വായനക്കാരൻ അവലംബത്തിലെ വെബ് വിലാസം സന്ദർശിക്കുവാനിടയുണ്ട്. അതിനാൽ അവലംബം ചേർക്കുമ്പോൾ സത്യസന്ധത പാലിക്കുക. വ്യാജ അവലംബങ്ങൾ സൃഷ്ടിക്കരുത്. ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ അവയിലെ അവലംബങ്ങൾ പകർത്തി ഉപയോഗിക്കാം. അങ്ങനെ ചെയ്യുമ്പോൾ അവ ആധികാരികമാണോ എന്ന് പരിശോധിക്കുക. അവലംബം ചേർക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുവാൻ പരിശോധനായോഗ്യത, താൾ 1, താൾ 2 എന്നിവ കാണുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 11:01, 24 മേയ് 2018 (UTC)
@ Asmkparalikkunnu, എഡ്റ്റിംഗ് ബോക്സിൽ എളുപ്പത്തിൽ അവലംബം ചേർക്കുന്നതിനായി താങ്കൾ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ക്രമീകരണങ്ങൾ എടുത്ത് ഗാഡ്ജറ്റ് എന്ന ഭാഗത്ത് അവലംബസഹായി എന്നതിനു ശരി കൊടുക്കുക. ലേഖനങ്ങളിൽ അവലംബം ചേർക്കുന്നത് എളുപ്പമാകും.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:55, 24 മേയ് 2018 (UTC)

വയനാട് മെഡിക്കൽ കോളേജ്[തിരുത്തുക]

താങ്കളുടെ സംവാദം താളിലെ സന്ദേശം ശ്രദ്ധിച്ചു.വയനാട് മെഡിക്കൽ കോളേജ് അവലംബങ്ങൾ ചേർത്തു വിപുലീകരിച്ചതിന് നന്ദി.--Asmkparalikkunnu (സംവാദം) 18:15, 24 മേയ് 2018 (UTC)
float--അരുൺ സുനിൽ കൊല്ലം (സംവാദം) 23:39, 24 മേയ് 2018 (UTC)

Project Tiger contest[തിരുത്തുക]

Arunsunilkollam You won the prize in project tiger writing contest. Please fill this Google form to send out the prize. --Gopala Krishna A (സംവാദം) 05:37, 5 ജൂൺ 2018 (UTC)

ശ്രീ വലിയ വീട് കന്നിരാശി ക്ഷേത്രം ennulath enthinanu വലിയ വീട് കന്നിരാശി ക്ഷേത്രം ennu aakiyath?—ഈ തിരുത്തൽ നടത്തിയത് Lithkizhunna (സം‌വാദംസംഭാവനകൾ) 00:02, 15 ജൂൺ 2018‎ (UTC)

@Lithkizhunna, പേരിനു മുമ്പിൽ ശ്രീ, ശ്രീമതി എന്നിങ്ങനെയുള്ള സംബേധനകൾ നിർബന്ധമായും ഒഴിവാക്കണമെന്നാണ് നയം. കൂടുതൽ അറിയുവാൻ ഇത് കാണുക. സംവാദം താളിൽ ഒപ്പ് വയ്ക്കാൻ മറക്കല്ലേ...--അരുൺ സുനിൽ കൊല്ലം (സംവാദം) 00:09, 15 ജൂൺ 2018 (UTC)

ലയിപ്പിക്കേണ്ട ലേഖനം (Xiaomi)[തിരുത്തുക]

സംവാദം:ഷവോമി ഈ അഭിപ്രായം ശ്രദ്ധിക്കുമല്ലോ.. നന്ദി.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 21:17, 24 ജൂൺ 2018 (UTC)

oru page appade delete cheyyan ningalk engane sadikkunnu, athezhuthi oppikkunathile parisramam engane kanathe pokunnu—ഈ തിരുത്തൽ നടത്തിയത് Lithkizhunna (സം‌വാദംസംഭാവനകൾ) 23:56, 26 ജൂൺ 2018 (UTC)

