ഉപയോക്താവിന്റെ സംവാദം:Ranjithsiji

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ
രണ്ടാം നിലവറ
മൂന്നാം നിലവറ
നാലാം നിലവറ

0_0

Wikidata weekly summary #392[തിരുത്തുക]

Extension of Wikipedia Asian Month contest[തിരുത്തുക]

In consideration of a week-long internet block in Iran, Wikipedia Asian Month 2019 contest has been extended for a week past November. The articles submitted till 7th December 2019, 23:59 UTC will be accepted by the fountain tools of the participating wikis.

Please help us translate and spread this message in your local language.

Wikipedia Asian Month international team.

--MediaWiki message delivery (സംവാദം) 14:12, 27 നവംബർ 2019 (UTC)

Wikidata weekly summary #393[തിരുത്തുക]

മഹാവിഷ്‌ണു[തിരുത്തുക]

താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ മഹാവിഷ്‌ണു താളിലെ കുറേയധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്യ്‌തത്‌?? Vivek Viswam Vvt (സംവാദം) 14:11, 3 ഡിസംബർ 2019 (UTC)

@Vivek Viswam Vvt:വിഷ്ണു എന്ന ലേഖനം ഹിന്ദുമതത്തിലെ ഭക്തരുടെ ശൈലിയിലാണ് ഇപ്പോഴുള്ളത്. ഇത് സമഗ്രമായി മാറ്റിയെഴുതുകയും പുനർവായന നടത്തുകയും അവലംബങ്ങൾ ചേർക്കുകയും വേണ്ടിവരും. വിക്കിപീഡിയ വിഷ്ണുപുരാണമല്ലല്ലോ. അനാവശ്യമായ അനേകം വിശേഷണവിശേഷണങ്ങൾ യാതൊരു അവലംബവുമില്ലാതെ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണുന്നു. വൃത്തിയാക്കാനുള്ള ടാഗ് ചേർത്തിട്ടുണ്ട്. സഹായിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 15:04, 3 ഡിസംബർ 2019 (UTC)

അങ്ങനെയെങ്കിൽ എല്ലാ താളുകളിലും അത്‌ ബാധകം അല്ലേ..?? മഹാവിഷ്‌ണു താളിൽ വിശേഷണങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ അത്‌ നല്ലതല്ലേ.. മഹാവിഷ്‌ണുവിന്റെ എല്ലാ വശങ്ങളും ആളുകളുടെ മനസ്സിലേക്ക്‌ അറിവു പകരുന്നത്‌ നല്ലതല്ലേ.. അദ്ദേഹത്തിന്റെ താളിൽ അടിസ്ഥാന അവലംബങ്ങൾ മാത്രം ഒരു പോരായ്യ്‌മ്മയാണ്‌. അപ്പോൾ കൂടുതൽ പ്രകീർത്തിനം അത്രയും നല്ലത്‌. Vivek Viswam Vvt (സംവാദം) 15:16, 3 ഡിസംബർ 2019 (UTC)

@Vivek Viswam Vvt:എല്ലാതാളിലും ബാധകമാണ്. അവലംബങ്ങളില്ലാത്ത സംഗതികൾ വിക്കിപീഡിയയിൽ നീക്കം ചെയ്യപ്പെടും. അതിപ്പോ മഹാവിഷ്ണുവിന്റെ വിശേഷണങ്ങളായാലും ശരി മൂന്നാം കക്ഷി അവലംബങ്ങൾ വിക്കിപീഡിയയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന അവലംബമില്ലാത്ത കാര്യങ്ങൾ അതുകൊണ്ട് എഴുതാതിരിക്കുക. അവലംബങ്ങൾ കണ്ടെത്തിമാത്രം എഴുതുക. പിന്നെ മഹാവിഷ്ണുവിന്റെ എല്ലാവശങ്ങളും ഇവിടെ പരാമർശിക്കണമെന്ന് ഒരു നിർബന്ധവുമില്ല. മതിയായ അവലംബമില്ലാത്ത കാര്യങ്ങളെല്ലാം വിക്കിപീഡിയക്ക് പുറത്തുതന്നെയാണ്. അതുകൊണ്ട് ഈ ലേഖനം സമഗ്രമായി മാറ്റിയെഴുതേണ്ടി വരും. എന്തൊക്കെ നിലനിൽക്കും എന്നതിന് ഉദാഹരണമായി ഇംഗ്ലീഷ് ലേഖനം നോക്കുക. ഈ ലേഖനം ആദ്യം കുറച്ച് നല്ല അവസ്ഥയിലായിരുന്നു ചില വിഷ്ണുഭക്തന്മാർ വന്ന് തിരുത്തിയെഴുതി വളരെ മോശം അവസ്ഥയിലാക്കി. ഇനി മെനക്കെട്ട് തിരുത്തിയെഴുതേണ്ടിവരും. സഹായിക്കുക. --രൺജിത്ത് സിജി {Ranjithsiji} 16:06, 3 ഡിസംബർ 2019 (UTC)

