ഉള്ളടക്കത്തിലേക്ക് പോവുക

മണിക്കുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manikuttan
Manikkuttan attending pooja of a movie at Thiruvananthapuram in April 2019
Born
Thomas James

OccupationActor
Years active2006–present

തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേതാവാണ്‌ മണിക്കുട്ടൻ(Mk) . മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു.

വ്യക്തിജീവിതം

[തിരുത്തുക]

1983 മാർച്ച്‌ 2 ന് ജെയിംസിന്റെയും ഏല്യാമ്മയുടെയും മകനായി ജനനം. തോമസ് ജെയിംസ് എന്നാണ് യഥാർത്ഥ നാമം.[1] തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മഹാത്മാഗാന്ധി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും നേടി.

അഭിനയ ജീവിതം

[തിരുത്തുക]

മണിക്കുട്ടൻ സൂര്യ ടി.വിയിൽ സമ്പ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.[2] . 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും വരവറിയിച്ചു.[3] തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംകുറിപ്പുകൾ
2005ബോയ് ഫ്രണ്ട്രമേശ്
2006ബഡാ ദോസ്ത്നന്ദു
2006കളഭംപാർത്ഥസാരഥി
2007മായാവിസതീഷ്
2007ബ്ലാക്ക് ക്യാറ്റ്അതിഥി വേഷം
2007ഛോട്ടാ മുംബൈസൈനു
2007ഹാർട്ട് ബീറ്റ്സ്മനു
2007ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻഅലക്സ്
2008ട്വന്റി:20അതിഥി താരംഹെ ദിൽ ദീവാന എന്ന ഗാനരംഗത്ത്
2008മിന്നാമിന്നിക്കൂട്ടം
2008കുരുക്ഷേത്രപ്രകാശ്
2008പോസിറ്റീവ്ഉദയൻ
2009സ്വപ്നങ്ങളിൽ ഹെയ്സൽ മേരിജോയ്
2009പാസഞ്ചർസുധി
2009ഡോക്ടർ പേഷ്യന്റ്റഫീഖ്
2009മേഘതീർത്ഥംബാലുനാരായണന്റെ ചെറുപ്പം
2009സ്വന്തം ലേഖകൻറിപ്പോർട്ടർ
2010വലിയങ്ങാടിഅനന്ദു
2010തത്ത്വമസിശ്രീരാമൻ
2010ചാവേർപ്പടഅമീർ
2010എൽസമ്മ എന്ന ആൺകുട്ടിജെറി
2010ഫോർ ഫ്രണ്ട്സ്വിഷ്ണു
2011ഡോക്ടർ ലൗവെങ്കിടി
2011പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർരാജേഷ്
2012കുഞ്ഞളിയൻവിനയൻ
2012തട്ടത്തിൻ മറയത്ത്നജാഫ്
2012സിംഹാസനം
2012സീൻ ഒന്ന് നമ്മുടെ വീട്റഫീഖ്
2013ഹോട്ടൽ കാലിഫോർണിയശരത്ത്
2013ക്രൊക്കോഡൈൽ ലവ് സ്‌റ്റോറിശ്രീരാജ്
2014ഗോഡ്സ് ഓൺ കണ്ട്രി
2014സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
2015ലോഹംഅതിഥി വേഷം
2016പാവാടS.I. സുരേഷ്
2016കരിങ്കുന്നം സിക്സസ്വിഷ്ണു
2016ഒപ്പംദേവയാനിയുടെ അനിയൻ
20171971: ബിയോണ്ട് ബോർഡേഴ്സ്
2017മാസ്റ്റർപീസ്അതിഥിവേഷം
2018നിമിർസെമ്പകവല്ലിയുടെ ഭർത്താവ്തമിഴ് ചലച്ചിത്രം
2018കമ്മാര സംഭവംതിലകൻ പുരുഷോത്തമൻ / മണിക്കുട്ടൻ
2019മാമാങ്കംമോയിൻ
2019തൃശ്ശൂർ പൂരംഅലി
2019ബി നിലവറയും ഷാർജാപ്പള്ളിയുംപരശു
2020റൂട്ട്മാപ്പ്ശബരീഷ്
2021മരയ്ക്കാർമോയിൻ കുട്ടി

ടെലിവിഷൻ

[തിരുത്തുക]

സീരിയലുകൾ

[തിരുത്തുക]

അവതാരകനായി

[തിരുത്തുക]

റിയാലിറ്റി ഷോ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Onnum Onnum Moonnu-Manikundan". Mazhavil Manorama. Archived from the original on 30 June 2014. Retrieved 3 February 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2021-03-11.
  3. C, Sharika (21 July 2013). "This love story crawls". Archived from the original on 21 February 2014. Retrieved 4 February 2014 via www.thehindu.com.

ബാഹ്യ കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മണിക്കുട്ടൻ&oldid=4103950" എന്ന താളിൽനിന്ന് ശേഖരിച്ചത്