@user:Lithkizhunna, സുഹൃത്തേ, കണ്ണൂരിലെ വിശ്വകർമ്മ ക്ഷേത്രങ്ങൾ എന്ന തലക്കെട്ടിൽ ഒരു താൾ തുടങ്ങിയ ശേഷം അതിൽ കുറേ ക്ഷേത്രങ്ങളുടെ പേരുകൾ മാത്രം വരിവരിയായി എഴുതുന്നതുകൊണ്ട് ആർക്ക് എന്തു പ്രയോജനമാണുള്ളത്? വിശ്വകർമ്മ ക്ഷേത്രങ്ങൾക്കു മാത്രമായി ഇങ്ങനെ ഒരു പേജ് തുടങ്ങുന്നതിൽ എന്താണ് പ്രസക്തി? ക്ഷേത്രങ്ങളുടെ ലേഖനങ്ങൾ അടുക്കി വയ്ക്കുവാൻ ഇപ്പോൾ തന്നെ വർഗ്ഗം:കേരളത്തിലെ ക്ഷേത്രങ്ങൾ എന്നൊരു വർഗ്ഗം തന്നെയുണ്ട്. അതിൽ ഉൾക്കൊള്ളിക്കാവുന്നതിൽ കൂടുതൽ വിവരങ്ങളൊന്നും താങ്കളുടെ ലേഖനത്തിലില്ലാത്തതിനാൽ സ്വതന്ത്രലേഖനമായി നിലനിർത്തുവാൻ കഴിയില്ല. ലേഖനങ്ങൾ തുടങ്ങുന്നതിനു മുമ്പ് വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:എന്തൊക്കെയല്ല എന്നീ താളുകൾ വായിച്ചുനോക്കുമല്ലോ... സംവാദം താളുകളിൽ ഒപ്പ് വയ്ക്കുവാൻ മറക്കല്ലേ..--അരുൺ സുനിൽ കൊല്ലം (സംവാദം) 00:10, 27 ജൂൺ 2018 (UTC)

@Arunsunilkollam"പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ." എന്നു കാണുന്നു, കണ്ണൂരിലെ വിശ്വകർമ ക്ഷേത്രങ്ങളെ കുറിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വിക്കിയിൽ ഉള്പെടുത്താനിരിക്കെ അത് എടുത്തു കളയുന്നതിനു മുന്നേ ചോദിക്കേണ്ടിയിരിക്കുന്നു, പിന്നെ അതിൽ എന്താണ് പ്രസക്തി എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ ഒരാളല്ല (LithKizhunna)

@user:Lithkizhunna, മറുപടി താഴെ നൽകിയിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:48, 29 ജൂൺ 2018 (UTC)

വിശ്വകർമ്മ ക്ഷേത്രങ്ങൾ[തിരുത്തുക]

കണ്ണൂരിൽ ഉള്ള വിശ്വകർമ ക്ഷേത്രങ്ങളെ കുറിച്ച് കൂടുതലും വരും ദിവസങ്ങളി എഴുതാനിരിക്കെ നിങ്ങൾ എങ്ങനെ ആണ് ഈ പേജ് മാറ്റുക ? അത്രയും വിവരം മലയാളത്തിൽ ടൈപ്പ് ചെയ്തു പേജ് ഉണ്ടാക്കിയ വില കുറച്ച കാണരുത്.—ഈ തിരുത്തൽ നടത്തിയത് Lithkizhunna (സം‌വാദംസംഭാവനകൾ) 23:22, 28 ജൂൺ 2018 (UTC)