ഇങ്ങനെയാണോ താൾ മെച്ചപ്പെടുത്തേണ്ടത്‌. ഇത്‌ തികച്ചും വൃത്തിഹീനവും മതിയായ ഉള്ളടക്കങ്ങളുടെ പോരായ്യ്‌മ്മയും നന്നായി കാണുന്നു.. ഈ പരിമിതമായ അവലംബങ്ങളോട്‌ ഒരു തരത്തിലും യോചിക്കാൻ സാധിക്കുന്നില്ലാ..മഹാവിഷ്‌ണുവിനെ കുറിച്ച്‌ മതിയായ ഉള്ളടക്കങ്ങൾ താങ്കൾ കൂട്ടിച്ചേർത്തിട്ടില്ലാ..ഇത്‌ ആടിസ്ഥാന വിവരങ്ങളിലും.. താഴേ തട്ടിലേക്ക്‌ പോയി. ഭൂരിഭാകം ആളുകളും മെനക്കെട്ട്‌ മഹാവിഷ്‌ണു പുരാണമോ.. അല്ലെങ്കിൽ വിഷ്‌ണു സഹസ്രനാമമോ തേടി പോകാറില്ലാ..ഏതൊരു ദൈവത്തിന്റെയും ആയാലും.. അപ്പോൾ അവർ വിവരങ്ങൾ ശേഖരിക്കാൻ വിക്കിപ്പീഡിയേയാണ്‌ ആദ്യം ആശ്രയിക്കാറുള്ളത്‌.. അതായത്‌ ഇപ്പോഴത്തെ തലമുറകൾ..അപ്പോൾ അടിസ്ഥാനപരമായ വിവരങ്ങൾക്ക്‌ പുറമേ.. അതിൽ ആവശ്യത്തിൽ അധികം അവലംബങ്ങൾ കൂട്ടി ചേർക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലാ.. താങ്കൾ ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ തികച്ചും പോരായ്‌മ്മയാണ്‌ Mr. തിങ്കളുടെ ദൃശ്‌ട്ടിയിൽ ശിവന്റെ താൾ ശ്രദ്ദിച്ചില്ലേ.. ? Vivek Viswam Vvt (സംവാദം) 10:24, 4 ഡിസംബർ 2019 (UTC)

എനിക്ക്‌ തോന്നുന്നു താങ്കളുടെ നിർബന്ധമാണ്‌ പരാമർശിക്കപ്പെടരുതെന്ന്‌.. Vivek Viswam Vvt (സംവാദം) 10:32, 4 ഡിസംബർ 2019 (UTC)

എല്ലാ വശങ്ങളും പരാമർശിക്കപ്പെടരുതെന്നും.. നിർബന്ധമില്ലല്ലോ..എനിക്ക്‌ തോന്നുന്നു താങ്കളുടെ നിർബന്ധമാണ്‌ പരാമർശിക്കപ്പെടരുതെന്ന്‌.. Vivek Viswam Vvt (സംവാദം) 10:34, 4 ഡിസംബർ 2019 (UTC)

