Jump to content

1971: ബിയോണ്ട് ബോർഡേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1971: ബിയോണ്ട് ബോർഡേഴ്സ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമേജർ രവി
നിർമ്മാണംആൻഡ്രൂ ജോൺസൺ
രചന
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംസംജിത്ത് എം.എച്ച്.ഡി.
സ്റ്റുഡിയോറെഡ് റോസ് ക്രിയേഷൻസ്
വിതരണംറെഡ് റോസ് റിലീസ്
റിലീസിങ് തീയതി
  • 7 ഏപ്രിൽ 2017 (2017-04-07) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്[1]

മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 1971: ബിയോണ്ട് ബോർഡേഴ്സ്. 'മേജർ മഹാദേവൻ' എന്ന കഥാപാത്രമുള്ള ചലച്ചിത്രശ്രേണിയിലെ നാലാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ മോഹൻലാൽ മേജർ മഹാദേവനായും കേണൽ സഹദേവനായും അഭിനയിച്ചിരിക്കുന്നു.

1971-ലെ ഇന്തോ-പാക് യുദ്ധത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 1971-ലെ യുദ്ധത്തിലെ സംഭാവനകൾക്കു പരംവീർ ചക്ര ലഭിച്ച ഹോഷിയാർ സിങ്, അരുൺ ഖേതർപാൽ എന്നീ സൈനികരുടെ മാതൃകയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ് മോഹൻലാലും സിരീഷും അവതരിപ്പിക്കുന്നത്.[2] മലയാളത്തോടൊപ്പം തെലുങ്കിൽ യുദ്ധഭൂമി എന്ന പേരിലും ചിത്രം പുറത്തിറങ്ങി.

മേജർ രവിയുടെ തിരക്കഥയ്ക്കു ഷിജു നമ്പ്യാത്ത് സംഭാഷണം ഒരുക്കിയിരിക്കുന്നു. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ നജീം അർഷാദ്, സിദ്ധാർത്ഥ് വിപിൻ, രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ ആലപിച്ചിരിക്കുന്നു. 2016 ഒക്ടോബർ 31-ന് രാജസ്ഥാനിലെ സൂറത്ത്ഗഢിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2017 ഫെബ്രുവരി 5-ന് ജോർജ്ജിയയിലാണ് പൂർത്തിയായത്. 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

നജീം അർഷാദ്, സിദ്ധാർത്ഥ് വിപിൻ, രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ പാടിയ നാല് ഗാനങ്ങളൾ ചിത്രത്തിലുണ്ട്. ഗോപി സുന്ദർ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കൊൽക്കത്ത സ്വദേശിയായ കമാൽ കാർത്തിക് രചിച്ച ഹിന്ദി ദേശഭക്തിഗാനം ചിത്രത്തിന്റെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തിനു സംഗീതം നൽകിയതോടെ നജീം അർഷാദ് ഒരു സ്വതന്ത്ര സംഗീതസംവിധായകനായി.[3][4][5]

1971: ബിയോണ്ട് ബോർഡേഴ്സ് (ഗാനങ്ങൾ)
# ഗാനംPerformer (s) ദൈർഘ്യം
1. "ഒരു വാക്കിനാൽ വിട"  എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ  
2. "പേസിപ്പോകുത്"  വിപിൻ ലാൽ, എൻ.കെ. പ്രിയങ്ക, മീനാക്ഷി ഇളയരാജ  
3. "അർമാൻ ഹസാരെ"  ഹരിഹരൻ, കോറസ് (അർഷാദ്, വിപിൻ, ശ്യാം)  
4. "സർഹഡേ ലായി"  നജിം അർഷാദ്, വിപിൻ സേവ്യർ  
5. "ദൂരെയാവണി"  വിപിൻ ലാൽ, മെറിൻ ഗ്രിഗറി, സിതാര  
6. "ഒരു വാക്കിനാൽ (R)"  എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ  
7. "ദൂരെയാവണി (R)"  വിപിൻ ലാൽ, സഹാന, സിതാര  

റിലീസ്[തിരുത്തുക]

1971: ബിയോണ്ട് ബോർഡേഴ്സ് 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി.[6] തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത "യുദ്ധഭൂമി" 2018 ജൂൺ 29 ന്‌ റിലീസ് ആയി. ശേഷം തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഈ സിനിമയുടെ ടെലിവിഷൻ പ്രക്ഷേപണ അവകാശം അമൃത ടി വി 5.5 കോടി രൂപയ്ക്ക് വാങ്ങി.

അവലംബം[തിരുത്തുക]

  1. "1971: Beyond Borders". British Board of Film Classification. Archived from the original on 2017-09-29. Retrieved 22 April 2017.
  2. "The thrill lies in being the first person to do something that has not been done before: Mohanlal". {{cite news}}: Cite has empty unknown parameter: |dead-url= (help)
  3. Onmanorama Staff (17 November 2016). "Singer Najim Arshad turns composer with Mohanlal film". Malayala Manorama. Retrieved 18 January 2017.
  4. Sundar, Mrinalini (14 January 2017). "Siddharth Vipin's next is a war-based film". The Times of India. Retrieved 18 January 2017.
  5. DC (5 February 2017). "Rahul Subrahmanian: Building his own realm". Deccan Chronicle. Retrieved 5 February 2017.
  6. Upadhyaya, Prakash (27 January 2017). "Rockline Venkatesh ventures into Malayalam; to produce Mohanlal's next film". International Business Times. Retrieved 5 February 2017.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=1971:_ബിയോണ്ട്_ബോർഡേഴ്സ്&oldid=3658098" എന്ന താളിൽനിന്ന് ശേഖരിച്ചത്