@user:Lithkizhunna, 'കണ്ണൂരിലെ പ്രധാന വിശ്വകർമ്മ ക്ഷേത്രങ്ങൾ' എന്ന തലക്കെട്ടിൽ താങ്കൾ നിർമ്മിച്ച താൾ എന്തുകൊണ്ടാണ് ഞാൻ നീക്കം ചെയ്തത് എന്നതിനെക്കുറിച്ച് അന്തിമമായി ഒരു വിശദീകരണം നൽകുന്നു. ഈ ലേഖനത്തിൽ ഒരു വാചകം പോലുമില്ലായിരുന്നു. കുറേ ക്ഷേത്രങ്ങളുടെ പേരുകൾ വരിവരിയായി മാത്രം നൽകിയിരിക്കുന്നു. ഈ ക്ഷേത്രങ്ങളെക്കുറിച്ച് വരും ദിവസങ്ങളിൽ വിശദീകരിച്ചാലും അതിനു വിജ്ഞാനകോശസ്വഭാവം കൈവരുന്നതെങ്ങനെയാണ്? കണ്ണൂരിലെ വിശ്വകർമ്മ ക്ഷേത്രങ്ങൾക്കു മാത്രം എന്താണ് പ്രാധാന്യം? ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ, അങ്കോർ വാട്ട് ക്ഷേത്രങ്ങൾ, അജന്ത എല്ലോറ ക്ഷേത്രങ്ങൾ എന്നിവ പോലെ എന്തെങ്കിലും ശ്രദ്ധേയതയോ പ്രാധാന്യമോ uniqueness ഓ കണ്ണൂരിലെ വിശ്വകർമ്മക്ഷേത്രങ്ങൾക്കുണ്ടോ? കണ്ണൂരിലെ മറ്റു ക്ഷേത്രങ്ങളെക്കാൾ എന്തു മഹത്വമാണ് അവിടുത്തെ വിശ്വകർമ്മ ക്ഷേത്രങ്ങൾക്കുള്ളത്? ഇത്രയും കാര്യങ്ങൾ അപഗ്രഥിക്കുകയും വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:എന്തൊക്കെയല്ല എന്നിവ പരിശോധിക്കുകയും ചെയ്തശേഷമാണ് താങ്കളുടെ താൾ നീക്കം ചെയ്തത്. "ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ" എന്ന താങ്കളുടെ വാദത്തോടു പൂർണ്ണമായും യോജിക്കുന്നു. താങ്കൾ ഇവിടെ വന്നിട്ടു കുറച്ചുനാളല്ലേ ആയിട്ടുള്ളൂ? വിക്കിപീഡിയയിലെ അടിസ്ഥാനകാര്യങ്ങളൊക്കെ ഒന്നു മനസ്സിലാക്കിയ ശേഷം ലേഖനങ്ങൾ എഴുതുക. ഒറ്റദിവസം കൊണ്ട് ലേഖനങ്ങൾ സൃഷ്ടിക്കേണ്ടതില്ല. സംവാദം താളിൽ ഒപ്പുവയ്ക്കുന്നതിനായി നാലു ടിൽഡെ ചിഹ്നങ്ങൾ (~~~~) മാത്രം രേഖപ്പെടുത്തിയാൽ മതി. മറ്റുപയോക്താക്കളോടു മാന്യമായി പെരുമാറുവാൻ ശ്രദ്ധിക്കുക. മറ്റുപയോക്താക്കളുടെ ഉപയോക്തൃതാളുകളിൽ നിന്നു വിവരങ്ങൾ മായ്ച്ചുകളയുന്നത് നശീകരണമായി കണക്കാക്കുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:44, 29 ജൂൺ 2018 (UTC)

ഗാലക്റ്റിക്ക് ഫെഡറേഷൻ - ഒഴിവാക്കുവാൻ നിർദ്ദേശിക്കുമ്പോൾ[തിരുത്തുക]

നന്ദി അരുൺ--ഷാജി (സംവാദം) 13:03, 6 ജൂലൈ 2018 (UTC)

എന്തിനാണ് സാർ ആറങ്ങാാാാടൻ കുടുംബം എന്ന താൾ മായ്ച്ചു കളഞ്ഞത്—ഈ തിരുത്തൽ നടത്തിയത് PAMammootty (സം‌വാദംസംഭാവനകൾ) 11:04, 7 ജൂലൈ 2018‎ (UTC)

@user:PAMammootty, വിക്കിപീഡിയയിൽ ഉൾപ്പെടുത്താനുള്ള ശ്രദ്ധേയത ഈ ലേഖനത്തിനില്ല. വിക്കിപീഡിയയിൽ ഇത്തരം ലേഖനങ്ങൾ നിലനിർത്തുവാൻ കഴിയില്ല. അതുകൊണ്ടാണ് നീക്കം ചെയ്തത്. ഈ ലേഖനത്തിലെ വിവരങ്ങൾ താങ്കളുടെ ഉപയോക്തൃതാളിലും ചേർത്തിരിക്കുന്നതായി കണ്ടു. ഉപയോക്തൃതാൾ എന്തൊക്കയല്ല എന്ന ലേഖനവും വായിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 11:51, 7 ജൂലൈ 2018 (UTC)

മലയാളം-തമിഴ് ലേഖനയജ്ഞം[തിരുത്തുക]