@Vivek Viswam Vvt: ലോകത്തിലെ എല്ലാ വിജ്ഞാനവും മുഴുവനായും ലഭ്യമാക്കണമെന്ന് യാതൊരു നിർബ്ബന്ധവും വിക്കിപീഡിയക്ക് ഇല്ല. ഈ ലേഖനത്തിന്റെ ആമുഖം ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ളതു തർജ്ജമചെയ്ത് ചേർക്കുകയാണ് ഞാൻ ചെയ്തത്. അതിന്റെ പ്രധാന കാരണം ആരൊക്കെയോ ചിലർ ചേർന്ന് ആമുഖം തിരുത്തി ആകെ അബദ്ധജഡിലമായ വാചകങ്ങൾ ചേർത്തതാണ്. ശരിയാണ് ഈ താൾ തീർച്ചയായും വൃത്തിയാക്കേണ്ടതാണ്. മതിയായ അവലംബങ്ങളോടെ അത് ഭാവിയിൽ ചെയ്യുന്നതുമാണ്. താങ്കൾക്കും ചെയ്യാവുന്നതുമാണ്. ആളുകൾക്ക് വേണ്ട വിജ്ഞാനം അവർ സ്വയം കണ്ടെത്തും എന്നാണ് എന്റെ അഭിപ്രായം. അതിന് വേണ്ടി വിക്കിപീഡിയ സഹായിക്കുന്നുവെന്നുമാത്രം. പിന്നെ ശിവന്റെ താൾ ശ്രദ്ധിച്ചില്ലേ എന്ന ചോദ്യം വിക്കിപീഡിയയുടെ അടിസ്ഥാന നയമനുസരിച്ച് എല്ലാതാളും ശരിയാക്കിയതിനുശേഷമേ ഇത് ശരിയാക്കാവൂ എന്നതിനെതിരാണ്. എവിടെ കുഴപ്പം കാണുന്നുവോ അത് തിരുത്തുക മറ്റെവിടെയെങ്കിലും കുഴപ്പമുള്ളതുകൊണ്ട് ഇവിടെയും ആകാം എന്ന പ്രവണതപറ്റില്ല. എല്ലാ കുഴപ്പവും പരിഹരിക്കപ്പെടേണ്ടതാണ്. ഭാവിയിൽ സംഭവിക്കുകയും ചെയ്യും. എനിക്ക് പ്രത്യേകമായി എന്തെങ്കിലും കാര്യം പരാമർശിക്കപ്പെടരുതെന്ന് നിർബ്ബന്ധമില്ല. പരാമർശിക്കപ്പെടുന്ന എല്ലാകാര്യത്തിനും മതിയായ ശക്തമായ അവലംബം വേണമെന്ന കാര്യത്തിന് കടുത്ത നിർബ്ബന്ധമുണ്ടുതാനും. അല്ലാത്തവ കൃത്യമായി ഒഴിവാക്കണം എന്നകാര്യത്തിലും നിർബ്ബന്ധമാണ്. അതുകൊണ്ട് അവലംബങ്ങളോടുകൂടി, സമവായം ഉണ്ടാക്കിയതിനുശേഷം വിവരങ്ങൾ ചേർക്കുക. --രൺജിത്ത് സിജി {Ranjithsiji} 12:28, 4 ഡിസംബർ 2019 (UTC)

ശിവന്റെ താളിൽ ഉള്ളടക്കങ്ങൾ പൊളിച്ചഴുതിയിട്ടും ഇപ്പോഴും ശിവപുരാണത്തിന്റെ കലർപ്പുണ്ടല്ലോ.. "ശിവന്റെ ആയുസ്സ്‌ വിഷ്‌ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണെന്ന്‌" ശിവ പുരാണമല്ലാതെ ഏത്‌ ഗ്രന്ഥത്തിലാണ്‌ പ്രതിപാദിക്കുന്നത്‌? Vivek Viswam Vvt (സംവാദം) 10:16, 5 ഡിസംബർ 2019 (UTC)

@Vivek Viswam Vvt: ശിവൻ പൊളിച്ചെഴുതിയിട്ടില്ല. മുൻപിലുള്ള അവസ്ഥയിലേക്ക് റിവർട്ട് ചെയ്യുകയാണ് ചെയ്തത്. ഭാവിയിൽ സമഗ്രമായി മാറ്റിയെഴുതാമല്ലോ. അവിടെയില്ല ഇവിടെയുണ്ട് പരിപാടി വിക്കിപീഡിയയിലില്ല എന്ന് നേരത്തേ പറഞ്ഞതാണല്ലോ. പിന്നെ ഇത്തരം നശീകരണപ്രവൃത്തികൾ വിക്കപീഡിയ അനുവദിക്കുന്നില്ല. യാതൊരുതരത്തിലുള്ള വകഭേദവും ഇല്ലാതെവേണം വിക്കിപീഡിയ ലേഖനം. അത് യഥാർത്ഥ വിവരം ഉൾക്കൊള്ളുന്നതാവണം. കൂടുതൽ കാര്യങ്ങൾക്ക് പതിവ്ചോേദ്യങ്ങൾ വായിക്കുക.

