Jump to content

സുജിത്ത് വാസുദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുജിത്ത് വാസുദേവ്[1]
ജനനം
സുജിത്ത് വാസുദേവ് [2]

തൊഴിൽചലച്ചിത്ര ഛായാഗ്രാഹകനാണ്, സിനിമ സംവിധായകൻ
സജീവ കാലം2009–മുതൽ
ജീവിതപങ്കാളി(കൾ)
മഞ്ജു പിള്ള
(m. 2000)
കുട്ടികൾദയ

ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനും സിനിമ സംവിധായകനും ആണ് സുജിത്ത് വാസുദേവ്.[3]

2010ൽ പുറത്തിറങ്ങിയ ചേകവർ ആണ് ആദ്യ സിനിമ. പിന്നീട് ദൃശ്യം, സെവെൻത്ത് ഡേ, മെമ്മറീസ്, അയാൾ, അനാർക്കലി എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. എല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകൾ ആയിരുന്നു. അയാൾ, മെമ്മറീസ് എന്ന ചിത്രങ്ങളിലൂടെ 2013ൽ കേരള സംസ്ഥാന പുരസ്കാരം നേടി. 2016ൽ പൃഥ്വിരാജ്, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി.[4]

സ്വകാര്യ ജീവിതം

[തിരുത്തുക]

2000 ഡിസംബർ 23ന് മലയാള നടിയായ മഞ്ജു പിള്ളയെ വിവാഹം ചെയ്തു. മകൾ ദയ സുജിത്ത്.

സിനിമകൾ

[തിരുത്തുക]

ചലച്ചിത്ര ഛായാഗ്രാഹകൻ

[തിരുത്തുക]
വർഷം സിനിമ ഭാഷ കുറിപ്പുകൾ
2010 ചേകവർ മലയാളം
2010 കോളജ് ഡെയ്സ് മലയാളം
2011 സിറ്റി ഓഫ് ഗോഡ് മലയാളം
2012 മുല്ലമൊട്ടും മുന്തിരിച്ചാറും മലയാളം
2012 മോളി ആന്റി റോക്സ് മലയാളം
2013 അയാൾ മലയാളം കേരള സംസ്ഥാന പുരസ്കാരം നേടി
SIIMA അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2013 മെമ്മറീസ് മലയാളം കേരള സംസ്ഥാന പുരസ്കാരം നേടി
2013 പുണ്യാളൻ അഗർബത്തീസ് മലയാളം
2013 ദൃശ്യം മലയാളം
2014 സെവെൻത്ത് ഡേ മലയാളം
2015 പാപനാശം തമിഴ്
2015 അമർ അക്ബർ അന്തോണി മലയാളം
2015 അനാർക്കലി മലയാളം
2016 ജെയിംസ് ആൻഡ് ആലീസ് മലയാളം
2016 എസ്ര മലയാളം [5]
2016 1971: ബിയോണ്ട് ബോർഡേഴ്സ് മലയാളം
2018 ഓട്ടർഷാ മലയാളം [6] 2019 ലൂസിഫർ മലയാളം

സംവിധായകൻ

[തിരുത്തുക]
വർഷം സിനിമ ഭാഷ രചന അഭിനേതാക്കൾ കുറിപ്പുകൾ
2016 ജെയിംസ് ആൻഡ് ആലീസ് മലയാളം ഡോ. എസ്. ജനാർദ്ദനൻ പ്രിത്വിരാജ്, വേദിക, സായ് കുമാർ ചലച്ചിത്ര ഛായാഗ്രാഹകനും കൂടിയാണ്
2018 ഓട്ടർഷാ[7] മലയാളം ജയരാജ് മിത്ര അനുശ്രീ ചലച്ചിത്ര ഛായാഗ്രാഹകനും കൂടിയാണ്
വർഷം സിനിമ ഭാഷ സംവിധാനം കുറിപ്പുകൾ
2015 അമർ അക്ബർ അന്തോണി മലയാളം നാദിർഷാ ചലച്ചിത്ര ഛായാഗ്രാഹകനും കൂടിയാണ്

പുരസ്കാരങ്ങൾ

[തിരുത്തുക]
2013 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
2014 മിന്നലൈ ഫിലിം ടി വി അവാർഡ്സ്
  • ദൃശ്യം മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് മികച്ച ചലച്ചിത്ര ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി.
മൂന്നാമത് സൌത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ്‌സ്
  • അയാൾ എന്ന ചിത്രത്തിന് മികച്ച ചലച്ചിത്ര ഛായാഗ്രാഹകനുള്ള പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷൻ അവാർഡ്
  • ജെയിം ആൻഡ് ആലീസ് എന്ന ചിത്രത്തിന് മികച്ച ചലച്ചിത്ര ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുജിത്ത്_വാസുദേവ്&oldid=3438809" എന്ന താളിൽനിന്ന് ശേഖരിച്ചത്