മലയാളം-തമിഴ് വിക്കിപീഡിൻസ്‌ കൂട്ടായി ഒരു ലേഖന യജ്ഞം നടത്താൻ സന്നദ്ധത തമിഴ് വിക്കിപീഡിൻസ് അറിയിച്ചിരുന്നു. ഇവിടെ പഞ്ചായത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്റ്റ് താൾ മെറ്റായിൽ ആരംഭിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീഷിക്കുന്നു.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 21:56, 12 ജൂലൈ 2018 (UTC)

ഇസ്രായേൽ[തിരുത്തുക]

The wikipage on Israel (ഇസ്രയേൽ) contain many errors especially in the infobox, that I could not edit. The name of current President and the geographical areo of the country are given wrong. There is much difference data given in the corresponding English wikipage. Do the needful and let me know how to correct the infobox, if it is open for editing by all.—ഈ തിരുത്തൽ നടത്തിയത് Vishnuprasadktl (സം‌വാദംസംഭാവനകൾ) 07:21, 13 ജൂലൈ 2018 (UTC)

YesY ചെയ്തു--അരുൺ സുനിൽ കൊല്ലം (സംവാദം) 00:07, 14 ജൂലൈ 2018 (UTC)

thottakkadu sree annapoorneswary kshethram[തിരുത്തുക]

തോട്ടയ്ക്കാട് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം എന്ന ഒരു താൾ ഒരു തത്വ ദീക്ഷയുമില്ലാതെ താങ്കൾ എഡിറ്റ് ചെയ്തതായി കണ്ടു . അതിനെ കുറിച്ച് എന്തെങ്കിലും തരത്തിൽ ആക്ഷേപം ഉന്നയികാം എന്നിരിക്കെ താങ്കൾ അത് മുഴുവൻ ഡിലീറ്റ് ചെയ്തത് ഒരു നല്ല കാര്യമായി ഞാൻ കരുതുന്നില്ല. കാരണം ഒന്ന് താങ്കൾ പ്രസ്തുത വിഷയത്തെ കുറിച്ചോ പ്രസ്തുത ക്ഷേത്രത്തിനെ കുറിച്ചോ അന്വേഷിച്ചുവോ ? താങ്കൾ പ്രസിദ്ധീകരിച്ചിരിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ ഗൂഗിൾ ലഭ്യമാണ് , അതൊരിക്കലും സ്വന്തം പ്രയാണത്തിലൂടെ രേഖപ്പെടുത്തിയതെന്നു പറയാനാവില്ല, താങ്കൾക്കു എന്തെങ്കിലും എതിർപ്പുണ്ടായിരുന്നെങ്കിൽ അതിനു സംവാദത്തിൽ വരാമായിരുന്നു . താങ്കൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ബിഗ് ബോസ് സാമ്പത്തിക താല്പര്യം ഉണ്ടാക്കുന്നില്ലേ .. ഞാൻ ഇനിയും പ്രസിദ്ധീകരിക്കുന്നു .. എതിർപ്പുണ്ടെങ്കിൽ ദയവായി എന്നെ ബന്ധപ്പെടുമല്ലോ—ഈ തിരുത്തൽ നടത്തിയത് Ajithsaraswathy (സം‌വാദംസംഭാവനകൾ) 15:58, 14 ജൂലൈ 2018 (UTC)