ഇവയും വായിക്കുക. --രൺജിത്ത് സിജി {Ranjithsiji} 12:24, 5 ഡിസംബർ 2019 (UTC)

പക്ഷെ മഹാവിഷ്‌ണുവിന്റെ താൾ താങ്കൾ റിവർട്ട്‌ ചെയ്യുവ്വലായിരുന്നല്ലോ.. പകരം താങ്കൾ ചെയ്യ്‌തത്‌ അവലംബങ്ങൾ എല്ലാം അപ്പാടെ പൊളിച്ചെഴുതുവായിരുന്നല്ലോ. അതും മതിയായ രേഖകളുടെ അഭാവവും കാണുന്നുണ്ട്‌. Vivek Viswam Vvt (സംവാദം) 13:31, 5 ഡിസംബർ 2019 (UTC)

@Vivek Viswam Vvt:അതിൽ ഒരുപാട് സ്ഥലത്ത് റിവർട്ടുചെയ്യാവുന്നതിലും കൂടുതൽ തിരുത്തുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പിന്നെ അവിടെ അങ്ങനെചെയ്തില്ല ഇവിടെ അങ്ങനെചെയ്തു പരിപാടി വിക്കിപീഡിയയിലില്ല അത്രതന്നെ. ലേഖനമെഴുതുമ്പോൾ നന്നായി വൃത്തിയായി എഴുതിയില്ലെങ്കിൽ മായ്ക്കപ്പെടും. --രൺജിത്ത് സിജി {Ranjithsiji} 13:39, 5 ഡിസംബർ 2019 (UTC)

വിഷ്‌ണു എന്ന്‌ ഒരുപാട്‌ പേരുകൾ ഉണ്ട്‌. അത്‌ ഇൻന്റെർനെറ്റിലും പല ഡാറ്റാസായി കാണാം. സിനിമയുണ്ട്‌, പ്രകൽഭരായ മറ്റനേകം വ്യക്തികളുമുണ്ട്‌ ആ നാമത്തിൽ. അപ്പോൾ ഭഗവാൻ വിഷ്‌ണുവിനെ അതിസംബോദന ചെയ്യേണ്ടത്‌ മഹാവിഷ്‌ണു എന്നാണ്. ത്രിമൂർത്തികൾ ബ്രഹ്മാ, വിഷ്‌ണു, മഹേശ്വരൻമാർ എന്ന്‌ പറയുമ്പോഴേ.. വിഷ്‌ണു എന്ന്‌ മാത്രം സംബോദന ചെയ്യാറുള്ളൂ.. അപ്പോൾ ഭഗവാന്റെ താളിൽ മാത്രം മഹാവിഷ്‌ണു എന്ന്‌ തന്നെ അതിസംബോദന ചെയ്യുന്നതാണ്‌ ഉചിതം. അതെപോലെ തന്നെ താളിൽ എറ്റവും കുറഞ്ഞത്‌ മൂന്നു സഹസ്ര നാമമെങ്കിലും ആവശ്യമാണ്‌. താങ്കൾ തന്നെ ഒന്ന്‌ ചിന്തിച്ചു നോക്കൂ താളിന്റെ ഇപ്പോഴത്തെ രൂപത്തിൽ എന്ത്‌ മതിയായ രേഖകളുണ്ട്‌? പിന്നെ ഉത്സവങ്ങളിൽ എകാദശി കൂട്ടിചേർത്തത്‌ താങ്കൾ നീക്കം ചെയ്യ്‌തിരിക്കുന്നു അതിന്റെ കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു? Vivek Viswam Vvt (സംവാദം) 15:49, 6 ഡിസംബർ 2019 (UTC)

അതേപോലെ തന്നെ ശിവന്റെ താളിൽ ശാക്തേയ പുരാണം കൂട്ടികലർത്തിയിരിക്കുന്നു. അതിന്റെ ആവിശ്യം ? Vivek Viswam Vvt (സംവാദം) 15:55, 6 ഡിസംബർ 2019 (UTC)

@Vivek Viswam Vvt: ശ്രദ്ധിക്കൂ. en:Vishnu അല്ല en:Mahavishnu. മലയാളം വളരെ ചെറിയ ഒരു വിക്കിയാണ്. ഇവിടെ വല്ല അഭിപ്രായവ്യത്യാസങ്ങൾ വരുമ്പോ ഇംഗ്ലീഷ് വിക്കിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് വിഷ്ണു മഹാവിഷ്ണുവല്ല തന്നെ. പിന്നെ സഹസ്രനാമം. എത്രവേണമെങ്കിലും എഴുതാം. en:Vishnu Sahasranama ഇവിടെ മുഴുവൻ പട്ടികയുണ്ട്. ഏകാദശി en:Devshayani_Ekadashi ഇതാണ് വിഷ്ണുവുമായി ബന്ധമുള്ളത്. ശിവന്റെ താൾ ശരിയാക്കേണ്ടതാണ്. ഭാവിയിൽ ചെയ്യും. ശാക്തേയപുരാണം ആതാളിലുണ്ടെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 12:14, 7 ഡിസംബർ 2019 (UTC)

