നാടാർ (ജാതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാടാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
kshathriya Nadar Community
Regions with significant populations
Tirunelveli, Tuticorin, Tiruchendur, Virudhunagar, Madurai, Thanjavur, Chennai, Kaniyakumari, Trivandrum, Kollam
Languages
Tamil, Malayalam
Religion
Hinduism, Christianity, Ayyavazhi
Related ethnic groups
Tamil people

ഒരു ദക്ഷിണേന്ത്യൻ സമുദായമാണ് നാടാർ സമുദായം. ഷാൻേറ്റാർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു. നാടാർ എന്ന പദത്തിന് തമിഴിൽ 'ഭരിക്കുന്നവൻ' എന്നാണർഥം. 1921 മുതലാണ് നാടാർ എന്ന് ഔദ്യോഗികമായി പ്രയോഗിച്ചു കാണുന്നത്. ദക്ഷിണ തിരുവിതാംകൂർ, തിരുനെൽവേലി ജില്ല, രാമനാഥപുരം, മധുര, തഞ്ചാവൂർ, ചെന്നൈ, ചെങ്കൽപട്ട് എന്നിവിടങ്ങളിലെ ജനസംഖ്യയിൽ ഒരു നിർണായകവിഭാഗം ഈ സമുദായക്കാരാണ്. നാടാർ സമുദായം പൊതുവിൽ അംഗീകരിച്ചു പോന്നിരുന്നത് ഹിന്ദുമതമാണ്. എന്നാൽ നാടാർ സമുദായക്കാരിൽനിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ ഏറെയുണ്ട്. 1680 കാലത്താണ് മതപരിവർത്തനം ആരംഭിച്ചത്. തമിഴ്നാട്ടിലെ വടക്കൻകുളത്ത് 1685-ൽ ആദ്യത്തെ പള്ളി സ്ഥാപിക്കപ്പെട്ടു. തുടർന്ന് തമിഴ്നാട്ടിൽ 40 ശ.മാ. നാടാർ സമുദായാംഗങ്ങളും ക്രിസ്താനികളായി. പോർച്ചുഗീസ് കാലഘട്ടത്തിൽ കത്തോലിക്കാ സഭയിലും ബ്രിട്ടീഷ് കാലത്തോടെ പ്രൊട്ടസ്റ്റന്റ് സഭയിലും ഇവർ ചേർന്നുതുടങ്ങുകയായിരുന്നു. സ്വമതം വിട്ട് അന്യമതം സ്വീകരിച്ചിട്ടുണ്ടെങ്കിലും പിന്നീടും ഏകോദര സഹോദരഭാവത്തിൽത്തന്നെയാണ് അവർ കഴിഞ്ഞുപോരുന്നത്.നാടാർ വിഭാഗം അവർണ ജാതിയിൽ ഉൾപ്പെടുന്നു.മാറുമറയ്ക്കാൻ ഉള്ള അവകാശങ്ങൾക്കു വേണ്ടി,പൊതുനിരത്തിൽ കുടി നടക്കാൻ ഉള്ള സഞ്ചാര സ്വാതന്ദ്രത്തിനുവേണ്ടി,നാടാർ വിഭാഗങ്ങൾ നടത്തിയ ചാന്നാർ ലഹള പ്രശസ്തമാണ്. വൈകുണ്ഠസ്വാമി ഇവരുടെ നേതൃസ്ഥാനീയനും നവോത്ഥാന നായകനും ആണ്.

ചാന്നാർ ലഹള[തിരുത്തുക]

ദക്ഷിണ തിരുവിതാംകൂറിൽ നാടാർ സമുദായത്തിലെ സ്ത്രീകൾ മാറുമറയ്ക്കാൻ പാടില്ല എന്ന ആചാരം നിലവിലിരുന്നു. ഹിന്ദുമതത്തിൽപ്പെട്ടവർക്കുമേൽ അടിച്ചേല്പിച്ച ഈ അവകാശലംഘനത്തെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് കുറെയൊക്കെ മറികടക്കാനായി. എന്നാൽ ക്രിസ്തുമതം സ്വീകരിച്ച നാടാർ സ്ത്രീകൾക്കെതിരെ അധികാരികൾ പല നടപടികളും പീഡനമുറകളും കൈക്കൊണ്ടു. അതിനെതിരായ സംഘടിത പ്രതിരോധങ്ങളാണ് ചാന്നാർ ലഹള എന്ന പേരിൽ അറിയപ്പെടുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ[തിരുത്തുക]

J C Daniel

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • Hardgrave, Robert (1969). The Nadars of Tamilnad: the political culture of a community in change. Berkeley: University of California Press. ISBN 81-7304-701-4.CS1 maint: ref=harv (link)
  • Mandelbaum, David Goodman (1970). Society in India, Volumes 1–2. University of California Press.CS1 maint: ref=harv (link)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാടാർ_(ജാതി)&oldid=3399369" എന്ന താളിൽനിന്ന് ശേഖരിച്ചത്