@Ajithsaraswathy, വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. ഇവിടെയുള്ള ലേഖനങ്ങൾ വിജ്ഞാനകോശസ്വഭാവമുള്ളവയാകണം. താങ്കൾ എഴുതിയ ലേഖനത്തിലെ ആദ്യവാചകങ്ങൾ ഇങ്ങനെയാണ് സർവ്വാഭീഷ്ട വരപ്രദായിനിയായി നിൽക്കുന്ന തോട്ടയ്ക്കാട് അമ്മക്ക് ഭക്തരേ കാത്തു രക്ഷിച്ചു കൊണ്ടുള്ള പല ഐതീഹ്യങ്ങളും നിലവിലുണ്ട് . എകദേശം കൊല്ലവർഷം 1200 ആണ്ടോടുകൂടിയാണ് ക്ഷേത്രം സ്ഥാപിതമായത് എന്നാണ് എന്നാണ് കേട്ട് കേൾകേൾവി. ഇത് ക്ഷേത്രത്തിന്റെ പരസ്യം പോലെയാണ് അനുഭവപ്പെടുന്നത് (താങ്കൾക്ക് അങ്ങനെ അനുഭവപ്പെട്ടില്ലെങ്കിലും വാസ്തവം അതാണ്). പരസ്യസ്വഭാവമുള്ള വാചകങ്ങളടങ്ങിയ ലേഖനങ്ങൾ ചർച്ചയില്ലാതെ തന്നെ വേഗത്തിൽ നീക്കം ചെയ്യുവാൻ കാര്യനിർവാഹകർക്ക് സ്വാതന്ത്ര്യമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ പ്രസ്തുത വിഷയത്തെ കുറിച്ചോ പ്രസ്തുത ക്ഷേത്രത്തിനെ കുറിച്ചോ അന്വേഷിക്കേണ്ട കാര്യമില്ല. വിക്കിപീഡിയ:എന്തൊക്കെയല്ല എന്നതു പരിഗണിച്ചുതന്നെയാണ് താങ്കളുടെ ലേഖനം നീക്കം ചെയ്തത്. ക്ഷേത്രത്തിന്റെ publicity-ക്കു വേണ്ടിയുള്ള വാചകങ്ങൾ ഒഴിവാക്കി വിജ്ഞാനകോശസ്വഭാവമുള്ള വാചകങ്ങൾ ചേർത്ത് താങ്കൾക്ക് വീണ്ടും ലേഖനം തുടങ്ങാവുന്നതാണ്. കേട്ടുകേൾവിയിലൂടെ ലഭിച്ച വിവരങ്ങൾ പരമാവധി ഒഴിവാക്കുക. ആവശ്യത്തിന് അവലംബങ്ങൾ ചേർക്കുവാനും ശ്രദ്ധിക്കുക. ക്ഷേത്രത്തെക്കുറിച്ചുള്ള വസ്തുതകൾ വസ്തുതകളായി തന്നെ എഴുതുക. അതിലേക്കു ഭക്തിയേ പുകഴ്ത്തലുകളോ ഇകഴ്ത്തലുകളോ കൂട്ടിച്ചേർക്കേണ്ടതില്ല. മികച്ച ലേഖനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ), വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം എന്നിവ താങ്കൾക്കു മാതൃകയാക്കാവുന്നതാണ്. താങ്കൾ വീണ്ടും പ്രസിദ്ധീകരിക്കുന്ന ലേഖനത്തോട് എതിർപ്പുണ്ടെങ്കിൽ തീർച്ചയായും താങ്കളെ ബന്ധപ്പെടുന്നതാണ്. ഞാൻ തുടങ്ങിയ ലേഖനങ്ങൾ എല്ലാം ഗൂഗിളിൽ ലഭ്യമാണ്. കാരണം ശ്രദ്ധേയതയുള്ള വിഷയങ്ങളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. മറ്റു സ്രോതസ്സുകൾ അവലംബമാക്കി സ്വന്തം പ്രയത്നത്തിലൂടെ തന്നെയാണ് ഞാൻ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്. അല്ലെന്നു താങ്കൾക്കു തെളിയിക്കാനാകുമോ? വിക്കിലേഖനങ്ങൾ ആർക്കു വേണമെങ്കിലും തിരുത്താവുന്നതാണ്. അതിനാൽ ഞാൻ തുടങ്ങിയ ലേഖനങ്ങളിലും മറ്റുള്ളവർ തിരുത്തലുകൾ നടത്തിയിട്ടുണ്ട്. പക്ഷേ അവയിലെ 95 - 99 % വിവരങ്ങളും ഞാൻ തന്നെയാണ് ചേർത്തിട്ടുള്ളത്. പിന്നെ ഞാൻ എഴുതിയ ബിഗ് ബോസ് മലയാളം എന്ന ലേഖനത്തിന്റെ കാര്യം. ടെലിവിഷൻ പരമ്പരകളെക്കുറിച്ച് വിക്കിപീഡിയയിൽ വരുന്ന ആദ്യത്തെ ലേഖനമൊന്നുമല്ല ഇത്. പരിപാടി കാണണമെന്നോ കാണരുതെന്നോ പറയാതെ വസ്തുതകൾ വസ്തുതകളായി തന്നെയാണ് എഴുതിയിട്ടുള്ളത്. അതെങ്ങനെയാണ് പരസ്യമാകുക? അതിൽ പരസ്യസ്വഭാവമുള്ള ഏതെങ്കിലും വാചകങ്ങളുണ്ടെങ്കിൽ താങ്കൾക്കു ചൂണ്ടിക്കാണിക്കാവുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:21, 15 ജൂലൈ 2018 (UTC)

