ഹാസ്യം (നവരസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ഹാസ്യം"
സഞ്ചാരിഭാവങ്ങൾനർമ്മം, പരിഹാസം, നിന്ദ
ദോഷംപിത്തം
ഗുണംരജസ്
കോശംമനോമയി കോശം
സഹരസങ്ങൾഅത്ഭുതം, ശൃംഗാരം
വൈരി രസങ്ങൾകരുണം, ബീഭത്സം, ഭയാനകം
നിക്ഷ്പക്ഷ രസങ്ങൾശാന്തം, വീരം, രൗദ്രം
ഉല്പന്നംസന്തോഷം
സിദ്ധിവശിത്വം

നവരസങ്ങളിൽ ഒന്നാണു ഹാസ്യം. സ്ഥായിഭാവം ഹാസം. അവഹിത്ഥം, ആലസ്യം, നിദ്ര, അസൂയ മുതലായവ സഞ്ചാരിഭാവങ്ങൾ.

തരങ്ങൾ[തിരുത്തുക]

തന്നത്താൻ ചിരിക്കുന്നത് ആത്മസ്ഥവും, അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവും. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്ന് ഹാസ്യം ആറ് തരം. ഉത്തമന്മാർക്ക് സ്മിതവും ഹസിതവും, മദ്ധ്യമന്മാർക്ക് വിഹസിതവും ഉപഹസിതവും, അധമന്മാർക്ക് അപഹസിതവും അതിഹസിതവും യോജിക്കും. കവിൾ വികസിച്ച് കടാക്ഷത്തോടെയുള്ള മന്ദഹാസം സ്മിതം. ഹസിതത്തിൽ പല്ലുകൾ കുറേശ്ശ പുറത്ത് കാണിച്ച് ചിരിക്കും. ഉചിതകാലത്തുള്ള മധുരമായ ചിരിയാണ് വിഹസിതം. മൂക്ക് വിടർത്തി വക്രദൃഷ്ടിയോടെ തോളും തലയും കുനിച്ച് ചിരിക്കുന്നത് ഉപഹസിതം. അനവസരത്തിൽ കണ്ണീരോടെ തോളും തലയും ചലിപ്പിച്ച് ചിരിക്കുന്നത് അപഹസിതം. അസഹ്യമായ പൊട്ടിച്ചിരി അതിഹസിതം.

അവതരണരീതി[തിരുത്തുക]

ഒരു പുരികം മാത്രം പൊക്കി കൃഷ്ണമണികളെ ഉളളിലേക്ക് ആകർഷിച്ച് മൂക്കുചുരുക്കിപ്പിടിച്ചും കൺപോളകൾ അല്പം ചെറുതാക്കി മുഖം പ്രസന്നമാക്കുകയും ചെയ്താൽ ഹാസ്യരസം.[1]

അവലംബം[തിരുത്തുക]

  1. http://keralaculture.org/malayalam/hasyam/36
"https://ml.wikipedia.org/w/index.php?title=ഹാസ്യം_(നവരസം)&oldid=2501311" എന്ന താളിൽനിന്ന് ശേഖരിച്ചത്