ബിഗ് ബോസ് മലയാളം
ബിഗ് ബോസ് മലയാളം | |
---|---|
അവതരണം | മോഹൻലാൽ |
ഓപ്പണിംഗ് തീം | ലോകത്തിൻ കഥ അറിയാതെ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | മലയാളം |
സീസണുകളുടെ എണ്ണം | 6 |
എപ്പിസോഡുകളുടെ എണ്ണം | 569 |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | ലോണാവാല (Season 1) EVP ഫിലിം സിറ്റി (Season 2, 3 & 6) ഗോരെഗാവ് ഫിലിം സിറ്റി (Season 4 & 5) |
Camera setup | മൾട്ടി-ക്യാമറ |
സമയദൈർഘ്യം | 60-90 minutes (approx.) |
പ്രൊഡക്ഷൻ കമ്പനി(കൾ) | ബനിജയ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | ഏഷ്യാനെറ്റ് |
ഒറിജിനൽ റിലീസ് | 24 ജൂൺ 2018 | – present
കാലചരിത്രം | |
പിൻഗാമി | ബിഗ് ബോസ് |
അനുബന്ധ പരിപാടികൾ | ബിഗ് ബോസ് |
External links | |
Website |
ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം (Bigg Boss Malayalam).[1] എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്.[2]
ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24-ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്.[3] രണ്ടാം സീസൺ കോവിഡ്-19 കാരണം 75-ാം ദിനത്തിൽ അവസാനിപ്പിച്ചു. മൂന്നാം സീസൺ കോവിഡിൻ്റെ രണ്ടാം തരംഗം കാരണം 95-ാം ദിനത്തിൽ താൽകാലികമായി അവസാനിപ്പിച്ചു. കോവിഡ് ശാന്തമായ മുറക്ക് ഗ്രാൻഡ് ഫിനാലെ 2021 ഓഗസ്റ്റ് 1 ന് നടത്തി. മണിക്കുട്ടൻ ആണ് ജേതാവായത്. നാലാം സീസണിൽ ദിൽഷ പ്രസന്നൻ ആണ് ജേതാവായത്. ബിഗ് ബോസ് മലയാളം പതിപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ വിജയിയും കൂടിയാണ് ദില്ഷാ പ്രസന്നൻ. അഖിൽ മരാർ ആയിരുന്നു അഞ്ചാം സീസൺ വിജയി. ജിൻ്റോ ബോഡക്രാഫ്റ് ആയിരുന്നു ആറാം സീസൺ വിജയി.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.
മലയാള ചലച്ചിത്ര നടൻ മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ ഒന്നാം പതിപ്പിന്റെ അവതാരകൻ. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ പ്രശസ്തരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക.[4] അഞ്ചാം സീസൺ മുതൽ സാധാരണ ജനങ്ങളിൽ നിന്നും മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
വീട്
[തിരുത്തുക]മത്സരാർത്ഥികൾക്കു താമസിക്കുന്നതിനായി വിശാലമായതും മനോഹരമായി അലങ്കരിച്ചതുമായ ഒരു വീടാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, അടുക്കള, സംഭരണശാല, കുളിമുറികൾ, നീന്തൽക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വീട്ടിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാർത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു കൺഫെഷൻ മുറിയും ഇവിടെയുണ്ട്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ടെലിവിഷൻ, ടെലിഫോൺ, ഇന്റർനെറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെയില്ല.
നിയമങ്ങൾ
[തിരുത്തുക]മത്സരാർത്ഥികൾ വീട്ടിലെ യാതൊരു വസ്തുവും നശിപ്പിക്കുവാൻ പാടില്ല. അനുവാദമില്ലാതെ വീടും പരിസരവും വിട്ട് പോകരുത്. മത്സരാർത്ഥികളെ പുറത്താക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ അനുവദനീയമല്ല. പകൽ സമയം ഉറങ്ങുവാൻ പാടില്ല. മത്സരാർത്ഥികൾ എപ്പോഴും മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ എന്നതും പ്രധാനപ്പെട്ട നിയമമാണ്. ആശയവിനിമയത്തിനായി മലയാളം ഒഴികെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാൻ പാടില്ല.
സംപ്രേഷണം
[തിരുത്തുക]ഏഷ്യാനെറ്റ് ചാനലിലിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30-നും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ് ബിഗ് ബോസ് മലയാളം സംപ്രേഷണം ചെയ്യുന്നത്. ഒരു ദിവസത്തെ പ്രധാന സംഭവവികാസങ്ങൾ തൊട്ടടുത്ത ദിവസം സംപ്രേഷണം ചെയ്യുന്നു.