മായ്കാനുള്ള സ്വാതന്ത്ര്യം ചൂഷണം ചെയ്യൽ[തിരുത്തുക]

അരുൺ സുനിൽ എന്നൊരാൾ ഉള്ളത് കൊണ്ട് ക്ഷേത്ര സംബന്ധിയായി ഒന്നും ചേർക്കാൻ കഴിയാതെ പോവുന്നു എന്ന് മുകളിൽ നിന്നുള്ള ആള്കാരുടെ കമെന്റുകൾ കൊണ്ട് മനസ്സിലാവുന്നുണ്ട് . ഒന്നുകിൽ താങ്കൾ സ്വന്തം സൃഷ്ടികൾ മാത്രം മതിയെന്നുള്ള ഒരു മാനസിക നിലയിലാണോ ഉള്ളത് . ലക്ഷോപലക്ഷം താളുകൾ ഇംഗ്ലീഷ് തുടങ്ങിയ പല ഭാഷകളിൽ വരുന്നുണ്ട് . അതുകൊണ്ടു സ്വതന്ത്ര സൃഷ്ടികളിൽ എകപക്ഷീമായി തിരുത്തലുകൾ വരുത്തരുത് . ഒരു ദിവസം കുറച്ചു കാര്യങ്ങൾ അപ്‌ലോഡ് ചെയ്തു എന്നിരിക്കെ ബാക്കി കാര്യങ്ങൾ വരും ദിവസങ്ങളിൽ ചയ്യാനാണ് അപൂര്ണമായി ചേർത്തിരിക്കുന്നതു .—ഈ തിരുത്തൽ നടത്തിയത് Ajithsaraswathy (സം‌വാദംസംഭാവനകൾ) 16:07, 14 ജൂലൈ 2018 (UTC)

@Ajithsaraswathy, താങ്കൾ തുടങ്ങിയ താൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു മുകളിൽ വിശദീകരിച്ചിട്ടുണ്ട്. ക്ഷേത്രസംബന്ധിയെന്നല്ല ഒരു വിഷയത്തെക്കുറിച്ചുമുള്ള ലേഖനങ്ങൾക്കും ഞാൻ എതിരല്ല. ധാരാളം ക്ഷേത്രങ്ങളെക്കുറിച്ച് ഞാനും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അതിനേക്കാളുപരി നീക്കം ചെയ്യലിന്റെ വക്കോളമെത്തിയ മറ്റുള്ളവരുടെ ലേഖനങ്ങളെ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. മുകളിലെ ആളുകളുടെ കമന്റുകൾ വായിക്കുമ്പോൾ അവയ്ക്കു താഴെ ഞാൻ നൽകിയ മറുപടികളും വായിക്കുവാൻ ശ്രദ്ധിക്കുമല്ലോ... എനിക്ക് സ്വന്തം സൃഷ്ടികൾ മാത്രം മതിയെന്നുള്ള ഒരു മാനസിക നിലയിലാണുള്ളത് എന്നത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഞാൻ ഇതുവരെ സൃഷ്ടിച്ചിട്ടുള്ള ലേഖനങ്ങളുടെ എണ്ണം - 271, സൃഷ്ടിച്ചിട്ടുള്ള ആകെ പേജുകൾ (തിരിച്ചുവിടലുകളും മറ്റും ഉൾപ്പടെ) - 1248. എന്നാൽ ഞാൻ ഇതുവരെ തിരത്തിയിട്ടുള്ള ആകെ പേജുകളുടെ എണ്ണം - 2,952 ആണ്. ഇതിൽ മറ്റുള്ളവർ തുടങ്ങിയ താളുകൾ - 1704. അതായത് സ്വന്തം താളുകളേക്കാൾ കൂടുതലായി ഞാൻ എഡിറ്റുചെയ്തിരിക്കുന്നത് മറ്റുള്ളവരുടെ താളുകളിലാണ്. (ഉറപ്പുവരുത്തുക). അങ്ങനെയെങ്കിൽ ഞാൻ സ്വന്തം സൃഷ്ടികൾ മാത്രമേ നിലനിർത്തൂ എന്ന താങ്കളുടെ വാദത്തിന് എന്താണ് പ്രസക്തി? ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് വർഷങ്ങളായി വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്ന ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ശ്രദ്ധിക്കുമല്ലോ. താങ്കൾ ഇവിടെയൊരു പുതുമുഖമല്ലേ.. വിക്കിപീഡിയയിലെ നയങ്ങളും പ്രവർത്തനങ്ങളുമൊക്കെ മനസ്സിലാക്കുവാൻ ശ്രദ്ധിക്കുക. ലക്ഷോപലക്ഷം താളുകൾ ഇംഗ്ലീഷ് തുടങ്ങിയ പല ഭാഷകളിൽ വരുന്നുണ്ട് എന്ന കാര്യം ശരിയാണ്. അതിനനുസരിച്ച് നീക്കം ചെയ്യലുകളും നടക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. സ്വതന്ത്ര സൃഷ്ടികളിൽ എകപക്ഷീമായി തിരുത്തലുകൾ വരുത്തരുത് എന്ന താങ്കളുടെ വാദം താങ്കൾ പാലിക്കുന്നുണ്ടോ? താങ്കളുടെ ലേഖനം നീക്കം ചെയ്ത കാര്യനിർവ്വാഹകൻ സൃഷ്ടിച്ച താളുകൾ ശൂന്യമാക്കുക, അയാളുടെ ഉപയോക്തൃ താളിൽ സ്വന്തം നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എഴുതിവയ്ക്കുക എന്നിങ്ങനെയുള്ള നശീകരണ പ്രവർത്തനങ്ങൾ ഏകപക്ഷീയമായ തിരുത്തലുകൾക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ താങ്കളെ തടയുവാൻ സാധ്യതയുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. കാര്യനിർവാഹകരുടെ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുമല്ലോ..--അരുൺ സുനിൽ കൊല്ലം (സംവാദം) 03:19, 15 ജൂലൈ 2018 (UTC)