മഹാവിഷ്‌ണുവിന്റെ തന്നെയൊരു വകഭേദമാണ്‌ വിഷ്‌ണു രണ്ടല്ലാ ഒന്നുതന്നെയാണ്‌. അങ്ങനെങ്കിൽ ഈ താളിൽ മഹാവിഷ്‌ണു എന്ന്‌ അവലംബം കൂട്ടിച്ചേർക്കുന്നതിൽ യോചിപ്പില്ലെങ്കിൽ മഹാവിഷ്‌ണു എന്നൊരു പുതിയൊരു താൾ സൃഷ്‌ട്ടിക്കൂ മലയാളത്തിൽ. പിന്നെ ഇംഗ്ലീഷ്‌ താളിൽ മുഴുവൻ പട്ടികയുണ്ടെന്ന്‌ കരുതി മലയാളത്തിൽ വേണ്ടെന്നാണോ? അതെപോലെ ഏകാദശി എന്ന്‌ കൂട്ടിച്ചേർത്താലും തെറ്റൊന്നും കാണുന്നില്ലാ.. അതേപോലെ തന്നെ ഇംഗ്ലീഷ്‌ താളിൽ പരബ്രഹ്മം എന്ന്‌ അംഗീകരണം ഉണ്ടല്ലോ.. അത്‌ താങ്കൾ കൂട്ടിച്ചേർത്തിട്ടില്ലല്ലോ..?? Vivek Viswam Vvt (സംവാദം) 14:20, 7 ഡിസംബർ 2019 (UTC)

@Vivek Viswam Vvt: ശ്രദ്ധിക്കൂ. ഈ താളിൽ അവലംബങ്ങളില്ലാതെ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നത് ശരിയല്ല. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. പക്ഷപാതരഹിതമായി ലേഖനം നിലനിറുത്തുക എന്നത് വിക്കിപീഡിയക്ക് പരമപ്രധാനമാണ് അതുപോല എഴുതുന്ന വിവരങ്ങൾക്ക് മതിയായ അവലംബങ്ങൾ നൽകമമെന്നതും വളരെ നിർബ്ബന്ധമുള്ള കാര്യമാണ്. അതുകൊണ്ട് താങ്കൾ ഈ ലേഖനത്തിൽ എന്ത് വിവരം ചേർത്താലും അതിന് മതിയായ മൂന്നാംകക്ഷി അവലംബം ചേർക്കണം. അല്ലാത്തവ നീക്കം ചെയ്യപ്പെടും. ഇനി വിഷ്ണു എന്ന താൾ തിരുത്തുമ്പോൾ ഈ കാര്യം പ്രധാനമായും ശ്രദ്ധിക്കുമല്ലോ. ഇത് വിഷ്ണുഭക്തന്മാർക്ക് വായിക്കാനായി എഴുതിയിരിക്കുന്ന താൾ അല്ല. പിന്നെ ഞാൻ ലേഖനങ്ങൾ തുടങ്ങുന്നതും വിവരങ്ങൾ ചേർക്കുന്നതും എന്റെ ഒഴിവുസമയം പോലെയാണ്. അതുകൊണ്ട് താങ്കൾക്ക് എന്നോട് ഒരു പുതിയ താൾ തുടങ്ങൂ എന്നു പറഞ്ഞതുകൊണ്ട് അത് എനിക്ക് താത്പര്യമുള്ള വിഷയമാണെങ്കിൽ, എനിക്ക് സമയവും ഉണ്ടെങ്കിലേ ഞാൻ ചെയ്യുകയുള്ളൂ. വേണമെങ്കിൽ താങ്കൾക്ക് പുതിയ ലേഖനം തുടങ്ങാനായി ഒരു അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആ വിഷയത്തിൽ താത്പര്യമുള്ള ആരെങ്കിലും ചെയ്യുമായിരിക്കും. --രൺജിത്ത് സിജി {Ranjithsiji} 14:58, 7 ഡിസംബർ 2019 (UTC)