പുറത്താക്കൽ
[തിരുത്തുക]മത്സരാർത്ഥികളെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പ് എല്ലാ ആഴ്ചയും നടത്തിവരുന്നു. മത്സരാർത്ഥികൾക്കിടയിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. അവർ നാമനിർദ്ദേശം ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനായി പ്രേക്ഷകർക്കു വോട്ടുചെയ്യാം. അതിന്റെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികളെ പുറത്താക്കുന്നതിനുള്ള തീരുമാനം എടുക്കുന്നത്.
സീസണുകൾ
[തിരുത്തുക]പതിപ്പ് | അവതാരകൻ/അവതാരക | തുടങ്ങിയ തീയതി | അവസാനിച്ച തീയതി | ദിവസങ്ങൾ | മത്സരാർത്ഥികൾ | സമ്മാനത്തുക | വിജയി | റണ്ണർ അപ്പ് |
---|---|---|---|---|---|---|---|---|
1 | മോഹൻലാൽ | 24 ജൂൺ 2018 | 30 സെപ്റ്റംബർ 2018 | 100 | 18 | ₹1 കോടി | സാബുമോൻ അബ്ദുസമദ് | പേളി മാണി |
2 | 5 ജനുവരി 2020 | 20 മാർച്ച് 2020 | 76 | 22 | ₹50 ലക്ഷം | കോവിഡ്'19 കാരണം റദ്ദാക്കി | ||
3 | 14 ഫെബ്രുവരി 2021 | 1 ഓഗസ്റ്റ് 2021 | 95 | 18 | ₹75 ലക്ഷം | മണിക്കുട്ടൻ | സായി വിഷ്ണു | |
4 | 28 മാർച്ച് 2022 | 3 ജൂലൈ 2022 | 98 | 20 | ₹50 ലക്ഷം | ദിൽഷ പ്രസന്നൻ | മുഹമ്മദ് ദിലിജെന്റ് ബ്ലെസ്ലി | |
5 | 26 മാർച്ച് 2023 | 2 ജൂലൈ 2022 | 98 | 21 | ₹ 50 ലക്ഷം | അഖിൽ മാരാർ | റെനീഷ റഹ്‌മാൻ | |
6 | 10 മാർച്ച് 2024 | 16 ജൂൺ 2024 | 98 | 25 | ₹50 ലക്ഷം | ജിൻ്റോ | അർജുൻ ശ്യാം ഗോപൻ |
അവാർഡ്
[തിരുത്തുക]ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെക്കുറിച്ച് പഠനം നടത്തി സജിത്ത് എം.എസ് എഴുതി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'മലയാളിയുടെ ബിഗ് ബോസ് ജീവിതം ' എന്ന ലേഖനം 2022 ലേ മികച്ച ടെലിവിഷൻ പഠന ലേഖനത്തിനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി[5]
ഇതും കാണുക
[തിരുത്തുക]- മലയാളീ ഹൗസ് - ബിഗ് ബോസ് പരിപാടിയുമായി സാദൃശ്യമുള്ള മത്സരം.
- ബിഗ് ബോസ് സീസൺ 2 ബിഗ് ബോസ് സീസൺ 2 ന്റെ എല്ലാ വാർത്തകളും വീഡിയോകളും പൊതു അഭിപ്രായവും ഇവിടെ കാണാം
അവലംബം
[തിരുത്തുക]- ↑ "Bigg Boss Malayalam Mohanlal show to begin from june 24". The Times of India.
- ↑ "Bigg Boss Malayalam: Mohanlal is super excited to host the show - Times of India". The Times of India.
- ↑ "ഒരു കോടിയുടെ സമ്മാനം: സാബുമോൻ ബിഗ് ബോസ് വിജയി". Mathrubhumi. Archived from the original on 30 സെപ്റ്റംബർ 2018. Retrieved 1 ഒക്ടോബർ 2018.
- ↑ https://www.malayalam.keralatv.in/bigg-boss-3-which-channel/
- ↑ ഫലകം:Https://www.southlive.in/movie/television/2022-state-television-awards-declared
പുറം കണ്ണികൾ
[തിരുത്തുക]Official Website Archived 2018-06-20 at the Wayback Machine. on Hotstar