ഹാസ സാഹിത്യത്തെ സംബന്ധിച്ച്[തിരുത്തുക]

അരുൺ സാർ,

             ഹാസ സാഹിത്യവും ഹാസ്യ സാഹിത്യവും വ്യത്യസ്തമാണെന്ന് പഠിക്കാൻ അവസരം ലഭിച്ചതിനാലാണ് ഹാസ സാഹിത്യം എന്ന പേരിൽ ഒരു താൾ പ്രസിദ്ധീകരിച്ചത്. പക്ഷെ ആ താൾ നീക്കം ചെയ്തിരിക്കുന്നു. ദയവായി കാരണം വിശദീകരിക്കാമോ?—ഈ തിരുത്തൽ നടത്തിയത് Sahithi14 (സം‌വാദംസംഭാവനകൾ) 13:47, 20 ജൂലൈ 2018 (UTC)
@Sahithi14, ഹാസ്യം, ഹാസ്യം (നവരസം), ഹാസ്യ ചലച്ചിത്രം എന്നീ താളുകൾ നിലവിലുണ്ട്. ഹാസ സാഹിത്യവും ഹാസ്യ സാഹിത്യവും എങ്ങനെയാണ് വ്യത്യസ്തമെന്നു പറയാമോ? വളരെ ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂവെങ്കിൽ അതിനായി പുതിയ ലേഖനം തുടങ്ങേണ്ടതില്ല. ഹാസ്യം എന്ന ലേഖനത്തിൽ തന്നെ ഒരു ഖണ്ഡികയായി ചേർത്താൽ മതിയാകും. സ്വതന്ത്ര ലേഖനമായി നിലനിർത്തുവാൻ തക്ക വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പുതിയ ലേഖനം തുടങ്ങാവൂ എന്നതാണ് വിക്കിപീഡിയയിലെ നയം. താങ്കൾ തുടങ്ങിയ ലേഖനത്തിൽ രണ്ടോ മൂന്നോ വാചകങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ ഹാസ്യം (humour) എന്ന വിഷയത്തിൽ ഉൾപ്പെടുത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ (വ്യത്യാസമൊന്നും തോന്നിയില്ല). ഹാസ സാഹിത്യം എന്നത് ഹാസ്യത്തിൽ നിന്നു വ്യത്യസ്തമാണൊയെന്ന് ഗൂഗിളിൽ തിരഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തലക്കെട്ടിൽ അക്ഷരത്തെറ്റു പറ്റിയതാണെന്നാണ് ഞാൻ വിചാരിച്ചത്. അക്ഷരത്തെറ്റുള്ള തലക്കെട്ടോടു കൂടിയ താളുകൾ വിക്കിപീഡിയയിൽ പൊതുവേ നിലനിർത്താറില്ല. അതിനാലാണ് നീക്കം ചെയ്തത്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:13, 20 ജൂലൈ 2018 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Writers Barnstar Hires.png ലേഖക താരകം
Welldone Arun

Pls accept my Fb request

Shaikmk (സംവാദം) 09:22, 24 ജൂലൈ 2018 (UTC)
Face-smile.svg താങ്കൾക്ക് നന്ദി--അരുൺ സുനിൽ കൊല്ലം (സംവാദം) 11:30, 25 ജൂലൈ 2018 (UTC)

നീരൊലി[തിരുത്തുക]

നീരൊലിയുടെ ഇംഗ്ലീഷ് പേജ് മലയാളം പേജുകൾ പരസ്‌പരം ബന്ധിപ്പിക്കാമോ. അതിനു കഴിയാത്തതിനാലാണ് ഞാൻ മലയാളം പേജിലെ വിവരണത്തിൽ ഇംഗ്ലീഷ് ലിങ്ക് ചേർത്ത് വച്ചതു.—ഈ തിരുത്തൽ നടത്തിയത് Boldrinmichael (സം‌വാദംസംഭാവനകൾ) 08:03, 25 ജൂലൈ 2018 (UTC)

@Boldrinmichael, നീരോലി എന്ന ലേഖനത്തിനു തുല്യമായി മറ്റു വിക്കികളിലുള്ള ലേഖനങ്ങളെ ഇപ്പോൾ ബന്ധിപ്പിച്ചിട്ടുണ്ട്. നീരോലിയുടെ ഇംഗ്ലീഷ് വിക്കി ലേഖനം ഏതാണെന്നു പറഞ്ഞുതരാമോ? അങ്ങനെയെങ്കിൽ അതും ബന്ധിപ്പിക്കാം. സംവാദം താളിൽ കുറിപ്പു ചേർത്തതിനു ശേഷം ~~~~ എന്ന ചിഹ്നം കൂടി ചേർത്ത് സേവ് ചെയ്താൽ നിങ്ങളുടെ ഒപ്പ് പ്രത്യക്ഷപ്പെടും. സംവാദം താളുകളിൽ ഒപ്പ് ചേർക്കാൻ മറക്കല്ലേ...--അരുൺ സുനിൽ കൊല്ലം (സംവാദം) 10:32, 25 ജൂലൈ 2018 (UTC)

നീരൊലി[തിരുത്തുക]

നീരൊലിയുടെ ഏറ്റവും ശരിയായ ഇംഗ്ലീഷ് പേജ് താഴെ കൊടുത്തിരിക്കുന്നു. ദയവായി ഇതിനെ മലയാളവുമായി പരസ്പരം ബന്ധിപ്പിക്കുക. https://en.wikipedia.org/wiki/Phyllanthus_reticulatus --Boldrin Michael 08:35, 28 ജൂലൈ 2018 (UTC)

@Boldrinmichael, നീരോലിയെക്കുറിച്ച് മലയാളത്തിൽ ഇപ്പോൾ രണ്ടു ലേഖനങ്ങളുണ്ട്. ഇംഗ്ലീഷിൽ ഒന്നും. താങ്കൾ ചൂണ്ടിക്കാണിച്ച ഇംഗ്ലീഷ് ലേഖനം (Phyllanthus reticulatus) ഇപ്പോൾ തന്നെ നീരോലി ചെടി എന്ന മലയാളം താളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആ ചെടിയുടെ ശാസ്ത്രനാമം തന്നെയാണ് ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട്. അതായത് അതുതമ്മിൽ ശരിയായി തന്നെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ താങ്കളുടെ നീരോലി (Filicium decipiens) ലേഖനത്തെ Phyllanthus reticulatus താളുമായി ബന്ധിപ്പിക്കുവാൻ കഴിയില്ല. മലയാളനാമങ്ങൾ ഒന്നുതന്നെയാണെങ്കിലും രണ്ടു ചെടികളുടെയും ശാസ്ത്രീയനാമം വ്യത്യസ്തമാണ്. അപ്പോൾ നിലവിലെ സ്ഥിതി തുടരുന്നതല്ലേ നല്ലത്? --അരുൺ സുനിൽ കൊല്ലം (സംവാദം) 08:52, 28 ജൂലൈ 2018 (UTC)